Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winners

പ്രൊ​​വി​​ഡ​​ൻ​​സ് ബാ​​സ്ക​​റ്റ്ബോ​​ൾ: സെ​​ന്‍റ്് ആ​​ൽ​​ബ​​ർ​​ട്ട്സും എ​​സ്എ​​ച്ച് ചാ​​ല​​ക്കു​​ടി​​യും ജേ​​താ​​ക്ക​​ൾ

ചെ​​ങ്ങ​​ന്നൂ​​ർ: ചെ​​ങ്ങ​​ന്നൂ​​രി​​ലെ പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജ് ഓ​​ഫ് എന്‍ജിനി​​യ​​റിം​​ഗി​​ൽ ന​​ട​​ന്ന ജോ​​ർ​​ജ് മാ​​ത്യു മെ​​മ്മോ​​റി​​യ​​ൽ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ചാ​​ല​​ക്കു​​ടി സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​ള​​ജ് ജേ​​താ​​ക്ക​​ളാ​​യി.

സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജ് 82-67 സ്കോ​​റി​​ന് ശ്രീ ​​കേ​​ര​​ള വ​​ർ​​മ കോ​​ള​​ജി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​ള​​ജ് 35-22 സ്കോ​​റി​​ന് കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

വ​​നി​​ത​​ക​​ളി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് പാ​​ലാ ഇ​​ട​​പ്പ​​ള്ളി​​യി​​ലെ അ​​മൃ​​ത മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നെ (55-28) നു ​​പ​​രാ​​ജ​​യ​​പെ​​ടു​​ത്തി.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ്, (62-32)നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം മോ​​ഹ​​ൻ ദാ​​സ് കോ​​ള​​ജ് ഓ​​ഫ് എന്‍ജിനി​​യ​​റിം​​ഗി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി വെ​​ങ്ക​​ലം നേ​​ടി.

മി​​ക​​ച്ച പു​​രു​​ഷ താ​​ര​​മാ​​യി സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സി​​ന്‍റെ വി​​ന​​യ് ശ​​ങ്ക​​റും സേ​​ക്ര​​ഡ് ഹാ​​ർ​​ട്ടി​​ന്‍റെ അ​​ലീ​​ന മാ​​ത്യു വ​​നി​​താ താ​​ര​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Sports

പ്രോവിഡ​ൻ​സും ഗി​രി​ദീ​പ​വും ജേ​താ​ക്ക​ൾ

ക​​ള​​മ​​ശേരി: ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ന്ന 12-ാമ​​ത് എ​​സി​​ജി ജൂ​​ണി​​യ​​ർ എ​​ൻ​​ബി​​എ 3v3 നാ​​ഷ​​ണ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് പ്രോവി​​ഡ​​ൻ​​സ് എ​​ച്ച്എ​​സ്എ​​സും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഗി​​രി​​ദീ​​പം ബ​​ഥ​​നി കോ​​ട്ട​​യ​​വും കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ പ്രോ​​വി​​ഡ​​ൻ​​സ് എ​​ച്ച്എ​​സ്എ​​സ് (21-8)ന് ​​ജി​​വി​​എ​​ച്ച്എ​​സ്എ​​സ് സ്പോ​​ർ​​ട്സ് ഡി​​വി​​ഷ​​ൻ ക​​ണ്ണൂ​​രി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ജേ​​താ​​ക്ക​​ളാ​​യി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ ഗി​​രി​​ദീ​​പം ബ​​ഥ​​നി (15-14) സ്കോ​​റി​​ന് ലി​​റ്റി​​ൽ ഫ്ല​​വ​​ർ കോ​​ണ്‍​വെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ന്‍ഡ​​റി സ്കൂ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ക​​പ്പു​​യ​​ർ​​ത്തി.

കോ​​ഴി​​ക്കോ​​ട് പ്രോവിഡ​​ൻ​​സ് എ​​ച്ച്എ​​സ്എ​​സി​​ന്‍റെ അ​​ക്ഷ​​ര​​യും ഗി​​രി​​ദീ​​പം ബ​​ഥ​​നി​​യു​​ടെ അ​​ഭി​​ന​​വ് സു​​രേ​​ഷും ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച താ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള പു​​ര​​സ്കാ​​ര​​വും സ്കെ​​ച്ചേ​​ഴ്സ് ഷൂ​​വും സ്വ​​ന്ത​​മാ​​ക്കി.

