Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funeral Details

America

ക​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ച ജേ​ക്ക​ബ് എ. ​മാ​ത്യു​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച

ക​ലി​ഫോ​ർ​ണി​യ: അ​യ്‌​രൂ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​യ ജേ​ക്ക​ബ് എ. ​മാ​ത്യു​വി​ന്‍റെ (രാ​ജു, മേ​ട​യി​ൽ) പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ക്കും. 1972-ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹം ക​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ് ആ​ഞ്ച​ൽ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.

സ​ഭ​യി​ലും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഭ​യു​ടെ​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സേ​വ​ക​നാ​യി അ​ദ്ദേ​ഹം വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

ഭാ​ര്യ: ആ​ലീ​സ് മാ​ത്യു. മ​ക്ക​ൾ: ജ​സ്റ്റി​ൻ മാ​ത്യു, ജാ​സ്മി​ൻ എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റീ​ന മാ​ത്യു, സാ​ബു എ​ബ്ര​ഹാം.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724ൽ. ​തു‌​ട​ർ​ന്ന് രാ​വി​ലെ 10:30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​സ്റ്റി​ൻ മാ​ത്യു: 909 720 3248.

NRI

അ​ന്ന​മ്മ മാ​ത്യു കു​ന്ന​ക്കാ​ട്ട് അ​ന്ത​രി​ച്ചു

ആ​നി​ക്കാ​ട് ഈ​സ്റ്റ്: കു​ന്ന​ക്കാ​ട്ട് പ​രേ​ത​നാ​യ കെ. ​എം. മാ​ത്യു​വി​ന്‍റെ (പാ​പ്പ​ച്ച​ൻ) ഭാ​ര്യ അ​ന്ന​മ്മ മാ​ത്യു (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ആ​നി​ക്കാ​ട് പാ​റേ​മാ​ക്ക​ൽ കു​ടും​ബാം​ഗം. 

അ​യ​ർ​ല​ൻ​ഡി​ലെ സാ​മൂ​ഹ്യ സം​ഘ​ട​നാ, ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ (വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്, ലൂ​ക്ക​ൻ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി അ​യ​ർ​ല​ൻ​ഡ്) പ്ര​മു​ഖ​നും അം​ബേ​ദ്ക​ർ സാ​ഹി​ത്യ​ശ്രീ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ രാ​ജു കു​ന്ന​ക്കാ​ടി​ന്‍റെ മാ​താ​വാ​ണ് പ​രേ​ത.

മ​റ്റു​ക്ക​ൾ: വ​ത്സ​മ്മ, ലൈ​ല​മ്മ (ഏ​ലി​യാ​മ്മ, അ​യ​ർ​ല​ൻ​ഡ്), ഫാ.​ടോ​മി മാ​ത്യു എ​സ് ഡി ​ബി (കോ​ൽ​ക്ക​ത്ത), റോ​യി​സ്, സു​നി​ൽ (മെ​റീ​ന ഷൂ ​പാ​ല​സ്), അ​നി​ൽ (അ​തി​ഥി കേ​റ്റ​റിം​ഗ്, പ​ള്ളി​ക്ക​ത്തോ​ട്), പ​രേ​ത​നാ​യ മാ​ത്യു (ജോ​യി, ഉ​ടു​മ്പ​ൻ​ചോ​ല). 

മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ കൊ​ടോ​പ്പ​റ​മ്പി​ൽ (ആ​ർ​പ്പൂ​ക്ക​ര), ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ (അ​യ​ർ​ല​ൻ​ഡ്), എ​ൽ​സി രാ​ജു പ​റ​മ്പു​കാ​ട്ടി​ൽ (അ​യ​ർ​ല​ൻ​ഡ്), ലി​സി റോ​യി​സ് തെ​ങ്ങും തോ​ട്ട​ത്തി​ൽ (മു​ത്തോ​ലി), ലൈ​സാ​മ്മ സു​നി​ൽ പ്ലാ​ക്കു​ഴി​യി​ൽ മ​റ്റ​ക്ക​ര (ഇ​സ്രാ​യേ​ൽ), ലി​ജി അ​നി​ൽ പു​തു​പ്പ​റ​മ്പി​ൽ പേ​രാ​വൂ​ർ (ഇ​സ്രാ​യേ​ൽ), പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ പേ​ഴും​കാ​ട്ടി​ൽ (ഉ​ടു​മ്പ​ൻ​ചോ​ല). 

