സിനിമാ തിരക്കുകള്‍ കാരണം ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം പ്ലാന്‍ ചെയ്യാന്‍ പറ്റിയില്ലെന്ന് നടന് നരേന്. ക്രിസ്മസ് സെലിബ്രേഷന് മാറ്റു കൂട്ടാനായി നരേന്റെ 'ആഘോഷം' എന്ന ചിത്രമാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഈ സിനിമയുടെ റിലീസ് കഴിഞ്ഞാലുടന്‍ താന്‍ വിജയ് ചിത്രം ജനനായക്റെ പ്രമോഷനായി മലേഷ്യയിലേക്ക് പോകുമെന്നും നരേന് ദീപികയോട് പ്രതികരിച്ചു.
''ഞങ്ങള്‍ ചെന്നൈയില്‍ ആയിരുന്നു ഇത്രയും കാലം. ചെറുപ്പം മുതലേ ഡിസംബര്‍ മാസം ആകുമ്പോള്‍ ക്രിസ്മസ് ട്രീ വച്ചിട്ടുള്ള ആഘോഷങ്ങളും പ്രസന്റുകളും ഗിഫ്റ്റുകളും ഒക്കെയായി ആഘോഷിക്കാറുണ്ട്. പക്ഷെ ഈ വര്‍ഷം എനിക്ക് അത് അങ്ങനെ ചെയ്യാന്‍ പറ്റില്ല, കാരണം ഞാന്‍ അപ്രതീക്ഷിതമായി കുറച്ച് തിരക്കുകളില്‍ ആയിപ്പോയി. എക്കോയുടെ പ്രമോഷനും ആഘോഷം സിനിമയുടെ പ്രമോഷനും ഒക്കെയായി പല യാത്രകളില്‍ ആയിപ്പോയി.
ക്രിസ്മസ് ആഘോഷിക്കാന്‍ പല പ്ലാനുകളും ഉണ്ടായിരുന്നു. പക്ഷെ ഇത്തവണ ക്രിസ്മസ് 'ആഘോഷം' സിനിമയുടെ ക്രൂവിനൊപ്പം ആയിരിക്കും. 25-ാം തീയതിയാണ് സിനിമയുടെ റിലീസ്.
അതുകൊണ്ട് സിനിമ കണ്ട ശേഷം ഞങ്ങള്‍ ആഘോഷിക്കുന്നതായിരിക്കും. കുടുംബത്തിനൊപ്പമാണ് ഞാന്‍ സിനിമ കാണുക. എനിക്ക് അധികം സമയം അങ്ങനെ ചിലവഴിക്കാന്‍ പറ്റിയില്ല.
25 കഴിഞ്ഞ് 26-ാം തീയതി ജനനായകന് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മലേഷ്യയില്‍ പോകുന്നുണ്ട്. അത് കഴിഞ്ഞ് വന്നിട്ടാകും ബാക്കിയുള്ള ആഘോഷം. നരേൻ പറഞ്ഞു.
അതേസമയം, തന്റെ പുതിയ ചിത്രം ആഘോഷത്തെ കുറിച്ചും നരേന് സംസാരിച്ചു. ക്രിസ്മസ് ആഘോഷവുമായി ഏറെ ബന്ധമുള്ള സിനിമയാണിതെന്ന് നരേന് വ്യക്തമാക്കി.
ഒത്തിരിയധികം പടങ്ങളുടെ ഇടയില്‍ വരുന്നു എന്നതിന്റെ ടെന്‍ഷന്‍ സ്വാഭാവികമായിട്ടും ഉണ്ടാകും. പ്രത്യേകിച്ച് മറ്റേ പടങ്ങള്‍ വച്ച് നോക്കുമ്പോള്‍ ആഘോഷം അത്ര വലിയ സിനിമയല്ല. ഇത് സെലിബ്രേഷന് സമയത്ത് തന്നെ റിലീസ് ചെയ്യേണ്ട സിനിമയാണ്. അതാണ് ഇതിന്റെ പ്രസക്തി. ഇതില്‍ കാരള്‍ ഗാനമുണ്ട്, ആഘോഷമായി ബന്ധപ്പെട്ട മറ്റ് ഗാനങ്ങളുമുണ്ട്. ഇത് വലിയ സിനിമയാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല'' എന്ന് നരേന് പറഞ്ഞു.
Tags : Narain Indian actor