x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

“ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ജൂ​​​റി​​​ക​​​ൾ മ​​​മ്മൂ​​​ട്ടി​​​യെ അ​​​ർ​​​ഹി​​​ക്കു​​​ന്നി​​​ല്ല”: ജൂ​​​റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​നും പ്ര​​​മു​​​ഖ​​​ ന​​​ട​​​നു​​​മാ​​​യ പ്ര​​​കാ​​​ശ് രാ​​​ജ്


Published: November 4, 2025 01:56 AM IST | Updated: November 4, 2025 01:59 AM IST

തൃ​​​ശൂ​​​ർ: കി​​​ഷ്കി​​​ന്ധാ​​​കാ​​​ണ്ഡ​​​ത്തി​​​ൽ ആ​​​സി​​​ഫ് അ​​​ലി​​​യും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നും എ​​​ആ​​​ർ​​​എം സി​​​നി​​​മ​​​യി​​​ൽ ടോ​​​വി​​​നോ തോ​​​മ​​​സും മി​​​ക​​​ച്ച അ​​​ഭി​​​ന​​​യം കാ​​​ഴ്ച​​​വ​​​ച്ചെ​​​ങ്കി​​​ലും ഭ്ര​​​മ​​​യു​​​ഗ​​​ത്തി​​​ലെ സൂ​​​ക്ഷ്മാ​​​ഭി​​​ന​​​യ​​​ത്തി​​​ലൂ​​​ടെ മ​​​മ്മൂ​​​ട്ടി മി​​​ക​​​ച്ച ന​​​ട​​​നി​​​ലേ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​ലേ​​​ക്ക് എ​​​ളു​​​പ്പം ന​​​ട​​​ന്നു​​​ക​​​യ​​​റി​​​യെ​​​ന്നു ജൂ​​​റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​നും പ്ര​​​മു​​​ഖ​​​ന​​​ട​​​നു​​​മാ​​​യ പ്ര​​​കാ​​​ശ് രാ​​​ജ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ന​​​യ​​​ത്തി​​​ൽ ത​​​നി​​​ക്കു​​​പോ​​​ലും അ​​​സൂ​​​യ തോ​​​ന്നി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ന​​​യ​​​ത്തി​​​ലെ നി​​​യ​​​ന്ത്ര​​​ണം പു​​​തു​​​ത​​​ല​​​മു​​​റ പാ​​​ഠ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​കാ​​​ശ് രാ​​​ജ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​ക​​​ളു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്നു. ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡി​​​നു മ​​​മ്മൂ​​​ട്ടി​​​യു​​​ടെ രാ​​​ഷ്‌ട്രീ​​​യം ത​​​ട​​​സ​​​മാ​​​കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ജൂ​​​റി​​​യു​​​മൊ​​​ന്നും മ​​​മ്മു​​​ക്ക​​​യെ അ​​​ർ​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

കു​​​ട്ടി​​​ക​​​ളും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഗം, അ​​​വ​​​രു​​​ടെ സി​​​നി​​​മ​​​ക​​​ളും വേ​​​ണം

ച​​​ല​​​ച്ചി​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കു​​​ട്ടി​​​ക​​​ളു​​​ടെ സി​​​നി​​​മ​​​യെ​​​ക്കു​​​റി​​​ച്ചു​​​കൂ​​​ടി ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്നു ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡ് ജൂ​​​റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പ്ര​​​കാ​​​ശ് രാ​​​ജ്. ഇ​​​ക്കു​​​റി കു​​​ട്ടി​​​ക​​​ളു​​​ടെ സി​​​നി​​​മ​​​യ്ക്കും ബാ​​​ല​​​താ​​​ര​​​ത്തി​​​നും അ​​​വാ​​​ർ​​​ഡി​​​ല്ല. ഈ ​​​സ​​​മൂ​​​ഹം മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​ടേ​​​തു​​​ മാ​​​ത്ര​​​മ​​​ല്ല, കു​​​ട്ടി​​​ക​​​ളു​​​ടേ​​​തു​​​കൂ​​​ടി​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ൾ ആ​​​രാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ ലോ​​​കം എ​​​ന്താ​​​ണെ​​​ന്നും അ​​​റി​​​യി​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ൾ​​​കൂ​​​ടി ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​കാ​​​ശ് രാ​​​ജ് പ​​​റ​​​ഞ്ഞു.

