Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Angamaly

ഓ​ട്ട​ത്തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ട​യ​ർ ഊ​രി​പ്പോ​യി; ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 40 ഓ​ളം യാ​ത്ര​ക്കാ​ർ

കൊ​ച്ചി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ ഊ​രി​പ്പോ​യി. കൂ​ത്താ​ട്ടു​കു​ളം-​ക​ലൂ​ർ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​റാ​ണ് ഓ​ട്ട​ത്തി​ൽ ഊ​രി​പ്പോ​യ​ത്. മു​ള​ന്തു​രു​ത്തി കാ​രി​ക്കോ​ട് വ​ച്ച് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. എ​ന്നാ​ൽ വ​ലി​യ അ​പ​ക​ടം വ​ഴി​മാ​റി.

40 ഓ​ളം യാ​ത്ര​ക്കാ​ർ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സ് ആ​യ​തി​നാ​ലാ​വാം ട​യ​ർ ഊ​രി​പ്പോ​കാ​ൻ കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് ബ​സ് ഡ്രൈ​വ​ർ എം.​കെ ബി​ജു​മോ​ൻ പ​റ​യു​ന്ന​ത്.

Kerala

അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ. ആ​ന്‍റ​ണി- റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡ​ൽ​ന മ​രി​യ സാ​റ ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വീ​ട്ടി​ൽ കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളും മു​ത്ത​ശ്ശി​യു​മാ​ണു​ള്ള​ത്. സം​ഭ​വ​സ​മ​യം കു​ഞ്ഞി​നെ മു​ത്ത​ശ്ശി​യു​ടെ അ​രി​കി​ൽ കി​ട​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ലാ​യി​രു​ന്ന അ​മ്മ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​വ​ശ​നി​ല​യി​ലാ​യ മു​ത്ത​ശ്ശി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​യാ​ളാ​ണ് എ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

District News

അ​ങ്ക​മാ​ലി യൂ​ദാ​പു​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി

അ​ങ്ക​മാ​ലി: യൂ​ദാ​പു​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഊ​ട്ടു​തി​രു​നാ​ളി​ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ കൊ​ടി​യേ​റ്റി. വി​കാ​രി​ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പി​ള്ളി, സ​ഹ​വി​കാ​രി ഫാ. ​എ​ബി ഫ്രാ​ൻ​സീ​സ് ഡ്യൂ​റോം, ഫാ. ​മെ​ർ​ട്ട​ൻ ഡി​സി​ൽ​വാ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. പൊ​തു​പ്ര​സു​ദേ​ന്തി വാ​ഴ്ചയ്ക്ക് ഫാ. ​നെ​ൽ​സ​ൻ ജോ​ബ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നാ​ളെ വൈ​കി​ട്ട് ഗാ​ന്ധി ക​വ​ല ഭാ​ഗ​ത്തേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ക്കും. 29ന് വൈ​കി​ട്ട് അ​ങ്ക​മാ​ലി ടൗ​ൺ ഭാ​ഗ​ത്തേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

ഊ​ട്ടു​തി​രു​നാ​ൾ ദി​ന​മാ​യ 30ന് ​രാ​വി​ലെ 10.30- ന് ​ആ​ർ​ച്ചു​ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ച്ച് ഊ​ട്ടു​തി​രു​നാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ യൂ​ദാ​ത​ദ​വു​സി​ന്റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പ​വു​മാ​യി വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്ര​മു​ള്ള അ​ൾ​ത്താ​ര ചു​റ്റി പ്ര​ദ​ക്ഷി​ണ ന​ട​ക്കും. തി​രു​നാ​ൾ ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ചോ​റൂ​ട്ട് ഉ​ണ്ടാ​യി​രി​ക്കും. ഊ​ട്ടു​തി​രു​ന്നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ആറു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. ഈ ​വ​ർ​ഷം ര​ണ്ട​ര ല​ക്ഷം പേ​ർ​ക്കാ​ണ് നേ​ർ​ച്ച​സ​ദ്യ ന​ൽ​കു​ന്ന​ത്.

തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഹെ​ർ​ബ​ർ​ട്ട് ജെ​യിം​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​സ് മൈ​പ്പാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​ജി. കി​ഷോ​ർ, കൈ​ക്കാ​ര​ൻ​ന്മാ​രാ​യ കി​ഷോ​ർ പാ​പ്പാ​ളി, വി​ല്യം പ്ലാ​സി​ഡ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ടി.​പി. ചാ​ക്കോ​ച്ച​ൻ, തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യ ഡോ. ​വ​ർ​ഗീ​സ് മൂ​ല​ൻ, നോ​ർ​ബ​ട്ട് ആ​ന്‍റ് ജെ​യി​ൻ മേ​ഴ്സി, അ​ന്ത​പ്പ​ൻ ജോ​ർ​ജ്, സ​ജ​യ് യോ​ഹ​ന്നാ​ൻ , രാ​ജു ലൂ​ക്കോ​സ്, ഡോ. ​പ്രി​യ​ങ്ക എ​ഡി​സ​ൻ , സു​ബി​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ കൊ​ടി​യേ​റ്റ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

District News

അ​ങ്ക​മാ​ലി എ​ൽ​എ​ഫിൽ നേ​ത്ര​വി​ഭാ​ഗം വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന​വും ആ​ശു​പ​ത്രി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും

അ​ങ്ക​മാ​ലി : ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ(​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഫ്‌​താ​ൽ​മോ​ള​ജി) വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും ആ​ശു​പ​ത്രി സ്‌​ഥാ​പ​ക​ദി​ന പൊ​തു​യോ​ഗ​വും പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ധു​നി​ക നേ​ത്ര​ചി​കി​ത്സ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഇ​വി​ടു​ത്തെ നേ​ത്ര​ചി​കി​ത്സാ കേ​ന്ദ്രം രാ​ജ്യ​ത്തി​ന് മു​ഴു​വ​ൻ മാ​തൃ​ക​യാ​ണെ​ന്നും സം​സ്‌​ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി അ​ങ്ക​മാ​ലി​യെ കേ​ര​ള​ത്തി​ന്‍റെ കാ​ഴ്ച​യു​ടെ ത​ല​സ്ഥാ​ന​മാ​ക്കി മാ​റ്റി​യെ​ന്നും മ​ല​ബാ​റു​കാ​ർ​ക്ക് കാ​ഴ്ച​യു​ടെ അ​വ​സാ​ന വാ​ക്കാ​ണ് ഈ ​ആ​ശു​പ​ത്രി​യെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു.

എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ രീ​തി​യി​ൽ ന​വീ​ക​രി​ച്ച ലാ​ബ്, ലി​റ്റി​ൽ ഫ്ള​വ​ർ ഡ​യ​ഗ്നോ​സ്‌​റ്റി​ക്‌ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍ററി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി നി​ർ​വ​ഹി​ച്ചു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും നേ​ത്ര​ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി, സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് കു​ന്ന​ത്തൂ​ർ, ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പൊ​ന്തേ​മ്പി​ള്ളി, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ക​ള​പ്പു​ര​ക്ക​ൽ, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷി​യോ പോ​ൾ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട് ഡോ. ​ജോ​ൺ ഏ​ബ്ര​ഹാം, നേ​ത്ര​ചി​കി​ത്സാ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, വാ​ർ​ഡ് മെ​മ്പ​ർ സാ​ജു നെ​ടു​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

യൂദാപുരം ഊട്ടുതിരുന്നാൾ: നേർച്ചപ്പായസം ഒരുങ്ങുന്നു

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി യൂ​ദാ​പു​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഊ​ട്ടു നേ​ർ​ച്ച​സ​ദ്യ​യോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള നേ​ർ​ച്ച പാ​യ​സം ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പി​ള്ളി , ഫാ. ​എ​ബി ഫ്രാ​ൻ​സീ​സ് ഡ്യൂ​റോം , ഫാ. ​മെ​ർ​ട്ട​ൻ ഡി​സി​ൽ​വ എ​ന്നി​വ​ർ ചേ​ർ​ന്ന് പാ​യ​സ​വി​ഭ​വ​ങ്ങ​ൾ ആ​ശീ​ർ​വ​ദി​ച്ചു.


എ​ണ്ണാ​യി​രം ലി​റ്റ​ർ പാ​യ​സ​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം 25,000 നേ​ർ​ച്ച പാ​ഴ്സ​ലു​ക​ളും 25,000 ട്വി​ൻ പാ​യ​സ​വും ന​ൽ​കു​ന്നു​ണ്ട്.


മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് നേ​ർ​ച്ച​സ​ദ്യ ഒ​രു​ക്കു​ന്ന​ 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തു പ്ര​സു​ദേ​ന്തി വാ​ഴ്ച്ച​യെ​തു​ട​ർ​ന്ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. 30നാ​ണ് ഊ​ട്ടു തി​രു​നാ​ൾ.

