Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Congress

Alappuzha

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ വി​ഷ​യം: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ റി​മാ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​മ്പ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ വി​വാ​ദ​ത്തെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കാ​നാ​യി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഒ​ന്പ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെയാ​ണ് റി​ൻ​ഡ് ചെ​യ്ത​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ, സെ​ക്ര​ട്ട​റി വി​ശാ​ഖ് പ​ത്തി​യൂ​ർ, ജി​ല്ലാ പ്ര​സി​ഡന്‍റ് ഡോ. ​എം.​പി. പ്ര​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​രു​ന്ന ഡ​യ​സി​നു മു​ക​ളി​ലി​രു​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് പി​ടി​ച്ചു​മാ​റ്റി​യ​ത്.

District News

ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​ജ്യോ​തി തെ​ളി​യി​ച്ച് കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്

വ​ട​ക്ക​ഞ്ചേ​രി: ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ത്തി​യ സി​പി​എ​മ്മു​കാ​ർ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് കി​ഴ​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ ജ്യോ​തി തെ​ളി​യി​ച്ചു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ൺ മാ​ണി​ക്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ലീ​ലാ​മ്മ ജോ​സ​ഫ്, സു​നി​ൽ എം. ​പോ​ൾ, ശ​ശി​കു​മാ​ർ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​പി.​പ​ത്മ​നാ​ഭ​ൻ, മാ​ത്യു ജേ​ക്ക​ബ്, രാ​ഹു​ൽ, മ​റി​യ​കു​ട്ടി ജോ​ർ​ജ്, സി.​കെ. ഉ​സ​നാ​ർ, എം.​എ​സ്. പ്ര​സാ​ദ് പ്ര​സം​ഗി​ച്ചു.

District News

യൂത്ത് ​കോ​ൺ​ഗ്രസ് മാ​ർ​ച്ച്‌ ന​ട​ത്തി

വ​ട​ക്കാ​ഞ്ചേ​രി:​ യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ടി​ന് കോ​ഴ വി​വാ​ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി. ​പ്ര​മോ​ദ് ഉദ്ഘാടനം ചെയ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ. ​ശ്രീ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ അ​ഡ്വ. ടി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ഖ്, ഹ​രീ​ഷ് മോ​ഹ​ൻ, അ​ഡ്വ. സു​ഷി​ൽ ഗോ​പാ​ൽ, ജെ​റോം ജോ​ൺ, വി​ഷ്ണു ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

മാ​ർ​ച്ചി​ന് ഷെ​റി​ൻ തേ​ർ​മ​ഠം, പ്ര​സാ​ദ് ആ​റ്റൂ​ർ, അ​ഡ്വ. അ​നീ​ഷ ശ​ങ്ക​ർ, അ​ഖി​ലാ​ഷ് പാ​ഞ്ഞാ​ൾ, മ​ഹേ​ഷ് തി​പ്പി​ലി​ശേ​രി, അ​ഡ്വ. അ​ഖി​ൽ സാ​മു​വ​ൽ, പ​ഞ്ചു കെ.​തോ​മ​സ്, അ​നീ​ഷ് ക​ണ്ട​മാ​ട്ടി​ൽ, വി.എം.മ​നീ​ഷ്, അ​ജു നെ​ല്ലു​വാ​യ്, ലി​യാ​സ്, കെ.പി. പ്ര​ശോ​ഭ്, ശ്രീ​യേ​ഷ്, ടി​ൽ​ജോ, രോ​ഹി​ത് കു​ന്നം​കു​ളം, അ​ഹ്‌​സാ​ൻ ഷെ​യ്ഖ്, എ​ബ്ര​ഹാം എ​ൽ​സി, അ​ബ്ദു​ൾ റ​ഹി​മാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പോ​ലീ​സ് സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

Kerala

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ചു; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രേ കേ​സ്. നെ​ടു​മ​ങ്ങാ​ട് കാ​യ്പാ​ടി സ്വ​ദേ​ശി സെ​യ്താ​ലി എ​സ്.​എ​സി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഡി​സം​ബ​ര്‍ ഒ​ൻ​പ​തി​ന് ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഇ​യാ​ൾ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ണ് സെ​യ്താ​ലി.

ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 192-ാം വ​കു​പ്പ്, ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​ത്തി​ലെ 128, 132 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് സെ​യ്താ​ലി​ക്കെ​തി​രേ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ത​നു​സ​രി​ച്ച്, വോ​ട്ടി​ന്‍റെ ര​ഹ​സ്യാ​ത്മ​ക​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തും പോ​ളിം​ഗ് ബൂ​ത്തി​ലെ മോ​ശം പെ​രു​മാ​റ്റ​വും ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​ങ്ങ​ളാ​ണ്. ഈ ​കു​റ്റ​ങ്ങ​ൾ​ക്ക് മൂ​ന്നു​മാ​സം​വ​രെ ത​ട​വോ പി​ഴ​യോ ര​ണ്ടും​കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാം.