ചി​​​ല സി​​​നി​​​മ​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ക​​​ട​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​ര​​​ല്ല കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ. കു​​​ട്ടി​​​ക​​​ളു​​​ടെ സി​​​നി​​​മ അ​​​ത​​​ല്ല. കു​​​ട്ടി​​​ക​​​ൾ ചി​​​ന്തി​​​ക്കു​​​ന്ന​​​തും അ​​​വ​​​രെ ചി​​​ന്തി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് അ​​​ത്ത​​​രം സി​​​നി​​​മ​​​ക​​​ൾ. ഒ​​​രാ​​​ളും കു​​​ട്ടി​​​ക​​​ളു​​​ടെ ത​​​ല​​​ത്തി​​​ൽ ചി​​​ന്തി​​​ക്കു​​​ക​​​യോ സി​​​നി​​​മ​​​യെ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ല്ലെ​​​ന്ന​​​തു വി​​​ഷ​​​മ​​​ക​​​ര​​​മാ​​​ണ്. തി​​​ര​​​ക്ക​​​ഥ​​​യ്ക്കൊ​​​പ്പം ഡ​​​യ​​​ലോ​​​ഗി​​​നു​​​കൂ​​​ടി അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​കാ​​​ശ് രാ​​​ജ് പ​​​റ​​​ഞ്ഞു.

പു​​​ര​​​സ്കാ​​​ര​​​ത്തു​​​ക ര​​​ണ്ടു​​​ല​​​ക്ഷം​​​വ​​​രെ

മി​​​ക​​​ച്ച ന​​​ടീ​​​ന​​​ട​​​ൻ​​​മാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മ​​​മ്മൂ​​​ട്ടി​​​ക്കും ഷം​​​ല ഹം​​​സ​​​യ്ക്കും ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മാ​​​ണ് സ​​​മ്മാ​​​നം. മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​യും മി​​​ക​​​ച്ച​​​ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നു ര​​​ണ്ടു​​​ല​​​ക്ഷ​​​വു​​​മാ​​​ണ് സ​​​മ്മാ​​​നം. ഈ ​​​ര​​​ണ്ടു പു​​​ര​​​സ്കാ​​​ര​​​വും മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ചി​​​ദം​​​ബ​​​രം സ്വ​​​ന്ത​​​മാ​​​ക്കി.

ഒ​ന്പ​തു വി​ഭാ​ഗ​ങ്ങ​ളി​ൽ പുരസ്കാരം;തി​ള​ങ്ങി മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന പു​​​​ര​​​​സ്കാ​​​​ര​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ തി​​​​ള​​​​ങ്ങി മ​​​​ഞ്ഞു​​​​മ്മ​​​​ൽ ബോ​​​​യ്സും ബോ​​​​ഗ​​​​യ്ൻ വി​​​​ല്ല​​​​യും. മ​​​​ഞ്ഞു​​​​മ്മ​​​​ൽ ബോ​​​​യ്സി​​​​നു മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മ​​​​ട​​​​ക്കം ഒ​​​​ന്പ​​​​തു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ ബോ​​​​ഗ​​​​യ്ൻ​​​​വി​​​​ല്ല ഇ​​​​ത​​​​ര​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ഴു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ നേ​​​​ടി. ഭ്ര​​​​മ​​​​യു​​​​ഗം നാ​​​​ലു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ നേ​​​​ടി. പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന കാ​​​​ലി​​​​ക​​​​പ്ര​​​​സ​​​​ക്തി​​​​യു​​​​ള്ള ഗാ​​​​നം ര​​​​ചി​​​​ച്ചെ​​​​ന്ന​​​​താ​​​​ണ് വേ​​​​ട​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നു ജൂ​​​​റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​കാ​​​​ശ്‌​​​​രാ​​​​ജ് പ​​​​റ​​​​ഞ്ഞു.

യ​ഥാ​ര്‍​ഥ കു​ട്ടേ​ട്ട​ന്പു​ര​സ്‌​കാ​രംസ​മ​ര്‍​പ്പി​ക്കു​ന്നു

 കൊ​​​ച്ചി: മ​​​ഞ്ഞു​​​മ്മ​​​ല്‍ ബോ​​​യ്‌​​​സി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ത​​​നി​​​ക്ക് ല​​​ഭി​​​ച്ച പു​​​ര​​​സ്‌​​​കാ​​​രം യ​​​ഥാ​​​ര്‍​ഥ കു​​​ട്ടേ​​​ട്ട​​​ന് സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന് ന​​​ട​​​ന്‍ സൗ​​​ബി​​​ന്‍ ഷാ​​​ഹി​​​ര്‍. ജീ​​​വി​​​ത​​​ത്തി​​​ല്‍ അ​​​വ​​​ര്‍ അ​​​നു​​​ഭ​​​വി​​​ച്ച​​​തി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തെ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഞ​​​ങ്ങ​​​ള്‍ അ​​​ഭി​​​ന​​​യി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും സൗ​​​ബി​​​ന്‍ പ​​​റ​​​ഞ്ഞു. അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ച്ച എ​​​ല്ലാ​​​വ​​​രെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​താ​​​യും സൗ​​​ബി​​​ന്‍ പ്ര​​​തി​​​ക​​​രി​​​ച്ചു.

