Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaint

പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കീഴില്ലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി നെല്‍വിനെയാണ് കാണാതായത്. മണ്ണൂരിലെ ആര്‍ദ്രം ബാലഭവനില്‍ താമസിച്ചാണ് നെല്‍വിന്‍ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെ കുട്ടി ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് അധ്യാപകരാരും ക്യാസില്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം കുട്ടിയെ കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ല. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

പോ​റ്റി​യെ കേ​റ്റി​യേ; സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ സ​മ​യ​ത്ത് ഹി​റ്റാ​യ പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രെ സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കും. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ​ന്ത​ളം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും, പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗ​വു​മാ​യ പ്ര​ദീ​പ് വ​ർ​മ​യാ​ണ് പ​രാ​തി ന​ൽ​കു​ക. പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത് വ്യാ​പ​ക​മാ​യി വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

ഗാ​ന​ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള, പാ​ടി​യ ഡാ​നി​ഷ്, നി​ർ​മാ​താ​വ് സു​ബൈ​ർ പ​ന്ത​ല്ലൂ​ർ, ഇ​വ​രു​ടെ സി​എം​എ​സ് മീ​ഡി​യ എ​ന്നി​വ​രാ​ണ​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ് പ​രാ​തി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ൻ സി​പി​എം ഒ​രു​ങ്ങു​ന്ന​ത്.

 

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പ​രാ​തി; നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ: വി.​ഡി.​സ​തീ​ശ​ൻ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ കെ​പി​സി​സി​ക്ക് പ​രാ​തി ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ അ​ത് ഡി​ജി​പി​ക്ക് കൈ​മാ​റി.

ഇ​തി​നേ​ക്കാ​ൾ മാ​തൃ​കാ​പ​ര​മാ​യി ഒ​രു പാ​ർ​ട്ടി എ​ങ്ങ​നെ ചെ​യ്യും. പ്ര​ധാ​ന​പ്പെ​ട്ട പ​ല​ർ​ക്കു​മെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്കും കി​ട്ടി​യ പ​രാ​തി​ക​ളൊ​ന്നും പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടി​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് പോ​ലീ​സാ​ണ്.

ആ​ദ്യ കേ​സി​ൽ എ​ഫ്ഐ​ആ​ർ എ​ടു​ത്ത​പ്പോ​ഴും നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ച​ത്. ആ ​നി​ല​പാ​ട് തു​ട​രും. ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് പാ​ർ​ട്ടി​ക്കു​ള്ള​ത്. ഇ​ത്ര​യും ശ​ക്ത​മാ​യ ഒ​രു നി​ല​പാ​ടെ​ടു​ത്ത പാ​ർ​ട്ടി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​സ​ര്‍​ഗോ​ട്ടും ഇ​ടു​ക്കി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നെ‌​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ കെ.​നാ​സ​ർ, ശ്രീ​കാ​ര്യം ചെ​റു​ത​ല​യ്ക്ക​ല​ക്ക​ൽ സ്വ​ദേ​ശി ലി​ജു​മോ​ൻ, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം, അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്ത​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചെ​ന്നും അ​തു​വ​ഴി അ​തി​ജീ​വി​ത​യു​ടെ അ​ന്ത​സി​നെ ഹ​നി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നേ​മം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

 

 

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കു​രു​ക്ക് മു​റു​കു​ന്നു; യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. വാ​ട്ട്സ​പ്പ് ചാ​റ്റു​ക​ൾ, ഓ​ഡി​യോ സം​ഭാ​ഷ​ണം ഉ​ൾ​പ്പ​ടെ കൈ​മാ​റി​യെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

യു​വ​തി​യെ ഗ​ർ​ഭ​ധാ​ര​ണ​ത്തി​നും ഗ​ർ​ഭഛി​ദ്ര​ത്തി​നും പ്രേ​രി​പ്പി​ക്കു​ന്ന രാ​ഹു​ലി​ന്‍റേ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ശ​ബ്ദ​സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​വും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ആ​ദ്യം പു​റ​ത്തു​വ​ന്ന ശ​ബ്‌​ദ​രേ​ഖ​യും വാ​ട്‌​സാ​പ്പ് ചാ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​രു​ന്നു.

