Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Actor

ക്രി​സ്മ​സ് ആ​ഘോ​ഷം ഇ​ത്ത​വ​ണ ക്രൂ​വി​നൊ​പ്പം.. തു​ട​ര്‍​ന്ന് വി​ജ​യ്‌​ക്കൊ​പ്പം മ​ലേ​ഷ്യ​യി​ലേ​ക്ക്: ന​രേ​ന്‍

സി​നി​മാ തി​ര​ക്കു​ക​ള്‍ കാ​ര​ണം ഈ ​വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷം പ്ലാ​ന്‍ ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ലെ​ന്ന് ന​ട​ന്‍ ന​രേ​ന്‍. ക്രി​സ്മ​സ് സെ​ലി​ബ്രേ​ഷ​ന് മാ​റ്റു കൂ​ട്ടാ​നാ​യി ന​രേ​ന്‍റെ 'ആ​ഘോ​ഷം' എ​ന്ന ചി​ത്ര​മാ​ണ് തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. ഈ ​സി​നി​മ​യു​ടെ റി​ലീ​സ് ക​ഴി​ഞ്ഞാ​ലു​ട​ന്‍ താ​ന്‍ വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക്‍​റെ പ്ര​മോ​ഷ​നാ​യി മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കു​മെ​ന്നും ന​രേ​ന്‍ ദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു.

''ഞ​ങ്ങ​ള്‍ ചെ​ന്നൈ​യി​ല്‍ ആ​യി​രു​ന്നു ഇ​ത്ര​യും കാ​ലം. ചെ​റു​പ്പം മു​ത​ലേ ഡി​സം​ബ​ര്‍ മാ​സം ആ​കു​മ്പോ​ള്‍ ക്രി​സ്മ​സ് ട്രീ ​വ​ച്ചി​ട്ടു​ള്ള ആ​ഘോ​ഷ​ങ്ങ​ളും പ്ര​സ​ന്‍റു​ക​ളും ഗി​ഫ്റ്റു​ക​ളും ഒ​ക്കെ​യാ​യി ആ​ഘോ​ഷി​ക്കാ​റു​ണ്ട്. പ​ക്ഷെ ഈ ​വ​ര്‍​ഷം എ​നി​ക്ക് അ​ത് അ​ങ്ങ​നെ ചെ​യ്യാ​ന്‍ പ​റ്റി​ല്ല, കാ​ര​ണം ഞാ​ന്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​റ​ച്ച് തി​ര​ക്കു​ക​ളി​ല്‍ ആ​യി​പ്പോ​യി. എ​ക്കോ​യു​ടെ പ്ര​മോ​ഷ​നും ആ​ഘോ​ഷം സി​നി​മ​യു​ടെ പ്ര​മോ​ഷ​നും ഒ​ക്കെ​യാ​യി പ​ല യാ​ത്ര​ക​ളി​ല്‍ ആ​യി​പ്പോ​യി.

ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ന്‍ പ​ല പ്ലാ​നു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ ഇ​ത്ത​വ​ണ ക്രി​സ്മ​സ് 'ആ​ഘോ​ഷം' സി​നി​മ​യു​ടെ ക്രൂ​വി​നൊ​പ്പം ആ​യി​രി​ക്കും. 25-ാം തീ​യ​തി​യാ​ണ് സി​നി​മ​യു​ടെ റി​ലീ​സ്.

അ​തു​കൊ​ണ്ട് സി​നി​മ ക​ണ്ട ശേ​ഷം ഞ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​താ​യി​രി​ക്കും. കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ് ഞാ​ന്‍ സി​നി​മ കാ​ണു​ക. എ​നി​ക്ക് അ​ധി​കം സ​മ​യം അ​ങ്ങ​നെ ചി​ല​വ​ഴി​ക്കാ​ന്‍ പ​റ്റി​യി​ല്ല.