District News

ത​ദ്ദേ​ശ സ്ഥാ​പ​ന വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

റാ​ന്നി: രാ​ജ്യ സേ​വ​നം ദൈ​വി​ക ശു​ശ്രൂ​ഷ​യാ​ണ​ന്നും അ​തു പ​വി​ത്ര​മാ​യി നി​ർ​വ​ഹി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും മാ​ർ​ത്തോ​മ്മാ സ​ഭ റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ സ​ഭാം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ഭ​ദ്രാ​സ​ന മി​ഷ​ൻ ബോ​ർ​ഡിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ക്ഷി രാ​ഷ്‌ട്രീ​യ ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും കേ​ൾ​ക്കാ​നും ക​രു​തു​വാ​നും ഒ​രു​ക്ക​മു​ള്ള മ​ന​സോ​ടെ സു​താ​ര്യ​വും സ​ത്യ​സ​ന്ധ​വു​മാ​യ ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് സു​സ്ഥി​ര വി​ക​സ​ന​വും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ 51 ഭ​ദ്രാ​സ​നാം​ഗ​ങ്ങ​ളെ മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​ന​ന്ദ​ന ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. വി​ജ​യ​ക​ര​മാ​യി സേ​വ​ന​കാ​ലം തി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് ഏ​ബ്ര​ഹാ​മി​നെ യോ​ഗം ആ​ദ​രി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റാ​ർ അ​നു ഫി​ലി​പ്പ്, റ​വ.​അ​രു​ൺ തോ​മ​സ്, റ​വ.​അ​ല​ക്സാ​ണ്ട​ർ ത​ര​ക​ൻ, റ​വ.​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഫ്രെ​ഡി ഉ​മ്മ​ൻ, ആ​നി പി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Editorial

ന​വ സാ​ര​ഥി​ക​ളേ, ‘നി​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്’

“നി​യ​മാ​നു​സൃ​തം ന​ട​പ്പാ​ക്കി​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യോ​ട് യ​ഥാ​ർ​ഥ​മാ​യ വി​ശ്വാ​സ​വും കൂ​റും പു​ല​ർ​ത്തു​മെ​ന്നും ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​വും അ​ഖ​ണ്ഡ​ത​യും നി​ല​നി​ർ​ത്തു​മെ​ന്നും ഭ​യാ​ശ​ങ്ക കൂ​ടാ​തെ​യും മ​മ​ത​യോ വി​ദ്വേ​ഷ​മോ കൂ​ടാ​തെ​യും ഞാ​നെ​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ൾ യ​ഥാ​വി​ധി​യാ​യും വി​ശ്വ​സ്ത​ത​യോ​ടും എ​ന്‍റെ പ​ര​മാ​വ​ധി ക​ഴി​വ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ർ​വ​ഹി​ക്കു​മെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു.” ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ഇ​ന്ന​ലെ​യെ​ടു​ത്ത പ്ര​തി​ജ്ഞ​യാ​ണി​ത്. മ​തി, ഇ​ത്ര​യും മ​തി. രാ​ഷ്‌​ട്രീ​യ​ത്തെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ടെ മു​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്കാ​തെ, ല​ഭി​ച്ച വോ​ട്ടു​ക​ൾ സേ​വ​ന​ത്തി​നു​ള്ള സ​മ്മ​ത​പ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നെ​ന്നും അ​തു നി​രു​പാ​ധി​ക​മ​ല്ലെ​ന്നും തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ക. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ!

അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ ആ​ധു​നി​ക​സ​ങ്ക​ൽ​പം ഗാ​ന്ധി​ജി​യി​ലാ​ണ്. ഗ്രാ​മ​സ്വ​രാ​ജി​ലൂ​ടെ പൂ​ർ​ണ​സ്വ​രാ​ജ് എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​ന​മാ​ണ് പ​ഞ്ചാ​യ​ത്ത് രാ​ജി​ലെ​ത്തി​യ​ത്. സ്വ​രാ​ജ് എ​ന്നാ​ൽ, ബ്രി​ട്ടീ​ഷു​കാ​രി​ല്ലാ​ത്ത ഇ​ന്ത്യ​യെ​ന്ന​ല്ല എ​ല്ലാ ഗ്രാ​മ​ങ്ങ​ളും സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന ഗാ​ന്ധി​യ​ൻ സ്വ​പ്ന​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത​യെ സാ​ക്ഷി​യാ​ക്കി​യാ​ണ് കാ​ൽ ല​ക്ഷ​ത്തോ​ളം ത​ദ്ദേ​ശ​ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റ​ത്. അ​വ​ര​റി​യ​ണം, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​ക​ളി​ലാ​ണ് ത​ങ്ങ​ൾ പ​ദ​മൂ​ന്നി​യി​രി​ക്കു​ന്ന​തെ​ന്ന്. 70 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ന​വാ​ഗ​ത​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഇ​തി​ന്‍റെ ച​രി​ത്ര​വും ത​ങ്ങ​ളി​ൽ നി​ഷ്പ്ത​മാ​യി​രി​ക്കു​ന്ന അ​ധി​കാ​ര​ങ്ങ​ളും ചു​മ​ത​ല​ക​ളും തി​രി​ച്ച​റി​യ​ണം.

