Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winner

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബം​പ​ർ; നാ​ലാം ദി​ന​വും ഭാ​ഗ്യ​ശാ​ലി കാ​ണാ​മ​റ​യ​ത്ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബം​പറടിച്ച​  ഭാ​ഗ്യ​വാ​നെ നാ​ല് ദി​വ​സം പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​റ​ക്ക​ട​വ് ത​ടി​ക്കും​പ​റ​മ്പി​ൽ എ. ​സു​ദീ​ഖി​ന്‍റെ ന്യൂ ​ല​ക്കി സെ​ന്‍റ​റി​ൽ നി​ന്ന് വി​റ്റ XC138455 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 20 കോ​ടി അ​ടി​ച്ച​ത്.

ഭാ​ഗ്യ​ശാ​ലി​യെ നോ​ക്കി​യി​രി​ക്കു​വാ​ണെ​ന്നും ഇ​തു​വ​രെ​യാ​യി​ട്ടും ആ​രും വി​ളി​ക്കു​ക​യോ ലോ​ട്ട​റി​യു​മാ​യി ക​ട​യി​ലെ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ.​സു​ദീ​ഖ് പ​റ​ഞ്ഞു. ചെ​റു​കി​ട മൊ​ത്ത വ്യാ​പാ​ര​ത്തി​നാ​യി അ​യ്യാ​യി​ര​ത്തോ​ളം ടി​ക്ക​റ്റാ​ണ് ഇ​വി​ടെ വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച​ത്.

20 കോ​ടി അ​ടി​ച്ച ഭാ​ഗ്യ​വാ​ൻ ഇ​വി​ടെ​ത്ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ പ്ര​തീ​ക്ഷ. നാ​ല് ദി​വ​സം ബാ​ങ്ക് അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച ഭാ​ഗ്യ​ശാ​ലി രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Up