അ​ഞ്ചു​പേ​ർ ഇ ​മെ​യി​ൽ വ​ഴി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​രാ​തി ന​ൽ​കി​യ​വ​രെ​ല്ലാം മൂ​ന്നാം ക​ക്ഷി​ക​ളാ​യി​രു​ന്നു. അ​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​രു​ന്നി​ല്ല. യു​വ​തി ഇ​തു​വ​രെ മൊ​ഴി ന​ൽ​കു​ക​യോ പ​രാ​തി ന​ൽ​കു​ക​യോ ചെ​യ്‌​തി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​പ്പോ​ൾ യു​വ​തി​ത​ന്നെ നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഐ​സി​സി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​യ്ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സ​ജ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വ​നി​താ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യ​ണം എ​ന്നാ​ണ് സ​ജ്ന​യു​ടെ ആ​വ​ശ്യം.

 

 

Kerala

ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച വേ​ണു ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​യ​തി​ന്‍റെ ഇ​ര: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച വേ​ണു ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​യ​തി​ന്‍റെ ഇ​ര​യാ​ണെ​ന്നു സ​തീ​ശ​ൻ പ​റ​ഞ്ഞു.

സി​സ്റ്റം ത​ക​ര്‍​ത്ത ആ​രോ​ഗ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നും മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ല. ശ​ബ്ദ സ​ന്ദേ​ശം മ​ര​ണ​മൊ​ഴി​യാ​യി പ​രി​ഗ​ണി​ച്ച് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

കൊ​ല്ലം സ്വ​ദേ​ശി വേ​ണു മ​രി​ച്ച​ത​ല്ല, ഒ​ന്‍​പ​ത​ര വ​ര്‍​ഷം കൊ​ണ്ട് ഈ ​സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ത്തു ത​രി​പ്പ​ണ​മാ​ക്കി​യ ആ​രോ​ഗ്യ​വ​കു​പ്പും കു​ത്ത​ഴി​ഞ്ഞ സം​വി​ധാ​ന​ങ്ങ​ളും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ്.

മ​ര​ണ ശേ​ഷ​വും, ത​ന്നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​വ​രെ കു​റി​ച്ച് വേ​ണു കേ​ര​ള​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​ണ്. ഒ​രു നി​വൃ​ത്തി​യും ഇ​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ നി​സ​ഹാ​യ​രാ​യ ഓ​രോ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​യും സ​ങ്ക​ട​ങ്ങ​ളും ആ​ത്മ​രോ​ഷ​വു​മാ​ണ് വേ​ണു സു​ഹൃ​ത്തി​ന് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര ആ​ന്‍​ജി​യോ​ഗ്രാ​മി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വേ​ണു​വി​ന് ആ​റു ദി​വ​സ​മാ​യി​ട്ടും ചി​കി​ത്സ ന​ല്‍​കി​യി​ല്ല. നാ​യ​യെ നോ​ക്കു​ന്ന ക​ണ്ണ് കൊ​ണ്ടു​പോ​ലും രോ​ഗി​ക​ളെ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നു വേ​ണു ത​ന്നെ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു പോ​ലെ ഇ​തും സി​സ്റ്റ​ത്തി​ന്‍റെ ത​ക​രാ​റാ​ണ്. എ​ന്നാ​ല്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും മ​ന്ത്രി​യു​ടെ​യോ സ​ര്‍​ക്കാ​രി​ന്‍റെ​യോ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ ഇ​തേ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വ​കു​പ്പ് ത​ല​വ​ന്‍ ഡോ. ​ഹാ​രി​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും നി​ശ​ബ്ദ​നാ​ക്കാ​നും ശ്ര​മി​ച്ച​തും ഇ​തേ മ​ന്ത്രി​യാ​ണ്.

നി​ങ്ങ​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും ക​ഴി​വി​ല്ലാ​യ്മ​യു​ടെ​യും ഇ​ര​ക​ളാ​യി മാ​റു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്ന​ത് മ​ന്ത്രി​യും സ​ര്‍​ക്കാ​രും മ​റ​ക്ക​രു​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കലൂർ സ്റ്റേഡിയത്തിൽ കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി; പരാതിയുമായി ജിസിഡിഎ

കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ പ​രാ​തി ന​ൽ​കി ജി​സി​ഡി​എ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രെ​യും ദീ​പ്തി മേ​രി വ​ര്‍​ഗീ​സ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യു​മാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ജി​സി​ഡി​എ സെ​ക്ര​ട്ട​റി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്‌​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ക​യ​റ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടും ബ​ല​മാ​യി ക​യ​റി​യെ​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തോ​ടെ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തെ ട​ര്‍​ഫ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ജി​സി​ഡി​എ​യു​ടെ ആ​വ​ശ്യം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും ജി​സി​ഡി​എ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന​വീ​ക​ര​ണ​ത്തി​നാ​യി ക​ലൂ​ര്‍ സ്റ്റേ​ഡി​യം സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍​ക്ക് കൈ​മ​റി​യ​തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് എം​പി ഹൈ​ബി ഈ​ഡ​ന്‍, എം​എ​ല്‍​എ​മാ​രാ​യ ഉ​മാ തോ​മ​സ്, ടി.​ജെ വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Kerala

