x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണൂരിൽ ബോംബിനു പകരമുള്ള ഗുണ്ട് നിർമാണം തകൃതി, ഇന്‍റലിജന്‍റ്സ് റിപ്പോർട്ട്!

കണ്ണൂർ ബ്യൂറോ
Published: December 18, 2025 11:39 AM IST | Updated: December 18, 2025 11:39 AM IST

പിണറായിയിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലം.

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള ഗു​ണ്ട് നി​ർ​മാ​ണം ത​കൃ​തി​യെന്നു ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ബോം​ബിനു സ​മാ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗു​ണ്ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ ക​ണ്ണൂ​രി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ങ്ങ​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗു​ണ്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

ഗു​ണ്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​റി​ല്ല. ബോം​ബി​നേ​ക്കാ​ൾ എ​ളു​പ്പ​ത്തി​ൽ ഗു​ണ്ടു​ക​ൾ നി​ർ​മി​ക്കാ​നും സാ​ധി​ക്കും. ബോം​ബ് നി​ർ​മി​ക്കു​ന്ന പോ​ലെ കേ​സു​ക​ളും വ​രി​ല്ല. എ​ന്നാ​ൽ, ബോം​ബ് പോ​ലെത​ന്നെ അ​പ​ക​ട​കാ​രി​യാ​ണ് ഗു​ണ്ടു​ക​ളെ​ന്നു​മാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

Tags : Bomb manufacturing Kannur Gundu intelligents report police

Recent News

Up