x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാ​പ​ക​ർ​ക്കു കെ-ടെ​റ്റ് നി​ർ​ബ​ന്ധം: ത​സ്തി​ക മാ​റ്റം തേ​ടു​ന്ന​വ​ർ​ക്കും തി​രി​ച്ച​ടി

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്
Published: February 7, 2026 11:46 PM IST | Updated: February 7, 2026 11:46 PM IST

കൊ​​​​ച്ചി: സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു കെ-ടെ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള സു​​​​പ്രീംകോ​​​​ട​​​​തി വി​​​​ധി, ത​​​​സ്തി​​​​ക നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ലൂ​​​​ടെ പു​​​​റ​​​​ത്താ​​​​യ​​​​വ​​​​ർ​​​​ക്കും താ​​​​ഴ്ന്ന ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​വും. ഉ​​​​യ​​​​ർ​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​ട്ടും കെ-ടെ​​​​റ്റി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യാ​​​​ണ് ജോ​​​​ലി ന​​​​ഷ്ട​​​​മാ​​​​യേ​​​​ക്കു​​​​ന്ന സ്ഥി​​​​തി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ത​​​​സ്തി​​​​ക നി​​​​ർ​​​​ണ​​​​യം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ശേ​​​​ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ക്കു​​​​റ​​​​വ് മൂ​​​​ലം ത​​​​സ്തി​​​​ക ന​​​​ഷ്ട​​​​മാ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​ർ, പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം തേ​​​​ടു​​​​ന്പോ​​​​ൾ നി​​​​ശ്ചി​​​​ത കെ​​​​-ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത നേ​​​​ടേ​​​​ണ്ടി വ​​​​രും.

കെ​​​​ടെ​​​​റ്റ് 3 യോ​​​​ഗ്യ​​​​ത​​​​യോ​​​​ടെ ഹൈ​​​​സ്കൂ​​​​ളി​​​​ൽ നി​​​​യ​​​​മ​​​​നം നേ​​​​ടി​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​ർ, തു​​​​ട​​​​ർ അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ക്കു​​​​റ​​​​വി​​​​ന്‍റെ പേ​​​​രി​​​​ൽ പ്ര​​​​ത്യേ​​​​ക ച​​​​ട്ട​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം യു​​​​പി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ലും നി​​​​യ​​​​മ​​​​നാം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടാ​​​​കും. കെ​​​​-ടെ​​​​റ്റ് 3 ഉ​​​​ണ്ടെ​​​​ങ്കി​​​​ലും യു​​​​പി​​​​യി​​​​ലെ യോ​​​​ഗ്യ​​​​താ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​യ കെ​​​​-ടെ​​​​റ്റ് 2 പാ​​​​സാ​​​​യാ​​​​ലേ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കൂ.

നി​​​​ല​​​​വി​​​​ൽ സേ​​​​വ​​​​ന​​​​ത്തി​​​​ലു​​​​ള്ള അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് കെ​​​​-ടെ​​​​റ്റ് നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി 2027 വ​​​​രെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ, സ​​​​മാ​​​​ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ള്ള എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​തേ സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ശ​​​​ക്ത​​​​മാ​​​​ണ്. ഭി​​​​ന്ന​​​​ശേ​​​​ഷി സം​​​​വ​​​​ര​​​​ണ നി​​​​യ​​​​മ​​​​നം, ത​​​​സ്തി​​​​ക നി​​​​ർ​​​​ണ​​​​യം, ഫ​​​​യ​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല താ​​​​മ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​വ മൂ​​​​ലം വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി നി​​​​യ​​​​മ​​​​നാം​​​​ഗീ​​​​കാ​​​​രം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ണ്ട്. ഇ​​​​തി​​​​നു പു​​​​റ​​​​മേ​​​​യാ​​​​ണ് കെ-​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​താ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന പു​​​​തി​​​​യ സ​​​​ങ്കീ​​​​ർ​​​​ണ​​​​ത​​​​ക​​​​ൾ.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ റി​​​​വ്യൂ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ, അ​​​​ന്തി​​​​മ വി​​​​ധി വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ ഇ​​​​ട​​​​ക്കാ​​​​ല സം​​​​ര​​​​ക്ഷ​​​​ണ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും ഉ‍​യ​​​​രു​​​​ന്നു​​​​ണ്ട്.

സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​ക്കു മു​​​​മ്പ് നി​​​​യ​​​​മി​​​​ത​​​​രാ​​​​യ​​​​വ​​​​ർ​​​​ക്കു പു​​​​തി​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​ത് അ​​​​നീ​​​​തി​​​​യാ​​​​ണെ​​​​ന്ന് അ​​​​ധ്യാ​​​​പ​​​​ക​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ഇ​​​​തി​​​​ന​​​​കം നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ചു ജോ​​​​ലി​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പ​​​​ക​​​​ർ, സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ലും തു​​​​ട​​​​ർ​​​​ന്നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളി​​​​ലെ വ്യ​​​​ക്ത​​​​ത​​​​ക്കു​​​​റ​​​​വു​​​​ക​​​​ളി​​​​ലും ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ്.

ഇ​​​​വി​​​​ടെ കെ-​​​​ടെ​​​​റ്റ് പി​​​​എ​​​​ച്ച്ഡി​​​​ക്കും മേ​​​​ലെ !

2023 ഓ​​​​ഗ​​​​സ്റ്റ് ഏ​​​​ഴി​​​​നും 2025 സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​നും പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ കെ​​​​ടെ​​​​റ്റ് സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ ക​​​​ർ​​​​ശ​​​​ന​​​​മാ​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. പു​​​​തു​​​​ക്കി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം യു​​​​പി, എ​​​​ൽ​​​​പി അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം കെ ​​​​ടെ​​​​റ്റ് 1, 2 യോ​​​​ഗ്യ​​​​ത നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്.

ഹൈ​​​​സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കാ​​​​യി കെ​​​​ടെ​​​​റ്റ് 3യും ​​​​ഭാ​​​​ഷാ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് കെ​​​​ടെ​​​​റ്റ് 3, 4 ഉം ​​​​വേ​​​​ണ​​​​മെ​​​​ന്നാ​​​​ണു വ്യ​​​​വ​​​​സ്ഥ. കോ​​​​ള​​​​ജി​​​​ൽ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നെ​​​​റ്റ്, പി​​​​എ​​​​ച്ച്ഡി യോ​​​​ഗ്യ​​​​ത​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്കു പോ​​​​ലും കെ​​​​ടെ​​​​റ്റ് ഇ​​​​ല്ലെ​​​​ങ്കി​​​​ൽ യു​​​​പി സ്കൂ​​​​ളി​​​​ൽ നി​​​​യ​​​​മ​​​​നാം​​​​ഗീ​​​​കാ​​​​രം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണു നി​​​​ല​​​​വി​​​​ലെ സ്ഥി​​​​തി.

എം​​​​എ​​​​ഡ്, സെ​​​​റ്റ്, നെ​​​​റ്റ്, പി​​​​എ​​​​ച്ച്ഡി തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് നേ​​​​രത്തേ കെ​​​​ടെ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന ഇ​​​​ള​​​​വ് പു​​​​തി​​​​യ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​നി ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് അ​​​​ധ്യാ​​​​പ​​​​ക​​​​രെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

Tags : K TET mandatory teachers seeking job

Recent News

Up