എ​ല്ലാ​വ​ർ​ക്കും വോ​ട്ട​വ​കാ​ശം​പോ​ലും ഇ​ല്ലാ​തി​രു​ന്ന വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്തു​ക​ളും മ​റ്റും പേ​രി​ന് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 1959ലെ ​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​രി​ലാ​ണ് സ്വ​ത​ന്ത്ര ഇ​ന്ത്യ പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​നം തു​ട​ങ്ങി​യ​ത്. 1960 ജ​നു​വ​രി 18ന് ​ഏ​റ‍​ണാ​കു​ള​ത്ത് കേ​ര​ള​ത്തി​ലെ പ​ഞ്ചാ​യ​ത്ത് രാ​ജ് ഭ​ര​ണ​സം​വി​ധാ​നം നെ​ഹ്‌​റു ഉ​ദ്ഘാ​ട​നം ചെ​യ്തു. 73-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ൽ 1993 ഏ​പ്രി​ലി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പു​വ​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ​സാ​ധു​ത കൈ​വ​ന്നു.

ഇ​തോ​ടൊ​പ്പം തി​രി​ച്ച​റി​യേ​ണ്ട​താ​ണ് 1996ൽ ​ന​ട​പ്പി​ലാ​ക്കി​യ വി​കേ​ന്ദ്രീ​കൃ​ത ആ​സൂ​ത്ര​ണ​പ​ദ്ധ​തി​യാ​യ ജ​ന​കീ​യാ​സൂ​ത്ര​ണം. പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ മു​ൻ​കൈ​യി​ൽ ന​ട​പ്പാ​ക്കി​യ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. ഇ​തു കൂ​ടു​ത​ൽ വി​കേ​ന്ദ്രീ​കൃ​ത​വും ജ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​വേ​ദ്യ​വു​മാ​ക്കാ​നാ​ണ് കേ​ര​ള​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണം ന​ട​പ്പാ​ക്കി​യ​ത്. പ​ക്ഷേ, ആ ​ല​ക്ഷ്യം ഇ​നി​യും സാ​ധ്യ​മാ​യി​ട്ടി​ല്ല. വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലും ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

മ​റു​വ​ശ​ത്ത്, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന ഏ​ജ​ൻ​സി​യാ​യി പ​ഞ്ചാ​യ​ത്തു​ക​ളെ ത​രം​താ​ഴ്ത്തു​ന്ന​തി​ലൂ​ടെ വി​കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ട അ​ധി​കാ​ര​ത്തെ പ​രോ​ക്ഷ​മാ​യി തി​രി​ച്ചെ​ടു​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ ത​ങ്ങ​ളു​ടേ​താ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടും ഇ​തി​ലു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധി​കാ​രം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലേ​ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ അ​തി​ന്‍റെ ത​ല​പ്പ​ത്തു​ള്ള വ്യ​ക്തി​യി​ലേ​ക്കും കേ​ന്ദ്രീ​ക​രി​ക്കു​ന്ന അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​മെ​ന്ന ജ​നാ​ധി​പ​ത്യ അ​പ​ച​യം ഭീ​ഷ​ണി​യാ​യി മാ​റു​ന്നു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​പോ​ലും മാ​തൃ​ക​യാ​ക്കി​യ ജ​ന​കീ​യാ​സൂ​ത്ര​ണം അ​തി​ന്‍റെ ത​റ​വാ​ടാ​യ കേ​ര​ള​ത്തി​ൽ കെ​ട്ടു​കാ​ഴ്ച​യാ​യി. ഗ്രാ​മ​സ​ഭ​ക​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളെ പ​ദ്ധ​തി​യാ​ക്കി ന​ട​പ്പാ​ക്കേ​ണ്ട ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ഇ​തി​നെ ചെ​റു​ക്കേ​ണ്ട​താ​ണെ​ങ്കി​ലും അ​വ​രു​ടെ രാ​ഷ്‌​ട്രീ​യാ​ടി​മ​ത്തം ത​ങ്ങ​ൾ അം​ഗ​മാ​യി​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ മാ​ന്തു​ക​യാ​ണ്. പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ മാ​റ്റം ഉ​ണ്ടാ​ക്കു​മോ​യെ​ന്നു പ​റ​യാ​നാ​കി​ല്ല. പ​ക്ഷേ, പ്ര​തി​ബ​ദ്ധ​രാ​ഷ്‌​ട്രീ​യ​ത്തെ ക​ക്ഷി​രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​ടി​യ​റ വ​യ്ക്കി​ല്ലെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള​വ​ർ​ക്കു തി​രു​ത്ത​ൽ​ശ​ക്തി​യാ​കാ​നാ​കും.

