Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellarikundu

Kasaragod

ക്രി​സ്മ​സ് ദി​ന​ത്തി​ൽ ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് ര​ണ്ട് യു​വാ​ക്ക​ളു​ടെ ജീ​വ​ൻ

വെ​ള്ള​രി​ക്കു​ണ്ട്: ക്രി​സ്മ​സ് ദി​ന​ത്തി​ൽ മ​ല​യോ​ര​ത്ത് ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് ര​ണ്ട് യു​വാ​ക്ക​ളു​ടെ ജീ​വ​ൻ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മാ​ലോ​ത്ത് ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മാ​ലോം സ്വ​ദേ​ശി വി​തു​ൽ​രാ​ജും (20) വൈ​കു​ന്നേ​രം കു​ന്നും​കൈ​യി​ൽ ബൈ​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് കു​ന്നും​കൈ മു​ള്ളി​ക്കാ​ട് സ്വ​ദേ​ശി പ്ര​വീ​ണും (28) ആ​ണ് മ​രി​ച്ച​ത്.

ഐ​ടി വി​ദ്യാ​ർ​ഥി​യാ​യ വി​തു​ൽ​രാ​ജും സു​ഹൃ​ത്ത് സ​ച്ചു​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക്രി​സ്മ​സ് രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്തെ ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം സ​ജീ​വ​മാ​യി​രു​ന്ന യു​വാ​ക്ക​ൾ പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ച്ചു​വി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ലോം കു​ഴി​പ്പ​ന​ത്തെ വി​ന​യ​രാ​ജ്-​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് വി​തു​ൽ​രാ​ജ്.സ​ഹോ​ദ​രി: ദേ​വി​ക.

കു​ന്നും​കൈ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ്ര​വീ​ൺ കാ​ഞ്ഞ​ങ്ങാ​ട്-​ചെ​റു​വ​ത്തൂ​ർ-​ചീ​മേ​നി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​റാ​ണ്. ക്രി​സ്മ​സ് ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം 4.40ന് ​ചെ​മ്പം​കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ന്ന​ക്കാ​ട് ഭാ​ഗ​ത്തു നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് പ്ര​വീ​ൺ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​വീ​ണി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ന്നും​കൈ മു​ള്ളി​ക്കാ​ട്ടെ ര​വി-​പ്ര​മീ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: പ്ര​ണ​വ്.

Latest News

Up