x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ചു; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സ്


Published: December 10, 2025 09:14 PM IST | Updated: December 10, 2025 09:19 PM IST

തി​രു​വ​ന​ന്ത​പു​രം: പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രേ കേ​സ്. നെ​ടു​മ​ങ്ങാ​ട് കാ​യ്പാ​ടി സ്വ​ദേ​ശി സെ​യ്താ​ലി എ​സ്.​എ​സി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഡി​സം​ബ​ര്‍ ഒ​ൻ​പ​തി​ന് ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഇ​യാ​ൾ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ണ് സെ​യ്താ​ലി.

ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 192-ാം വ​കു​പ്പ്, ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​ത്തി​ലെ 128, 132 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് സെ​യ്താ​ലി​ക്കെ​തി​രേ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ത​നു​സ​രി​ച്ച്, വോ​ട്ടി​ന്‍റെ ര​ഹ​സ്യാ​ത്മ​ക​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തും പോ​ളിം​ഗ് ബൂ​ത്തി​ലെ മോ​ശം പെ​രു​മാ​റ്റ​വും ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​ങ്ങ​ളാ​ണ്. ഈ ​കു​റ്റ​ങ്ങ​ൾ​ക്ക് മൂ​ന്നു​മാ​സം​വ​രെ ത​ട​വോ പി​ഴ​യോ ര​ണ്ടും​കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാം.

Tags : Youth Congress casting vote polling booth case

Recent News

Up