കൊച്ചി: കളമശേരിയിൽ ഗുഡ്സ് ട്രെയിൻ എൻജിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഷൺഡിംഗ് ചെയ്യുന്നതിനിടയിൽ പാളം മറികടന്ന് എൻജിൻ മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നും റെയിൽവേ അറിയിച്ചു.
Tags : goods train engine derails kalamassery train service interrupted