Kerala
കണ്ണൂര്‍: സാമ്പത്തിക ബാധ്യതകളെ തുടർന്ന് കർഷകൻ ജീവനൊടുക്കി. കണ്ണൂര്‍ ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് മരിച്ചത്.
കീടനാശിനി കഴിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഏലിയാസ് ചികിത്സയിൽ കഴിയുകയായിരുന്നു. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏലിയാസിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Kerala
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം വലത്തോട്ട് സഞ്ചരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനോപ്പം നിൽക്കുകയും ചെയ്യുന്ന ചരിത്രമാണു കണ്ണൂരിനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമാണു യുഡിഎഫിനൊപ്പമുള്ളത്. ബാക്കി ഒൻപതെണ്ണവും എൽഡിഎഫിനൊപ്പമാണ്. ഇതിൽ, ആറെണ്ണവും എൽഡിഎഫ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചുകൊണ്ടിരിക്കുന്നതാണ്. എംഎൽഎമാരുടെ ഭൂരിപക്ഷത്തിന്റെ റിക്കാർഡുകൾ പിറക്കുന്നതും എൽഡിഎഫിന്റെ ഈ കുത്തകമണ്ഡലങ്ങളിൽനിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെയും തട്ടകമാണു കണ്ണൂർ ജില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ തങ്ങൾക്ക് മേൽക്കൈ നേടാൻ സാധിച്ചതിനാൽ ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ നഷ്ടപ്പെട്ട ഭൂരിപക്ഷ മേൽക്കോയ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് എൽഡിഎഫ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ബിജെപിയുടെ പാർട്ടിഗ്രാമങ്ങളുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ എൻഡിഎ മുന്നണിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലും ചില നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി നേടിയ വിജയം ഇരുമുന്നണികളുടെ ഭൂരിപക്ഷത്തെയും ഒരു പരിധിവരെ സ്വാധീനിച്ചേക്കാം.
ഇടതിന്റെ കരുത്ത് അടിയുറച്ച കോട്ടകളിൽ
ഭരണവിരുദ്ധ വികാരമോ യുഡിഎഫ് തരംഗമോ ഉണ്ടായാലും കണ്ണൂരിൽ എക്കാലവും ഇടതുപക്ഷത്തിന്റെ കോട്ടകൾ ഭദ്രമായിരിക്കും. ഈ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മണ്ഡലങ്ങളായ അഴീക്കോട്, കണ്ണൂർ, കൂത്തുപറന്പ്, തളിപ്പറന്പ് എന്നിവിടങ്ങളിൽ യുഡിഎഫിന്റെ മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും അഴീക്കോടും കണ്ണൂരും ഒഴികെ തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കുകൾ സൂചിപ്പിക്കുന്നത് എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിലെ നില ഭദ്രമാണെന്നാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശേരി, കൂത്തുപറന്പ്, പയ്യന്നൂർ, കല്യാശേരി, ധർമടം എന്നിവിടങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ എൽഡിഎഫിന് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി മണ്ഡലത്തിൽ ബിജെപിയിലേക്കുള്ള വോട്ടിന്റെ ഒഴുക്ക് കുറയ്ക്കാനും സാധിച്ചു. തലശേരി മണ്ഡലത്തിലാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡുള്ളത്. അതിനാൽ, മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇടതിനു വലിയ പ്രതീക്ഷതന്നെയാണ് കണ്ണൂരിലെ മണ്ഡലങ്ങൾ.
കൂടുതൽ സീറ്റ് നേടാൻ യുഡിഎഫ്
കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീതയതും ഭരണവിരുദ്ധ വികാരവും രണ്ട് സിറ്റിംഗ് സീറ്റുകൾക്കു പുറമേ അധികം രണ്ട് സീറ്റുകൾകൂടി നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇരിക്കൂറിനും പേരാവൂരിനും പുറമെ കണ്ണൂരും അഴീക്കോടും വിജയിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂരിൽ കോൺഗ്രസും അഴീക്കോട് ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച ഈ മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. കണ്ണൂരിലും അഴീക്കോടും നേടിയ ലീഡ് പ്രതീക്ഷയുണർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫിനെ കൈവിട്ട കണ്ണൂരിൽ 10,459 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ തവണ കൈവിട്ട അഴീക്കോട് 2489 വോട്ടിന്റെയും ലീഡ്. അതിനാൽ, ഈ രണ്ട് മണ്ഡലങ്ങളും തങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള തയാറെടുപ്പിലാണു യുഡിഎഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലാണു യുഡിഎഫ് ലീഡ് നേടിയത്.
തളിപ്പറന്പിൽ അട്ടിമറിവിജയമുണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്റെ ലീഡ് നില കുറയുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നേടിയ ഭൂരിപക്ഷവുമാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
മത്സരരംഗത്ത് കൂടുതലും സിറ്റിംഗ് എംഎൽഎമാർ
യുഡിഎഫ്-എൽഡിഎഫ് സിറ്റിംഗ് എംഎൽഎമാരെല്ലാം മത്സരിക്കാനാണ് സാധ്യത. യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎമാരായ സജീവ് ജോസഫ് ഇരിക്കൂറിലും പേരാവൂരിൽ സണ്ണി ജോസഫും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. എൽഡിഎഫിൽ ഇരിക്കൂർ നിലവിൽ കേരള കോൺഗ്രസ്-എമ്മിന്റെ സീറ്റാണ്. കഴിഞ്ഞ തവണ മത്സരിച്ച സജി കുറ്റിയാനിമറ്റം തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുക. പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ എൽഡിഎഫ് കെ.കെ. ശൈലജയെ ഇറക്കുമെന്നു സൂചനയുണ്ട്. 2006 ൽ കെ.കെ. ശൈലജ വിജയിച്ച മണ്ഡലമാണ് പേരാവൂർ. അങ്ങനെയെങ്കിൽ, നിലവിൽ ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ സിപിഎം യുവസ്ഥാനാർഥിക്ക് അവസരം നല്‍കിയേക്കും.
കണ്ണൂരിൽ നിലവിൽ കെ. സുധാകരൻ മത്സരിക്കണമെന്നാണു കോൺഗ്രസ് തീരുമാനം. സുധാകരൻ മത്സരിച്ചില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, സജീവ് മാറോളി എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂർ ഇത്തവണ പിടിക്കണമെന്ന നിലപാടിലാണു യുഡിഎഫ്. അതിനാൽ, സുധാകരനെ തന്നെ മത്സരിപ്പിക്കാനാണു സാധ്യത. കണ്ണൂരിൽ കോൺഗ്രസ്-എസ് സ്ഥാനാർഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും ജനവിധി തേടിയേക്കും. കടന്നപ്പള്ളി മത്സരിച്ചില്ലെങ്കിൽ കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും.
മത്സരരംഗത്ത് രണ്ടു ടേം വ്യവസ്ഥ മാറ്റിയ സ്ഥിതിക്ക് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും തലശേരിയിൽ എ.എൻ. ഷംസീറും ഒരിക്കൽക്കൂടി ജനവിധി തേടിയേക്കും. കല്യാശേരിയിൽ എം. വിജിനും അഴീക്കോട് കെ.വി. സുമേഷും തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് തളിപ്പറന്പിൽ പി.കെ. ശ്യാമള, എൻ. സുകന്യ, ടി.കെ. ഗോവിന്ദൻ, എം.വി.ജയരാജൻ, എം.വി. നികേഷ്കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് ഒരിക്കൽകൂടി മത്സരിക്കാൻ അവസരം കൊടുക്കുന്നതിനെക്കുറിച്ച് എൽഡിഎഫിൽ തീരുമാനമായില്ല.
മധുസൂദനൻ ഇല്ലെങ്കിൽ പി. ജയരാജനെ പയ്യന്നൂരിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. കൂത്തുപറന്പിൽ എൽഡിഎഫിൽ കെ.പി. മോഹനനൻതന്നെ മത്സരിക്കാനാണു സാധ്യത. അഴീക്കോട് മുസ്ലിം ലീഗിൽനിന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. അഴീക്കോടിനു പുറമേ കൂത്തുപറന്പിലും ലീഗാണു മത്സരിക്കുന്നത്. മട്ടന്നൂരിൽ നിലവിൽ, യുഡിഎഫിൽ ആർഎസ്പിയായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ, ഇക്കുറി കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ യുഡിഎഫ് സ്ഥാനാർഥികളെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. എങ്കിലും ധർമടത്തും തലശേരിയിലും മികച്ച സ്ഥാനാർഥികളെ നിർത്തണമെന്നാണു യുഡിഎഫ് തീരുമാനം.
രക്തസാക്ഷി ഫണ്ട് തട്ടിപ്പും വിഭാഗീയതയും
ഭരണവിരുദ്ധ വികാരത്തേക്കാൾ ജില്ലയിലെ സിപിഎമ്മിലുണ്ടായ വിഭാഗീയതയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. മുൻ ജില്ലാ കമ്മിറ്റിയംഗവും പയ്യന്നൂർ സ്വദേശിയുമായ വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരേയും സിപിഎം നേതൃത്വത്തിനെതിരേയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി നടത്തിയ വെളിപ്പെടുത്തലുകൾ പയ്യന്നൂർ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉറച്ച കോട്ടകളിൽ തിരിച്ചടിയായി.
കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്പോഴും വിശദീകരണം കൊടുക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പയ്യന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥിയുടെ വിജയവും സിപിഎമ്മിലെ വിഭാഗീതയത ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണമാക്കുന്നതും രക്തസാക്ഷി ഫണ്ട് തട്ടിപ്പായിരിക്കും.
