x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നരേന് വീണ്ടും ആഘോഷക്കാലം

ടി.​ജി. ബൈ​ജു​നാ​ഥ്
Published: December 10, 2025 09:38 AM IST | Updated: December 10, 2025 09:39 AM IST

മോ​ഹി​പ്പി​ക്കു​ന്ന അ​ഭി​ന​യ​സാ​ധ്യ​ത​ക​ളു​ടെ ആ​ഴ​വും പ​ര​പ്പു​മു​ള്ള ഒ​രു ക​ഥാ​പാ​ത്രം അ​തി​നു പാ​ക​മാ​യ അ​ഭി​നേ​താ​വി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ക​ഥാ​പാ​ത്ര​ഹൃ​ദ​യം വ​ജ്ര​കാ​ന്തി ചി​ന്തു​ന്ന അ​നു​ഭ​വ​മാ​ണ് "എ​ക്കോ’ സി​നി​മ​യി​ലെ ന​രേ​ന്‍റെ നേ​വി​ക്കാ​ര​ന്‍.

കു​ര്യ​ച്ച​ന്‍ എ​ന്ന നി​ഗൂ​ഢ​ത​യ്ക്കു പി​ന്നാ​ലെ​കൂ​ടു​ന്ന നേ​വി ഓ​ഫീ​സ​ര്‍. സ്ക്രീ​ന്‍ സാ​ന്നി​ധ്യ​ത്തി​ലും നി​യ​ന്ത്രി​ത​മാ​യ അ​ഭി​ന​യ​പ്ര​ക​ട​ന​ത്തി​ലും പെ​രു​മാ​റ്റ​രീ​തി​ക​ളി​ലു​മെ​ല്ലാം ഒ​രി​ക്ക​ല്‍​ക്കൂ​ടി വേ​റി​ട്ട ന​രേ​ന്‍​സ്പ​ര്‍​ശം അ​നു​ഭ​വി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം. "എ​ന്‍റെ ക​രി​യ​റി​ല്‍ എ​ന്നെ​ന്നും മ​ന​സി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന ഒ​രു ഗം​ഭീ​ര സി​നി​മ​യാ​ണ് എ​ക്കോ. ആ ​ക​ഥാ​പാ​ത്ര​വും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ’ -ന​രേ​ന്‍ സ​ണ്‍​ഡേ​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സ്ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ള്‍ ഇ​ത്ര​വ​ലി​യ‍ വി​ജ​യംപ്ര​തീ​ക്ഷി​ച്ചി​രു​ന്നോ..?

K-Rail Survey

കി​ഷ്കി​ന്ധാ​കാ​ണ്ഡ​ത്തി​ന്‍റെ മേ​ക്കേ​ഴ്സി​ൽ നി​ന്ന് ’എ​ന്ന വാ​ച​കം ആ​ദ്യം മ​ന​സി​നെ സ​ന്തോ​ഷി​പ്പി​ച്ചു. ലീ​ഡാ​ണോ മ​റ്റേ​തെ​ങ്കി​ലും ക​ഥാ​പാ​ത്ര​മാ​ണോ എ​ന്നൊ​ന്നും നോ​ക്കാ​തെ ചി​ല ഫി​ലിം​മേ​ക്കേ​ഴ്സി​നെ ഇ​ഷ്ട​മാ​യി, അ​വ​രു​ടെ സി​നി​മ​ക​ള്‍ ചെ​യ്യ​ണ​മെ​ന്നു ന​മു​ക്കു തോ​ന്നു​മ​ല്ലോ. കി​ഷ്കി​ന്ധാ​കാ​ണ്ഡ​ത്തി​ന്‍റെ എ​ഴു​ത്തും മേ​ക്കിം​ഗും അ​ത്ര​മേ​ല്‍ ഇ​ഷ്ട​മാ​യ​തു​കൊ​ണ്ടാ​വാം ഈ ​സി​നി​മ ചെ​യ്യു​മെ​ന്നു​റ​പ്പി​ച്ചു. സാ​ധാ​ര​ണ സ്ക്രി​പ്റ്റ് വാ​യി​ച്ചു മൂ​ന്നാ​ലു പേ​ജാ​കു​മ്പോ​ഴേ​ക്കും ന​മു​ക്കു ക​ഥ മ​ന​സി​ലാ​വും. ഇ​വി​ടെ, പ​ത്തി​രു​പ​തു പേ​ജു ക​ഴി​ഞ്ഞി​ട്ടും ക​ഥാ​ഗ​തി​യി​ലെ ക​ണ്‍​ഫ്യൂ​ഷ​ന്‍ തീ​ര്‍​ക്കാ​ന്‍ നാ​ലു പേ​ജ് പി​ന്നി​ലേ​ക്കു പോ​യി വേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​ഭാ​ഷ​ണം വീ​ണ്ടും വാ​യി​ക്കേ​ണ്ടി​വ​ന്നു.

