x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി


Published: January 6, 2026 06:35 AM IST | Updated: January 6, 2026 07:35 AM IST

ക​ണ്ണൂ​ർ: പാ​നൂ​ർ മൊ​കേ​രി​യി​ലെ ത​ങ്ങ​ൾ​പീ​ടി​ക​യി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നും എ​ട്ട് ഐ​സ്ക്രീം ബോം​ബു​ക​ളും ​ക​ണ്ണ​വം തൊ​ടീ​ക്ക​ള​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ​നി​ന്ന് നാ​ല് സ്റ്റീ​ൽ ബോം​ബു​ക​ളും ക​ണ്ടെ​ത്തി.

മൊ​കേ​രി ത​ങ്ങ​ൾ​പീ​ടി​ക​യി​ലെ സ​ഹ്റ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ഗ്രൗ​ണ്ടി​ൽ വ​ച്ചി​രു​ന്ന ടാ​ർ​വീ​പ്പ​ക​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഐ​സ്ക്രീം ബോം​ബു​ക​ളും ഒ​രു വ​ടി​വാ​ളും ക​ണ്ടെ​ത്തി​യ​ത്.

ബോം​ബു​ക​ൾ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്തെ റോ​ഡി​ന്‍റെ ടാ​റി​ങ്ങി​നാ​യി തൊ​ഴി​ലാ​ളി​ക​ൾ വീ​പ്പ​ക​ൾ എ​ടു​ത്ത​പ്പോ​ഴാ​ണു ബോം​ബ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ബോം​ബ് സ്ക്വാ‍‍​ഡ് എ​ത്തി ഇ​വ പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. ഐ​സ്ക്രീം നി​റ​യ്ക്കു​ന്ന പ്ലാ​സ്റ്റി​ക് ഡ​പ്പി​ക​ളാ​ണ് ബോം​ബി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. 

തൊ​ടീ​ക്ക​ള​ത്തി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ​ത്തി​യ സ്ത്രീ​യാ​ണു ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ട​ത്. പി​ന്നീ​ട് ക​ണ്ണ​വം പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തേ​ബ​ക്ക​റ്റി​ൽ അ​റ​ക്ക​പ്പൊ​ടി​യി​ട്ടു​മൂ​ടി​യ ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ​കൂ​ടി ക​ണ്ടെ​ത്തി. ഇ​ത് ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി.

Tags : Bombs school grounds Kannur police

Recent News

Up