District News

വ​ജ്ര​ജൂ​ബി​ലി നി​റ​വി​ൽ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് നേ​ത്ര​വി​ഭാ​ഗം

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്‌​താ​ൽ​മോ​ള​ജി വ​ജ്ര​ജൂ​ബി​ലി​യി​ൽ. ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് 1964 ൽ ​ആ​രം​ഭി​ച്ച നേ​ത്ര ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടി​നി​ടെ കാ​ഴ്ച​യു​ടെ ലോ​ക​ത്ത് മി​ക​ച്ച സേ​വ​നം സ്വ​ന്ത​മാ​ക്കി​യ​വ​ർ അ​നേ​ക​രാ​ണെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​ക്കാ​പ്പി​ള്ളി പ​റ​ഞ്ഞു.


ഡോ ​എം.​എ​സ്. ശു​ക്ല ആ​യി​രു​ന്നു നേ​ത്ര​ചി​കി​ത്സാ​വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​ത്തെ ഡോ​ക്ട​ർ. 1969 ൽ ​ഡോ.​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ചു​മ​ത​ല​യേ​റ്റു. 1970 ൽ ​ഇ​ന്ത്യ​യി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ആ​ദ്യ നേ​ത്ര ബാ​ങ്ക് എ​ൽ​എ​ഫി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ടു. ആ​ദ്യ ക​ണ്ണു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ , ക​ണ്ണി​ന​ക​ത്തു ലെ​ൻ​സ്‌ വ​ച്ചു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ ശ​സ്ത്ര​ക്രി​യ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ദ്യ നേ​ത്ര​ര​ക്ഷാ​പ​ദ്ധ​തി എ​ന്നി​വ കേ​ര​ള​ത്തി​ൽ ആ​ദ്യം ന​ട​പ്പി​ലാ​ക്കി. സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.


2008 ൽ ​ഈ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ​ക്കു രാ​ജ്യം ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സി​നു പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച​ത് എ​ൽ​എ​ഫി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​യി. 1982 ല്‍ ​ആ​ശു​പ​ത്രി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി നേ​ത്ര ചി​കി​ത്സാ വി​ഭാ​ഗം സി​ബി​എം ഒ​ഫ്താ​ൽ​മി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന പേ​രി​ൽ നാ​ല് നി​ല​ക​ളു​ള്ള പ്ര​ത്യേ​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. 2012 ൽ ​എ​ട്ടു നി​ല​ക​ളു​ള്ള പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലേ​ക്ക് നേ​ത്ര ചി​കി​ത്സാ​കേ​ന്ദ്രം മാ​റി.

 

ആ​ഘോ​ഷം നാ​ളെ


അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്‌​താ​ൽ​മോ​ള​ജി​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും ആ​ശു​പ​ത്രി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​ന​വും നാ​ളെ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ഴ്സിം​ഗ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ന​വീ​ക​രി​ച്ച ലാ​ബ്, ലി​റ്റി​ൽ ഫ്ള​വ​ർ ഡ​യ​ഗ്നോ​സ്‌​റ്റി​ക്‌ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി നി​ർ​വ​ഹി​ക്കും.


റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ, ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് കു​ന്ന​ത്തൂ​ർ, നേ​ത്ര​ചി​കി​ത്സ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. നേ​ത്ര​വി​ഭാ​ഗ​ത്തി​ല്‍ 25 വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള​വ​രെ ആ​ദ​രി​ക്കും.

Kerala

അ​ങ്ക​മാ​ലി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം; ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

അ​ങ്ക​മാ​ലി: തു​റ​വൂ​രി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ റോ​ഡി​ല്‍​വ​ച്ച് യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം. സം​ഭ​വ​ത്തി​ല്‍ ഒ​ഡീ​ഷ സ്വ​ദേ​ശി സ​ന്ത​നു ബി​ശ്വാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യി​രു​ന്ന ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. തു​റ​വൂ​ര്‍ ഭാ​ഗ​ത്തെ ക​ട​യി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി മ​ട​ങ്ങി​യ 36-കാ​രി​ക്ക് നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം.

ഇ​വ​രെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട ശേ​ഷം വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ച് അ​ഴി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഇ​തു​വ​ഴി ബൈ​ക്കി​ല്‍ വ​ന്ന​വ​ര്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് യു​വ​തി ര​ക്ഷ​പെ​ട്ട​ത്. പി​ന്നീ​ട് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Up