x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​റ്റി​യെ കേ​റ്റി​യേ; സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കും


Published: December 18, 2025 07:58 PM IST | Updated: December 18, 2025 07:58 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ സ​മ​യ​ത്ത് ഹി​റ്റാ​യ പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രെ സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കും. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ​ന്ത​ളം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും, പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗ​വു​മാ​യ പ്ര​ദീ​പ് വ​ർ​മ​യാ​ണ് പ​രാ​തി ന​ൽ​കു​ക. പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത് വ്യാ​പ​ക​മാ​യി വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

ഗാ​ന​ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള, പാ​ടി​യ ഡാ​നി​ഷ്, നി​ർ​മാ​താ​വ് സു​ബൈ​ർ പ​ന്ത​ല്ലൂ​ർ, ഇ​വ​രു​ടെ സി​എം​എ​സ് മീ​ഡി​യ എ​ന്നി​വ​രാ​ണ​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ് പ​രാ​തി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ൻ സി​പി​എം ഒ​രു​ങ്ങു​ന്ന​ത്.

 

 

Tags : parody song potty complaint election commission

Recent News

Up