എന്നാൽ, പത്തുവർഷത്തെ ഭരണനേട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് എൽഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസനസദസുകൾ ആരംഭിച്ചു കഴിഞ്ഞു. പയ്യന്നൂർ, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്.
Kerala
കണ്ണൂര്‍: കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെപിസിടിഎ) സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. കണ്ണൂർ റോയൽ ഒമേഴ്സ് ഹോട്ടലിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ആര്. അരുണ്‍കുമാര്‍, ജയന് ചാലില്‍ എന്നിവർ പ്രസംഗിച്ചു.
യാത്രയയപ്പ് സമ്മേളനം പ്രഫ. ജോറി മത്തായി ഉദ്ഘാടനം ചെയ്തു. ഡോ. എ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രന് കീഴോത്ത്, കെ.ജെ വര്‍ഗീസ് എന്നിവർ പ്രസംഗിച്ചു. വിരമിച്ച അധ്യാപകരുടെ സമ്മേളനം ഡോ. എം.സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.എ.എച്ച്. ഖാന് അധ്യക്ഷത വഹിച്ചു. ഡോ. ജി. ജയകൃഷ്ണന്, ഡോ. യു. അബ്ദുൾ കലാം എന്നിവർ പ്രസംഗിച്ചു.
വനിതാസമ്മേളനം ജെബി മേത്തര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ പത്തിന് സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും.
സമാപനസമ്മേളനം രാവിലെ 11.45ന് കണ്ണൂര്‍ കോര്പറേഷന് മേയര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
Kerala
കണ്ണൂർ: പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വയോധികയിൽ നിന്ന് 1.58 കോടി രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ സ്വദേശിനിയായ മീര സോമസുന്ദരത്തിന്റെ പണമാണ് നഷ്ടമായത്. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയത്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോയെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു വിശ്വസിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണമെന്നും ആവശ്യപ്പെട്ടു.
ഇങ്ങനെ ഘട്ടം ഘട്ടമായി വയോധികയുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. 1.58 കോടിക്ക് പുറമേ 50 ലക്ഷം രൂപ കൂടി അധികം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു.
Kerala
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി- ഹൈ സ്പീഡ് ട്രെയിൻ നടത്തുക. ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി.
കർണാടകയിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു - മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ വൈദ്യുതീകരണ ജോലികൾ പൂർണമായതിനു ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത.
ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്.
നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ) സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ഏഴ് ജോഡികൾ ബംഗളൂരു കേന്ദ്രീകരിച്ചാണ് ഓടുന്നത്. ബംഗളൂരുവിൽ നിന്നുള്ള എട്ടാമത്തെ ജോഡി സർവീസ് ആയിരിക്കും മംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിൻ.
പുതിയ ബംഗളൂരു - മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈ രണ്ട് നഗരങ്ങൾക്ക് മധ്യേയുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
നടുവിൽ (കണ്ണൂർ): ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദേവസ്ഥാനങ്ങൾ സന്ദർശിക്കാനിറങ്ങിയ തെയ്യത്തിനുനേരേ തെരുവുനായക്കൂട്ടം പാഞ്ഞടുത്തു. തെയ്യം കൈയുയർത്തി മണികിലുക്കി അട്ടഹാസ ശബ്ദമുണ്ടാക്കിയതോടെ നായക്കൂട്ടം പിന്തിരിഞ്ഞ് ഓടിമറയുകയായിരുന്നു. നടുവിൽ അങ്കണവാടിക്കു സമീപമാണ് കഴിഞ്ഞ ദിവസം പുലർച്ചെ സംഭവം നടന്നത്.
ഇവിടെനിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള നടുവിൽ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്ത് കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യം നടുവിൽ പടിഞ്ഞാറ് ദേശത്തുള്ള ചുഴലി ഭഗവതീ ക്ഷേത്രം, പൊള്ളോലിടം, ഒതയോത്തിടം തറവാട്ട് ദേവസ്ഥാനങ്ങൾ സന്ദർശിക്കുന്ന പെരുവാറ്റ് പാച്ചിൽ എന്ന ആചാരത്തിനായി പുറപ്പെട്ടപ്പോഴാണ് തെരുവുനായക്കൂട്ടമെത്തിയത്. പുലർച്ചെ തെയ്യം കെട്ടിയാടിയ സ്ഥലത്തുനിന്ന് അകമ്പടിക്കാരോ വാദ്യക്കാരോ ഇല്ലാതെ ഒറ്റയ്ക്കാണ് പെരുവാറ്റ് പാച്ചിൽ എന്ന ആചാരത്തിന്റെ ഭാഗമായി തറവാട്ട് ദേവസ്ഥാനങ്ങൾ സന്ദർശിക്കാനിറങ്ങുക.
ചുഴലി ഭഗവതീ ക്ഷേത്രവും പൊള്ളോലിടവും സന്ദർശിച്ച ശേഷം ഇടറോഡിലൂടെ ഒതയോത്തിടത്തിലേക്കു പോകുന്നതിനിടെയാണ മൂന്നു തെരുവുനായ്ക്കൾ ഓടിവന്നത്. തെയ്യം അട്ടഹാസത്തോടെ കൈയുയർത്തുകയും ചിലന്പിന്റെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തതോടെ നായക്കൂട്ടം ഭയന്നോടി. ഇതോടെ തെയ്യം പെരുവാറ്റ് യാത്ര തുടരുകയുമായിരുന്നു. തൃക്കരിപ്പൂർ എൻജിനിയറിംഗ് കോളജ് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ആദിത്യനാഥ് (19) ആയിരുന്നു തെയ്യം കെട്ടിയത്.
ഏഴാം ക്ലാസിൽ പഠിക്കുന്പോൾ ആടിവേടൻ കെട്ടിയ ആദിത്യനാഥ് ഒന്‍പതാം വയസിൽ പരവ എന്ന കുട്ടിത്തെയ്യം കെട്ടിയാടിയാണ് തെയ്യംകെട്ടലിൽ സജീവമാകുന്നത്. നടുവിൽ അറക്കൽ ഭഗവതീ ക്ഷേത്രത്തിൽ ഗുളികനും കൊഴുക്കൽ പൊള്ളിലിടം ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ആലക്കുന്ന് ചാമുണ്ഡിയും കെട്ടിയാടിയിരുന്നു. തളിപ്പറന്പ് ബാറിലെ അഭിഭാഷകനായ കണ്ണൻ പണിക്കരുടെയും അധ്യാപികയായ രഞ്ജിനിയുടെയും മകനാണ് ആദിത്യനാഥ്.
Kerala
കൂത്തുപറമ്പ്: കടുവയുടെ തോലും നഖങ്ങളും പല്ലുകളും സഹിതം ഏഴംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
ചെറുവാഞ്ചേരിയിലെ പി.എം.സന്ദീഷ് (36), വി.കെ.വിതുൽ (32), കല്ലിക്കണ്ടിയിലെ കെ.ശരത്ത് (39), പൊന്ന്യം റോഡിലെ ടി.വി.രഖിൽ (33), എരുവട്ടിയിലെ എൻ. അശ്വിൻ (28), തൂവക്കുന്നിലെ സി.ബാലൻ (58), കല്യാശേരിയിലെ രജീഷ് കടച്ചി (46) എന്നിവരാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്ന് വില്പനയ്ക്ക് എത്തിച്ചതാണ് ഇവയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വനംവകുപ്പ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ഡിഎഫ്ഒ എസ്. വൈശാഖിന്റെ നിർദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
കതിരൂർ ഭാഗത്ത് നടത്തിയ പരിശോധന യിലാണ് സംഘം കുടുങ്ങിയത്. ആദ്യം കതിരൂരിൽ വച്ച്എരുവട്ടി സ്വദേശി എൻ.അശ്വിൻ,ചെറുവാഞ്ചേരി സ്വദേശികളായ പി.എം.സന്ദീഷ്,സി. ബാലൻ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നുമാണ് കടുവയുടെ തോലും പല്ലുകളും നഖങ്ങളും പിടികൂടിയത്. ഇവ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.
കടുവത്തോൽ കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ഉപയോഗിച്ച ഇന്നോവകാറും കസ്റ്റഡിയിലെടുത്തു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവച്ചിട്ടാണ് അടുത്ത മാസം കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കണ്ണൂരിലെ പുതുയുഗ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും സമാധാനാന്തരീക്ഷം തകർന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളം പഴയ ബിഹാറായി മാറുകയാണോയെന്ന് ചോദിച്ച വി.ഡി. സതീശൻ തിരുവല്ലയിലെ സ്പാ പീഡനക്കേസിലും പ്രതികരിച്ചു. ഇത്തരം ക്രൂരകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും അദ്ദേഹം ആരാഞ്ഞു.
മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നും ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കൈയടക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ലീഗിനെതിരെ പറയുന്നത് ആർക്കെതിരെയെന്നത് സാമാന്യബുദ്ധികൊണ്ട് മനസിലാകുമെന്നും സതീശൻ വ്യക്തമാക്കി.
ലീഗ് നിലനിൽക്കേണ്ടത് മതേതര വിശ്വാസികളുടെ ആവശ്യമാണെന്നും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു ഡിഎഫിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ നിന്ന് കെ.സുധാകരൻ എംപി വിട്ടുനിന്നു. യാത്ര ശനിയാഴ്ച കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിട്ടും സുധാകരൻ പങ്കെടുക്കാത്തത് ചർച്ചയായിക്കഴിഞ്ഞു.
