Kerala
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി.
'എല്ലാവർക്കും നന്ദി. എന്റെ കൂടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ആശംസകൾ. ആസിഫിനും ടൊവീനോയ്ക്കും ആശംസകൾ. ഷംല ഹംസയ്ക്ക് സിദ്ധാർഥ് ഭരതന് സൗബിന് എല്ലാവർക്കും അഭിനന്ദനങ്ങൾ.
അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ. കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും. കഥാപാത്രവും കഥയുമൊക്കെ വ്യത്യസ്തമാണ്. ഇതും ഒരു യാത്രയല്ലേ, കൂടെ നടക്കാൻ ഒത്തിരി പേരുണ്ടാകില്ലേ. ഇതൊരു മത്സരം എന്നൊന്നും പറയാൻ പറ്റില്ല'. മമ്മൂട്ടി പറഞ്ഞു.
പുതുതലമുറയാണ് ഇത്തവണ അവാർഡ് മുഴുവൻ കൊണ്ടുപോയേക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് താരം പ്രതികരിച്ചു. ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ, മമ്മൂട്ടി പറഞ്ഞു.
ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള 55 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത്. ഇത് എട്ടാം തവണയാണ് താരത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
Movies
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി.
'എല്ലാവർക്കും നന്ദി. എന്റെ കൂടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ആശംസകൾ. ആസിഫിനും ടൊവീനോയ്ക്കും ആശംസകൾ. ഷംല ഹംസയ്ക്കും സിദ്ധാർഥ് ഭരതനും സൗബിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.
അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ. കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും. കഥാപാത്രവും കഥയുമൊക്കെ വ്യത്യസ്തമാണ്. ഇതും ഒരു യാത്രയല്ലേ, കൂടെ നടക്കാൻ ഒത്തിരി പേരുണ്ടാകില്ലേ. ഇതൊരു മത്സരം എന്നൊന്നും പറയാൻ പറ്റില്ല'. മമ്മൂട്ടി പറഞ്ഞു.
പുതുതലമുറയാണ് ഇത്തവണ അവാർഡ് മുഴുവൻ കൊണ്ടുപോയേക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് താരം പ്രതികരിച്ചു. ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ, മമ്മൂട്ടി പറഞ്ഞു.
ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള 55 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത്. ഇത് എട്ടാം തവണയാണ് താരത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
Kerala
തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും(ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.
അജയന്റെ രണ്ടാം മോഷണത്തിലെ അഭിനയത്തിന് ടൊവീനോയും കിഷ്കിന്ധാകാണ്ഡത്തിലെ അഭിനയമികവിന് ആസിഫ് അലിയും പ്രത്യേക ജൂറി പരമാർശത്തിന് അർഹനായി. മികച്ച സംവിധായകനായി ചിദംബരം പുരസ്കാരത്തിനർഹനായി.
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശനയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം. പാരഡൈസ് എന്ന ചിത്രത്തിനാണ് ദർശനയ്ക്ക് ജൂറിയുടെ പരാമർശം.
സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്കാരം പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന് പ്രകാശ് രാജും വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.
മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.
Kerala
തിരുവനന്തപുരം: മോഹൻലാൽ, മമ്മൂട്ടി, കമല്ഹാസൻ എന്നിവര്ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ആശാ പ്രവര്ത്തകര്. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ മൂന്നു താരങ്ങളെയും സർക്കാർ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.
ഇമെയിൽ മുഖേനയാണ് താരങ്ങൾക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്ക്കണമെന്നാണ് ആശമാരുടെ ആവശ്യം.
Movies
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ. ലണ്ടനിൽ നിന്നെടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം.., പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ... ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി’ മനോജ്.കെ.ജയൻ കുറിച്ചു.
Movies
ഇടവേളയ്ക്ക് ശേഷം വീണ്ടും കാമറയുടെയും ഷൂട്ടിന്റെയും ബഹളങ്ങളിലേയ്ക്ക് തിരികെ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി. ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു എന്ന കുറിപ്പോടെയാണ് താരം സന്തോഷം പങ്കുവച്ചത്.
