Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wmc

America

ഡ​ബ്യു​എം​സി പു​തു​വ​ത്സ​രാ​ഘോ​ഷം 17ന്; ​ബാ​ബു ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി

ഫ്ലോ​റി​ഡ: ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക മേ​ഖ​ല​യും ഫ്ലോ​റി​ഡ പ്രൈം ​പ്രോ​വി​ൻ​സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പു​തു​വ​ത്സ​ര സൗ​ഹൃ​ദ - സാം​സ്കാ​രി​ക സം​ഗ​മം "സാ​ന്‍റാ​സ് ആ​ഫ്റ്റ​ർ പാ​ർ​ട്ടി 2026' ഈ ​മാ​സം 17ന് ​ടാ​മ്പ​യി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ൽ​റി​ക്കോ​യി​ലു​ള്ള സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​പാ​ടി. ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ൽ ആ​ഗോ​ള പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ന് അ​മേ​രി​ക്ക മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ന്നി​ൽ, ഫ്ലോ​റി​ഡ പ്രൈം ​പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍റ് ക​രോ​ളി​ൻ ബ്ലെ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ഡോ. ​ഷി​ബു സാ​മു​വ​ൽ തു​ട​ണ്ടി​യ​വ​ർ പ​ങ്ക​ടു​ക്കും. സി​നി​മാ താ​രം ബാ​ബു ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഹി​ൽ​സ്ബോ​റോ കൗ​ണ്ടി ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡോ. ​നീ​ൽ മ​ണി​മ​ല​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

സം​ഗീ​ത - നൃ​ത്ത അ​വ​ത​ര​ണ​ങ്ങ​ൾ, കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള വി​രു​ന്ന്, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​നോ​ദ​പ​രി​പാ​ടി​ക​ൾ, ഭാ​ഗ്യ​ച്ചീ​ട്ടു ന​റു​ക്കെ​ടു​പ്പ് എ​ന്നി​വ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. പു​തു​വ​ത്സ​ര​ത്തെ ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ച് സൗ​ഹൃ​ദ​വും ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബ്ലെ​സ​ൺ മ​ന്നി​ൽ - 727 481 9680, ദീ​പ​ക് സ​തീ​ഷ് - 432 242 4041.

NRI

ഡ​ബ്ല്യു​എം​സി ബെ​ൽ​ഫാ​സ്റ്റ് പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ക​ലാ​സ​ന്ധ്യ​യും 21ന്

​ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ (ഡ​ബ്ല്യു​എം​സി) ബെ​ൽ​ഫാ​സ്റ്റ് പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു ക​ലാ​സ​ന്ധ്യ​യും ഈ ​മാ​സം 21ന് ​വൈ​കു​ന്നേ​രം സെ​ന്‍റ് കോ​ൾ​മ്‌​സി​ല്ലെ​സ് ഹാ​ൾ, ബാ​ലി​ഹാ​ക്ക​മോ​ർ, ബെ​ൽ​ഫാ​സ്റ്റി​ൽ വ​ച്ച് ന​ട​ക്കും.

ആ​ഗോ​ള നേ​തൃ​ത്ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യും ഉ​ത്ത​ര അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​വും കൈ​വ​രി​ക്കു​മ്പോ​ൾ, സം​സ്കാ​രം, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം, യു​വ​ശ​ക്തീ​ക​ര​ണം, ആ​ഗോ​ള നെ​റ്റ്‌​വ​ർ​ക്കിം​ഗ് എ​ന്നി​വ​യി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ.

ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ലേ​ക്കു ഡ​ബ്ല്യു​എം​സി പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

 

NRI

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ചു

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് ആ​സ്ഥാ​ന​മാ​ക്കി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ (ഡ​ബ്ല്യു​എം​സി) പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ചു. ജ​ര്‍​മ​നി​യി​ലെ 16 സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗി​ലെ പു​രാ​ത​ന​വും പ്ര​ശ​സ്ത​വു​മാ​യ ട്യൂ​ബിം​ഗ​ന്‍ ന​ഗ​ര​ത്തി​ലെ ഷ്ലാ​ട്ട​ര്‍​ഹൗ​സി​ല്‍ ​കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ച് ​ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്രൊ​വി​ന്‍​സ് സം​ഘ​ട​നാ​പ​ര​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യി ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജിയൺ ​ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. തു​ട​ര്‍​ന്ന് ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജിയൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് സെ​ക്ര​ട്ട​റി ചി​നു പ​ട​യാ​ട്ടി​ല്‍, ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് പി​ള്ള, പ്ര​സി​ഡന്‍റ് ധ​നേ​ഷ് കൃ​ഷ്ണ, ഫാ.​ ടിജോ പ​റ​ത്താ​ന​ത്ത്, ജോ​ണ്‍​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ (കൊ​ളോ​ണ്‍) ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ട്യൂ​ബിം​ഗ​ന്‍ മ​ല്ലൂ​സിന്‍റെ ഓ​ണാ​ഘോ​ഷ​വേ​ള​യി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. മു​ഖ്യാ​തി​ഥി​ക​ളാ​യ ജോ​ളി ത​ട​ത്തി​ല്‍, ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, മേ​ഴ്സി ത​ട​ത്തി​ല്‍, ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ചി​നു പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു. ഡ​ബ്ല്യു​എം​സി​യു​ടെ ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​ത്തെ ച​രി​ത്ര​വും, റീ​ജി‌യൺ, പ്രൊ​വി​ന്‍​സ് ത​ല​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​തു​വ​രെ​യു​ള്ള സാ​മൂ​ഹ്യ, കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും നേ​താ​ക്ക​ള്‍ ഹ്ര​സ്വ​മാ​യി പ്ര​സം​ഗി​ച്ചു.

 

Latest News

Up