വൈകുന്നേരം പയ്യന്നൂരിലായിരുന്നു യാത്രയുടെ ആദ്യ സ്വീകരണം. അതിനിടെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.
ഇന്നലെ കുമ്പളയിലെ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപ്പോയിരുന്നു. ഇതിനുശേഷം കാസർഗോട്ടെ സ്വീകരണ വേദികളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
Kerala
ചെറുപുഴ: കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താബോറിലെ കുറ്റിയാത്ത് ആർനോൾഡ് അഗസ്റ്റിനാണ് (22) പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ പ്രാപ്പൊയിൽ ഈസ്റ്റിലായിരുന്നു അപകടം. പെരിങ്ങോം ഗവ. കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ക്ലാസു കഴിഞ്ഞ് പാടിയോട്ടുചാലിൽ ടൗണിലെ ഒരു ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്യുകയാണ് ആർനോൾഡ്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങുന്പോഴാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്.
ബൈക്കിൽനിന്നു തെറിച്ചുവീണ ആർനോൾഡിന്റെ ഇടതുകൈക്ക് രണ്ട് പൊട്ടലുണ്ട്. കാലിനും പരിക്കേറ്റു. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. താബോറിലെ പരേതനായ ഷാജിയുടെയും ഷീജയുടെയും മകനാണ്.
അടുത്ത നാളുകളിലായി കാട്ടുപന്നിശല്യം മലയോരത്ത് വർധിക്കുകയാണ്. പെരിങ്ങാലയിൽ കൃഷിയിടത്തിൽ വയോധികനെയും പ്രാപ്പൊയിൽ കൊളത്തുവായിൽ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയും കാട്ടുപന്നി ആക്രമിച്ചിരുന്നു.
Kerala
കണ്ണൂർ: പുസ്കപ്രകാശനത്തിന് പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് മറുപടിയുമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ. പാർട്ടി മെമ്പർമാർ ഉൾപ്പെടെ ചടങ്ങിനെത്തിയെന്നും ജനക്കൂട്ടം കണ്ട് സിപിഎം നേതൃത്വത്തിന് ഹാലിളകിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഞാൻ സിപിഎം വിരുദ്ധനാണെന്ന് രാഗേഷ് പറയുന്നു. എന്ന് മുതലാണ് ഞാൻ സിപിഎം വിരുദ്ധനായത്? അതിന് കാരണമെന്താണ്? അതുകൂടി അവർ പറയണം. കഴിഞ്ഞ നാല് വർഷമായി പാർട്ടിക്കകത്ത് ഈ വിഷയങ്ങൾ ഉന്നയിച്ച് ഞാൻ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ പോരാട്ടം ഫലംകണ്ടില്ല എന്ന ഘട്ടത്തിലാണ് ജനങ്ങളോട് സംസാരിച്ചത്. ഇത് വ്യക്തിപരമായ വിരോധമാണ് എന്ന് വരുത്തി തീർക്കാനാണ് ഇവർ ശ്രമിക്കുന്നത് എന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ഒരുതരത്തിലും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കെ.കെ. രാഗേഷ് പറയുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. നേതാക്കൾക്ക് ഏങ്ങനെ ഇതുപോലെ കള്ളം പറയാൻ സാധിക്കുന്നുവെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
Kerala
കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്ന്
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നുവെന്നും രാഗേഷ് കൂട്ടിച്ചേർത്തു. അതിന്റെ ലക്ഷ്യം ഏതൊരാൾക്കും മനസിലാകുമെന്നും രാഗേഷ് പറഞ്ഞു.
പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത ബാധിച്ചത് പോലെയുള്ള കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളതെന്നും രാഗേഷ് വിമർശിച്ചു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നും രാഗേഷ് പറഞ്ഞു.
പാർട്ടിയുടെ കരിവള്ളൂർ ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ആ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിക്ക് വേണ്ടി താനും മുതിർന്ന നേതാക്കളായ കെ.പി സഹദേവൻ, വി നാരായണൻ, സി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സാധാരണഗതിയിൽ മൂന്ന് ടേം പൂർത്തിയാകുമ്പോൾ ഏരിയ സെക്രട്ടറിമാർ മാറാറുണ്ട്.
പുതിയ സെക്രട്ടറിയെ നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ നടന്ന കൃത്യമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് പേര് നിർദേശിച്ചത്. എന്നാൽ ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ആക്രമിക്കാനും വേണ്ടി വളരെ ഹീനമായ രീതിയിലാണ് ഈ സംഭവത്തെപ്പോലും പുസ്തകത്തിൽ വളച്ചൊടിച്ചിരിക്കുന്നത്.
മധുസൂദനനെ പൂർണമായി ഇല്ലാതാക്കിയാലേ കുഞ്ഞികൃഷ്ണന് തൃപ്തിയാകൂ എന്ന വാശിയിലാണ് അദ്ദേഹം. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കണക്ക് ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പരാതികളോടും അദ്ദേഹം പ്രതികരിച്ചു. ഫണ്ട് കൈകാര്യം ചെയ്തതിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത് സത്യമാണ്. മൂന്ന് വർഷം കൂടുമ്പോൾ നടക്കേണ്ട വരവ് ചെലവ് അംഗീകരിക്കൽ നടപടി നാല് വർഷമെടുത്തു എന്ന സാങ്കേതിക പിഴവാണ് ഉണ്ടായത്.
എന്നാൽ ഫണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും വിനിയോഗിക്കേണ്ട രീതിയിൽ അല്ല അത് വിനിയോഗിക്കപ്പെട്ടതെന്നും പാർട്ടി 2022ൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ അച്ചടക്ക നടപടികൾ അന്ന് തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓഫിസ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും ഉത്തരവാദികളായ ഏരിയ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തുകയും ചെയ്തു.
കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടിഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടിയും നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെറ്റ് തിരുത്തി പ്രവർത്തകരെ ശരിയായ രീതിയിലേക്ക് മാറ്റാനാണ് പാർട്ടി നടപടി സ്വീകരിക്കുന്നത്. ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്ന നീതി പാർട്ടി നടപ്പിലാക്കിക്കഴിഞ്ഞു.
Kerala
കണ്ണൂർ: എരുമയുടെ വളഞ്ഞു കിടക്കുന്ന കൊമ്പിനുള്ളിൽ കുടുങ്ങിയ കിടാവ് കണ്ണീർക്കാഴ്ചയായി. എരുമയും കിടാവും പലരീതിയിൽ ശ്രമിച്ചിട്ടും കൊമ്പിനുള്ളിൽനിന്നു രക്ഷപ്പെട്ടു പോകാനാവാത്ത രീതിയിൽ കുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണ് കൊമ്പു മുറിച്ചു കിടാവിനെ രക്ഷിച്ചത്.
ഇന്നു രാവിലെ കണ്ണൂർ ഗവ. ആശുപത്രിക്കു സമീപമായിരുന്നു സംഭവം. നാട്ടുകാരാണ് എരുമയുടെ കൊമ്പിനുള്ളിൽ കുടുങ്ങിയ നിലയിലുള്ള കിടാവിനെ കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ് കെ.നസീർ, പി.വൈശാഖ്, വിജോയ് പത്രോസ്, വിഷ്ണു, ഹോം ഗാർഡ് സുകേഷ് എന്നിവരെത്തി ഏറെ പരിശ്രമത്തിന് ശേഷം എരുമയുടെ കൊമ്പിന്റെ വളഞ്ഞു കിടന്ന ഭാഗം യന്ത്രമുപയോഗിച്ച് മുറിച്ചാണ് കിടാവിനെ രക്ഷപ്പെടുത്തിയത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് കെ.സുധാകരൻ എംപി. പാർട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷ. എംപിമാർ മത്സരിക്കുന്നതിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.
നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം തന്നെയാണ്. അറസ്റ്റിലായവരിൽ പ്രധാനികൾ സിപിഎം നേതാക്കളാണ്.
സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഎം കൂട്ടുനിൽക്കുകയാണ്. കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
Kerala
കണ്ണൂർ: ഡിവൈഎഫ്ഐ - യൂത്ത്കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന സത്യഗ്രഹത്തിന് പിന്തുണയറിയിച്ച് യൂത്ത്കോൺഗ്രസ് ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു.
ഈ ഫ്ലക്സുകൾ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ചാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തിയപ്പോൾ വീണ്ടും സംഘർഷമുണ്ടായി.
സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരേ പോലീസ് കേസെടുത്തു.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നുണ്ടെങ്കില്‍ അത് ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണ്ടേ? ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില ആളുകള്‍ക്ക് ആത്മനിഷ്ഠമായി തോന്നി, അവര്‍ നടപ്പിലാക്കി. 21 പേരില്‍ 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല്‍ അത് അംഗീകരിച്ചു പോകാന്‍ എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്‍വീസ് സഹകരണ ബാങ്ക്, പെരളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ വന്നില്ല. 2021 ല്‍ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള്‍ ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള്‍ പുതിയ ചെലവുകള്‍ വന്നത് എങ്ങനെ? വൗച്ചറുകള്‍ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില്‍ എഴുതി നല്‍കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന്‍ ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ ഏരിയ കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്‍ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്‍എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. രക്തസാക്ഷി ഫണ്ടിൽ നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി, ഫണ്ട് തുക താൽക്കാലിക ആവശ്യങ്ങൾക്കായി മാറ്റിയത് തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടപടി എടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു.