ഇ​പ്പോ​ള്‍ നേ​ടി​യ വി​ജ​യ​മൊ​ന്നും അ​ന്നു മു​ന്‍​കൂ​ട്ടി കാ​ണാ​നാ​വാ​ത്ത വി​ധം സ​ങ്കീ​ര്‍​ണ​മാ​യ തി​ര​ക്ക​ഥ. പ​ക്ഷേ, അ​വ​സാ​നം ഇ​ങ്ങ​നെ​യാ​ണ​ല്ലേ എ​ന്ന​റി​യു​ന്ന ഒ​രു സീ​നു​ണ്ട​ല്ലോ. അ​തു സി​നി​മ​യി​ല്‍ വ​ന്നാ​ല്‍ പ​ടം ക്ലി​ക്കാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. റെ​ഡ് അ​ലേ​ര്‍​ട്ട്, ഇ​ടി​മി​ന്ന​ല്‍, കോ​ട​മ​ഞ്ഞ്, മ​ഴ...​ഇ​തി​നി​ടെ കു​ന്നും മ​ല​യു​മൊ​ക്കെ ക​യ​റി ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ​യു​ള്ള ഷൂ​ട്ടിം​ഗ് അ​നാ​യാ​സ​മാ​യി​രു​ന്നി​ല്ല. ബാ​ഹു​ലി​നും ദി​ന്‍​ജി​ത്തി​നു​മൊ​പ്പം അ​സി. ഡ​യ​റ​ക്ടേ​ഴ്സി​ന്‍റെ​യും പ്രൊ​ഡ. ക​ണ്‍​ട്രോ​ള​ര്‍ ഷാ​ഫി ചെ​മ്മാ​ടി​ന്‍റെ​യു​മൊ​ക്കെ കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​ത്മ​വി​ശ്വാ​സ​മേ​കി.

ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ക​ത്വം..?

എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു നേ​വി​ക്കാ​ര​ന്‍ എ​ന്ന​ല്ലാ​തെ പേ​രൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ക​ഥാ​വ​സാ​നം ഇ​യാ​ളു​ടെ നി​ഗ​മ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ​ല്ലോ പ്രേ​ക്ഷ​ക​ര്‍​ക്കു പ​ല കാ​ര്യ​ങ്ങ​ളും മ​ന​സി​ലാ​കു​ന്ന​ത്. സ്ക്രി​പ്റ്റ് വാ​യി​ച്ചു പ​കു​തി​യാ​യ​പ്പോ​ള്‍ ഇ​യാ​ള്‍ ഗ്രേ ​ഷേ​ഡി​ലാ​ണെ​ന്നു തോ​ന്നി​യി​രു​ന്നു. കാ​ര്‍​യാ​ത്ര​യ്ക്കി​ടെ, താ​ന്‍ സോ​ഫ്റ്റാ​യി സം​സാ​രി​ക്കു​മെ​ന്നും അ​തു മ​മ്മി പ​ഠി​പ്പി​ച്ച​താ​ണെ​ന്നും പ​റ​യു​ന്ന നേ​വി​ക്കാ​ര​ന്‍ സ​ഹീ​റി​ന്‍റെ ഒ​രു ചോ​ദ്യ​ത്തോ​ടു പൊ​ടു​ന്ന​നെ മ​റ്റൊ​രു ഭാ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ ന​മ്മ​ള്‍ ഉ​ദ്ദേ​ശി​ച്ച ആ​ള​ല്ലെ​ന്നു മ​ന​സി​ലാ​കു​ന്ന​ത്. കാ​ര്‍ ആ​ക്സി​ഡ​ന്‍റാ​കു​ന്ന​തി​നു​മു​മ്പ്, വ​ണ്ടി ഇ​ടി​ച്ചു​നി​ര്‍​ത്തി​യ​ശേ​ഷം ഇ​യാ​ള്‍ ഇ​ത്ത​രി ഹി​സ്റ്റീ​രി​ക്ക​ലാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തു ജീ​വ​ന്‍ തി​രി​ച്ചു കി​ട്ടി​യ​തി​ലു​ള്ള ആ​ശ്വാ​സ​മ​ല്ല.

