Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lebanon

ല​ബ​ന​നി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: കി​​ഴ​​ക്ക​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​ട്ടു ഹി​​സ്ബു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ല​​​​ബ​​​​ന​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​ത്തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​വെ​​ന്നാ​​ണ് ല​​ബ​​നീ​​സ് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ച​​ത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ എ​​ത്ര തീ​​വ്ര​​വാ​​ദി​​ക​​ളു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല, മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

പാ​​​​ർ​​​​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ ലെ​​​​ബ​​​​നീ​​​​സ് തീ​​​​വ്ര​​​​വാ​​​​ദ ഗ്രൂ​​​​പ്പാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ച​​​​താ​​​​യി ഇ​​​​സ്രയേ​​​​ൽ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ല​​​​ബ​​​​ന​​​​നി​​​​ലെ തു​​​​റ​​​​മു​​​​ഖന​​​​ഗ​​​​ര​​​​മാ​​​​യ സൈ​​​​ഡ​​​​നി​​​​ലെ പ​​​​ല​​​​സ്തീ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​മ്പി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണം.

ര​​​​ണ്ട് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഹ​​​​മാ​​​​സ് ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​റ​​​​യു​​​​ന്നു. എ​​​​ന്നാ​​​​ൽ ഹ​​​​മാ​​​​സ് ഇ​​​​ത് നി​​​​ഷേ​​​​ധി​​​​ച്ചു.

International

ലബനനിൽ ഇസ്രേലി വ്യോമാക്രമണം

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്രേ​​​ലി സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ വ്യാ​​​ഴാ​​​ഴ്ച ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് സേ​​​ന ന​​​ല്കി​​​യി​​​രു​​​ന്നു.

ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും മ​​​റ്റൊ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ല​​​ബ​​​നീ​​​സ് ആ​​​രോ​​​ഗ്യ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ​​യ​​​നു​​​സ​​​രി​​​ച്ച് ഹി​​​സ്ബു​​​ള്ള​​​യെ നി​​​രാ​​​യു​​​ധീ​​​ക​​​രി​​​ക്കാ​​​ൻ ല​​​ബ​​​നീ​​​സ് സേ​​​ന ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ നേ​​​ര​​​ത്തേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

Latest News

Up