ഫണ്ട് താൽകാലിക ആവശ്യത്തിന് മാറ്റിയതിൽ വേണ്ട തിരുത്തലുകൾ പാർട്ടിക്കുള്ളിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പാർട്ടിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാ്കകി. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും മാധ്യമങ്ങളെ കണക്കുകൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും പറഞ്ഞ രാഗേഷ്, താൻ മാത്രമാണ് ശരിയെന്ന വി കുഞ്ഞികൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം വെളിപ്പെടുത്തിയതിൽ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി, ഫണ്ട് കണക്ക് പുറത്തുവിടില്ലെന്നും പറഞ്ഞത്.
Kerala
കണ്ണൂർ: സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്.
"ഒറ്റുകാര്‍ക്ക് മാപ്പില്ല, കടക്ക് പുറത്ത്' എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. അതേസമയം തന്നെ കുഞ്ഞികൃഷ്ണനെ പിന്തുണച്ചുള്ള ഫ്ളക്സുകളും പയ്യന്നൂരില്‍ ഉയരുന്നുണ്ട്.
അന്നൂരിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. "നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ട്, ഇനിയും മുന്നോട്ട്' എന്ന വാചകങ്ങളുള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്. വി.എസ്. അച്യുതാനന്ദന്റെ ചിത്രവും ഫ്ളക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിന് ശേഷമുള്ള സിപിഎമ്മിന്റെ ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ ആണ് പാർട്ടിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്.
പരസ്യ പ്രസ്താവനയിലൂടെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് വി. കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. പാർട്ടി അന്വേഷണ കമ്മിഷൻ തള്ളിയ സംഭവങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉന്നയിച്ചതെന്നാണ് സിപിഎമ്മിന്റെ വാദം.
തിങ്കളാഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. കമ്മിറ്റി അംഗമാണെങ്കിലും മാസങ്ങളായി വി. കുഞ്ഞികൃഷ്ണൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കും.
അതേസമയം കുഞ്ഞികൃഷ്ണന്റെ ആരോപണം പാർട്ടിയെ തകർക്കാനും താൻ ഒഴികെ മറ്റെല്ലാവരും കള്ളന്മാരാണെന്ന് സ്ഥാപിക്കാനുമാണെന്ന് എം.വി. ജയരാജൻ പ്രതികരിച്ചു.
Sports
കണ്ണൂർ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്സ് ബിആർസി വിദ്യാർഥികളുടെ കായികോത്സവം ബഡ്സ് ഒളിമ്പിയയുടെ രണ്ടാമത് പതിപ്പിനു കണ്ണൂരിൽ തുടക്കമായി.
ഇന്നലെ കണ്ണൂർ പോലീസ് പരേഡ് സിന്തറ്റിക്ക് ഗ്രൗണ്ടിൽ ആരംഭിച്ച മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനവും വയനാട് രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആദ്യദിനത്തിൽ 100 മീറ്റർ റേസ് ജൂണിയർ, 100 മീറ്റർ റേസ് സീനിയർ, ലോവർ എബിലിറ്റി ബോൾ ത്രോ ടു ഗോൾ പോസ്റ്റ്, 50 മീറ്റർ ഹയർ എബിലിറ്റി വീൽചെയർ റേസ്, ലോവർ എബിലിറ്റി സോഫ്റ്റ് ബോൾ ത്രോ, ഹയർ എബിലിറ്റി ബാസ്കറ്റ് ബോൾ ത്രോ, സ്റ്റാൻഡിംഗ് ബ്രോഡ് ജംപ് സബ് ജൂണിയർ എന്നിങ്ങനെ 15 മത്സരയിനങ്ങളിലാണ് വിദ്യാർഥികൾ മത്സരിച്ചത്.
സമാപന ദിവസമായ ഇന്ന് 30 ഇനങ്ങളിൽ മത്സരം നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാകും.
Kerala
കണ്ണൂര്‍: പൊതുസ്ഥലത്ത് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ പ്രതി പോലീസ് വാഹനത്തിന്റെയും ആശുപത്രിയിലെയും ഗ്ലാസ് തകർത്തു.
തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതോടെ പ്രതി നാട്ടുകാരെ കൈയേറ്റം ചെയ്തു.
പിന്നീട് വളപട്ടണം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്തു. പിന്നീട് വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറുടെ ക്യാബിനും ഇയാൾ തകര്‍ത്തു. പ്രതി നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് സംഭവം.
ഗണഗീതം പാടിയതോടെ രണ്ട് സിപിഎം പ്രവർത്തർ സ്റ്റേജിലേക്ക് കയറി പാട്ട് പാട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.
പിന്നാലെ വേദിക്ക് സമീപം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Kerala
കണ്ണൂർ: കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം. കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തിയത്.
12 കിലോ വെടിമരുന്ന്, അഞ്ച് കിലോ സൾഫർ, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടൈനറുകൾ, ഐസ്ക്രീം കണ്ടെയ്നറുകൾ എന്നിവ കണ്ടെടുത്തു.
കണ്ടെടുത്ത ഒൻപത് നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്. സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.
Kerala
കണ്ണൂർ: ഡിജിറ്റൽ അറസ്റ്റെന്നു പറഞ്ഞ് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം കവർന്ന പ്രതിയെ പഞ്ചാബിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തലശേരി സ്വദേശിയായ വനിതാ ഡോക്ടറുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്ത ലുധിയാന സ്വദേശി ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ തട്ടിപ്പു സംഘം ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. ഡോക്ടറുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ വിവിധ അക്കൗണ്ടുകളിലായി 10.5 ലക്ഷം രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി പോലീസ് കണ്ടെത്തി.
Kerala
കണ്ണൂർ: സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് സംഭവത്തിൽ റിപ്പോർട്ട് തേടിയിരിക്കുന്നത്.
മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് പേരാവൂർ പഞ്ചായത്തിനോട് റിപ്പോർട്ട് തേടിയത്. ഇതേ തുടർന്ന് ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം തേടും.
വെള്ളിയാഴ്ച ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വ്യാഴാഴ്ച തൊഴിലുറപ്പ് ഭേദഗതിക്കെതിരെ കണ്ണൂർ നഗരത്തിൽ നടന്ന സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖബാധിതയായിരുന്നതിനാൽ മൂന്ന് ദിവസം തൊഴിലുറപ്പിനും എത്തിയിരുന്നില്ല.
ഇതുകഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം തൊഴിലുറപ്പിന് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാൽ തൊഴിൽ നിഷേധിക്കപ്പെട്ട ലക്ഷ്മി ഇതുവരെ പരാതി നൽകിയിട്ടില്ല.
Kerala
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം മത്സരമല്ല, ഒരു ഉത്സവമാണെന്ന് മോഹൻലാൽ. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മോഹൻലാൽ പറഞ്ഞു. കലാകാരൻ എന്ന നിലയിൽ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.
കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ബോധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി കണ്ണൂർ.
വിജയികൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ സമ്മാനിച്ചു. 1028 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1023 പോയിന്റുകൾ നേടിയ തൃശൂർ രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
1013 പോയിന്റുകൾ നേടിയ പാലാക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർസെക്കന്ററി സ്കൂൾ ഒന്നാമതെത്തി. വൈകിട്ട് ആരംഭിച്ച സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി.ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. സിയ ഫാത്തിമയ്ക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് അഭിനന്ദനം.
കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട രോഗബാധിതയായ സിയ ഫാത്തിമയ്ക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച്എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
Kerala
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണ കണ്ണൂർ ആണ് ചാമ്പ്യൻമാർ. 1023 പോയിന്റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്. തൃശൂർ ആണ് രണ്ടാം സ്ഥാനത്ത്. 1018 പോയിന്റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്.
Kerala
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുമ്പോൾ സ്വർണക്കപ്പ് കണ്ണൂരിന്. നിലവിലെ ചാമ്പ്യൻമാരായ തൃശൂർ രണ്ടാം സ്ഥാനത്ത്. 1023 പോയിന്റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്.
1018 പോയിന്റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്. 1013 പോയിന്റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. വൈകിട്ട് നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് ചടങ്ങിൽ മുഖ്യാതിഥി.
Kerala
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Kerala
തൃശൂർ: 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴവെ വാശിയേറിയ പോരാട്ടം തുടരുന്നു. ആർക്കാകും സ്വർണക്കപ്പ് എന്ന് ഇതുവരെ പറയാൻ സാധിക്കാത്ത തരത്തിലാണ് വേദികളിൽ മത്സരങ്ങൾ ഈ ദിവസങ്ങളിൽ പുരോഗമിച്ചത്.
ശനിയാഴ്ച വൈകുന്നേരം വരെയുള്ള പോയിന്റ് നിലപ്രകാരം 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി തൃശൂർ രണ്ടാമതുമുണ്ട്. ഇരു ജില്ലകൾക്കും വെല്ലുവിളിയായി 982 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്.
981 പോയിന്റുമായി കോഴിക്കോട് 950 പോയിന്റുമായി മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. കൊല്ലം 948, എറണാകുളം 955, തിരുവനന്തപുരം 942, കാസർകോട് 912, കോട്ടയം 909, വയനാട് 904, ആലപ്പുഴ 890, പത്തനംതിട്ട 855, ഇടുക്കി 818 എന്നിങ്ങനെയാണ് പോയിന്റ് നില.
സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനാകുന്നത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു.
ഇന്ന് രാവിലെ നടക്കുന്ന മത്സരങ്ങൾ അതിനിർണായകമാണ്. ഉച്ചയോടെ സ്വർണക്കപ്പ് ആർക്കാകും എന്ന് ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കുമെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാൽ സസ്പെൻസ് തുടരാനുള്ള സാധ്യത കൂടുതലാണ്.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുക. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക. ഒന്നാം വേദിയിലാണ് സമാപന സമ്മേളനം നടക്കുക.
