x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ബ​​ല​​ങ്ക ജേ​​താ​​വ്


Published: January 12, 2026 05:43 AM IST | Updated: January 12, 2026 05:43 AM IST

ബ്രി​​സ്ബെ​​യ്ൻ: ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​രീ​​ന സ​​ബ​​ല​​ങ്ക പു​​തു​​വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ ക​​പ്പു​​യ​​ർ​​ത്തി. ബ്രി​​സ​​ബെ​​യ്ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫൈ​​ന​​ലി​​ൽ മാ​​ർ​​ട്ട കോ​​സ്റ്റ്യു​​ക്കി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് (6-4, 6-3) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഈ ​​മാ​​സം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ വീ​​ണ്ടെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്ക് ക​​രു​​ത്ത് കൂ​​ട്ടു​​ന്ന​​താ​​യി​​രു​​ന്നു സ​​ബ​​ല​​ങ്ക​​യു​​ടെ ജ​​യം.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച താ​​ര​​ങ്ങ​​ളാ​​യ ജെ​​സീ​​ക്ക പെ​​ഗു​​ല, മി​​റ ആ​​ൻ​​ഡ്രീ​​വ, അ​​മാ​​ൻ​​ഡ അ​​നി​​സി​​മോ​​വ എ​​ന്നി​​വ​​രെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​യി​​രു​​ന്നു കോ​​സ്റ്റ്യു​​ക്കി​​ന്‍റെ ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം. എ​​ന്നാ​​ൽ യു​​എ​​സ് ഓ​​പ്പ​​ണ്‍ ചാ​​ന്പ്യ​​ന്‍റെ ക​​രു​​ത്തി​​ന് മു​​ന്നി​​ൽ കോ​​സ്റ്റ്യു​​ക്കി​​ന് പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​യി​​ല്ല.

18ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ ഗ്രാ​​ൻ സ്ലാ​​മി​​ൽ മൂ​​ന്നാ​​മ​​ത്തെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണും അ​​ഞ്ചാ​​മ​​ത്തെ മേ​​ജ​​ർ കി​​രീ​​ട​​വും ല​​ക്ഷ്യ​​മി​​ട്ടാ​​ണ് സ​​ബ​​ല​​ങ്ക മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

Tags : Sabalanka winner

Recent News

Up