കൊല്ലം : എൻജിനിയറിംഗ് ജോലികള്‍ കാരണം 21 മുതൽ ഡിസംബർ രണ്ട് വരെ തിരുവനന്തപുരം ഡിവിഷനിലെ വിവിധ ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഭക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും. മറ്റു ചിലത് വഴിതിരിച്ചു വിടും. കൂടാതെ, പല ട്രെയിനുകളും നിശ്ചിത സമയത്തേക്കാള്‍ വൈകിയോടും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
22 ന് മധുര - ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. അന്നുതന്നെ നാഗർകോവില്‍ - കോട്ടയം എക്സ്പ്രസ് (16366) കായംകുളത്ത് സർവീസ് അവസാനിപ്പിക്കും. 21 ന് ചെന്നൈ - തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
24 ന് ഹസ്രത്ത് നിസാമുദീൻ - തിരുവനന്തപുരം സെൻട്രൽ ട്രെയിൻ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 25ന് ചെന്നൈ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ എസി തുരന്തോ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
പുറപ്പെടുന്ന സമയത്തില്‍ മാറ്റമുള്ളവ
23 ന് ഗുരുവായൂർ - മധുര എക്സ്പ്രസ് (16328) ഉച്ചയ്ക്ക് 12.10ന് കൊല്ലത്ത് നിന്നായിരിക്കും പുറപ്പെടുക. 22 ന് തിരുവനന്തപുരം സെൻട്രല്‍ - ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12696) രാത്രി 8.05 ന് കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക.26 ന് തിരുവനന്തപുരം സെൻട്രല്‍ - ചെന്നൈ സെൻട്രല്‍ എസി തുരന്തോ എക്സ്പ്രസ്(22208)രാത്രി 10.35ന് എറണാകുളം ജംഗ്ഷനില്നിന്നായിരിക്കും യാത്ര തിരിക്കുക.
വഴിതിരിച്ചുവിടുന്നവ
22ന് തിരുവനന്തപുരം സെൻട്രല്‍ - ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12624). ആലപ്പുഴ വഴിയായിരിക്കും യാത്ര ചെയ്യുക. ഈ ട്രെയിനിന് ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. കൂടാതെ തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്പ്രസ് (16312), തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത് - മംഗളൂരു സെൻട്രല്‍ മലബാർ എക്സ്പ്രസ്(16629) എന്നിവയും ആലപ്പുഴ വഴി ആയിരിക്കും സർവീസ് നടത്തുക.
ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല,എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22503), തിരുവനന്തപുരം സെൻട്രല്‍ - രാമേശ്വരം അമൃത എക്സ്പ്രസ്(16343), തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്(16349) എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രല്‍ - മംഗളൂരു സെൻട്രല്‍ എക്സ്പ്രസ്(16347), തിരുവനന്തപുരം നോർത്ത് - മുംബൈ ലോക്മാന്യതിലക് ടെർമിനസ് സ്പെഷല്‍ എക്സ്പ്രസ്(01464) എന്നിവയും ഇക്കാലയളവിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.
വൈകിയോടുന്ന ട്രെയിനുകള്‍
25 ന് താംബരം - ഗുരുവായൂർ എക്സ്പ്രസ്(16127) 2.20 മണിക്കൂറും ഗുരുവായൂർ - താംബരം എക്സ്പ്രസ് (16128) രണ്ട് മണിക്കൂറും വൈകിയോടും. 22 ന് തൂത്തുക്കുടി - പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് (16791) അരമണിക്കൂർ വൈകിയോടും. നവംബർ 27, ഡിസംബർ രണ്ട് തീയതികളില്‍ മംഗളൂരു സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ്(16348) 40 മിനിറ്റും, 25 ന് ഈ ട്രെയിൻ രണ്ടരമണിക്കൂറും വൈകിയോടും.
ഡിസംബർ ഒന്നിന് ഹസ്രത്ത് നിസാമുദീൻ - തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് (22654) അരമണിക്കൂർ വൈകിയോടും. 25 ന് രാമേശ്വരം - തിരുവനന്തപുരം സെൻട്രല്‍ അമൃത എക്സ്പ്രസ്(16344) രണ്ട് മണിക്കൂർ വൈകിയോടും. അന്നുതന്നെ മംഗളൂരു സെൻട്രല്‍ - തിരുവനന്തപുരം മാവേലി എക്സ്പ്രസ്(16603) ഒന്നരമണിക്കൂർ വൈകിയോടും.
കൂടാതെ 25 ന് തിരുപ്പതി - കൊല്ലം എക്സ്പ്രസ്(17421) അരമണിക്കൂർ വൈകിയോടും. 25 ന് ചെന്നൈ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12695) 20 മിനിട്ടും വൈകിയോടും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർ ഈ മാറ്റങ്ങൾ മനസിലാക്കി യാത്രയുടെ തയാറെടുപ്പുകൾ ക്രമീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Tags : Engineering work train service delay