പ്രിയതാരം മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായതോടെ തൃശൂർ നഗരവും പ്രധാന വേദിയും ആവേശത്തിലായി. ആദ്യ ദിനം മുതൽ തേക്കിൻകാട് മൈതാനത്തെ മൂന്ന് വേദികളിലും ശക്തമായ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
വാശിയേറിയ കലാമത്സരങ്ങളിൽ 15,000 പ്രതിഭകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൂരങ്ങളുടെ നാടായ തൃശൂരിൽ എത്തി പോരാട്ടത്തിനിറങ്ങിയത്. ഇത്തവണ പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു കലോത്സവ മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്.
Kerala
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.
നിലവിൽ കണ്ണൂരും തൃശൂരുമാണ് സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്. 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 978 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാട് 977 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം.
Kerala
തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേയ്ക്ക് കടന്നു. 25 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 23 മത്സരങ്ങളും ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 30 മത്സരങ്ങളും ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ നാല് മത്സരങ്ങളും ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ മൂന്നു മത്സരങ്ങളും നടക്കും.
കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ 249ൽ 181 മത്സര ഇനങ്ങൾ പൂർത്തിയായി. ഇനി 68 മത്സര ഇനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പോയിന്റ് പട്ടികയിൽ, 739 പോയിന്റുകളോടെ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
കലോത്സവം ഇന്ന്.
വേദി 1 ൽ 9.30 ന് ഭരതനാട്യം എച്ച്എസ്എസ് , 2.00 ന് സംഘനൃത്തം എച്ച്എസ്എസ്.
വേദി 2 ൽ 9.30 ന് പരിചമുട്ട് എച്ച്എസ്എസ്. 2ന് വൃന്ദവാദ്യം എച്ച് എസ്.
വേദി 3 ൽ 9.30ന് ഇരുള നൃത്തം എച്ച്എസ്എസ് , 2ന് ഇരുള നൃത്തം എച്ച് എസ്.
വേദി 4ൽ 9.30ന് ചവിട്ടുനാടകം എച്ച് എസ്.
വേദി 5ൽ 9.30ന് പളിയ നൃത്തം എച്ച് എസ്, 2ന് പളിയ നൃത്തം എച്ച് എസ് എസ്.
വേദി 6ൽ 9.30 ന് മോണോആക്റ്റ് എച്ച് എസ് , 11.30 ന് മോണോആക്റ്റ് എച്ച്എസ്എസ്.3ന് നാടോടിനൃത്തം എച്ച്എസ്എസ്.
വേദി 7ൽ 9.30 ന് കേരളനടനം എച്ച്എസ്എസ്. 2ന് കോൽക്കളി എച്ച്എസ്എസ്.
വേദി 8 ൽ 9.30ന് കഥകളി സംഗീതം എച്ച്എസ് , 3.30ന് കഥകളി സംഗീതം എച്ച് എസ് എസ്.
വേദി 9ൽ 9.30 ന് കൂടിയാട്ടം എച്ച്എസ്എസ്.
വേദി 10ൽ 9.30 ന് വഞ്ചിപ്പാട്ട് എച്ച് എസ് , 2ന് കുച്ചുപ്പുടി എച്ച്എസ്എസ്.
വേദി 11ൽ 9.30 ന് നാടകം എച്ച്എസ്എസ്.
വേദി 12ൽ 9.30 ന് കഥകളി സിംഗിൾ എച്ച്എസ്, 2ന് കഥകളി സിംഗിൾ എച്ച്എസ്എസ്.
വേദി 13 ൽ 9.30 ന് പാഠകം എച്ച് എസ്,12.ന് പാഠകം എച്ച് എസ്.2ന് ഗാനാലാപനം എച്ച് എസ്. 4ന് ഗാനാലാപനം എച്ച് എസ്.
വേദി 14ൽ 9.30ന് ശാസ്ത്രീയ സംഗീതം എച്ച്എസ് , 12ന് ശാസ്ത്രീയ സംഗീതം എച്ച്എസ്എസ് , 3ന് ശാസ്ത്രീയ സംഗീതം എച്ച് എസ്.
വേദി 15ൽ 9.30 ന് ഓടക്കുഴൽ എച്ച് എസ് , 12ന് ഓടക്കുഴൽ എച്ച്എസ്എസ്. 2ന് നാദസ്വരം എച്ച് എസ് , 4ന് ട്രിപ്പിൾ / ജാസ് എച്ച്എസ്എസ്.
വേദി 16ൽ 9.30 ന് അറബിക് നാടകം എച്ച് എസ്.
വേദി 17ൽ 9.30 ന് വിവർത്തനം എച്ച് എസ്. 11ന് പോസ്റ്റർ രചന എച്ച് എസ്.
വേദി 18ൽ 9.30ന് വയലിൻ (വെസ്റ്റേൺ) എച്ച് എസ് , 11ന് വയലിൻ (വെസ്റ്റേൺ) എച്ച് എസ് എസ് , 2ന് വയലിൻ (ഓറിയൻ്ൽ) എച്ച്എസ്എസ്.
വേദി 19ൽ 9.30 ന് പദ്യംചൊല്ലൽ ഉറുദു എച്ച്എസ്എസ് , 12ന് പദ്യംചൊല്ലൽ ഉറുദു എച്ച് എസ് , 3ന് പ്രസംഗം ഉറുദു എച്ച്എസ്എസ് , 5ന് പ്രസംഗം ഉറുദു എച്ച് എസ്.
വേദി 20ൽ 9.30ന് കാവ്യകേളി എച്ച് എസ്, 12ന് കാവ്യകേളി എച്ച് എസ് എസ്. 2ന് അക്ഷരശ്ലോകം എച്ച് എസ്. 4ന് അക്ഷരശ്ലോകം എച്ച്എസ്എസ്.
വേദി 21ൽ 9.30ന് കഥാരചന ഉറുദു എച്ച് എസ്. 12ന് കഥാരചന ഉറുദു എച്ച് എസ് എസ് , 2.30ന് കവിതാ രചന ഉറുദു എച്ച് എസ്. 4.30ന് കവിതാ രചന ഉറുദു എച്ച്എസ്എസ്.
വേദി 22ൽ 9.30 ന് കവിതാരചന ഹിന്ദി എച്ച് എസ് , 12ന് കഥാരചന ഹിന്ദി എച്ച് എസ്.
3ന് ഉപന്യാസ രചന ഹിന്ദി എച്ച് എസ്.
വേദി 23ൽ 9.30ന് കഥാരചന അറബിക് എച്ച്എസ് എസ്. 12ന് കവിതാരചന അറബിക് എച്ച്എസ്എസ്,
3ന് ഉപന്യാസ രചന അറബിക് എച്ച്എസ്എസ്.
വേദി 24ൽ 9.30ന് കഥാരചന സംസ്കൃതം (ജനറൽ) എച്ച്എസ്എസ്. 12ന് കവിതാരചന സംസ്കൃതം (ജനറൽ) എച്ച്എസ്എസ്.
Kerala
കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ. നിഷാദിന്റെ പരോൾ കാലാവധി വീണ്ടും നീട്ടി. 15 ദിവസത്തേക്കാണ് നിഷാദിന്റെ പരോൾ കാലാവധി നീട്ടി നൽകിയത്.
അച്ഛന്റെ രോഗാവസ്ഥ ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷാദ് നൽകിയ അപേക്ഷയിലാണ് നടപടി. ജനുവരി 26 വരെയാണ് നിലവിൽ പരോൾ അനുവദിച്ചിരിക്കുന്നത്. 2025 ഡിസംബർ 25ന് ആയിരുന്നു നിഷാദിനെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്.
എന്നാൽ ശിക്ഷിക്കപ്പെട്ട ശേഷം ഒരു മാസം മാത്രമാണ് നിഷാദിന് ജയിലിൽ കഴിയേണ്ടി വന്നത്. മൂന്നാം തവണയും പരോൾ നീട്ടി നൽകിയതോടെ നിഷാദിന് ഒരു മാസത്തോളം പരോൾ ലഭിക്കും.
Kerala
കണ്ണൂർ: പാപ്പിനിശേരിയിൽ എംഡിഎയുമായി യുവതി പിടിയിൽ. അഞ്ചാംപീടിക സ്വദേശി ഷിൽന (32) ആണ് പിടിയിലായത്. പാപ്പിനിശേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
പാപ്പിനിശേരി മേഖലയിൽ എംഡിഎംഎയുടെ വിപണനവും ഉപയോഗവും വ്യാപകമായി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
പരിശോധനയിൽ കല്യാശേരി അഞ്ചാം പീടിക സ്വദേശിയായ ഷിൽന നിവാസിൽ നിന്ന് എംഡിഎംഎ പിടികൂടി. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ബംഗുളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ എത്തിച്ചത്.
Kerala
തൃശൂര്‍: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് തൃശൂരില്‍ ആരംഭിച്ചതോടെ പോയിന്റ് പട്ടികയില്‍ ആവേശകരമായ തുടക്കമായി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നാല് ജില്ലകള്‍ സംയുക്തമായി ഒന്നാം സ്ഥാനത്താണ്.
ഇപ്പോഴത്തെ ഓവറോള്‍ ലീഡ് നിലയനുസരിച്ച് ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളാണ് 80 പോയിന്റുകളോട് കൂടി ഒന്നാം സ്ഥാനത്ത്. 78 പോയിന്റുകളോടെ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 76 പോയിന്റുകളോടെ കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകള്‍ മൂന്നാം സ്ഥാനത്തുമാണ്.
