Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jdu

ബി​ഹാ​റി​ൽ നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; സ​മ്രാ​ട്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ്കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. പാ​റ്റ് ഗാ​ന്ധി മൈ​താ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു നി​തീ​ഷ് അ​ധി​കാ​ര​മേ​റ്റ​ത്. സ​മ്രാ​ട്ട് ചൗ​ധ​രി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തി​യി​രു​ന്നു. പ​ത്താം ത​വ​ണ​യാ​ണ് നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച​യ എ​ൻ​ഡി​എ നേ​താ​വാ​യി നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 202 അം​ഗ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്.

ജെ​ഡി-​യു നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യും നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സ​മ്രാ​ട്ട് ചൗ​ധ​രി​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്. വി​ജ​യ്കു​മാ​ർ സി​ൻ​ഹ​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ്.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ പ​ട​യോ​ട്ടം; ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​ദ്യ മ​ണി​ക്കൂ​ർ പി​ന്നി‌​ടു​മ്പോ​ൾ എ​ൻ​ഡി​എ ബ​ഹു​ദൂ​രം മു​ന്നി​ൽ. നി​ല​വി​ലെ സൂ​ച​ന​പ്ര​കാ​രം എ​ൻ​ഡി​എ 160 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 60 സീ​റ്റി​ലും മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്.

മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും പി​ന്നോ​ട്ടു പോ​യ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. നി​ല​വി​ൽ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് ര​ണ്ടു സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ‌​ട​തു പ​ക്ഷ​ത്തി​ന് 12 സീ​റ്റി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

29 സീ​റ്റി​ൽ മ​ത്സ​രി​ച്ച ചി​രാ​ഗ് പാ​സ്വാ​ന്‍റെ പാ​ർ​ട്ടി ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ബി​ജെ​പി​യും ജെ​ഡി​യും പാ​ലം​വ​ലി​ച്ച​താ​ണെ​ന്ന ആ​ക്ഷേ​പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്നു​ണ്ട്. നി​തീ​ഷ് കു​മാ​റും ചി​രാ​ഗ് പാ​സ്വാ​നും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ ചി​രാ​ഗ് പാ​സ്വാ​ൻ തെ​ര​ഞ്ഞു​പി‌​ടി​ച്ചു പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

 

National

നി​തീ​ഷ് വീ​ഴു​മോ... തേ​ജ​സ്വി വാ​ഴു​മോ; വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ 8.30 മു​ത​ൽ ല​ഭ്യ​മാ​കും. ഒ​രു​റൗ​ണ്ടി​ൽ 14 ഇ​വി​എ​മ്മു​ക​ൾ എ​ന്ന​ക​ണ​ക്കി​ലാ​ണ് എ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു​വു​വി​ന്‍റെ​യും ബി​ജെ​പി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ​യും തേ​ജ​സ്വി യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും ന​യി​ക്കു​ന്ന ഇ​ന്ത്യാ മു​ന്ന​ണി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം.

243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 122 സീ​റ്റാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ട്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും ഇ​ന്ന​റി​യാം.

 

National

ബി​ഹാ​റി​ൽ മി​ക​ച്ച പോ​ളിം​ഗ്

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ്. വൈ​കു​ന്നേ​രം മൂ​ന്നു 53.77 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ ഘ​ട്ട​ത്തി​ൽ 55.68 ശ​ത​മാ​നം ആ​യി​രു​ന്നു ആ​കെ പോ​ളിം​ഗ്. ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വാ​ശി​യേ​റി​യ പ്ര​ചാ​ര​ണം വോ​ട്ടിം​ഗി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ബി​ഹാ​റി​ൽ നി​ന്നും കാ​ണു​ന്ന​ത്. ബെ​ഗു​സ​രാ​യ് ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യി. ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് സി​ൻ​ഹ​യു​ടെ കാ​റി​നു നേ​രെ ക​ല്ലെ​റു​ണ്ടാ​യി. ബി​ഹാ​റി​ലെ ല​ക്കി​സ​റാ​യി​ലാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

രാ​ഘോ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ‌​ജെ‌​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യും എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Latest News

Up