തന്റെ ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂസർ കാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി സന്തോഷം അറിയിച്ചത്.
‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കാൻ വാക്കുകൾ മതിയാകില്ല. കാമറ വിളിക്കുന്നു.’ എന്നാണ് മമ്മൂട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.
നിരവധിപ്പേരാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് കമന്റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി, മിഥുൻ മാനുവൽ തോമസ്, ടിനു പാപ്പച്ചൻ, നടൻ ആന്റണി വർഗീസ്, നൈല ഉഷ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ കമന്റ് ചെയ്തിരിക്കുന്നത്.
ചെന്നൈ വിമാനത്താവളത്തിലേക്ക് കാറോടിച്ചെത്തിയ മമ്മൂട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഓറഞ്ച് ഷര്ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി വിമാനത്താവളത്തിലെത്തിയത്.
മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരബാദിലേക്കാണ് താരത്തിന്റെ യാത്ര. ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ഒക്ടോബർ ഒന്നിന് ചേരുമെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിന്റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യുകെയിലേക്ക് പോകും. ഈ മാസം 25 വരെ യുകെയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നവംബർ പകുതിയോടെ ആയിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. അതിനു ശേഷം ഇതേ സിനിമയുടെ ബാക്കി ചിത്രീകരണത്തിലും മമ്മൂട്ടി ഭാഗമാകും.
Movies
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നീണ്ട വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. സ്വന്തമായി ഡ്രൈവ് ചെയ്ത് സ്റ്റൈലൻ എൻട്രിയിൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആന്റോ ജോസഫിനൊപ്പമാണ് താരം എത്തിയത്.
ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്.
ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പേട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.
Movies
മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും താരവുമായുള്ള സൗഹൃദത്തെക്കുറിച്ചും മനസ് തുറന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ലെന്നും മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നുവെന്നും ശ്രീരാമൻ പറയുന്നു.
ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. രോഗം പൂർണമായും ഭേദമായെന്ന് മമ്മൂട്ടി വിളിച്ചു പറഞ്ഞതിനെക്കുറിച്ച് വി.കെ. ശ്രീരാമൻ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.
വി.കെ ശ്രീരാമന്റെ വാക്കുകൾ
‘‘മമ്മൂട്ടിക്ക് രോഗവിമുക്തി ഇന്നൊരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല. മമ്മൂട്ടി എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ ഒരാഴ്ച കൂടുമ്പോൾ വിളിക്കും. ഇന്നലെയും മിനിയാന്നും ഒക്കെ വിളിച്ചിരുന്നു. അപ്പോഴൊക്കെ ഇതിനെപ്പറ്റി ഒന്നുമല്ല പറഞ്ഞിരുന്നത്.
ആദ്യഘട്ടത്തിൽ വിളിക്കുമ്പോൾ ഭക്ഷണത്തിന് രുചിയില്ല നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നൊക്കെ പറയുമായിരുന്നു. പക്ഷേ, അതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമായിട്ടൊന്നുമല്ല സംസാരിക്കുന്നത്.
എന്നെ വിളിക്കുമ്പോൾ സംസാരിക്കുന്നത് വേറെ പലതും ആയിരുന്നു. ചിലപ്പോൾ രാഷ്ട്രീയമായിരിക്കും, ചിലപ്പോൾ കൃഷിയെപ്പറ്റി ആയിരിക്കും, അങ്ങനെ എല്ലാറ്റിനെപ്പറ്റിയും സംസാരിക്കും. ഇതൊക്കെ എന്നോടാണ് സംസാരിക്കുന്നത്.