കാ​ലി​ലെ മു​റി​വി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി, വീ​ട്ട​മ്മ​യു​ടെ വി​ര​ലു​ക​ള്‍ മു​റി​ച്ചു​മാ​റ്റി: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പ​രാ​തി

അ​മ്പല​പ്പു​ഴ: ഷു​ഗ​ർ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യു​ടെ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി. സ​മ്മ​ത​പ​ത്രം വാ​ങ്ങാ​തെ​യാ​ണ് വി​ര​ലു​ക​ൾ മു​റി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് മു​ഖ​പ്പി​ൽ വീ​ട്ടി​ൽ സീ​ന​ത്തി​ന്‍റെ വ​ല​തു​കാ​ലി​ലെ ര​ണ്ടു വി​ര​ലു​ക​ളാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. ഷു​ഗ​ർ ബാ​ധി​ത​യാ​യ ഇ​വ​രു​ടെ കാ​ലി​ൽ ആ​ണി ത​റ​ച്ച് പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നീ​ട് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യെ​ങ്കി​ലും രോ​ഗം ഗു​രു​ത​ര​മാ​യ​തോ​ടെ ക​ഴി​ഞ്ഞ 27ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച കാ​ൽ ഡ്ര​സിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​ത് മ​ക​ൻ സി​യാ​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ത​ങ്ങ​ളു​ടെ സ​മ്മ​ത​പ​ത്രം തേ​ടാ​തെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി മൂ​ന്നം​ഗ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

എ​ന്നാ​ൽ, രോ​ഗം ഗു​രു​ത​ര​മാ​യ സീ​ന​ത്തി​ന്‍റെ കാ​ൽ​മു​ട്ടി​ന് താ​ഴെ മു​റി​ച്ചു​മാ​റ്റേ​ണ്ട സ്ഥി​തി​യാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന് നേ​ര​ത്തെ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Movies

സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹ​ൻ​സി​ക വി​ചാ​ര​ണ നേ​രി​ട​ണം; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ന​ൽ​കി​യ ഗാ​ർ​ഹി​ക പീ​ഡ​ന കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടാ​നൊ​രു​ങ്ങി ന​ടി ഹ​ൻ​സി​ക മൊ​ത്വാ​നി.

ഹ​ൻ​സി​ക​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ മ​സ്‌​ക​ൻ നാ​ൻ​സി ജെ​യിം​സ് സ​മ​ർ​പ്പി​ച്ച എ​ഫ്‌​ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ൻ​സി​ക​യു​ടെ ഹ​ർ​ജി മും​ബൈ ഹൈ​ക്കോ​ട​തി ത​ള്ളി. ഹ​ൻ​സി​ക​യും അ​മ്മ​യും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് മ​സ്ക​ൻ നാ​ൻ​സി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഹ​ൻ​സി​ക​യ്ക്കും അ​മ്മ ജ്യോ​തി​ക മൊ​ത്വാ​നി​ക്കു​മെ​തി​രെ സ്ത്രീ​ധ​ന പീ​ഡ​നം, മ​നഃ​പൂ​ർ​വം ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഹ​ർ​ജി ത​ള്ളി​യ​തോ​ടെ താ​ര​വും അ​മ്മ​യും വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​രും.

2021 മാ​ർ​ച്ചി​ലാ​ണ് ഹ​ൻ​സി​ക​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ശാ​ന്ത് മൊ​ത്വാ​നി മ​സ്ക​ൻ നാ​ൻ​സി ജെ​യിം​സും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ൻ​സി​യും ഭ​ർ​ത്താ​വ് പ്ര​ശാ​ന്തും വേ​ർ​പി​രി​ഞ്ഞ് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​ണ​വും വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ന്‍റെ പേ​രി​ലു​ണ്ടാ​യ ഫ്ലാ​റ്റ് വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും മ​സ്ക​ന്‍റെ പാ​രി​തി​ൽ പ​റ​യു​ന്നു. പീ​ഡ​നം മൂ​ലം മു​ഖ​ത്ത് പ​ക്ഷാ​ഘാ​ത​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ബെ​ൽ​സ് പാ​ൾ​സി എ​ന്ന അ​വ​സ്ഥ ബാ​ധി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു‌.

Latest News

Up