Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teachers

എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ ; 20,000 അധ്യാപകർക്ക് സ്ഥി​​​രനി​​യ​​മ​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ക്കു​​​രു​​​ക്കി​​​ൽ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ത​​​ട​​​യ​​​പ്പെ​​​ട്ട എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ 20,000ത്തി​​​ലേ​​​റെ​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു സ്ഥി​​​രനി​​യ​​മ​​നം ന​​​ൽ​​​കാ​​​ൻ ഉ​​​ത്ത​​​ര​​​വ്. ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ നി​​​യ​​​മ​​​ന ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ച്ചി​​​ട്ടു ബാ​​​ക്കി​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​നാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ന്നി​​​ൽ ക​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.

എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ഇ​​​ത​​​ര മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് കീ​​​ഴി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കുകൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

20,000ത്തി​​​ലേ​​​റെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ത​​​ട​​​ഞ്ഞു​​​വ​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​രേ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളും മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാരും രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി. വി​​​ധി ഇ​​​ത​​​ര മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. കേ​​​സ് ഏ​​​പ്രി​​​ൽ 14ലേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു.

കേ​​​സി​​​ലെ അ​​​ന്തി​​​മ വി​​​ധി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഇ​​​ത​​​ര മാ​​​നേ​​​ജ്മെ​​​ൻ​​​റു​​​ക​​​ൾ​​​ക്ക് കീ​​​ഴി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കും അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള 893 സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​യും 1171 സിം​​​ഗി​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് സ്കൂ​​​ളു​​​ക​​​ളും അ​​​ട​​​ക്കം 2064 സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം.

നി​​​യ​​​മ​​​ന തീ​​​യ​​​തി മു​​​ത​​​ൽ എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര പ്രൊ​​​പ്പോ​​​സ​​​ലു​​​ക​​​ൾ മാ​​​ർ​​​ച്ച് നാ​​​ലി​​​ന​​​കം വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു തീ​​​ർ​​​പ്പാ​​​ക്ക​​​ണം. ഇ​​​തി​​​ൽ തീ​​​ർ​​​പ്പാ​​​കാ​​​ത്ത​​​വ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തി മാ​​​ർ​​​ച്ച് 12ന​​​കം തീ​​​ർ​​​പ്പാ​​​ക്ക​​​ണം. തു​​​ട​​​ർ​​​ന്നും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​വ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തി ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം തീ​​​ർ​​​ക്ക​​​ണം.
ഇ​​​തി​​​നു​​​ശേ​​​ഷ​​​വും തീ​​​ർ​​​പ്പു​​​ക​​​ൽ​​​പ്പി​​​ക്കാ​​​ത്ത​​​വ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക​​​യും ഒ​​​രാ​​​ഴ്ച​​​ക്ക​​​കം തീ​​​ർ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണം. ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് ആ​​​ഴ്ച​​​യി​​​ൽ ഒ​​​രു ത​​​വ​​​ണ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഡ​​​യ​​​റ​​​ക്ട​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി ല​​​ഭി​​​ച്ച വി​​​ധി അ​​​വ​​​ർ​​​ക്ക് മാ​​​ത്രം ബാ​​​ധ​​​ക​​​മെ​​​ന്നും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തെ നി​​​യ​​​മോ​​​പ​​​ദേ​​​ശം വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഈ ​​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ആ​​​വ​​​ശ്യം സ​​​ർ​​​ക്കാ​​​ർ നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ സ​​​മ​​​ര​​​വും വി​​​മ​​​ർ​​​ശ​​​ന​​​വും ക​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് വി​​​ധി മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലു​​​ള്ള ഹ​​​ർ​​​ജി​​​യു​​​ടെ ഫ​​​ല​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി, ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി വ്യ​​​വ​​​സ്ഥാ​​​പി​​​ത ത​​​സ്തി​​​ക​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ള്ള മ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ലും താ​​​ത്കാ​​​ലി​​​ക​​​ ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് സീ​​​നി​​​യ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന പ്ര​​​ശ്നം കാ​​​ര​​​ണം താ​​​ത്കാലി​​​ക നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര​​​ത്തി​​​ലും ദി​​​വ​​​സ​​​വേ​​​ത​​​ന​​​ത്തി​​​ലു​​​മാ​​​യി തു​​​ട​​​രു​​​ന്ന ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​ഴി സ്ഥി​​​രം നി​​​യ​​​മ​​​നത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

Kerala

ഭി​ന്ന​ശേ​ഷി നി​യ​മ​നം; അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മാ​ർ ക്ലീ​മി​സ് ബാ​വ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു പോ​കും മു​മ്പ് എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. കേ​ര​ള എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക-​മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ സം​യു​ക്ത സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹ​മാ​ണ് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു​മി​ച്ചു കൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വ​ള​രെ​യേ​റെ പ്ര​ഖ്യാ​പി​ക്കു​ന്ന ദി​ന​ങ്ങ​ളു​ടെ മ​ധ്യേ​യാ​ണ് നാം ​ഇ​പ്പോ​ള്‍ ക​ട​ന്നു പോ​കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും ക്ലാ​സു​ക​ളി​ലെ​ത്തി പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ധ്യാ​പ​ക​രോ​ട് കാ​ണി​ക്കു​ന്ന ക്രൂ​ര​മാ​യ ഈ ​സ​മീ​പ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം. ഇ​ത് ഒ​രു അ​വ​കാ​ശ പ്ര​ക്ഷോ​ഭം എ​ന്ന​തി​ന​പ്പു​റ​ത്ത് നീ​തി​ക്കു വേ​ണ്ടി​യു​ള്ള പ്ര​ക്ഷോ​ഭ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, 2022 മു​ത​ലു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക, കെ-​ടെ​റ്റ് ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കേ​ര​ള എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക-​മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു. കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കൊ​ല്ലം ബി​ഷ​പ് പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി, പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്, എം​എ​സ്‌​സി സ്‌​കൂ​ള്‍​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ് മോ​ണ്‍.​ഡോ. വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​റെ​പ്പി​സ്‌​കോ​പ്പ, ശി​വ​ഗി​രി മ​ഠം സ്‌​കൂ​ള്‍ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ വി​ശാ​ല​ന​ന്ദ സ്വാ​മി​ക​ള്‍, എം​ഇ​എ​സ് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി കെ.​എ.​ഹാ​ഷിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