എനിക്കാണെങ്കിൽ ഇതിനെപ്പറ്റിയൊക്കെ മൂപ്പർക്ക് ഉള്ള അത്ര ഗ്രാഹ്യമില്ല. ചില ആളുകളെ പറ്റി പറയുമ്പോൾ, ‘നിനക്ക് എന്താ തോന്നുന്നത്’ എന്ന് ചോദിക്കും. ഞാൻ പറയും, ‘അയാൾ നിങ്ങൾ വിചാരിക്കുന്ന പോലത്തെ ആളല്ല’ എന്ന്. ‘അപ്പോൾ നീ എന്താ വിചാരിച്ചത്’ എന്ന് എന്നോട് ചോദിക്കും.
അവിടെ നമ്മൾ കുടുങ്ങും. ഇങ്ങനത്തെ രീതിയിലുള്ള വർത്തമാനങ്ങൾ ആണ് ഞങ്ങൾ തമ്മിലുള്ളത്. അല്ലാതെ ഭയങ്കര ബൗദ്ധിക ചർച്ചകളോ ബൗദ്ധിക വ്യായാമങ്ങളോ ഒന്നും ഉണ്ടാകാറില്ല. പക്ഷേ, ഞങ്ങൾ തമ്മിൽ കുറേനേരം സംസാരിച്ചു കഴിയുമ്പോൾ അതിൽ നിരവധി വിഷയങ്ങൾ ഉണ്ടായിരിക്കും. ഈ വിഷയങ്ങൾ ഒന്നും ആധികാരികമായിരിക്കണമെന്നില്ല. ചിലപ്പോൾ നോവലിനെ പറ്റി, ചിലപ്പോൾ കാമറകളെ പറ്റി, സിനിമകളേയും നാടകത്തെപ്പറ്റിയും ഒരുപാട് സംസാരിക്കും.
പക്ഷേ, എനിക്ക് ഇതൊന്നും വലിയ പിടിയുള്ള കാര്യമായിരിക്കില്ല. ഇടയ്ക്കിടയ്ക്ക് മൂപ്പർക്ക് ഇതിനെപ്പറ്റി സംസാരിക്കാൻ ഒരാളെ കിട്ടണം. അതിനാണ് എന്നെ വിളിക്കുന്നത്. എനിക്കൊന്നും പറയാനില്ലാതാവുമ്പോൾ ചോദിക്കും,
‘നീ വലിയ വിവരം ഒന്നും ഇല്ലാതെ ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ് അല്ലേ’ എന്ന്. മൂപ്പർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ ഒരു ചാൻസ് കിട്ടണം. ഇന്നലെ വിളിച്ചപ്പോൾ മുഴുവൻ എന്നെ ക്യാമറകളെ പറ്റി പഠിപ്പിക്കുകയായിരുന്നു. ഒരുപാട് കാമറകളെ പറ്റി പറഞ്ഞു. ഫ്യൂജി എന്ന് പറയുന്ന ഒരു കാമറയെ പറ്റി കുറെ പറഞ്ഞു.
പിന്നെ ചന്ദ്രനിലേക്ക് ആദ്യം പോയവർ കൈയിൽ വച്ച ഒരു ഹാൻഡ് മെയ്ഡ് കാമറയുണ്ട്, അതിനെപ്പറ്റി പറഞ്ഞു. അത് ഉണ്ടാക്കിയ സ്ഥലത്തെ പറ്റി കുറെ ആലോചിച്ചു. പിന്നെ പറഞ്ഞു, സ്വീഡനിൽ ആണെന്ന് തോന്നുന്നു അത് ഉണ്ടാക്കിയത് എന്ന്. ക്യാമറയുടെ പേരും പറഞ്ഞു. എനിക്കിപ്പോൾ അധികം ഓർമയൊന്നും നിൽക്കില്ല. അതുകൊണ്ട് ഓർക്കുന്നില്ല. ഇങ്ങനെ നിരവധി കാര്യങ്ങളാണ് സംസാരിച്ചത്.