മ​റി​ച്ച്, കു​ര്യ​ച്ച​ന്‍ ഇ​വി​ടെ​യു​ണ്ട് എ​ന്ന ഉ​റ​ച്ച ബോ​ധ്യ​മാ​ണ്. അ​വി​ടെ​യാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​റൊ​രു ത​ലം കാ​ണു​ന്ന​ത്. ഇ​ത്ത​രം ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലൂ​ടെ ഇ​യാ​ള്‍ നി​ഗൂ​ഢ​പ്ര​കൃ​തി​യാ​ണെ​ന്ന തോ​ന്ന​ല്‍ ഇ​ട​യ്ക്കി​ടെ കൊ​ണ്ടു​വ​രു​ന്നു​ണ്ട്. അ​താ​ണ് അ​തി​ന്‍റെ ഭം​ഗി​യാ​യി എ​നി​ക്കു തോ​ന്നി​യ​ത്.

മ​ല​മു​ക​ളി​ലെ കാ​ര്‍ സീ​ൻ അ​നു​ഭ​വ​ങ്ങ​ൾ..?

ശ​രി​ക്കും ആ ​അം​ബാ​സ​ഡ​റി​നു ബ്രേ​ക്ക് വ​ള​രെ കു​റ​വാ​യി​രു​ന്നു. ന​മ്മ​ള്‍ ഉ​ദ്ദേ​ശി​ച്ച സ്ഥ​ല​ത്തു വ​ണ്ടി നി​ല്‍​ക്കി​ല്ല. റി​യ​ലി​സ​ത്തി​നു​വേ​ണ്ടി ആ ​കാ​ല​ഘ​ട്ട​ത്തി​ലെ കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റേ​താ​യ പ്ര​ശ്ന​ങ്ങ​ളും ആ ​കാ​റി​നു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ മ​ല​മു​ക​ളി​ലേ​ക്കു ക​യ​റി​പ്പോ​കു​ന്ന​തി​നി​ടെ വ​ണ്ടി പെ​ട്ടെ​ന്നു നി​ല്ക്കു​ക​യും തെ​ന്നി പി​ന്നി​ലേ​ക്കു വ​രി​ക​യും ചെ​യ്ത​പ്പോ​ള്‍ കാ​മ​റ അ​സി​സ്റ്റ​ന്‍റ് ഓ​ടി​വ​ന്നു ക​ല്ലു​വ​ച്ച് ത​ടു​ത്തു​നി​ര്‍​ത്തി.

ഞാ​നും സ​ഹീ​ര്‍ മു​ഹ​മ്മ​ദു​മൊ​ന്നി​ച്ചു​ള്ള കാ​ര്‍ സീ​നി​ല്‍, വ​ണ്ടി മ​ര​ത്തി​ലി​ടി​ച്ച ഷോ​ട്ടി​ല്‍ മാ​ത്രം ഡ്യൂ​പ്പു​ണ്ടാ​യി​രു​ന്നു. കാ​ര​ണം, ഒ​ന്നു തെ​റ്റി​യാ​ല്‍ കൊ​ക്ക​യി​ലേ​ക്കു ത​ന്നെ​യാ​വും വീ​ഴു​ക! അ​തി​നു മു​ന്നേ​യു​ള്ള ഷോ​ട്ടു​ക​ളി​ൽ അ​വി​ചാ​രി​ത​മാ​യി വ​ണ്ടി നി​ല്‍​ക്കാ​തെ വ​ന്നാ​ല്‍ "ചാ​ടി​ക്കോ’ എ​ന്നു മു​ന്ന​റി​യി​പ്പു ത​രാ​മെ​ന്നു സ​ഹീ​റി​ക്ക​യോ​ടു ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ, ഇ​തൊ​ന്നും വെ​ല്ലു​വി​ളി​യാ​യി തോ​ന്നി​യി​ല്ല. കാ​ര​ണം, ബാ​ഹു​ലി​നും ദി​ന്‍​ജി​ത്തി​നു​മൊ​പ്പ​മു​ള്ള ഷൂ​ട്ടിം​ഗ് സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്ന​തി​നാ​ൽ ഇ​തി​നെ​യൊ​ക്കെ കൗ​തു​ക​ത്തോ​ടെ മാ​ത്ര​മേ ക​ണ്ടി​രു​ന്നു​ള്ളൂ.

