മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി.
'എല്ലാവർക്കും നന്ദി. എന്റെ കൂടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ആശംസകൾ. ആസിഫിനും ടൊവീനോയ്ക്കും ആശംസകൾ. ഷംല ഹംസയ്ക്കും സിദ്ധാർഥ് ഭരതനും സൗബിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.
അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ. കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും. കഥാപാത്രവും കഥയുമൊക്കെ വ്യത്യസ്തമാണ്. ഇതും ഒരു യാത്രയല്ലേ, കൂടെ നടക്കാൻ ഒത്തിരി പേരുണ്ടാകില്ലേ. ഇതൊരു മത്സരം എന്നൊന്നും പറയാൻ പറ്റില്ല'. മമ്മൂട്ടി പറഞ്ഞു.
പുതുതലമുറയാണ് ഇത്തവണ അവാർഡ് മുഴുവൻ കൊണ്ടുപോയേക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് താരം പ്രതികരിച്ചു. ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ, മമ്മൂട്ടി പറഞ്ഞു.
ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള 55 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത്. ഇത് എട്ടാം തവണയാണ് താരത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
Tags : Mammootty State film award Best Actor