x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടുപ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം; ബൈ​ക്ക് യാ​ത്രികനായ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്


Published: February 7, 2026 02:25 AM IST | Updated: February 7, 2026 02:25 AM IST

ചെ​​​റു​​​പു​​​ഴ: കാ​​​ട്ടു​​​പ​​​ന്നി​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ഗു​​​രു​​​ത​​​ര പ​​​രി​​​ക്ക്. താ​​​ബോ​​​റി​​​ലെ കു​​​റ്റി​​​യാ​​​ത്ത് ആ​​​ർ​​​നോ​​​ൾ​​​ഡ് അ​​​ഗ​​​സ്റ്റി​​​നാ​​​ണ് (22) പ​​​രി​​​ക്കേ​​​റ്റ​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി 11.30 ഓ​​​ടെ പ്രാ​​​പ്പൊ​​​യി​​​ൽ ഈ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പെ​​​രി​​​ങ്ങോം ഗ​​​വ. കോ​​​ള​​​ജി​​​ൽ ഡി​​​ഗ്രി ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. ക്ലാ​​​സു​​​ ക​​​ഴി​​​ഞ്ഞ് പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ലി​​​ൽ ടൗ​​​ണി​​​ലെ ഒ​​​രു ബേ​​​ക്ക​​​റി​​​യി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ് ആ​​​ർ​​​നോ​​​ൾ​​​ഡ്. വ്യാ​​​ഴാ​​​ഴ്ച ജോ​​​ലി ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ന്പോ​​​ഴാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​ക്കൂ​​​ട്ടം ആ​​​ക്ര​​​മി​​​ച്ച​​​ത്.

ബൈ​​​ക്കി​​​ൽനി​​​ന്നു തെ​​​റി​​​ച്ചു​​​വീ​​​ണ ആ​​​ർ​​​നോ​​​ൾ​​​ഡി​​​ന്‍റെ ഇ​​​ട​​​തുകൈ​​​ക്ക് ര​​​ണ്ട് പൊ​​​ട്ട​​​ലു​​​ണ്ട്. കാ​​​ലി​​​നും പ​​​രി​​​ക്കേ​​​റ്റു. ചെ​​​റു​​​പു​​​ഴ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. താ​​​ബോ​​​റി​​​ലെ പ​​​രേ​​​ത​​​നാ​​​യ ഷാ​​​ജി​​​യു​​​ടെയും ഷീ​​​ജ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.

അ​​​ടു​​​ത്ത നാ​​​ളു​​​ക​​​ളി​​​ലാ​​​യി കാ​​​ട്ടു​​​പ​​​ന്നിശ​​​ല്യം മ​​​ല​​​യോ​​​ര​​​ത്ത് വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. പെ​​​രി​​​ങ്ങാ​​​ല​​​യി​​​ൽ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ വ​​​യോ​​​ധി​​​ക​​​നെ​​​യും പ്രാ​​​പ്പൊ​​​യി​​​ൽ കൊ​​​ള​​​ത്തു​​​വാ​​​യി​​​ൽ ഉ​​​ത്സ​​​വം ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യെ​​​യും കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു.

Tags : wild boars attack Student seriously injured Kannur Cherupuzha

Recent News

Up