x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെയോ മാർപാപ്പയ്ക്ക് ലബനനിൽ ഊഷ്മള വരവേല്പ്


Published: December 1, 2025 02:55 AM IST | Updated: December 1, 2025 02:55 AM IST

ബെ​യ്റൂ​ട്ട്: മൂ​ന്നു ദി​വ​സ​ത്തെ തു​ർ​ക്കി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ പ്രാ​ദേ​ശി​ക​സ​മ​യം വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെയ്റൂ​ട്ടി​ലെ റ​ഫീ​ഖ് ഹ​രീ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ അദ്ദേ​ഹ​ത്തെ ല​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ആ​ഊ​ൻ, വ​ത്തി​ക്കാ​ൻ നു​ൻ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് സ്പി​ത്തേ​രി എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

ഒ​രു ല​ബ​ന​നീ​സ് ബാ​ല​നും ബാ​ലി​ക​യും ചേ​ർ​ന്നു ന​ല്കി​യ ഗോ​ത​ന്പ​പ്പവും ഉപ്പും മാ​ർ​പാ​പ്പ രു​ചി​ച്ചു​നോ​ക്കി. അ​തി​ഥി​ക​ൾ​ക്ക് അ​പ്പവും ഉപ്പും ന​ല്കി സ്വീ​ക​രി​ക്കു​ന്ന​ത് പു​രാ​ത​ന​മാ​യ ല​ബ​നീ​സ് പാ​ര​ന്പ​ര്യ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചു ന​ല്ക​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തി​ൽ ദേ​ശീ​യ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് മാ​ർ​പാ​പ്പ​യു​ടെ വാ​ഹ​ന​വ്യൂ​ഹം പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ലേ​ക്കു നീ​ങ്ങി. അ​വി​ടെ​വ​ച്ച് അ​ദ്ദേ​ഹം ദേ​ശീ​യ​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​ന്നു രാ​വി​ലെ അ​ന്നാ​യ​യി​ലെ വി​ശു​ദ്ധ മാ​റൂ​ൺ ആ​ശ്ര​മ​ത്തി​ലെ സ​ന്ദ​ർ​ശ​നം, ല​ബ​നീ​സ് വി​ശു​ദ്ധ​നാ​യ ഷാ​ർ​ബ​ലി​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ൽ പ്രാ​ർ​ഥ​ന, ഔ​ർ ലേ​ഡി ഓ​ഫ് ല​ബ​ന​ൻ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് അ​ല്മാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഭാ​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച, നു​ൺ​ഷ്യേ​ച്ച​റി​ൽ​വ​ച്ച് മാ​റോ​ണൈ​റ്റ് പാ​ത്രി​യ​ർ​ക്കീ​സ് ബെ​ഷാ​റ ബൂ​ത്രോ​സ് അ​ൽ റ​ഹി​യു​മാ​യി ച​ർ​ച്ച എ​ന്നി​വ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ക്ത​സാ​ക്ഷി​ക​ളു​ടെ ച​ത്വ​ര​ത്തി​ൽ​വ​ച്ച് എ​ക്യു​മെ​നി​ക്ക​ൽ-മ​താ​ന്ത​ര സ​മ്മേ​ള​നം, പാ​ത്രി​യ​ർ​ക്ക​ൽ മൈ​താ​നി​യി​ൽ​വ​ച്ച് യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച എ​ന്നീ പ​രി​പാ​ടി​ക​ളു​ണ്ട്.

നാ​ളെ രാ​വി​ലെ ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​നും ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്തി​ൽ പ്രാ​ർ​ഥ​ന​യ്ക്കും ശേ​ഷം പ​ത്ത​ര​യ്ക്ക് ബെ​യ്റൂ​ട്ട് വാ‌​ട്ട​ർ​ഫ്ര​ണ്ടി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടേ​മു​ക്കാ​ലി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യ​യപ്പ്. നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ മാ​ർ​പാ​പ്പ റോ​മി​ൽ തി​രി​ച്ചെ​ത്തും.

Tags : Lebanon Pope Pope Leo XIV

Recent News

Up