Kerala

"കേ​ര​ള​ത്തി​ൽ ഇ​രു​ന്ന് രാ​ജ്യം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കാ​മ​ല്ലോ': അ​ബി​ൻ വ​ർ​ക്കി​യു​ടെ ആ​വ​ശ്യം ത​ള്ളി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന അ​ബി​ന്‍ വ​ര്‍​ക്കി​യു​ടെ ആ​വ​ശ്യം ത​ള്ളി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. അ​ബി​ന് കേ​ര​ള​ത്തി​ൽ ഇ​രു​ന്ന് ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​മ​ല്ലോ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​സി. വേ​ണു​ഗോ​പാ​ൽ കേ​ര​ള​ത്തി​ലു​മു​ണ്ട് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലു​മു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​രു​ന്ന് രാ​ജ്യം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കാം. അ​തി​ന് എ​ന്താ കു​ഴ​പ്പം? കേ​ര​ള​ത്തി​ൽ നി​ൽ​ക്ക​ട്ടെ എ​ന്നും സ​ണ്ണി ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​ബി​ൻ വ​ർ​ക്കി​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ബി​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കു​മെ​ന്നാ​യി​രു​ന്നു ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഇ​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ തു​ട​രാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നേ​തൃ​ത്വ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

ഒ.​ജെ.​ജ​നീ​ഷ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്‍റ്

തി​രു​വ​ന​ന്ത​പു​രം: ഒ.​ജെ.​ജ​നീ​ഷി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജ​നീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ല​വി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​ണ് ജ​നീ​ഷ്. ബി​നു ചു​ള്ളി​യി​ലി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു. അ​ബി​ൻ വ​ര്‍​ക്കി, കെ.​എം.​അ​ഭി​ജി​ത്ത് എ​ന്നി​വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു കി​ട്ടി​യ നേ​താ​ക്ക​ളെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് അ​ഭി​മു​ഖം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ജ​നീ​ഷ് കെ​എ​സ്‍​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്.

പെ​രു​മ്പാ​വൂ​ര്‍ പോ​ളി​ടെ​ക്നി​ക്കി​ലെ കെ​എ​സ്‍​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2007ൽ ​കെ​എ​സ്‍​യു മാ​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും 2012ൽ ​കെ​എ​സ്‍​യു തൃ​ശൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി. 2017 കെ​എ​സ്‍​യു തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി.

2010 മു​ത​ൽ 2012വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2020 - 23വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

Kerala

യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ; തെ​റ്റ് ചെ​യ്ത​തു​കൊ​ണ്ട​ല്ലെ​ന്ന് വി​ശ​ദീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചു. സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ നി​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ൽ നി​ന്നും സ​മ്മ​ർ​ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

തെ​റ്റു​ചെ​യ്തെ​ന്ന ബോ​ധ്യ​ത്തോ​ടെ​യ​ല്ല. ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കു​ണ്ടെ​ന്നും ത​ന്നോ​ട് ആ​രും രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചു.

ആ​രോ​പ​ണ​ങ്ങ​ൾ ത​നി​ക്കെ​തി​രെ ആ​ണെ​ന്ന് ക​രു​തു​ന്നി​ല്ല. യു​വ​ന‌​ടി ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. ത​ന്‍റെ പേ​ര് ഇ​തു​വ​രെ പ​രാ​തി​യാ​യി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ നി​യ​മ​സം​വി​ധാ​ന​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു. ഓ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ള്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ക്കു​ന്ന കാ​ല​മാ​ണ്. പ​രാ​തി വ​ന്നാ​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ത​നി​ക്കെ​തി​രാ​യ എ​ഴു​ത്തു​കാ​രി ഹ​ണി ഭാ​സ്ക​റു​ടെ ആ​രോ​പ​ണം അ​വ​ര്‍ തെ​ളി​യി​ക്ക​ട്ടെ​യെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

താ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്തെ​ങ്കി​ൽ പ​രാ​തി ന​ൽ​ക​ട്ടെ​യെ​ന്നും കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞാ​ൽ ന​ട​പ​ടി നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നൊ​ടു​വി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തെ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ത്ര​വ​ലി​യ നേ​താ​വ് ആ​യാ​ലും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ നി​ല​പാ​ട്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വ​യ്ക്ക​ണം: എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി, ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. രാ​ഹു​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി, ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

മ​ഹി​ള മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

Kerala

കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്‌​കൂ​ളി​ല്‍ സം​ഘ​ര്‍​ഷം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി

ആ​ല​പ്പു​ഴ: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ കാ​ർ​ത്തി​ക​പ​ള്ളി യു​പി സ്കൂ​ളി​ൽ സം​ഘ​ര്‍​ഷാ​വ​സ്ഥ. യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെഎസ്‌യു പ്ര​തി​ഷേ​ധം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് ഏ​റ്റു​മു​ട്ടി. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ര​സ്പ​രം വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കു​ണ്ട്. സം​ഘ​ർ​ഷ​ത്തി​നി​ടെ ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും പ​രി​ക്കേ​റ്റു.

അ​തേ​സ​മ​യം ഇ​ന്ന് രാ​വി​ലെ സ്കൂ​ളി​ൽ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സി​പി​എം ത​ട​ഞ്ഞ​തും ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം നി​ബു ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു

സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പ​റ​യാ​തെ പു​റ​ത്തു​പോ​കി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ നി​ല​പാ​ടെ​ടു​ത്തു. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് പു​റ​ത്താ​ക്കാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​മ​മു​ണ്ടാ​യിയിരുന്നു.

Latest News

Up