Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viral Video

ഷിം​ജി​ത​യ്‌​ക്കെ​തി​രെ പു​തി​യ കേ​സ്; അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്ന് സ​ഹ​യാ​ത്ര​ക്കാ​രി​യു​ടെ പ​രാ​തി

കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക് എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി കൂ​ടി. ഷിം​ജി​ത പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ഹ​യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​നും പ്ര​ച​രി​പ്പി​ച്ച​തി​നു​മെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്.

ദീ​പ​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നി​ട​യി​ല്‍ ത​ന്‍റെ മു​ഖ​വും ഷിം​ജി​ത വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് ത​ന്‍റെ സ്വ​കാ​ര്യ​ത​യെ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ക​ണ്ണൂ​ര്‍ സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ഉ​ട​ന്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യെ​ത്തു​ട​ര്‍​ന്ന് ഈ ​വീ​ഡി​യോ വീ​ണ്ടും ച​ര്‍​ച്ച​യാ​യ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

അ​തേ​സ​മ​യം, ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കു​ന്ദ​മം​ഗ​ലം കോ​ട​തി പ​രി​ഗ​ണി​ക്കും. ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ള്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Viral

ഗെ​റ്റ് റെ​ഡി വി​ത്ത് അ​ക്ഷ്വി; ഈ ​കു​ഞ്ഞു സു​ന്ദ​രി​യു​ടെ വീ​ഡി​യോ എ​ങ്ങ​നെ കാ​ണാ​തെ പോ​കും

ഇ​ന്ന് കു​ഞ്ഞു കു​ട്ടി​ക​ൾ മു​ത​ൽ ​വ​ലി​യ​വ​ർ വ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​ണ്. ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ പ​ല​രും. അ​തി​ൽ ഡേ ​ഇ​ൻ മൈ ​ലൈ​ഫ്, ഗെ​റ്റ് റെ​ഡി വി​ത്ത് മീ ​എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ​മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ഒ​രു മൂ​ന്നു വ​യ​സു​കാ​രി​യാ​ണ്.

അ​ക്ഷ്വി മാ​ത്തൂ​ർ എ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പേ​ര്. അ​വ​ൾ ഒ​രു ക​ല്യാ​ണ​ത്തി​നു പോ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​താ​ണ് അ​വ​ൾ "ഗെ​റ്റ് റെ​ഡി വി​ത്ത് മീ' ​എ​ന്ന വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും കു​ഞ്ഞ് അ​ക്ഷ്വി​യു​ടെ ഭം​ഗി​യും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.

@themini_influencer എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ആ​ദ്യം ഒ​രു പി​ങ്ക് ക​ള​ർ ഫ്രോ​ക്കി​ലാ​ണ് അ​ക്ഷ്വി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​ന്നൊ​രു ക​ല്യാ​ണ​ത്തി​ന് പോ​കു​ക​യാ​ണെ​ന്നും അ​തി​നാ​യി ഒ​രു​ങ്ങാ​മെ​ന്നും പ​റ​യു​ന്ന അ​വ​ൾ ധ​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ലെ​ഹ​ങ്ക അ​തി​ന്‍റെ ബ്ലൗ​സ്, വള​ക​ൾ, ദു​പ്പ​ട്ട, കു​ഞ്ഞി​ച്ചെ​രു​പ്പ് എ​ന്നി​വ​യെ​ല്ലാം അ​വ​ൾ വീ​ഡി​യോ​യി​ൽ പ​ങ്കു​വെ​യ്ക്കു​ന്നു​ണ്ട്. നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യോ​ടെ​യാ​ണ് അ​വ​ൾ ഇ​തെ​ല്ലാം പ​റ​യു​ന്ന​ത്.

പി​ന്നെ ഓ​രോ​ന്നാ​യി ധ​രി​ച്ച് ക​ല്യാ​ണ​ത്തി​നു പോ​കാ​നു​ള്ള ലു​ക്കി​ലാ​ണ് എ​ത്തു​ന്ന​ത്. വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഏ​ക​ദേ​ശം 7.4 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വീ​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞു. കു​ഞ്ഞി​നെ പ്ര​ശം​സി​ച്ചാ​ണ് ക​മ​ന്‍റു​ക​ളി​ൽ അ​ധി​ക​വും. "ക്യൂ​ട്ട് ഫാ​ഷ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ' എ​ന്നാ​ണ് ഒ​രു ക​മ​ന്‍റ്. ആ​ക​ർ​ഷ​ക​മാ​യ ഭാ​വ​ങ്ങ​ൾ, പെ​രു​മാ​റ്റം എ​ന്നി​വ​യെ​ല്ലാം ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

Latest News

Up