x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി ജേ​ക്ക​ബ് ജോ​ർ​ജ് നാ​ട്ടി​ൽ അ​ന്ത​രി​ച്ചു

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: January 15, 2026 10:52 AM IST | Updated: January 15, 2026 10:54 AM IST

സ്റ്റീ​വ​നേ​ജ്: സ​ർ​ഗം സ്റ്റീ​വ​നേ​ജ് ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​വും ഹോ​ൻ​സ്‌​ലോ സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യം​ഗ​വും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ജേ​ക്ക​ബ് ജോ​ർ​ജ് നാ​ട്ടി​ൽ അ​ന്ത​രി​ച്ചു.

പ​ത്ത​നം​തി​ട്ട മാ​ക്കാം​കു​ന്ന് അ​മീ​ജി​യോ ഭ​വ​ൻ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ സാ​രു ജേ​ക്ക​ബി​ന്‍റെ അ​മ്മ​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ളാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.  

ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക പ്രാ​ർ​ഥ​ന​ക​ളും ശു​ശ്രു​ഷ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട മു​ത്തൂ​റ്റ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചി​കി​ത്സ​ക്കി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.  

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ലും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന ജേ​ക്ക​ബ് ല​ണ്ട​നി​ലെ ഹോ​ൻ​സ്‌​ലോ സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ അം​ഗ​മാ​യി​രു​ന്നു.

സ്റ്റീ​വ​നേ​ജ് ലി​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ലെ നേ​ഴ്സിം​ഗ് സ്റ്റാ​ഫാ​യ കോ​ന്നി വ​ക​യാ​ർ പീ​ടി​ക​യി​ൽ കു​ടും​ബാം​ഗം സാ​രു ജേ​ക്ക​ബാ​ണ് ഭാ​ര്യ.

ആ​ഗി ആ​ൻ ജേ​ക്ക​ബ് (ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ)  മി​ഗി മ​റി​യം ജേ​ക്ക​ബ് (ആ​ർ​ക്കി​ടെ​ക്ട്), നി​ഗി സൂ​സ​ൻ ജേ​ക്ക​ബ് ( ലീ​ഡ്‌​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി) എ​ന്നി​വ​ർ മ​ക്ക​ളും അ​ർ​ജു​ൻ പാ​ല​ത്തി​ങ്ക​ൽ മ​രു​മ​ക​നും (സ്റ്റീ​വ​നേ​ജ്, ലി​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​ർ), അ​ഷ​ർ കൊ​ച്ചു​മ​ക​നു​മാ​ണ്.  

സ്റ്റീ​വ​നേ​ജി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന ഭാ​ര്യാ സ​ഹോ​ദ​ര​ൻ സാ​ബു ഡാ​നി​യേ​ൽ, പീ​ടി​ക​യി​ൽ നാ​ട്ടി​ൽ പ​രേ​ത​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട് പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.

യു​ക്മ നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്കു​വേ​ണ്ടി എ​ബി സെ​ബാ​സ്റ്റ്യ​ൻ, സ​ർ​ഗം സ്റ്റീ​വ​നേ​ജി​നു​വേ​ണ്ടി മ​നോ​ജ് ജോ​ൺ, ഐ​ഒ​സി​ക്കു​വേ​ണ്ടി ജോ​ണി ക​ല്ല​ടാ​ന്തി​യി​ൽ, മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. ജോ​ൺ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​രേ​ത​ന് ആ​ത്മ​ശാ​ന്തി നേ​രു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Tags : Jacob George Obit News Funeral Details

Recent News

Up