കലോത്സവം ഇനിയും നാല് ദിവസം കൂടി നീളുന്നതിനാല്‍ ഏത് ജില്ലയ്ക്കും ലീഡ് പിടിച്ചെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജേതാക്കളായിരുന്നു. ഈ വര്‍ഷം തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന കലോത്സവത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് അധിക ആവേശവും പ്രതീക്ഷയുമുണ്ട്. എന്നാല്‍ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ശക്തമായ മത്സരമാണ് കാഴ്ച വെയ്ക്കുന്നത്.
Kerala
കണ്ണൂർ: റിട്ട. ബാങ്ക് മാനേജറെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള ശ്രമം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്.
തോട്ടട സ്വദേശിയായ പ്രമോദ് മഠത്തിലിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോൾ ചെയ്തയാൾ മലയാളത്തിലാണ് സംസാരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
കാനറ ബാങ്കിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചിൽ താങ്കളുടെ പേരിൽ അക്കൗണ്ട് എടുത്ത് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്, നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ താങ്കളുടെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ട് -എന്നാണ് തട്ടിപ്പുകാരൻ പറഞ്ഞത്.
ഇത് വിശ്വസിക്കാൻ എഫ്ഐആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവ അയച്ചു നൽകുകയും ചെയ്തു.
പ്രമോദ് ഉടൻതന്നെ വിവരം കണ്ണൂർ സിറ്റി സൈബർ പോലീസിനെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വീഡിയോ കോളിൽ വരാന്‍ തട്ടിപ്പുകാർ ആവശ്യപ്പെട്ട സമയത്ത് സൈബർ പോലീസ് സംഘവും വീട്ടിലെത്തി.
യൂണിഫോം ധരിച്ച മലയാളം സംസാരിക്കുന്ന വ്യാജ എൻഐഎ ഉദ്യോഗസ്ഥനായിരുന്നു വീഡിയോയിൽ വന്നത്. സംസാരം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സൈബർ പോലീസ് ഫോൺ വാങ്ങി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. തട്ടിപ്പാണെന്ന സംശയമുണ്ടായ ഉടനെ വിവരം സൈബർ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.
സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി. പ്രകാശൻ, എം. ഷമിത്ത്, സിപിഒമാരായ പി.കെ. ദിജിൻ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.
Kerala
കണ്ണൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് ഗുജറാത്ത് സ്വദേശിയായ അധ്യാപികയ്ക്കു ഗുരുതരമായി പരിക്കേറ്റു.
യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗുജറാത്തിലെ സൂററ്റ് സ്വദേശിനി രോഹിണി (30)ക്കാണു പരിക്കേറ്റത്.
നട്ടെല്ലിനു പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിദ്യാർഥികൾക്കൊപ്പം എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ റെയിൽവേ പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെയിൽവേ പോലീസ് കേസെടുത്തു.
Kerala
കണ്ണൂര്‍: പയ്യാവൂരിൽ വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ചാടിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവം.
സ്കൂളിൽ പരീക്ഷകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വിദ്യാർഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. അതേസമയം, കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
Kerala
കണ്ണൂർ: കണ്ണൂരിൽ എംഎസ്എഫ് ജില്ലാ പ്രവർത്തകസമിതി അംഗത്തിന് വെട്ടേറ്റു. നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി ഇരിട്ടിയിൽ വച്ചാണ് നൈസാം പുഴക്കരയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് എംഎസ്എഫ് ആരോപിച്ചു. പരിക്കേറ്റ നൈസാമിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റിലും കാറിലുമായെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നൈസാം പറയുന്നു.
പ്രദേശത്ത് ലീഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. വോട്ടെടുപ്പ് ദിവസവും പലയിടത്തും സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് പോലീസിന്റെ അനുമാനം.
Kerala
തലശേരി: കല്ലിക്കണ്ടിയിൽ മൂന്നു ലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്ടിച്ചു. ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു.
ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസിടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.
Kerala
പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ വര്‍ക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പയ്യന്നൂര്‍ ബികെഎം ആശുപത്രിക്ക് സമീപത്തെ കെ.പി.രമേശന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കാര്‍ ലാന്‍ഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്.
അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുവന്നു വര്‍ക്ക് ഷോപ്പിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ആളിക്കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂരില്‍നിന്ന് എത്തിയ രണ്ട് അഗ്നിശമന യൂണിറ്റുകള്‍ മുക്കാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂര്‍ണമായി അണച്ചത്. പൂട്ടിക്കിടന്ന ഗേറ്റിന്റെ പൂട്ട് തകര്‍ത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Kerala
ഇരിട്ടി: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ രാകേഷിന്റെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്നത്. ഇന്നു രാവിലെയായിരുന്നും സംഭവം.
പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.
വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു.
Kerala
കണ്ണൂർ: സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം തലശേരിയിൽ ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. തലശേരിയിലെ ഹൈപ്പർമാർക്കറ്റാണ് സിഗ്നേച്ചർ മാർട്ടായി ഉയർത്തുന്നത്.
ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലാണ് സിഗ്നേച്ചർ മാർട്ടിന്റെ രൂപകൽപന. കോർപറേറ്റ് റീട്ടെയിൽ വിൽപനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്കു പുറമേ, സിഗ്നേച്ചർമാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവുണ്ടായിരിക്കും.
ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് എന്ന ഏജൻസി ഡിസൈൻ ചെയ്ത സിഗ്നേച്ചർ മാർട്ട് സപ്ലൈകോ യാഥാർഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിന്റെ പക്കൽ നിന്നാണ് പിടികൂടിയത്.
ചൊവ്വാഴ്ച ജയിലിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ മനോജിന്റെ പക്കൽ നിന്നും രണ്ട് കുപ്പി ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ പോലീസിന് കൈമാറിയതായും തടവുകാരനെതിരെ പരാതി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, കേരള ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) ആക്ട് എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
Kerala
കണ്ണൂർ: പാനൂർ മൊകേരിയിലെ തങ്ങൾപീടികയിൽ സ്കൂൾ ഗ്രൗണ്ടിൽനിന്നും എട്ട് ഐസ്ക്രീം ബോംബുകളും കണ്ണവം തൊടീക്കളത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് നാല് സ്റ്റീൽ ബോംബുകളും കണ്ടെത്തി.
മൊകേരി തങ്ങൾപീടികയിലെ സഹ്റ പബ്ലിക് സ്കൂളിന്റെ ഗ്രൗണ്ടിൽ വച്ചിരുന്ന ടാർവീപ്പകൾക്കിടയിൽ നിന്നാണ് ഐസ്ക്രീം ബോംബുകളും ഒരു വടിവാളും കണ്ടെത്തിയത്.
ബോംബുകൾ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. സമീപത്തെ റോഡിന്റെ ടാറിങ്ങിനായി തൊഴിലാളികൾ വീപ്പകൾ എടുത്തപ്പോഴാണു ബോംബ് ശ്രദ്ധയിൽപെട്ടത്. ബോംബ് സ്ക്വാഡ് എത്തി ഇവ പാനൂർ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ഐസ്ക്രീം നിറയ്ക്കുന്ന പ്ലാസ്റ്റിക് ഡപ്പികളാണ് ബോംബിനായി ഉപയോഗിച്ചത്.
തൊടീക്കളത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിയ സ്ത്രീയാണു ബക്കറ്റിൽ സൂക്ഷിച്ച രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടത്. പിന്നീട് കണ്ണവം പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഇതേബക്കറ്റിൽ അറക്കപ്പൊടിയിട്ടുമൂടിയ രണ്ട് സ്റ്റീൽ ബോംബുകൾകൂടി കണ്ടെത്തി. ഇത് കണ്ണവം പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
Kerala
തലശേരി: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിനു കൗമാരക്കാരനെതിരേ കേസ്. പട്ടാപ്പകൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പതിനേഴുകാരനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനു സമീപം പണി തീരാത്ത കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഡിസംബർ 29ന് രാവിലെ 10-നാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു പണിതീരാത്ത കെട്ടിടത്തിൽ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം പ്രണയത്തിൽ കുടുങ്ങി നിരവധി പെൺകുട്ടികളാണ് ഇങ്ങനെ പല കെണികളും ചെന്നു വീഴുന്നത്.
സോഷ്യൽ മീഡിയയിൽ മാത്രം പരിചയമുള്ള ആളുകളെ വിശ്വസിച്ചാണ് പലരും വീടുവിട്ട് ഇറങ്ങുന്നത്. ഇവർ പിന്നീട് ക്രിമിനൽ സംഘങ്ങളുടെയും മറ്റും കെണികളിൽ ചെന്നു വീഴുകയാണ് പതിവ്. പരിചയപ്പെടുന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന കുട്ടികളാണ് കുഴപ്പങ്ങളിൽ ചെന്നു വീഴുന്നത്.
Kerala
കണ്ണൂർ: ബംഗളൂരുവിൽനിന്നു മാരക മയക്കുമരുന്നുകൾ കൊണ്ടുവന്ന് കേരളത്തിലെ ഏജന്റുമാർക്ക് എത്തിച്ചു നല്കുന്ന ദന്പതികൾ കണ്ണൂരിൽ പിടിയിൽ.
ബംഗ്ലൂരുവിൽ താമസിക്കുന്ന തയ്യിൽ കൊയിലാണ്ടി ഹൗസിൽ രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശിനി കക്കോട്ട് ചാലിൽ വീട്ടിൽ നജീമ എന്നിവരെയാണു കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടുന്നത്.
സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് എസിപി പി. രാജേഷിന്റെ നിർദേശാനുസരണം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും വലയിലാകുന്നത്. ഇവരിൽനിന്നും 70.6 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ലഹരിവില്പന തടയുന്നതിനാണ് പോലീസ് റെയ്ഡ് നടത്തിയത്. തയ്യിൽ സ്വദേശിക്ക് എത്തിച്ചുനൽകാനാണ് എംഡിഎംഎയുമായി ദന്പതികൾ എത്തിയത്. മൂന്നുവർഷം മുന്‍പ് എറണാകുളത്ത് ജോലി ആവശ്യാർഥം എത്തിയ രാഹുൽ വിവാഹിതയും രണ്ടു മക്കളുമുള്ള നജീമയുമായി അടുപ്പത്തിലാവുകയും പിന്നീട് മക്കളെ ഉപേക്ഷിച്ച് ബംഗളൂരുവിലേക്കു പോകുകയായിരുന്നു.
വിവാഹത്തിനു ശേഷമാണ് രാഹുൽ, ഷാഹുൽ ഹമീദ് എന്ന പേര് സ്വീകരിക്കുന്നത്. ഇതിൽ ഇരുവർക്കും ഒരു കുഞ്ഞുണ്ട്.
കുട്ടിയുമായി എത്തിയാണ് ദന്പതികൾ മയക്കുമരുന്ന് വില്പന നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. കരിവെള്ളൂർ തെരു റോഡിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന ബോർഡുകൾ തീയിട്ടു നശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം പ്രവർത്തകർ കണ്ടത്. തുടർന്ന് നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച ഓഫീസിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശാ പഠന ക്യാമ്പ് നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് മണ്ഡലം പ്രസിഡണ്ട് ഷീബാ മുരളി പയ്യന്നൂർ പോലീസിൽ പരാതി നൽകി.
Kerala
കണ്ണൂർ: കോൺഗ്രസ് ക്ലബ്ബിന് നേരെ ആക്രമണം. എരഞ്ഞോളി മoത്തുംഭാഗത്ത പ്രിയദർശിനി ക്ലബ്ബ് ആണ് അക്രമികൾ തകർത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയെ തുടർന്ന് സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
ശനിയാഴ്ച അർധരാത്രിയിലാണ് ക്ലബ്ബ് തകർത്തത്. അകത്തുണ്ടായിരുന്ന കസേരകളും കൊടിതോരണങ്ങളും പോസ്റ്ററുകളുമടക്കം അക്രമികൾ നശിപ്പിച്ചു. ഗാന്ധി ചിത്രവും വലിച്ചെറിഞ്ഞ നിലയിലാണ്. വോട്ടെടുപ്പിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൂടിയായിരുന്നു ക്ലബ്.
തെരഞ്ഞെടുപ്പിൽ സിപിഎം ശക്തി കേന്ദ്രമായ മഠത്തുംഭാഗം വാർഡിൽ കോൺഗ്രസ് ജയിച്ചിരുന്നു. ഇതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം.
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. ആരോപണം സിപിഎം നിഷേധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നേരത്തെ പാനൂരിൽ സിപിഎം ലീഗ് സംഘർഷം ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ വി.വി രാജേഷ് മേയറായി ചുമതലയേറ്റു. കൊല്ലം കോർപറേഷനിൽ എ.കെ. ഹഫീസും (യുഡിഎഫ്) കൊച്ചിയിൽ വി.കെ. മിനിമോളും (യുഡിഎഫ്) പുതിയ മേയർമാരായി. തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ (യുഡിഎഫ്) മേയറായി അധികാരമേറ്റു. കോഴിക്കോട് ഒ. സദാശിവൻ (എൽഡിഎഫ്) കണ്ണൂരിൽ പി. ഇന്ദിര (യുഡിഎഫ്) എന്നിവരും മേയർമാരായി ചുമതലയേറ്റു.
ചരിത്രത്തിൽ ഇടം നേടി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറായി പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊടുങ്ങാന്നൂർ വാർഡിൽനിന്നാണു രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽനിന്നു വിജയിച്ച ബിജെപിയുടെ ജി.എസ്. ആശാനാഥും ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു. 100 കൗണ്‍സിലർമാരുള്ള കോർപറേഷനിൽ കണ്ണമൂല വാർഡിൽനിന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ 51 വോട്ട് നേടിയാണ് രാജേഷ് മേയറായത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു മത്സരിച്ച ജി.എസ്. ആശാനാഥിന് 50 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ രണ്ടു വോട്ടുകൾ അസാധുവായി.
കൊല്ലത്ത് ആദ്യമായ് യുഡിഎഫ്
കൊല്ലം: കൊല്ലം കോര്പറേഷന് മേയറായി താമരക്കുളം ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി എ.കെ. ഹഫീസ് ചുമതലയേറ്റു. ഡെപ്യൂട്ടി മേയറായി തങ്കശേരി ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 56 വോട്ടുകളില്‍ 27 വോട്ടുകള്‍ നേടി. 25 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ കോർപറേഷൻ രൂപീകരണത്തിനുശേഷം ആദ്യമായാണ് യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.
കൊച്ചിയിൽ മിനിമോൾ
കൊച്ചി: കൊച്ചി കോര്പറേഷന് മേയറായി യുഡിഎഫിന്റെ അഡ്വ. വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയറായി ദീപക് ജോയി എന്നിവര്‍ അധികാരമേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്റേതുള്പ്പെടെ 48 വോട്ട് നേടിയാണ് ഇരുവരും വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 22ഉം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആറും വോട്ടുകള്‍ വീതം ലഭിച്ചു.
രണ്ടര വര്‍ഷത്തേക്കാണ് ഇരുവരും അധികാരമേറ്റത്. തുടര്‍ന്ന് എ ഗ്രൂപ്പുകാരിയായ ഷൈനി മാത്യുവും ഐ ഗ്രൂപ്പുകാരനായ കെ.വി.പി. കൃഷ്ണകുമാറും മുന്‍ ധാരണ പ്രകാരം മേയറും ഡെപ്യൂട്ടി മേയറുമാകും.
തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ
തൃശൂർ: വിവാദങ്ങൾക്കൊടുവിൽ തൃശൂർ കോർപറേഷന്റെ പത്താമത്തെ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു. കോണ്‍ഗ്രസിലെ എ. പ്രസാദ് ഡെപ്യൂട്ടി മേയറായും സ്ഥാനമേറ്റു. തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ കൂടിയാണ് ഡോ. നിജി ജസ്റ്റിൻ. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ ഡോ. നിജി ജസ്റ്റിനു 35 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എൽ. റോസി 13 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടു വോട്ടുകളും നേടി. സ്വതന്ത്രരായ റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ട് ചെയ്തു.
എൽഡിഎഫിന് കോഴിക്കോട് മാത്രം
കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക കോർപറേഷനായ കോഴിക്കോട് മേയറായി ഒ. സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഇടതുമുന്നണി വോട്ടുകള്‍ അസാധുവായി. എൽഡിഎഫിലെ ഡോ.എസ്.ജയശ്രീ ഡപ്യൂട്ടി മേയറായി. തടമ്പാട്ടുതാഴം ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ. കോട്ടൂളിയിൽ നിന്നാണ് ഡോ.എസ്.ജയശ്രീ കോർപറേഷൻ കൗൺസിലിലേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂരിന്റെ ടി. ഇന്ദിര
കണ്ണൂർ: കോര്പറേഷന് മേയറായി കോണ്‍ഗ്രസിലെ ടി. ഇന്ദിര ചുമതലയേറ്റു. മുൻ ഡപ്യൂട്ടി മേയറും കൂടിയായിരുന്ന ഇന്ദിര 56 അംഗ കൗണ്‍സിലില്‍ 36 പേരുടെ പിന്തുണ യോടെയാണ് മേയർ പദവിയിലെത്തിയത്. ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതിനാൽ ഒരു ബാലറ്റ് അസാധുവായി. യുഡിഎഫിലെ കെ.പി. താഹിർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
Kerala
കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരണത്തിനായി റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിയ സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ തലശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. എറണാകുളം - പൂനെ ഓഖ എക്സ്പ്രസാണ് വിദ്യാർഥികൾ റീൽ ചിത്രീകരണത്തിനായി തടഞ്ഞത്. കണ്ണൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ തുടർന്ന് ജാമ്യത്തിൽ വിട്ടു.
Kerala
കണ്ണൂർ: പാനൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന പോസ്റ്ററുകളും കൊടികളും തോരണങ്ങളും കത്തി നശിച്ചു.
വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്തേക്ക് കൊടി എടുക്കാൻ ഓഫിസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായും ഈ ഓഫിസ് പ്രവർത്തിച്ചിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ളവർ വിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സംഭവത്തിന് പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. അടച്ചിട്ട ഓഫിസിന്റെ എയർഹോളിലൂടെ പെട്രോൾ ഒഴിച്ച് തീയിട്ടതാകാമെന്നാണ് സിപിഎം പറയുന്നത്.
കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ പാനൂർ, പാറാട് മേഖലകളിൽ സംഘർഷമുണ്ടായിരുന്നു. വടിവാൾ ഉൾപ്പെടെ ആയുധങ്ങളുമായി സിപിഎം പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപ്പേർ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവർക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ഓഫിസിൽ തീയിട്ട സംഭവം നടക്കുന്നത്.