25 ക​ഴി​ഞ്ഞ് 26-ാം തീ​യ​തി ജ​ന​നാ​യ​ക​ന്‍ സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ലേ​ഷ്യ​യി​ല്‍ പോ​കു​ന്നു​ണ്ട്. അ​ത് ക​ഴി​ഞ്ഞ് വ​ന്നി​ട്ടാ​കും ബാ​ക്കി​യു​ള്ള ആ​ഘോ​ഷം. ന​രേ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ന്‍റെ പു​തി​യ ചി​ത്രം ആ​ഘോ​ഷ​ത്തെ കു​റി​ച്ചും ന​രേ​ന്‍ സം​സാ​രി​ച്ചു. ക്രി​സ്മ​സ് ആ​ഘോ​ഷ​വു​മാ​യി ഏ​റെ ബ​ന്ധ​മു​ള്ള സി​നി​മ​യാ​ണി​തെ​ന്ന് ന​രേ​ന്‍ വ്യ​ക്ത​മാ​ക്കി.

ഒ​ത്തി​രി​യ​ധി​കം പ​ട​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ വ​രു​ന്നു എ​ന്ന​തി​ന്‍റെ ടെ​ന്‍​ഷ​ന്‍ സ്വാ​ഭാ​വി​ക​മാ​യി​ട്ടും ഉ​ണ്ടാ​കും. പ്ര​ത്യേ​കി​ച്ച് മ​റ്റേ പ​ട​ങ്ങ​ള്‍ വ​ച്ച് നോ​ക്കു​മ്പോ​ള്‍ ആ​ഘോ​ഷം അ​ത്ര വ​ലി​യ സി​നി​മ​യ​ല്ല. ഇ​ത് സെ​ലി​ബ്രേ​ഷ​ന്‍ സ​മ​യ​ത്ത് ത​ന്നെ റി​ലീ​സ് ചെ​യ്യേ​ണ്ട സി​നി​മ​യാ​ണ്. അ​താ​ണ് ഇ​തി​ന്‍റെ പ്ര​സ​ക്തി. ഇ​തി​ല്‍ കാ​ര​ള്‍ ഗാ​ന​മു​ണ്ട്, ആ​ഘോ​ഷ​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഗാ​ന​ങ്ങ​ളു​മു​ണ്ട്. ഇ​ത് വ​ലി​യ സി​നി​മ​യാ​ണെ​ന്ന് ഞ​ങ്ങ​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ല'' എ​ന്ന് ന​രേ​ന്‍ പ​റ​ഞ്ഞു.

Movies

നരേന് വീണ്ടും ആഘോഷക്കാലം

മോ​ഹി​പ്പി​ക്കു​ന്ന അ​ഭി​ന​യ​സാ​ധ്യ​ത​ക​ളു​ടെ ആ​ഴ​വും പ​ര​പ്പു​മു​ള്ള ഒ​രു ക​ഥാ​പാ​ത്രം അ​തി​നു പാ​ക​മാ​യ അ​ഭി​നേ​താ​വി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ക​ഥാ​പാ​ത്ര​ഹൃ​ദ​യം വ​ജ്ര​കാ​ന്തി ചി​ന്തു​ന്ന അ​നു​ഭ​വ​മാ​ണ് "എ​ക്കോ’ സി​നി​മ​യി​ലെ ന​രേ​ന്‍റെ നേ​വി​ക്കാ​ര​ന്‍.

