x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു


Published: December 1, 2025 10:48 PM IST | Updated: December 1, 2025 10:48 PM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​സ​ര്‍​ഗോ​ട്ടും ഇ​ടു​ക്കി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നെ‌​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ കെ.​നാ​സ​ർ, ശ്രീ​കാ​ര്യം ചെ​റു​ത​ല​യ്ക്ക​ല​ക്ക​ൽ സ്വ​ദേ​ശി ലി​ജു​മോ​ൻ, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം, അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്ത​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചെ​ന്നും അ​തു​വ​ഴി അ​തി​ജീ​വി​ത​യു​ടെ അ​ന്ത​സി​നെ ഹ​നി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നേ​മം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

 

 

 

Tags : rahul mamkootathil case fbpost police case complaint

Recent News

Up