Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Plea

ശബരിമല സ്വർണക്കൊള്ള കേസ്: കെ.എസ്. ബൈജുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ അദ്ദേഹം ജയിൽമോചിതനാവില്ല.

തിരുവാഭരണം മുൻ കമ്മിഷണറായിരുന്ന കെ.എസ്. ബൈജു ആദ്യം അറസ്റ്റിലാകുന്നത് കട്ടിളപ്പാളി കേസിലാണ്. ഉദ്യോഗസ്ഥനെന്ന നിലയിലാണ് കേസിൽ പ്രതിയായത്. റിമാൻഡിൽ ആയി 90 ദിവസം പൂർത്തിയായത് കാട്ടിയാണ് സ്വാഭാവിക ജാമ്യത്തിനായി വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞദിവസം ഹർജിയിൽ വാദം പൂർത്തിയായിരുന്നു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്നാണ് കെ.എസ്. ബൈജു കോടതിയിൽ വാദിച്ചത്. സന്നിധാനത്ത് സ്ഥിരമായി ഡ്യൂട്ടി ഇല്ലായിരുന്നുവെന്നും ആറന്മുളയിലെ ഓഫീസിലായിരുന്നു എന്നുമായിരുന്നു വാദം.

അതേസമയം, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു, മു​ൻ അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു, മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്.​ബൈ​ജു എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്.

നേ​ര​ത്തേ സെ​ഷ​ൻ​സ് കോ​ട​തി ഇ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ശ്രീ​കോ​വി​ലി​ന്‍റെ ക​ട്ടി​ള​പ്പാ​ളി​യി​ൽ പ​തി​ച്ചി​രു​ന്ന സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​മ്പ് പാ​ളി​ക​ളാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി അ​വ ഇ​ള​ക്കി​മാ​റ്റാ​ൻ ശി​പാ​ർ​ശ ന​ൽ​കി എ​ന്ന​താ​ണ് എ​ൻ. വാ​സു​വി​നെ​തി​രാ​യ കേ​സ്.

സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ക്ക് പ​ക​രം ചെ​മ്പ് പാ​ളി​ക​ളെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ക​വ​ർ​ച്ച​യ്ക്ക് ക​ള​മൊ​രു​ക്കി എ​ന്നാ​ണ് മു​രാ​രി ബാ​ബു​വി​നെ​തി​രാ​യ കേ​സ്. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ മാ​റ്റി​യ കേ​സി​ൽ ര​ണ്ടാം പ്ര​തി​യും ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ആ​റാം പ്ര​തി​യു​മാ​ണ് മു​രാ​രി ബാ​ബു.

ഏ​ഴാം പ്ര​തി​യാ​ണ് കെ.​എ​സ്.​ബൈ​ജു. 2019ൽ ​മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്തും പാ​ളി​ക​ൾ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പ​ക്ക​ൽ കൊ​ടു​ത്തു വി​ട്ട സ​മ​യ​ത്തും ബൈ​ജു​വാ​യി​രു​ന്നു തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ.

 

 

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ വീ​ണ്ടും റി​മാ​ന്‍​ഡി​ല്‍. രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ക​സ്‌​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യാ​പേ​ക്ഷ കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് 12 ദി​വ​സ​മാ​യി രാ​ഹു​ൽ ഈ​ശ്വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

അ​തി​ജീ​വി​ത​യ്ക്ക് എ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ കേ​സി​ൽ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ ക​ഴി​ഞ്ഞ 30നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ല്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

 

 

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ല്‍ ഈ​ശ്വ​ർ റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്ത രാ​ഹു​ലി​നെ പൂ​ജ​പ്പു​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റും. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ​രാ​തി​ക്കാ​രി​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യും അ​ധി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്‌​തു​വെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. രാ​ഹു​ൽ ഈ​ശ്വ​ർ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും യു​വ​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ച​ത്.

വീ​ഡി​യോ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളി​ല്ലെ​ന്നും വാ​ദി​ച്ചു. എ​ന്നാ​ൽ പേ​രു​വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും അ​തി​ജീ​വി​ത​യെ രാ​ഹു​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു. തു​ട​ർ​ന്ന് കോ‌​ട​തി രാ​ഹു​ലി​നെ റി​മാ​ൻ​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഡി​സം​ബ​ര്‍ മൂ​ന്നി​ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ര്‍​ത്തി​യാ​യി. ഡി​സം​ബ​ര്‍ മൂ​ന്നി​ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് വാ​ദം പൂ​ര്‍​ത്തി​യാ​യ​ത്.

വാ​സു​വി​ന്‍റെ അ​റി​വോ​ടെ​യ​ല്ല ഒ​ന്നും ന​ട​ന്ന​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. മു​രാ​രി ബാ​ബു കൈ​മാ​റി​യ ക​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് ബോ​ർ​ഡി​ന് കൈ​മാ​റു​ക മാ​ത്ര​മാ​ണ് എ​ൻ.​വാ​സു ചെ​യ്ത​ത്. അ​തി​നെ ശി​പാ​ർ​ശ ചെ​യ്തു​വെ​ന്ന് പ​റ​യാ​നാ​കി​ല്ല.

വാ​സു വി​ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ഴും വാ​സു ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ എ​ൻ.​വാ​സു വി​ര​മി​ച്ചെ​ന്നും പ്ര​തി​ഭാ​ഗം കോ‌​ട​തി​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ല്ലാം വാ​സു അ​റി​ഞ്ഞു​കൊ​ണ്ടെ​ന്ന് മു​രാ​രി ബാ​ബു​വും സു​ധീ​ഷും എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു.

 

Latest News

Up