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ക​ൻ അ​നി​ലി​ന്‍റെ (ആ​നി​ക്കാ​ട്) ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സീ​സി​ന്‍റെ സം​സ്‌​കാ​രം ശ​നി​യാ​ഴ്ച

ഡാ​ള​സ്: ടെ​ക്സ​സി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും നോ​ർ​ത്ത് ടെ​ക്‌​സ​സ് ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​നേ​താ​വും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​ന്‍റെ സം​സ്ക്കാ​ര​ച​ട​ങ്ങു​ക​ൾ വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും.

ടെ​ക്‌​സ​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ സാ​ഹി​ത്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​നു​ശോ​ച​ന​സ​ന്ദേ​ശം അ​ർ​പ്പി​ക്കും. അ​ഞ്ച് ദ​ശ​ക​ത്തി​ലേ​റെ ഡാ​ള​സ് കൗ​ണ്ടി പാ​ർ​ക്ക​ലാ​ൻ​ഡ് ഹോ​സ്‌​പി​റ്റ​ലി​ൽ ന​ഴ്സിം​ഗ് സൂ​പ്ര​വെെ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ച ഫ്രാ​ൻ​സീ​സ് ഡാ​ള​സി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ നേ​തൃ​ത്വ​മേ​കി​യി​ട്ടു​ണ്ട്.

അ​ന്ത​രി​ച്ച സി​നി​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും സി​നി​മ നി​ർ​മാ​താ​വു​മാ​യ സി.​എ​ൽ. ഫ്രാ​ൻ​സീ​സ് ഭ​ർ​ത്താ​വാ​ണ്. അ​ന്ത​രി​ച്ച പ്ര​ശ​സ്‌​ത ന​ട​ൻ ജ​യ​ൻ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ശാ​പ​മോ​ക്ഷം എ​ന്ന മ​ല​യാ​ള ചി​ത്രം നി​ർ​മി​ച്ച​ത് സി. ​എ​ൽ. ഫ്രാ​ൻ​സീ​സാ​ണ്. റോ​മി​യോ ഫ്രാ​ൻ​സീ​സ്, ബോ​ബി ഫ്രാ​ൻ​സീ​സ്, എ​ന്നി​വ​ർ മ​ക്ക​ളും ബ​ബി​ത ഫ്രാ​ൻ​സീ​സ് മ​രു​മ​ക​ളും മാ​യാ ഫ്രാ​ൻ​സീ​സ് കൊ​ച്ചു​മ​ക​ളു​മാ​ണ്.

ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സീ​സ് ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ന്‍റെ​യും കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ന്‍റെ​യും സ്ഥാ​പ​ക അം​ഗ​മാ​ണ്.

കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ വേ​ക്ക് സ​ർ​വീ​സും ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 9.15ന് ​കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ത​ന്നെ സം​സ്കാ​ര​ശ്രൂ​ശ​ഷ​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ഗാ​ർ​ല​ൻ​ഡ് സെ​ക്ര​ട്ട് ഹാ​ർ​ട്ട് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​മി​യോ ഫ്രാ​ൻ​സീ​സ് - 972 897 8063, ബോ​ബി ഫ്രാ​ൻ​സീ​സ് - 214 535 4746, ബി​നോ​യി സെ​ബാ​സ്റ്റ്യ​ൻ - 214 274 5582, ജേ​ക്ക​ബ് മാ​ത്യു(​ബാ​ബു) - 972 824 9784.

Latest News

Up