ജ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ ഉ​ദാ​സീ​ന​ത കൈ​വെ​ടി​യു​ക​യും വോ​ട്ടി​ന​പ്പു​റം ത​ങ്ങ​ൾ​ക്കു​ള്ള ജ​നാ​ധി​പ​ത്യാ​ധി​കാ​ര​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം. ഗ്രാ​മ​സ​ഭ​ക​ളി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക​ണം. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും എം​പി​മാ​രും നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കു​ന്ന​തി​നോ​ട് ഏ​താ​ണ്ട് സാ​മ്യ​പ്പെ​ടു​ത്താ​വു​ന്ന ജ​ന​സ​മ്മേ​ള​ന​മാ​ണ് ഗ്രാ​മ​സ​ഭ​ക​ളെ​ന്നു പ​ല​ർ​ക്കും അ​റി​യി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​രി​ഷ്ക​ര​ണ​മാ​ണി​ത്. പു​റ​ത്തു​നി​ന്നു​ള്ള പ​രി​ഭ​വ​ങ്ങ​ള​ല്ല, പ​ങ്കാ​ളി​ത്ത​മാ​ണ് പ​രി​ഹാ​രം!

രാ​ജ്യ​മൊ​ട്ടാ​കെ ആ​വ​ശ്യ​പ്പെ​ടു​ന്ന മാ​റ്റ​ങ്ങ​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് തു​ട​ക്ക​മി​ടേ​ണ്ട​ത്. അ​തി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഒ​രു സ്വ​ച്ഛ​ഭാ​ര​ത മി​ഷ​നും ഫ​ല​പ്ര​ദ​മാ​യി ച​ലി​ക്കാ​ത്ത​ത്. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ദ്യ​മ​റി​യു​ന്ന​ത് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. അ​തി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി അ​തി​ന്മേ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ട​യി​രി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ് രാ​ജ്യം നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളാ​യ അ​ഴി​മ​തി, കെ​ടു​കാ​ര്യ​സ്ഥ​ത, അ​ക്ര​മം, വ​ന്യ​ജീ​വി, തെ​രു​വു​നാ​യ, മാ​ലി​ന്യ, ദാ​രി​ദ്ര്യ പ്ര​ശ്ന​ങ്ങ​ളെ പ​രി​ഹാ​ര​മി​ല്ലാ​തെ നി​ല​നി​ർ​ത്തു​ന്ന​ത്.

