Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സ്; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​ര പ​വ​ൻ ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഷീ​ബ, റീ​ന, രാ​ജ​ൻ, ശ​ര​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ൾ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ മോ​ഷ്ടി​ച്ച സ്വ​ര്‍​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് മ​ണ​ക്കാ​ട് ആ​സൂ​ത്രി​ത ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ണ്ട് ദി​വ​സം മു​മ്പും ഇ​തേ സം​ഘം പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥ​ലം നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വും അ​മ്മ​യും നാ​ല് വ​ർ​ഷ​മാ​യി ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​വു​ക​യെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ട്ടി​പ്പും വെ​ട്ടി​പ്പും അ​ന്വേ​ഷി​ക്കാ​ന്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷി​ക്കാ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. വ​ഴി​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ണം യ​ഥാ​സ​മ​യം ബോ​ര്‍​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​ടു​ക്കാ​ത്ത​ത്, ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍, ഭൂ​മി ന​ഷ്ട​പ്പെ​ട്ട​ത് തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലും ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ കേ​സ് ഒ​തു​ക്കും.

എ​ന്നാ​ല്‍,ശ​ബ​രി​മ​ല​യി​ലെ ത​ട്ടി​പ്പു പു​റ​ത്തു​വ​രു​ക​യും ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​രാ​തി​ക​ള്‍​ക്കെ​തി​രേ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഇ​നി​യ​ങ്ങോ​ട്ട് മൗ​ന​വും ഒ​തു​ക്ക​ലും തു​ട​രാ​നാ​വി​ല്ല. ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​ണ് ബോ​ര്‍​ഡി​നു മു​ന്നി​ലു​ള്ള​ത്. പ​രാ​തി​ക​ള്‍ കു​റ​വാ​ണ്. എ​ങ്കി​ലും എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: കെ.​സു​രേ​ന്ദ്ര​ൻ

പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടെ​യാ​ണ് കൊ​ള്ള​ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

റാ​ന്നി​യി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി​യും മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ന്ത്രി​മാ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​സ്ഐ​ടി ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം. ഈ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ മോ​ഷ​ണം; ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി മോ​ഷ​ണ​ത്തി​ൽ‌ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​നു മു​ന്നേ വി​ധി എ​ഴു​തേ​ണ്ട കാ​ര്യ​മി​ല്ല. അ​ന്വേ​ഷ​ണ​ത്തെ എ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ബാ​ധി​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ് ആ​രൊ​ക്കെ ജ​യി​ലി​ൽ പോ​കു​മെ​ന്ന് അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​യ്‌​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി നി​യ​മ​ന വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സി​ന് അ​നു​കൂ​ല​മാ​യി വ​ന്ന സു​പ്രീം​കോ​ട​തി വി​ധി എ​ല്ലാ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കും ല​ഭ്യ​മാ​ക്കാ​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സു​പ്രീം​കോ​ട​തി അ​നു​മ​തി​യോ​ടെ അ​തു ന​ട​പ്പാ​ക്കും.

എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ന​മ്പം വി​ഷ​യ​ത്തി​ൽ ജ​സ്‌​റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

വ​ല​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി

വെ​ള്ളൂ​ർ: മ​ത്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ചെ​റു​ക​ര​യി​ൽ മ​ത്‍​സ്യ​ത്തൊഴി​ലാ​ളി​ക​ളാ​യ എം.​ടി.​ ദി​ലീ​പ് മ​ണ​മേ​ൽ, എം.​കെ. ​ബാ​ബു മു​ള​മ്പാ​ത്ത്, സു​ധ​ൻ പൂ​ത്തു​രു​ത്തി, ശോ​ഭ​ന​ൻ തേ​ക്കും​കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ വ​ല​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷണംപോ​യ​ത്.

 

മ​ത്‍​സ്യ​ബ​ന്ധ​നോപ​ക​ര​ണ​ങ്ങ​ളും വ​ള്ള​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ത്‍​സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മേ​ഖ​ലാ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ മു​ളന്തു​രു​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Latest News

Up