28 സി​​​നി​​​മ​​​ക​​​ളി​​​ൽ നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​ത് 10 ശ​​​ത​​​മാ​​​നം​​​മാ​​​ത്രം

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​​​വ​​​ന്ന 28 സി​​​നി​​​മ​​​ക​​​ളി​​​ൽ 10 ശ​​​ത​​​മാ​​​നം ​​​മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​തെ​​​ന്നു പ്ര​​​കാ​​​ശ് രാ​​​ജ് പ​​​റ​​​ഞ്ഞു. പു​​​ര​​​സ്കാ​​​ര​​​നി​​​ർ​​​ണ​​​യം എ​​​ളു​​​പ്പ​​​മു​​​ള്ള ജോ​​​ലി​​​യ​​​ല്ല, എ​​​ന്നാ​​​ൽ ജൂ​​​റി​​​യി​​​ലെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​ക്കാ​​​ര്യം എ​​​ളു​​​പ്പ​​​മാ​​​ക്കി​​​ത്ത​​​ന്നു. അ​​​തി​​​നാ​​​ൽ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്താ​​​നാ​​​യി.

പ​​​ത്തു​​​ ദി​​​വ​​​സം ഒ​​​രു ലൈ​​​ബ്ര​​​റി​​​യി​​​ലി​​​രു​​​ന്നു 2024ലെ ​​​സി​​​നി​​​മ​​​ക​​​ളെ ത​​​നി​​​ക്കു വി​​​ല​​​യി​​​രു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു. സി​​​നി​​​മ​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റ​​​ഷ​​​ൻ തു​​​ക ന​​​ൽ​​​കു​​​ന്ന​​​തു സ​​​ന്തോ​​​ഷ​​​ക​​​രം. എ​​​ന്നാ​​​ൽ ആ ​​​നി​​​കു​​​തി​​​പ്പ​​​ണം അ​​​ർ​​​ഹി​​​ക്കു​​​ന്ന യു​​​വാ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്നെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

‘പെ​​​ണ്‍​പാട്ടുതാ​​​രകൾ ’ മി​​​ക​​​ച്ച ഗ്ര​​​ന്ഥം

മി​​​ക​​​ച്ച ച​​​ല​​​ച്ചി​​​ത്ര​​​ഗ്ര​​​ന്ഥ​​​മാ​​​യി സി.​​​എ​​​സ്. മീ​​​നാ​​​ക്ഷി ര​​​ചി​​​ച്ച ‘പെ​​​ണ്‍​പാട്ടുതാ​​​രകൾ: മ​​​ല​​​യാ​​​ള സി​​​നി​​​മാ​​​പ്പാ​​​ട്ടു​​​ക​​​ളി​​​ലെ പെ​​​ണ്ണാ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ’, മി​​​ക​​​ച്ച ലേ​​​ഖ​​​ന​​​മാ​​​യി വ​​​ത്സ​​​ല​​​ൻ വാ​​​തു​​​ശേ​​​രി​​​യു​​​ടെ ‘മ​​​റ​​​യു​​​ന്ന നാ​​​ലു​​​കെ​​​ട്ടു​​​ക​​​ൾ: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യും മാ​​​റു​​​ന്ന ഭാ​​​വു​​​ക​​​ത്വ​​​ങ്ങ​​​ളും’എ​​​ന്ന ലേ​​​ഖ​​​ന​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. നൗ​​​ഫ​​​ൽ മ​​​റി​​​യം ബ്ലാ​​​ത്തൂ​​​രി​​​ന്‍റെ ‘സ​​​മ​​​യ​​​ത്തി​​​ന്‍റെ വി​​​സ്തീ​​​ർ​​​ണം’എ​​​ന്ന ലേ​​​ഖ​​​നം പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ർ​​​ശ​​​വും നേ​​​ടി.

 

Tags : Jury Chairperson prakash raj Mammootty

Recent News

Up