അസുഖത്തിന്റെ കാര്യങ്ങളെ പറ്റിയൊക്കെ മുൻപ് പറഞ്ഞിരുന്നു. അത് ഞാൻ ചോദിച്ചിട്ട് പറയുന്നതൊന്നുമല്ല. കുറച്ചുദിവസം മുൻപ് വിളിച്ചപ്പോൾ രണ്ടു മൂന്ന് ടെസ്റ്റുകൾ കഴിഞ്ഞു, അതൊക്കെ ഓക്കേയാണ് എന്നു പറഞ്ഞിരുന്നു. പിന്നെ പറഞ്ഞു, ‘ഇനി ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് പാസായാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ’ എന്ന്.
പക്ഷേ അതു കുറേ മുൻപാണ് പറഞ്ഞത്. ഇന്നലെ വിളിച്ചപ്പോൾ ടെസ്റ്റിനെ പറ്റി ഒന്നും പറഞ്ഞില്ല. ഇന്ന് ടെസ്റ്റ് ഉണ്ട്, അത് ഫൈനലാണ് എന്നൊന്നും പറഞ്ഞിരുന്നില്ല. ഞാൻ ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് എന്നെ വിളിച്ചത്. കുറെ നേരമായി വിളിക്കുന്നുണ്ട്.
പക്ഷേ, ഓട്ടോറിക്ഷയുടെ ശബ്ദം കൊണ്ട് ഫോൺ അടിച്ചത് കേട്ടില്ല. പിന്നീട് നോക്കിയപ്പോൾ മമ്മൂട്ടി വിളിക്കുന്നു. അങ്ങനെ ഫോൺ എടുത്തു. അപ്പോഴാണ് ഓട്ടോറിക്ഷയിൽ ആണെന്ന് പറഞ്ഞതും ‘കാറില്ലേ, കാർ എവിടെ പോയി’ എന്നൊക്കെ ചോദിച്ചതും.
അതിനിടയാണ് പറഞ്ഞത് ‘ലാസ്റ്റ് ടെസ്റ്റ് പാസായി’ എന്ന്. അതിൽ ഒരു എക്സൈസ്മെന്റ് ഒന്നുമില്ല കേട്ടോ. എനിക്ക് വലിയ സന്തോഷമുണ്ടെങ്കിലും ഞാൻ അത് പ്രകടിപ്പിച്ചില്ല. ഞാൻ പറഞ്ഞു അതൊക്കെ നമുക്ക് അറിയാമായിരുന്നു എന്ന്. ‘നീ എല്ലാം അറിയുന്ന ആൾ ആണല്ലോ’ എന്നൊക്കെ പറഞ്ഞ് എന്നെ കുറെ ചീത്ത പറഞ്ഞു.
അങ്ങനെയാണ് ആ വർത്തമാനം മുഴുവനും ഉണ്ടായിരുന്നത്. അതിനിടെ ഇവിടെ ഒരു ഫോട്ടോ എക്സിബിഷൻ നടക്കുന്നുണ്ട്, അതിനെപ്പറ്റി ചോദിച്ചു. ആൾക്കാർ കാണാൻ വരുന്നുണ്ടോ എന്നൊക്കെ. മൂപ്പരുടെ ഒരു പടം വച്ചിട്ടുണ്ട്. മൂപ്പരുടെ പടത്തെ പറ്റി ആരെങ്കിലും മോശം പറയുന്നുണ്ടോ എന്നാണ് പ്രധാനമായും ചോദിക്കുക. ഇപ്രാവശ്യം വച്ചിട്ടുള്ള ഫോട്ടോകളിൽ മൂപ്പരുടെ ഫോട്ടോ, എല്ലാ ഫൊട്ടോഗ്രാഫർമാർക്കും ഇഷ്ടപ്പെട്ട ഒന്നാണ്.
ഇതിനിടെ റോഡുകളെ പറ്റി സംസാരിച്ചിരുന്നു. എനിക്കാണെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഈ റോഡുകളിലൂടെ പോകാൻ വലിയ ബുദ്ധിമുട്ടുണ്ട്. എങ്ങനെയാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുക.