വെ​ല്ലു​വി​ളി​യാ​യി തോ​ന്നി​യ​ത്..?

K-Rail Survey

കു​ര്യ​ച്ച​നാ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​വി​ക്കാ​ര​ന്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്നു, പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ നി​ന്നാ​യി ഉ​ത്ത​ര​വും കി​ട്ടു​ന്നു. ചോ​ദ്യം ചോ​ദി​ക്കു​ന്ന​തി​നും ഉ​ത്ത​രം കി​ട്ടു​ന്ന​തി​നു​മി​ടെ അ​യാ​ള്‍ ചി​ന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ലൂ​ടെ​യാ​ണ് അ​യാ​ള്‍​ക്ക് അ​ടു​ത്ത ചോ​ദ്യം കി​ട്ടു​ന്ന​തും. ചി​ന്തി​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യം​അ​തു കു​റ​യാ​നും പാ​ടി​ല്ല, കൂ​ടാ​നും പാ​ടി​ല്ല. ടൈ​മിം​ഗ് പാ​ലി​ക്കു​ക എ​ന്ന​താ​യി​രു​ന്നു വെ​ല്ലു​വി​ളി. ഒ​രു സീ​നി​ൽ​ത്ത​ന്നെ ചോ​ദ്യോ​ത്ത​ര​വും ചി​ന്ത​യു​മെ​ല്ലാം ഒ​രു​മി​ച്ചു സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യം.

സ​ഹീ​ര്‍ മു​ഹ​മ്മ​ദു​മാ​യി കോം​ബി​നേ​ഷ​ന്‍..?

ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​രും കാ​മ​റാ​മാ​ന്‍​മാ​രാ​ണ്. ആ​ന​ന്ദ​ക്കു​ട്ട​ൻ സാ​റി​ന്‍റെ അ​സോ​സി​യേ​റ്റാ​യി എ​ത്ര​യോ പ​ട​ങ്ങ​ള്‍ ചെ​യ്ത​യാ​ളാ​ണു സ​ഹീ​റി​ക്ക. അ​ങ്ങ​നെ ഞ​ങ്ങ​ള്‍ വ​ള​രെ​പ്പെ​ട്ടെ​ന്ന് അ​ടു​ത്തു. പു​തു​മു​ഖ​ത്തി​ന്‍റേ​താ​യ ഉ​ൾ​വ​ലി​യ​ലി​ല്ലാ​തെ ഓ​ജ​സാ​ര്‍​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​ഭാ​വ​ങ്ങ​ളും അ​ഭി​ന​യ​പ്ര​ക​ട​ന​വും സം​ഭാ​ഷ​ണ​രീ​തി​യു​മെ​ല്ലാം. ര​ണ്ട് ക​ലാ​കാ​ര​ന്മാ​ര്‍​ക്കി​ട​യി​ല്‍ കൊ​ടു​ക്ക​ല്‍​വാ​ങ്ങ​ലു​ക​ള്‍ ന​ട​ക്കു​ന്ന​തു സീ​നി​നു മൊ​ത്ത​ത്തി​ല്‍ ഗു​ണ​ക​ര​മാ​കാ​റു​ണ്ട്.