അ​തി​നാ​ൽ ഇ​ന്ന​ലെ അ​ധി​കാ​ര​മേ​റ്റ​വ​രേ, പ​ദ്ധ​തി​വി​ഹി​ത​ങ്ങ​ളും ഗ്രാ​ൻ​ഡു​ക​ളും ത​ന​തു​ഫ​ണ്ടു​മാ​യി ഒ​രു ല​ക്ഷം കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​തി​യ സേ​വ​ക​രാ​ണ് നി​ങ്ങ​ൾ. പ​ഴ​യ ഭ​ര​ണ​സ​മി​തി ആ ​പ​ണം എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചു എ​ന്ന് ആ​ദ്യം അ​റി​യു​ക. അ​ഴി​മ​തി​യോ കെ​ടു​കാ​ര്യ​സ്ഥ​ത​യോ ഉ​ണ്ടെ​ങ്കി​ൽ ആ​വ​ർ​ത്തി​ക്ക​രു​ത്. തി​രു​ത്താ​ൻ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​മോ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ സം​സ്ഥാ​ന-​കേ​ന്ദ്ര​സ​ർ​ക്കാ​രു​ക​ളോ ത​ട​സ​മാ​ണെ​ങ്കി​ൽ ജ​ന​കീ​യ​സ​ഭ​ക​ളി​ൽ ച​ർ​ച്ച​യ്ക്കു വ​യ്ക്കു​ക. പ​ഴ​യ ഭ​ര​ണ​സ​മി​തി​ക​ളു​ടെ അ​ല​സ​രാ​യ പി​ന്തു​ട​ർ​ച്ച​ക്കാ​ര​ല്ല നി​ങ്ങ​ൾ. മാ​റ്റം കൊ​തി​ക്കു​ന്ന​വ​ർ ഒ​ര​വ​സ​രം, ഒ​രു​പ​ക്ഷേ അ​വ​സാ​ന​ത്തേ​ത് നി​ങ്ങ​ൾ​ക്കും ത​ന്നി​രി​ക്കു​ന്നു. മ​റ​ക്ക​രു​ത്, “നി​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്!”

District News

റീ​വ അ​ന്ന മൈ​ക്കി​ളും ആ​മി​ര്‍ അ​ഫ്ത്താ​ബും ജേ​താ​ക്ക​ള്‍

ആ​ല​പ്പു​ഴ: യു​ടി​ടിഇ ​ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ല്‍ ഓ​ള്‍ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി റാ​ങ്കിം​ഗ് ടേ​ബി​ള്‍ ടെ​ന്നീ​സ് ടൂ​ര്‍​ണ​മെ​ന്‍റ് ആ​ല​പ്പു​ഴ​യി​ലെ എ​ന്‍.സി. ​ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ ടേ​ബി​ള്‍ ടെ​ന്നീ​സ് ഹാ​ളി​ല്‍ സ​മാ​പി​ച്ചു.

സീ​നി​യ​ര്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ വൈ​എം​സി​എ ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ഡ​മി​യി​ലെ റീ​വ അ​ന്ന മൈ​ക്കി​ളും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ എ​സ്ഡി​വി അ​ക്കാ​ഡ​മി​യി​ലെ ആ​മി​ര്‍ അ​ല്‍​ത്താ​ബും കി​രീ​ടം നേ​ടി.

അ​ണ്ട​ര്‍ 19 യൂ​ത്ത് ഡി​വി​ഷ​നി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്‌​സ് ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ഡ​മി​യി​ലെ മു​ഹ​മ്മ​ദ് നാ​ഫി​ലും പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ കൊ​ല്ലം ക്രി​സ്തു​രാ​ജ ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ഡ​മി​യി​ലെ എ​ഡ്വി​ന എ​ഡ്വേ​ര്‍​ഡും ജേ​താ​ക്ക​ളാ​യി.

അ​ണ്ട​ര്‍ 17 ജൂ​ണിയ​ര്‍ ഡി​വി​ഷ​നി​ല്‍ വൈ​എം​സി​എ ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ഡ​മി​യി​ലെ ബ്ലേ​സ് പി. ​അ​ല​ക​സും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ക്രൈ​സ്റ്റ് ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്ക​ാഡ​മി​യി​ലെ ടി​യ എ​സ്. കു​ര്യ​നും ജേ​താ​ക്ക​ളാ​യി.

ഡ​ബി​ള്‍​സ് സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ ഫൈ​ന​ലി​ല്‍ മ​രി​യ റോ​ണി​യും (കാ​ന​റ ബാ​ങ്ക്) റീ​വ അ​ന്ന മൈ​ക്കി​ളും (ആ​ല​പ്പു​ഴ വൈ​എം​സി​എ ടേ​ബി​ള്‍ ടെ​ന്നീ​സ്) ചാ​മ്പ്യ​ന്‍​ന്മാ​രാ​യി.
പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ മു​ഹ​മ്മ​ദ് ന​ഫി​ലും (ചാ​മ്പ്‌​സ് ടി​ടി അ​ക്കാ​ഡ​മി) ഗൗ​രി ശ​ങ്ക​റും (എ​സ്ഡി​വി ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ഡ​മി) വി​ജ​യി​ക​ളാ​യി.

ആ​ല​പ്പു​ഴ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് മൈ​ക്ക​ല്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ടേ​ബി​ള്‍ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ത്മ​ജ എ​സ്. മേ​നോ​ന്‍ ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.

Latest News

Up