അതിനെപ്പറ്റി പറഞ്ഞപ്പോൾ മൂപ്പര് പറഞ്ഞു, ‘എടാ പരശുരാമൻ മഴു എറിഞ്ഞിട്ട് ഉണ്ടായതാണ് കേരളം. നിനക്ക് അറിയില്ലേ അപ്പോൾ സമുദ്രമാണ് ബേസിക്കലി നമ്മുടെ നാട്. മഴക്കാലമാണ് കേരളത്തിൽ മിക്കവാറും 365 ദിവസവും, അപ്പോൾ റോഡിൽ കുഴി ഉണ്ടാകും അത് സ്വാഭാവികമാണ്’. അപ്പോൾ ഞാൻ ചോദിച്ചു, ‘നാഷണൽ ഹൈവേകളിൽ ഒന്നും കുഴിയില്ലല്ലോ’ എന്ന്. ഇതിനു മുൻപും ഞങ്ങൾ ഇങ്ങനെയൊക്കെയാണ് സംസാരിക്കുക.
സിനിമയിൽ സജീവമായി വരുന്ന കാലത്ത് പോലും ഞങ്ങൾ സംസാരിക്കുമ്പോൾ പല കാര്യങ്ങളും ഇങ്ങനെ വിശദമായിട്ട് സംസാരിക്കും. ഞാൻ ആദ്യം അഭിനയിച്ച സിനിമ, ഞാൻ എന്റെ അഭിനയജീവിതത്തിന്റെ പകുതി പൂർത്തിയാക്കിയിട്ടുള്ള സിനിമ, ഇതിനെ പറ്റിയൊക്കെ മൂപ്പർക്ക് അറിയാം.
അത്തരം കാര്യങ്ങളൊക്കെ അദ്ദേഹം ഓർമയിൽ സൂക്ഷിക്കും. മൂപ്പരുടെ ഭാഷാ പരിജ്ഞാനം ഒക്കെ വളരെ വലുതാണ്. ഇടയ്ക്ക് എന്നെ നാലു തെറിയും വിളിക്കും. ആ ഒരു രീതിയിലാണ് ഇപ്പോഴും സംസാരിക്കുക അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. മൂപ്പർക്ക് ഇതുപോലെ തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അവരോട് ഉള്ളിലുള്ളതെല്ലാം പറയും.
ഇനി പുറത്തിറങ്ങി ആൾക്കൂട്ടത്തിനിടയിലേക്ക് ഒക്കെ വരാൻ ഡോക്ടർ അനുവാദം കൊടുക്കേണ്ടിവരും. കാരണം പുറത്തിറങ്ങി ഒരുപാട് ആളുകളുമായി ഇടപഴകുമ്പോൾ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ടല്ലോ.
അതുകൊണ്ട് ഡോക്ടർമാർ പറഞ്ഞാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ. എന്നാലും അധികം വൈകില്ല എന്ന് തോന്നുന്നു. മുൻപൊരിക്കൽ വിളിച്ചപ്പോൾ ഭക്ഷണത്തിന് ഇപ്പോൾ ടേസ്റ്റ് ഉണ്ട്. ഞാൻ നന്നായി ഭക്ഷണം കഴിച്ചു എന്നൊക്കെ പറഞ്ഞു. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് ടേസ്റ്റ് ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. പിന്നെ മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ കൂടുതൽ ഉഷാർ വന്നിട്ടുണ്ട് എന്നാണ് സംസാരിക്കുമ്പോൾ തോന്നുന്നത്.
വലിയ ഒരു എനർജി സംസാരത്തിലുണ്ട്. ഒരിക്കലും ഒരു രോഗിയുടെ എനർജി ഇല്ലായ്മയും ഒന്നും തോന്നിയിട്ടില്ല. പഴയ പോലത്തെ ശബ്ദവും എനർജിയും ഒക്കെയാണ് സംസാരിക്കുമ്പോൾ ഉള്ളത്. കുറച്ചുനാളായി അങ്ങനെ തന്നെയാണ്. അസുഖത്തിന്റെ ആരംഭത്തിൽ സംസാരിക്കുമ്പോഴും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
അതുകൊണ്ട് മൂപ്പർക്ക് അസുഖം വന്നു എന്ന് ഫോണിൽ കൂടെ സംസാരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടില്ല. ആള് എന്നും അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ട് ഒരു വ്യത്യാസവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്നലെ സംസാരിച്ചപ്പോൾ ചെടികളെ പറ്റിയൊക്കെ പറഞ്ഞു.