Kerala
കണ്ണൂർ: തലശേരി കണ്ടിക്കലിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 3.30ഓടെയാണ് തീപിടിത്തമുണ്ടായത്.
വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ വിവിധ ഫയർ ഫോഴ്സ് സ്റ്റേഷനുകളിൽ നിന്നെത്തിയ എട്ട് യൂണിറ്റുകളും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തിൽ പങ്കെടുത്തു.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥാപനത്തിൽ നേരത്തെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കാണ് കത്തുന്നത്.
സ്പീക്കർ എ. എൻ. ഷംസീർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി വൈകിയും ദൗത്യം തുടരും.
Kerala
ഉളിക്കൽ: കണ്ണൂർ ഉളിക്കലിൽ നുച്യാട്ടെ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. 27 പവൻ സ്വർണം നഷ്ടമായതായാണ് പരാതി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഉളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവ ദിവസം രാവിലെ ആറ് മണിയോടെ പ്രവാസിയെ സ്വീകരിക്കാൻ ഭാര്യയും മകളും ബന്ധുവിനൊപ്പം കോഴിക്കോട് എയർപോർട്ടിലേക്ക് പോയിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നത് ഭിന്നശേഷിക്കാരനായ പിതാവ് മാത്രമായിരുന്നു.
ഏഴ് മണിയോടെ പിതാവ് പ്രഭാതഭക്ഷണം കഴിക്കാൻ നുച്യാട് ഭാഗത്തേക്ക് പോയി. വീടിന്റെ വാതിൽ പൂട്ടാതെ ചാരിയിട്ടു. ഈ സമയമാകാം കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. മടങ്ങിയെത്തിയ പിതാവ് മോഷണ വിവരം അറിഞ്ഞിരുന്നില്ല.
വൈകുന്നേരം പ്രവാസിയും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസിലാക്കിയത്. വീട്ടിലും പരിസരത്തും സിസിടിവി കാമറകൾ ഉണ്ടായിരുന്നില്ല. സ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Kerala
പിണറായി: കണ്ണൂർ പിണറായിയിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ കൈപ്പത്തി തകർന്നതിന് കാരണമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അനധികൃതമായി നിർമ്മിച്ച സ്ഫോടക വസ്തുവാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
റീൽസ് ചിത്രീകരണത്തിനിടെയാണ് സ്ഫോടനം. പൊട്ടിയത് പടക്കം എന്നായിരുന്നു പോലീസിന്റെയും സിപിഎമ്മിന്റെയും വാദം. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ സ്ഫോടനത്തിലാണ് വിപിന്‍ രാജിന്റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്.
ഇയാളെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് യുവാവ് ആശുപത്രിയിലും പോലീസിലും അറിയിച്ചത്.
പോലീസ് എഫ്ഐആറിലും അപകട കാരണം പടക്കം പൊട്ടിയതാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പാനൂര്‍ ഉള്‍പ്പടെയുളള മേഖലയില്‍ പ്രയോഗിക്കാന്‍ സിപിഎം വ്യാപകമായി ബോംബ് നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണം രൂക്ഷമായ സമയത്താണ് സ്ഫോടനം നടന്നത്.
Kerala
ഉളിക്കൽ: കണ്ണൂർ ഉളിക്കൽ നുച്യാട്ടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. നുച്യാട് സെന്റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ് മോഷണം നടന്നത്.
സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്. വീടിനുള്ളിൽ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിച്ചതായാണ് പരാതി.
ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാൽ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിന്റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം.
സിമിലിയും മകളും എയർ പോർട്ടിലേക്ക് പോയശേഷം വീട്ടിലുണ്ടായിരുന്ന അച്ഛൻ തന്റെ മുച്ചക്ര വാഹനത്തിൽ ചായകുടിക്കാനായി നുച്യാട് ഭാഗത്തേക്ക് പോയിരുന്നു. അപ്പോഴും വീടിന്റെ മുന്നിലെ കതക് പൂട്ടാതെ ചാരിയിട്ട നിലയിലായിരുന്നു. ഈ സമയത്താകും മോഷണം നടന്നതെന്നാണ് നിഗമനം. കുടുംബം എയർപോർട്ടിൽ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാര ഉൾപ്പെടെ തുറന്നിട്ട നിലയിലും തുണിയും സാധനങ്ങളും വാരി വലിച്ചിട്ട് കിടക്കുന്നതും കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത് . ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകാർ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം മോഷണത്തിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന വീട്ടിൽ സിസിടിവി കാമറ ഇല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കാമറകളിൽ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
Sports
കണ്ണൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് ഫൈനലിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30ന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
കണ്ണൂർ വാരിയേഴ്സ് എഫ്സി സെമി ഫൈനലിൽ നിലവിലെ ചാന്പ്യന്മാരും ഗ്രൂപ്പിലെ ടോപ്പേഴ്സുമായ കാലിക്കറ്റ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫൈനലിന് യോഗ്യത നേടിയപ്പോൾ തൃശൂർ മാജിക് എഫ്സി മലപ്പുറം എഫ്സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.
മികച്ച ഫോമിൽ തുടരുന്ന മുഹമ്മദ് സിനാൻ ആയാണ് കണ്ണൂർ വാരിയേഴ്സിന്റെ ശക്തികേന്ദ്രം. 21 വയസുമാത്രം പ്രായമുള്ള സിനാൻ നിലവിൽ 10 മത്സരങ്ങളിൽനിന്ന് നാല് ഗോളും രണ്ട് അസിസ്റ്റും നേടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഹോം മത്സരങ്ങളിൽ ഏറെ വിമർശനം നേരിട്ട പ്രതിരോധനിര അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും മികവ് പുറത്തെടുത്തിരുന്നു.
ഗ്രൂപ്പ് ഘട്ടങ്ങളിൽ 21 ഗോൾ നേടിയ കാലിക്കറ്റ് എഫ്സിക്ക് മുന്പിൽ നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധനിര കോട്ടകെട്ടി രണ്ട് മത്സരങ്ങളിലും ക്ലീൻഷീറ്റ് സ്വന്തമാക്കി. തന്ത്രങ്ങൾക്ക് മറുതന്ത്രവുമായി മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസുമുണ്ട്.
സ്വന്തം മൈതാനത്താണ് ഫൈനൽ നടക്കുന്നതെന്നത് കണ്ണൂരിന് ആത്മവിശ്വാസം നൽകും. അതേസമയം ഹോം ഗ്രൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു ജയം പോലും നേടാൻ കണ്ണൂരിന് സാധിച്ചിട്ടില്ല. മത്സരത്തിലുടനീളം അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്നത് പോരായ്മയായി നിഴലിക്കുന്നു. സെമി ഫൈനലിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്.
സൂപ്പർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് തൃശൂർ മാജിക് എഫ്സി. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും അടിച്ചതും തൃശൂർ മാജിക് ആണ്.
കൂടാതെ ഐ ലീഗിൽ മികച്ച താരങ്ങളിൽ ഒരാളായിരുന്ന മാർക്കസ് ജോസഫ് പരിക്ക് മാറി തിരിച്ചെത്തി മികച്ച ഫോം തുടരുന്നത് പ്രതീക്ഷയാണ്. സെമി ഫൈനലിൽ മലപ്പുറത്തിനെതിരേ ഹാട്രിക്ക് ഗോളാണ് താരം നേടിയത്. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മേഴ്സണ് ആൽവസ് നയിക്കുന്ന പ്രതിരോധനിരയും മികവുറ്റതാണ്.
കണ്ണൂർ വാരിയേഴ്സിനെതിരേ സൂപ്പർ ലീഗിൽ തൃശൂർ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സീസിണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ മറ്റൊരു മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് ജയം നേടി.
Kerala
കണ്ണൂർ: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷ മേഖലകളിൽ ഉഗ്രശേഷിയുള്ള ഗുണ്ട് നിർമാണം തകൃതിയെന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. ബോംബിനു സമാനമായി ഉപയോഗിക്കാവുന്ന ഗുണ്ടുകളാണ് നിർമിക്കുന്നത്.
ബോംബ് നിർമാണത്തിനിടെ കണ്ണൂരിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ബോംബ് നിർമിക്കുന്നതിനിടെ അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഗുണ്ടുകൾ നിർമിക്കുന്നത്.
ഗുണ്ടുകൾ നിർമിക്കുന്നതിനിടെ അപകടങ്ങൾ സംഭവിക്കാറില്ല. ബോംബിനേക്കാൾ എളുപ്പത്തിൽ ഗുണ്ടുകൾ നിർമിക്കാനും സാധിക്കും. ബോംബ് നിർമിക്കുന്ന പോലെ കേസുകളും വരില്ല. എന്നാൽ, ബോംബ് പോലെതന്നെ അപകടകാരിയാണ് ഗുണ്ടുകളെന്നുമാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.
Kerala
കണ്ണൂർ: പഴയങ്ങാടിയിൽ വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പഴയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പഴയങ്ങാടി പോലീസ് കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്രയ്ക്കിടെയുണ്ടായ പ്രശ്നം പറഞ്ഞുതീർക്കാനെന്ന പേരിൽ ലിജോ പ്ലസ് ടു വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ഇയാൾ സുഹൃത്തുക്കളോടൊപ്പം കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയായിരുന്നു. പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ട്രെയിനി അധ്യാപകനാണ് ലിജോ. ഡിസംബർ അഞ്ചിന് ആയിരുന്നു സ്കൂളിൽ നിന്ന് വിനോദയാത്ര പോയത്.
ഇതിനിടെ ലിജോ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പരാതിയുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.