x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി എ​ൽ​എ​ഫിൽ നേ​ത്ര​വി​ഭാ​ഗം വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന​വും ആ​ശു​പ​ത്രി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും


Published: October 26, 2025 04:26 AM IST | Updated: October 26, 2025 04:26 AM IST

അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓഫ് ഒഫ്‌​താ​ൽ​മോ​ള​ജി​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും ആ​ശു​പ​ത

അ​ങ്ക​മാ​ലി : ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ(​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഫ്‌​താ​ൽ​മോ​ള​ജി) വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും ആ​ശു​പ​ത്രി സ്‌​ഥാ​പ​ക​ദി​ന പൊ​തു​യോ​ഗ​വും പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ധു​നി​ക നേ​ത്ര​ചി​കി​ത്സ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഇ​വി​ടു​ത്തെ നേ​ത്ര​ചി​കി​ത്സാ കേ​ന്ദ്രം രാ​ജ്യ​ത്തി​ന് മു​ഴു​വ​ൻ മാ​തൃ​ക​യാ​ണെ​ന്നും സം​സ്‌​ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി അ​ങ്ക​മാ​ലി​യെ കേ​ര​ള​ത്തി​ന്‍റെ കാ​ഴ്ച​യു​ടെ ത​ല​സ്ഥാ​ന​മാ​ക്കി മാ​റ്റി​യെ​ന്നും മ​ല​ബാ​റു​കാ​ർ​ക്ക് കാ​ഴ്ച​യു​ടെ അ​വ​സാ​ന വാ​ക്കാ​ണ് ഈ ​ആ​ശു​പ​ത്രി​യെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു.

എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ രീ​തി​യി​ൽ ന​വീ​ക​രി​ച്ച ലാ​ബ്, ലി​റ്റി​ൽ ഫ്ള​വ​ർ ഡ​യ​ഗ്നോ​സ്‌​റ്റി​ക്‌ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍ററി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി നി​ർ​വ​ഹി​ച്ചു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും നേ​ത്ര​ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി, സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് കു​ന്ന​ത്തൂ​ർ, ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പൊ​ന്തേ​മ്പി​ള്ളി, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ക​ള​പ്പു​ര​ക്ക​ൽ, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷി​യോ പോ​ൾ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട് ഡോ. ​ജോ​ൺ ഏ​ബ്ര​ഹാം, നേ​ത്ര​ചി​കി​ത്സാ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, വാ​ർ​ഡ് മെ​മ്പ​ർ സാ​ജു നെ​ടു​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Little Flower Hospital and Research Centre Angamaly

Recent News

Up