x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് ക്ല​ബ്ബി​ന് നേ​രെ ആ​ക്ര​മ​ണം


Published: December 28, 2025 02:02 PM IST | Updated: December 28, 2025 02:03 PM IST

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് ക്ല​ബ്ബി​ന് നേ​രെ ആ​ക്ര​മ​ണം. എ​ര​ഞ്ഞോ​ളി മo​ത്തും​ഭാ​ഗ​ത്ത പ്രി​യ​ദ​ർ​ശി​നി ക്ല​ബ്ബ് ആണ് അ​ക്ര​മി​ക​ൾ ത​ക​ർ​ത്തത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ തോ​ൽ​വി​യെ തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ക്ല​ബ്ബ് ത​ക​ർ​ത്ത​ത്. അ​ക​ത്തു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളു​മ​ട​ക്കം അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. ഗാ​ന്ധി ചി​ത്ര​വും വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. വോ​ട്ടെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് കൂ​ടി​യാ​യി​രു​ന്നു ക്ല​ബ്‌.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ശ​ക്തി കേ​ന്ദ്ര​മാ​യ മ​ഠ​ത്തും​ഭാ​ഗം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് ജ​യി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള വി​ദ്വേ​ഷ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ്‌ ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​രോ​പ​ണം സി​പി​എം നി​ഷേ​ധി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ നേ​ര​ത്തെ പാ​നൂ​രി​ൽ സി​പി​എം ലീ​ഗ് സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു.

Tags : Congress Club Kannur priyadarshini Club

Recent News

Up