കു​ര്യ​ച്ച​ന്‍ എ​ന്ന നി​ഗൂ​ഢ​ത​യ്ക്കു പി​ന്നാ​ലെ​കൂ​ടു​ന്ന നേ​വി ഓ​ഫീ​സ​ര്‍. സ്ക്രീ​ന്‍ സാ​ന്നി​ധ്യ​ത്തി​ലും നി​യ​ന്ത്രി​ത​മാ​യ അ​ഭി​ന​യ​പ്ര​ക​ട​ന​ത്തി​ലും പെ​രു​മാ​റ്റ​രീ​തി​ക​ളി​ലു​മെ​ല്ലാം ഒ​രി​ക്ക​ല്‍​ക്കൂ​ടി വേ​റി​ട്ട ന​രേ​ന്‍​സ്പ​ര്‍​ശം അ​നു​ഭ​വി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം. "എ​ന്‍റെ ക​രി​യ​റി​ല്‍ എ​ന്നെ​ന്നും മ​ന​സി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന ഒ​രു ഗം​ഭീ​ര സി​നി​മ​യാ​ണ് എ​ക്കോ. ആ ​ക​ഥാ​പാ​ത്ര​വും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ’ -ന​രേ​ന്‍ സ​ണ്‍​ഡേ​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സ്ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ള്‍ ഇ​ത്ര​വ​ലി​യ‍ വി​ജ​യംപ്ര​തീ​ക്ഷി​ച്ചി​രു​ന്നോ..?

Movies

കാ​മ്പ​സ് ചി​ത്രം ആ​ഘോ​ഷം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ  

കാ​മ്പ​സു​ക​ളെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി ആ​ഘോ​ഷ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം ആ​ഘോ​ഷ​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ന​ട​ൻ ആ​ന്‍റ​ണി പെ​പ്പെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ൽ​സി​ലൂ​ടെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളെ​യെ​ല്ലാം അ​ണി​നി​ര​ത്തി കൊ​ണ്ടാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ഗു​മ​സ്ത​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ അ​മ​ൽ കെ. ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ആ​ഘോ​ഷം.

ചി​ത്ര​ത്തി​ന്‍റെ ക​ഥ ഡോ. ​ലി​സി കെ.​ഫെ​ർ​ണാ​ണ്ട​സി​ന്‍റേ​താ​ണ്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യ​ത് സം​വി​ധാ​യ​ക​ൻ ത​ന്നെ. പേ​രു​പോ​ലെ​ത​ന്നെ ഒ​രു ആ​ഘോ​ഷ​ത്തി​ന്‍റെ മൂ​ഡി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

Life is all about celebration എ​ന്ന ടാ​ഗ്‌​ലൈ​നോ​ട് കൂ​ടി​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്. സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, ഡോ. ​പ്രി​ൻ​സ് പ്രോ​സി ഓ​സ്ട്രി​യ​യും ടീ​മും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ സ്വ​ർ​ഗം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ് നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ആ​ഘോ​ഷം. കാ​മ്പ​സി​ന്‍റെ ആ​ഘോ​ഷ​വും മ​ത്സ​ര​വും പ്ര​ണ​യ​വും എ​ല്ലാം ചേ​ർ​ന്ന ഒ​രു പ​ക്കാ കാ​മ്പ​സ് ചി​ത്ര​മാ​യി​രി​ക്കും ആ​ഘോ​ഷം.

ക്ലാ​സ്മേ​റ്റ്സ് എ​ന്ന ഹി​റ്റ് കാ​മ്പ​സ് ചി​ത്ര​ത്തി​നു ശേ​ഷം ന​രേ​ൻ വീ​ണ്ടും ആ​ഘോ​ഷ​ത്തി​ലൂ​ടെ കാ​മ്പ​സി​ലെ​ത്തു​ന്നു. പ​വി കെ​യ​ർ ടേ​ക്ക​റി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ റോ​സ്മി​നാ​ണ് ആ​ഘോ​ഷ​ത്തി​ലെ നാ​യി​ക.