ഇ​വി​ടെ അ​തു സാ​ധ്യ​മാ​യി.മ്ലാ​ത്തി​ച്ചേ​ട്ട​ത്തി​യെ കാ​ണാ​ന്‍​പോ​കു​മ്പോ​ള്‍ നാ​യ്ക്ക​ള്‍ ഞ​ങ്ങ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തു​ന്ന ഒ​രു വൈ​ഡ് ഷോ​ട്ടു​ണ്ട് ചി​ത്ര​ത്തി​ല്‍. നാ​യ്ക്ക​ളു​മൊ​ത്തു​ള്ള ഞ​ങ്ങ​ളു​ടെ ഷൂ​ട്ടി​ന്‍റെ ആ​ദ്യ​ദി​വ​സ​മാ​യി​രു​ന്നു അ​ത്. ഇ​തെ​ങ്ങാ​നും ഓ​ടു​മോ എ​ന്ന​തി​ല്‍ ഒ​രു നി​ശ്ച​യ​വു​മി​ല്ല. ക​ടി​ക്കാ​ന്‍ വ​ന്നാ​ല്‍ ചാ​ടി​ക്ക​യ​റാ​ന്‍ ഒ​രു മ​രം​പോ​ലു​മി​ല്ല​ല്ലോ എ​ന്നു സ​ഹീ​റി​ക്ക​യോ​ട് അ​ന്നു ത​മാ​ശ​യ്ക്കു പ​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ക്കോ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ..?

എ​നി​ക്ക് ഏ​റ്റ​വു​മി​ഷ്ട​മു​ള്ള, പ​ണ്ടേ ഞാ​ൻ ക​ണ്ടു​വ​ള​ര്‍​ന്ന അ​ശോ​ക​ന്‍​ചേ​ട്ട​ന്‍, വി​നീ​തേ​ട്ട​ന്‍ എ​ന്നി​വ​രൊ​ക്കെ​യു​ള്ള സി​നി​മ. മ്ലാ​ത്തി​ച്ചേ​ട്ട​ത്തി, കു​ര്യ​ച്ച​ന്‍, പി​യൂ​സ് എ​ന്നി​വ​രെ അ​വ​ത​രി​പ്പി​ച്ച ബി​യാ​നെ മോ​മി​ന്‍, സൗ​ര​ബ് സ​ച്ച്ദേ​വ്, സ​ന്ദീ​പ് ...അ​ങ്ങ​നെ വ​ള​രെ അ​സാ​ധാ​ര​ണ​ത്വ​മു​ള്ള കാ​സ്റ്റിം​ഗ്. അ​ശോ​ക​ന്‍ ചേ​ട്ട​നു​മൊ​ത്ത് ആ​ദ്യ​മാ​യാ​ണ് അ​ഭി​ന​യി​ച്ച​ത്. വി​നീ​തേ​ട്ട​നു​മാ​യി സീ​നി​ല്ലെ​ങ്കി​ലും ലൊ​ക്കേ​ഷ​നി​ല്‍ കാ​ണു​മാ​യി​രു​ന്നു.

മ​ല​മു​ക​ളി​ല്‍ ആ​ദ്യം പോ​യ​പ്പോ​ള്‍ ക​ണ്ട കാ​ഴ്ച മ്ലാ​ത്തി​ച്ചേ​ട്ട​ത്തി​യു​ടെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ പ​റ​ന്നു​പോ​കു​ന്ന​താ​ണ്. അ​തൊ​ക്കെ വീ​ണ്ടു​മൊ​രു​ക്കി ഷൂ​ട്ടിം​ഗി​നു റെ​ഡി​യാ​ക്കി​യ​തി​ല്‍ ഇ​തി​ന്‍റെ ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ സ​ജീ​ഷ് താ​മ​ര​ശേ​രി​യു​ടെ വൈ​ഭ​വം അ​തി​ശ​യ​ക​ര​മാ​ണ്. ഷൂ​ട്ടിം​ഗ് പ​കു​തി​യാ​കും​വ​രെ ഞാ​ന്‍ വി​ചാ​രി​ച്ച​ത് അ​തു ശ​രി​ക്കു​ള്ള വീ​ടെ​ന്നാ​ണ്! മ്യൂ​സി​ക് ഡ​യ​റ​ക്ട​ര്‍ മു​ജീ​ബ് മ​ജീ​ദ്, സൗ​ണ്ട് ഡി​സൈ​ന​ര്‍ വി​ഷ്ണു ഗോ​വി​ന്ദ്, സി​നി​മാ​റ്റോ​ഗ്രാ​ഫ​ര്‍ ബാ​ഹു​ല്‍, എ​ഡി​റ്റ​ര്‍ സൂ​ര​ജ്... ഇ​വ​രു​ടെ സാ​ങ്കേ​തി​ക വൈ​ഭ​വ​മാ​ണ് ഈ ​സി​നി​മ​യു​ടെ മാ​ജി​ക്ക് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. പ​തി​വു കൊ​മേ​ഴ്സ്യ​ല്‍ ചേ​രു​വ​ക​ളി​ല്ലാ​തെ ഇ​തു നി​ര്‍​മി​ക്കാ​ന്‍ ധൈ​ര്യം കാ​ട്ടി​യ എം​ആ​ര്‍​കെ ജ​യ​റാ​മി​നാ​ണ് എ​ന്‍റെ സ​ല്യൂ​ട്ട്.

