Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Service

ഗു​ഡ്സ് ട്രെ​യി​ൻ എ​ൻ​ജി​ൻ പാ​ളം തെ​റ്റി; ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ ഗു​ഡ്സ് ട്രെ​യി​ൻ എ​ൻ​ജി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഷ​ൺ​ഡിം​ഗ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പാ​ളം മ​റി​ക​ട​ന്ന് എ​ൻ​ജി​ൻ മു​ന്നോ​ട്ട് പോ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.50നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള ഒ​രു പാ​ത വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

 

 

Latest News

Up