കെ -ടെ​റ്റ്: അ​ധ്യാ​പ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നുവെന്ന് കെ​പി​എ​സ്ടി​എ

പാ​​​ല​​​ക്കാ​​​ട്: പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പാ​​​ല​​​ക്കാ​​​ട്: പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.    

 സു​​​പ്രീം​​​കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ മ​​​റ​​​പി​​​ടി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ  അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി അ​​​വ​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ണു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​ക​​​യും സി​​​റ്റിം​​​ഗി​​​നു ല​​​ക്ഷ​​​ങ്ങ​​​ൾ വി​​​ല​​​യു​​​ള്ള അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​രാ​​​ണു പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​രു​​​ട്ടി​​​ലാ​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​പ്പീ​​​ൽ​​​പോ​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തെ, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ആ​​​കെ​​​യു​​​ള്ള പ്ര​​​മോ​​​ഷ​​​നാ​​​യ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ത​​​സ്തി​​​ക പോ​​​ലും നി​​​ഷേ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. 

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​മാ​​​ത്രം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​യാ​​​സ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ്, ക്രി​​​മി​​​ന​​​ലു​​​ക​​​ളോ​​​ടു കാ​​​ണി​​​ക്കു​​​ന്ന നീ​​​തി​​​യെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.  ക​​​രി​​​നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ സ​​​മ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നും നീ​​​തി​​​പീ​​​ഠ​​​ത്തെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. അ​​​ര​​​വി​​​ന്ദ​​​ൻ, ട്ര​​​ഷ​​​റ​​​ർ അ​​​നി വ​​​ട്ട​​​പ്പാ​​​റ, ബി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, എ​​​ൻ. രാ​​​ജ്മോ​​​ഹ​​​ൻ, ബി. ​​​ബി​​​ജു, അ​​​നി​​​ൽ വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്, ടി.​​​യു. സാ​​​ദ​​​ത്ത്, പി.​​​എ​​​സ്. ഗി​​​രീ​​​ഷ് കു​​​മാ​​​ർ, സാ​​​ജു ജോ​​​ർ​​​ജ്, ജി.​​​കെ. ഗി​​​രീ​​​ഷ്, എം.​​​കെ. അ​​​രു​​​ണ, ജോ​​​ൺ ബോ​​​സ്കോ, പി.​​​എ​​​സ്. മ​​​നോ​​​ജ്, പി. ​​​വി​​​നോ​​​ദ് കു​​​മാ​​​ർ, പി.​​​എം. നാ​​​സ​​​ർ, പി.​​​പി. ഹ​​​രി​​​ലാ​​​ൽ, പി.​​​എം. ശ്രീ​​​ജി​​​ത്ത്, സി.​​​വി. സ​​​ന്ധ്യ, ടി. ​​​ആ​​​ബി​​​ദ്, ആ​​​ർ. ത​​​നൂ​​​ജ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

District News

അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

പാ​ലാ: പാ​ല​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ ഗ​ണി​ത​ശാ​സ്ത്രം ടീ​ച്ചിം​ഗ് എ​യ്ഡ് യു​പി വി​ഭാ​ഗം മ​ത്സ​ര​ത്തി​ല്‍ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ കെ.​വി. ജോ​സ​ഫ്, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ടീ​ച്ചിം​ഗ് എ​യ്ഡ് മ​ത്സ​ര​ത്തി​ല്‍ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ മ​നു കെ. ​ജോ​സ് എ​ന്നീ അ​ധ്യാ​പ​ക​രെ രാ​മ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു.


രാ​മ​പു​രം ഉ​പ​ജി​ല്ല​യി​ല്‍​പ്പെ​ട്ട വാ​ക​ക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ളി​ലെ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​രാ​ണ് ഇ​രു​വ​രും. തു​ട​ര്‍​ച്ച​യാ​യി നാ​ലാം വ​ർ​ഷ​മാ​ണ് കെ.​വി. ജോ​സ​ഫ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സ​മ്മാ​നാ​ര്‍​ഹ​നാ​കു​ന്ന​ത്.


2016 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​ത്താം ത​വ​ണ​യാ​ണ് മ​നു കെ. ​ജോ​സ് ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.വെ​ളി​യ​ന്നൂ​ര്‍ വ​ന്ദേ​മാ​ത​രം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബാ​ല​സാ​ഹി​ത്യ​കാ​ര​ന്‍ ഹ​രീ​ഷ് ആ​ര്‍. ന​മ്പൂ​തി​രി​പ്പാ​ട്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ രാ​ജേ​ഷ് മ​റ്റ​പ്പി​ള്ളി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രാ​മ​പു​രം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ജോ​ളി​മോ​ള്‍ ഐ​സ​ക് ഇ​രു​വ​രെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Latest News

Up