വി​ജ​യ​രാ​ഘ​വ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ജ​യ്സ് ജോ​സ്, ജോ​ണി ആ​ന്‍റ​ണി, ര​ൺ​ജി പ​ണി​ക്ക​ർ, അ​ജു വ​ർ​ഗീ​സ്, ബോ​ബി കു​ര്യ​ൻ, ഷാ​ജു ശ്രീ​ധ​ർ, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, കോ​ട്ട​യം ര​മേ​ശ്, കൈ​ലാ​ഷ്, ദി​വ്യ​ദ​ർ​ശ​ൻ, റു​ഷി​ൻ ഷാ​ജി കൈ​ലാ​സ്, നി​ഖി​ൽ ര​ൺ​ജി പ​ണി​ക്ക​ർ, ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, വി​ജ​യ് നെ​ല്ലി​സ്, നാ​സ​ർ ല​ത്തീ​ഫ്, ഡി​നി ഡാ​നി​യേ​ൽ, ടൈ​റ്റ​സ് ജോ​ൺ, ജോ​യ് ജോ​ൺ ആ​ന്‍റ​ണി, അ​ഞ്ജ​ലി ജോ​സ​ഫ്, ജെ​ൻ​സ് ജോ​സ് എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് സ്റ്റീ​ഫ​ൻ ദേ​വ​സി​യും ഗൗ​തം വി​ൻ​സെ​ന്‍റും ചേ​ർ​ന്നാ​ണ്. പ​ശ്ചാ​ത്ത​ല സം​ഗീ​തം 4 മ്യൂ​സി​ക്. നാ​ലു പാ​ട്ടു​ക​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. വ​രി​ക​ൾ എ​ഴു​തി​യ​ത് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ്മ.​ഡോ. ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, സോ​ണി മോ​ഹ​ൻ.

ഛായാ​ഗ്ര​ഹ​ണം റോ​ജോ തോ​മ​സ്, എ​ഡി​റ്റിം​ഗ് ഡോ​ൺ മാ​ക്സ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​മ​ൽ​ദേ​വ് കെ.​ആ​ർ., പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ ടൈ​റ്റ​സ് ജോ​ൺ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ന​ന്ദു പൊ​തു​വാ​ൾ. ക​ലാ​സം​വി​ധാ​നം ര​ജീ​ഷ് കെ. ​സൂ​ര്യ. മേ​ക്ക​പ്പ് മാ​ളൂ​സ് കെ.​പി. കോ​സ്റ്റ്യൂം ഡി​സൈ​ൻ ബ​ബി​ഷ കെ. ​രാ​ജേ​ന്ദ്ര​ൻ. കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ് സ​നോ​ജ് ഡെ​ൽ​ഗ ഡോ​സ്, അ​ന്ന പ്ര​സാ​ദ്, ശ്യാം ​ഡോ​ക്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് പ്ര​ണ​വ് മോ​ഹ​ൻ, ആ​ന്‍റ​ണി കു​ട്ട​മ്പു​ഴ. പി ​ആ​ർ ഓ ​മ​ഞ്ജു ഗോ​പി​നാ​ഥ്. സ്റ്റി​ൽ​സ് ജ​യ്സ​ൺ ഫോ​ട്ടോ​ലാ​ന്‍റ്. ഡി​സൈ​ൻ​സ് പ്ര​മേ​ഷ് പ്ര​ഭാ​ക​ർ.

Movies

പെ​റ്റ് ഡി​റ്റ​ക്ടീ​വു​മാ​യി ഷ​റ​ഫു​ദ്ദീ​നും അ​നു​പ​മ​യും; ചി​ത്രം ഗം​ഭീ​ര​മെ​ന്ന് പ്രേ​ക്ഷ​ക​ർ

ഷ​റ​ഫു​ദ്ദീ​ൻ, അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​നീ​ഷ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​പെ​റ്റ് ഡി​റ്റ​ക്ടീ​വ് തി​യ​റ്റു​ക​ളി​ലെ​ത്തി. ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ഗോ​കു​ലം ഗോ​പാ​ല​ൻ സാ​ര​ഥി​യാ​യ ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഷ​റ​ഫു​ദീ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷ​റ​ഫു​ദ്ദീ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ പ്ര​നീ​ഷ് വി​ജ​യ​നും ജ​യ് വി​ഷ്ണു​വും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ന​ന്ദ് സി. ​ച​ന്ദ്ര​നാ​ണ് ഛായാ​ഗ്ര​ഹ​ണം. മു​കു​ന്ദ​ൻ ഉ​ണ്ണി അ​സോ​സി‌​യേ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലും ഖ്യാ​തി നേ​ടി​യ അ​ഭി​ന​വ് സു​ന്ദ​ർ നാ​യ്കാ​ണ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ് - ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - കൃ​ഷ്ണ​മൂ​ർ​ത്തി.

പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​നെ​ർ ദീ​നോ ശ​ങ്ക​ർ, ഓ​ഡി​യോ​ഗ്രാ​ഫി വി​ഷ്ണു ശ​ങ്ക​ർ, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ജ​യ് വി​ഷ്ണു, കോ​സ്റ്റും ഡി​സൈ​നെ​ർ ഗാ​യ​ത്രി കി​ഷോ​ർ, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് അ​ടൂ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ പ്ര​ണ​വ് മോ​ഹ​ൻ, സ്റ്റി​ൽ​സ് രോ​ഹി​ത് കെ. ​സു​രേ​ഷ്, പി ​ആ​ർ ഒ - ​എ.​എ​സ്. ദി​നേ​ശ്.

Movies

"നാ​ല​ര വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജോ​ർ​ജു​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ക്കു​ന്നു; അ​താ​ണ് ദൃ​ശ്യം 3'

ദൃ​ശ്യം മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ക​ഥ​യെ​പ്പ​റ്റി സൂ​ച​ന ന​ൽ​കി സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ്. നാ​ല​ര വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജോ​ർ​ജു​കു​ട്ടി​യു​ടെ വീ​ട്ടി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ‘ദൃ​ശ്യം 3’ പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​റ​ണാ​കു​ളം പൂ​ത്തോ​ട്ട എ​സ്എ​ൻ സ​ലോ കോ​ള​ജി​ലാ​ണ് സി​നി​മ​യു​ടെ പൂ​ജ ന​ട​ന്ന​ത്

‘‘ഇ​തൊ​രു ന​ല്ല സി​നി​മ​യാ​ണ്. അ​മി​ത പ്ര​തീ​ക്ഷ​യോ​ടെ​യൊ​ന്നും വ​രാ​തി​രി​ക്കു​ക. ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ക, അ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ എ​ന്താ​ണ് എ​ന്നൊ​ക്കെ​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്. മ​റ്റ് ര​ണ്ട് ഭാ​ഗ​ങ്ങ​ളു​ടെ മു​ക​ളി​ൽ നി​ൽ​ക്കാ​ൻ വേ​ണ്ടി ചെ​യ്യു​ന്ന സി​നി​മ​യ​ല്ലി​ത്.

നാ​ല​ര വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജോ​ർ​ജു​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ക്കു​ന്നു​ണ്ട്, എ​ന്തൊ​ക്കെ സം​ഭ​വി​ക്കാം എ​ന്ന​താ​ണ് ഈ ​സി​നി​മ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ആ ​ആ​കാം​ക്ഷ​യി​ൽ സി​നി​മ കാ​ണാ​ൻ വ​രാം.

ഈ​യൊ​ര​വ​സ​ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നാ​കു​ന്ന​തും ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു. ഞ​ങ്ങ​ളെ​ല്ലാം അ​ങ്ങ​യെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു എ​ന്നാ​ണ് ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞ​ത്. എ​ല്ലാ രീ​തി​യി​ലും ഈ ​അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ണ് അ​ദ്ദേ​ഹം.

സി​നി​മ എ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ചി​ത്രീ​ക​ര​ണം തീ​രു​ന്ന​തു​പോ​ലെ​യി​രി​ക്കും റി​ലീ​സ് തി​യ​തി. അ​തൊ​ക്കെ നി​ർ​മാ​താ​വാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്.

ദൃ​ശ്യം ഒ​രു ത്രി​ല്ല​ർ സി​നി​മ​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ഇ​തൊ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ്. അ​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ ക​ഥ​യാ​ണ്. അ​വ​ർ നേ​രി​ടു​ന്ന ട്രോ​മ​ക​ളും മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.’’​ജീ​ത്തു ജോ​സ​ഫ് പ​റ​ഞ്ഞു.

Latest News

Up