അ​ടു​ത്ത റി​ലീ​സു​ക​ള്‍..?

K-Rail Survey

കോ​ള​ജി​ന്‍റെ ഫ​ണ്‍ മൂ​ഡി​ല്‍ ഒ​രു സീ​രി​യ​സ് വി​ഷ​യം പ​റ​യു​ന്ന "ആ​ഘോ​ഷ’​മാ​ണ് എ​ന്‍റെ അ​ടു​ത്ത മ​ല​യാ​ളം റി​ലീ​സ്. അ​മ​ല്‍ കെ. ​ജോ​ബി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഈ ​മാ​സം അ​വ​സാ​നം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​തി​ല്‍ ലീ​ഡ് വേ​ഷ​മാ​ണ്. ബോ​ബി കു​ര്യ​ന്‍, ജെ​യ്സ് ജോ​സ്, ജോ​ണി ആ​ന്‍റ​ണി, അ​ജു വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യ മി​ഷ്കി​ന്‍റെ ത​മി​ഴ് ചി​ത്രം "ട്രെ​യി​ന്‍’ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. മി​ഷ്കി​നൊ​പ്പ​മു​ള്ള എ​ന്‍റെ നാ​ലാ​മ​ത്തെ ചി​ത്രം. അ​തി​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ഷം. വി​ജ​യ്യു​ടെ മാ​സ്പ​ടം "ജ​ന​നാ​യ​ക​നി’​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഗ​സ്റ്റ് റോ​ളി​ലെ​ത്തു​ന്നു.

മ​ല​യാ​ളം ഡ​യ​റ​ക്ട​ര്‍ സു​ഗീ​തി​നൊ​പ്പം ചെ​യ്ത ത​മി​ഴ്ചി​ത്രം കു​റ​ള്‍, "ആ​ത്മ’ എ​ന്ന പേ​രി​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​തൊ​രു മി​സ്റ്റ​റി ത്രി​ല്ല​റാ​ണ്. അ​തി​ല്‍ ഓ​ട്ടി​സം ബാ​ധി​ച്ച നാ​യ​ക​ക​ഥാ​പാ​ത്രം. ലോ​റ​ന്‍​സ് മാ​സ്റ്റ​ര്‍ നാ​യ​ക​നും ജ​യം​ര​വി​യും നി​വി​ന്‍ പോ​ളി​യും വി​ല്ല​ന്മാ​രു​മാ​യ ത​മി​ഴ് ചി​ത്രം "ബെ​ന്‍​സി’​ല്‍ എ​നി​ക്കു ഗ​സ്റ്റ് റോ​ളാ​ണ്. പ​ക്ഷേ, പ്രാ​ധാ​ന്യ​മേ​റി​യ ക​ഥാ​പാ​ത്രം. ഭാ​ഗ്യ​രാ​ജ് ക​ണ്ണ​നാ​ണ് അ​തി​ന്‍റെ സം​വി​ധാ​യ​ക​ന്‍. ഞാ​നും സു​ഹൃ​ത്ത് പി​യൂ​ഷും ചേ​ര്‍​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ചി​ത്രം അ​ടു​ത്ത​വ​ര്‍​ഷം ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. ഞാ​നാ​ണു നാ​യ​ക​ന്‍. ക​ഥ​യെ​ഴു​തി​യ പി​യൂ​ഷാ​ണു സം​വി​ധാ​യ​ക​ന്‍. "കൈ​ദി 2’ ത​ത്കാ​ലം ഷൂ​ട്ടിം​ഗ് ഘ​ട്ട​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​യി ഞാ​നും കാ​ത്തി​രി​ക്കു​ന്നു.

Tags : Narain Indian actor interview malayalam Eko

Recent News

Up