x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​വെ​ള്ളൂ​രി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം


Published: December 29, 2025 02:39 PM IST | Updated: December 29, 2025 02:39 PM IST

കണ്ണൂർ: ക​രി​വെ​ള്ളൂ​രി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം. ക​രി​വെ​ള്ളൂ​ർ തെ​രു റോ​ഡി​ലെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന സം​ഘം ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പ്ര​വ​ർ​ത്ത​ക​ർ ക​ണ്ട​ത്. തു​ട​ർ​ന്ന് നേ​താ​ക്ക​ളെ​യും പ​യ്യ​ന്നൂ​ർ പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച ഓ​ഫീ​സി​ൽ കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ശാ പ​ഠ​ന ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ഷീ​ബാ മു​ര​ളി പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags : Congress Committee office kannur case police

Recent News

Up