ചെടികൾ ക്രോപ്പ് ചെയ്യണം, വ്യത്യാസം കൊണ്ടുവരണം, മാവുകളൊക്കെ നന്നായിട്ട് നോക്കിയാലേ അത് പൂക്കുകയുള്ളൂ എന്നൊക്കെ. മൂപ്പരുടെ വീട്ടിൽ മരങ്ങൾ കുറെ വച്ചിട്ടുണ്ട്. അവിടെ അത് നോക്കാൻ ഒരാൾ വരും. അതിനെപ്പറ്റി സംസാരിച്ചു, അഗ്രികൾച്ചറിനെയും ഫാമിംഗിനെ പറ്റിയും ഒക്കെ. ഇനിയിപ്പോൾ വിശ്രമമെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ തീർക്കാനുള്ള സിനിമകളൊക്കെ തീർക്കും എന്നാണ് എനിക്ക് തോന്നുന്നത്.
മമ്മൂട്ടിയെ കുറിച്ച് അറിയാൻ ആൾക്കാർക്ക് താല്പര്യമുണ്ടാകും. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് എന്ന് അറിയാൻ താല്പര്യമുണ്ടാകും. എന്നാണ് തിരിച്ചു വരുന്നത് എന്ന് നോക്കിയിരിക്കുകയായിരിക്കും. അങ്ങനെയിരിക്കുമ്പോഴാണ് ജോർജിന്റെയും ആന്റോ ജോസഫിന്റെയും ഒരു അറിയിപ്പ് വരുന്നത്.
അത് നമ്മൾ പറയുന്നതുപോലെ അല്ല. ആധികാരികമായി പറയുന്നതാണ്. മൂപ്പർക്ക് അസുഖം ഭേദമായി എന്ന് ഞാൻ പറയുന്നതുപോലെ അല്ല അവർ പറയുന്നത്. അവർ പറയുമ്പോൾ അത് ഒഫീഷ്യൽ ആണ്. അതിനുശേഷമാണ് ഞാൻ പോസ്റ്റ് ഇട്ടത്. എന്നോട് സംസാരിച്ചെങ്കിലും ഞാൻ പോസ്റ്റ് ഒന്നും ഇട്ടിട്ടില്ലായിരുന്നു.
ഒഫീഷ്യലായി അറിയിപ്പ് വരുന്നതിനു മുന്നേ ഞാൻ ഇടുന്നത് ശരിയല്ലല്ലോ. ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നതിനുശേഷമാണ് എനിക്ക് കിട്ടിയ വിവരം ഞാൻ പങ്കുവെച്ചത്. ചിലപ്പോഴൊക്കെ വീഡിയോ കോൾ വിളിച്ച് സംസാരിക്കാറുണ്ട്. ഇന്ന് പക്ഷേ വീഡിയോ കോളിൽ അല്ല വിളിച്ചത്. കഴിഞ്ഞ ദിവസം വീഡിയോ കോളിൽ ആണ് സംസാരിച്ചത്.
അവിടെയിരുന്ന് ഓരോ ക്യാമറ എടുപ്പിച്ച് അതൊക്കെ എന്നെ കാണിച്ചു തന്നു. അതിന്റെ കാര്യങ്ങളൊക്കെ വിശദീകരിച്ചു. ചിലപ്പോൾ ഓരോ കാര്യങ്ങൾ പറയുമ്പോഴും കുട്ടികളുടെ മാതിരി ഉത്സാഹം കാണിക്കുന്നത് കാണാം. ഉറപ്പായും അവൻ തിരിച്ചു വരും, അത് എനിക്ക് ഉറപ്പുണ്ടായിരുന്നു.’’