x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പാ​ർ​ട്ടി മ​ത്സ​രി​ക്കാ​ൻ പ​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ: കെ.​സു​ധാ​ക​ര​ൻ


Published: February 5, 2026 08:10 PM IST | Updated: February 5, 2026 08:13 PM IST

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് കെ.​സു​ധാ​ക​ര​ൻ എം​പി. പാ​ർ​ട്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന് പ​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന​തി​ൽ ര​ണ്ട് മൂ​ന്ന് ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ. ​സു​ധാ​ക​ര​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ സി​പി​എം ത​ന്നെ​യാ​ണ്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പ്ര​ധാ​നി​ക​ൾ സി​പി​എം നേ​താ​ക്ക​ളാ​ണ്.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല. ക​ള്ള​ൻ​മാ​ർ​ക്കും കൊ​ള്ള​ക്കാ​ർ​ക്കും സി​പി​എം കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ക​മ്യൂ​ണി​സ്റ്റി​നെ​തി​രെ പോ​രാ​ടാ​ൻ നാ​ഷ​ണ​ൽ ജ​ന​താ​ദ​ളി​നെ ക്ഷ​ണി​ക്കു​ക​യാ​ണ്. ഇ​ത് അ​പേ​ക്ഷ​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Tags : Assembly Election k.Sudhakaran Udf Kannur

Recent News

Up