Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nenmara-Olipara Road

Palakkad

നെ​ന്മാ​റ-ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണം ഇഴയുന്നു; അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

നെ​ന്മാ​റ: മൂ​ന്നുവ​ർ​ഷംമു​ന്പ് ആ​രം​ഭി​ച്ച നെ​ന്മാ​റ-​ഒ​ലി​പ്പാ​റ റോ​ഡി​ന്‍റെ ന​വീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. 10.8 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

അ​ഞ്ച​ര മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തേ​ണ്ട പ​ദ്ധ​തി​യി​ൽ തി​രു​വ​ഴി​യാ​ട് മു​ത​ൽ പ​ട്ടു​കാ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട ടാ​റിം​ഗ് ഈ ​മാ​സം ക​ഴി​യു​ന്ന​തോ​ടെ ക​യ​റാ​ടി ഉ​ദ​യം ക്ല​ബ് വ​രെ എ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ ടാ​റിം​ഗ് ന​ട​പ​ടി​ക​ളു​ടെ അ​ടി​സ്ഥാ​ന ഘ​ട്ട​ങ്ങ​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

വ​കു​പ്പ് അ​ധി​കൃ​ത​രും കെ. ​ബാ​ബു എം​എ​ൽ​എ​യും നെ​ന്മാ​റ - ​ഒ​ലി​പ്പാ​റ റോ​ഡ് ആ​‌ക‌്ഷ​ൻ ക​മ്മി​റ്റി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് പ​ണി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും അ​തി​ന് തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന റോ​ഡി​ന്‍റെ ത​ക​ർ​ന്ന അ​വ​സ്ഥ മൂ​ലം ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വും ക​യ​റാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രും ക​രി​ങ്കു​ള​ത്തി​നു സ​മീ​പം ബൈ​ക്കി​ൽ നി​ന്ന് വീ​ണ് കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. സ​മാ​ന അ​പ​ക​ട​ങ്ങ​ൾ പ​തി​വ് സം​ഭ​വ​ങ്ങ​ളാ​യി​ത്തീ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. ഗ​താ​ഗ​ത ത​ട​സങ്ങ​ൾ നീ​ക്കാ​തെ തി​രു​വ​ഴി​യാ​ട് മ​ന്ദ​ത്ത് കോ​ഴി​ക്കാ​ട് ഭ​ഗ​വ​തി​യു​ടെ അ​മ്പ​ല​ത്തി​ലെ വി​ഗ്ര​ഹം ക​ഴി​ഞ്ഞ ദി​വ​സം താ​ത്കാ​ലി​ക​മാ​യി പ​ണി​ത ക്ഷേ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ചു. ഇ​തോ​ടെ റോ​ഡി​ലെ ക​ടു​ത്ത വ​ള​വ് പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

എ​ങ്കി​ലും വാ​ഹ​ന​യാ​ത്ര​യ്ക്ക് കാ​ഴ്ച​മ​റ​യ്ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ത്ത​തും ഗ​താ​ഗ​ത​ത്തി​ന് ത​ട​സമാ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ത്ത​തും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി തു​ട​രു​ക​യാ​ണ്.

ക്വാ​റി​ക​ളു​ടെ പ​ണി​മു​ട​ക്ക് മൂ​ലം പ​ണിസാ​മ​ഗ്രി​ക​ൾ ല​ഭി​ക്കു​ന്ന​തി​ൽ ത​ട​സം നേ​രി​ടു​ന്ന​താ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഷെ​ഡ്യൂ​ൾ ചെ​യ്ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ​ക്കെ​തി​രെ നെ​ന്മാ​റ-​ഒ​ലി​പ്പാ​റ റോ​ഡ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ േതൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് കെ. ​ബാ​ബു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ കു​ത്തി​യി​രി​പ്പു​സ​മ​ര​വും ന​ട​ന്നു. സ​മ​ര​ത്തെതു​ട​ർ​ന്ന് കോ​ൺ​ട്രാ​ക്ട​ർ ഘ​ട്ടം​ഘ​ട്ട​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ദി​നം​പ്ര​തി അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് പ​ണി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​യ​ബ​ന്ധി​ത​മാ​യി റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​തെ പോ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Up