Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bible

Europe

ഡ​ബ്ലി​നി​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച

ഡ​ബ്ലി​ൻ: പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പ്ര​ചോ​ദ​ന​ത്തി​ൽ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ആ​രം​ഭി​ച്ച അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ ഡ​ബ്ലി​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഡ​ബ്ലി​ൻ ബ്യൂ​മൗ​ണ്ടി​ലു​ള്ള ബ്ലെ​സ്ഡ് മാ​ർ​ഗ​ര​റ്റ് ബോ​ൾ ദേ​വാ​ല​യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ക.

ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് യു​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി വി​ശ്വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡ​ബ്ലി​നി​ലെ ഈ ​ആ​ത്മീ​യ സം​ഗ​മം.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി (എ​എ​ഫ്സി​എം) ആ​ണ് പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. അ​യ​ർ​ല​ൻ​ഡി​ലെ​യും യു​കെ​യി​ലെ​യും എ​എ​ഫ്സി​എം ശു​ശ്രൂ​ഷ​ക​രും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും ചേ​ർ​ന്നാ​ണ് ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി - ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ ഈ ​ശു​ശ്രൂ​ഷ, കു​ടും​ബ​ങ്ങ​ളെ ആ​ത്മീ​യ​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ശ്വാ​സ​ത്തി​ൽ നി​ന്ന് അ​ക​ന്നു പോ​കു​ന്ന സ​മൂ​ഹ​ങ്ങ​ളെ വീ​ണ്ടും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

തി​ന്മ വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ശ്വാ​സ സ​മൂ​ഹ​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ക്രൈ​സ്ത​വ സാ​ക്ഷ്യം ന​ൽ​കാ​ൻ സ​ജ്ജ​രാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വെ​ൻ​ഷ​ന്‍റെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​എ​ഫ്സി​എം അ​യ​ർ​ല​ൻ​ഡ് ഏ​വ​രെ​യും ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

District News

ബൈ​ബി​ളി​ലെ മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ മൂ​ന്നു​വ​യ​സു​കാ​ര​ന് ഹൃ​ദി​സ്ഥം

പ​ന്ത​ളം: വേ​ദ​പു​സ്ത​ക​ത്തി​ലെ മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ ആ​ദം തോ​മ​സ് നി​തി​ന്‍ എ​ന്ന മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ അ​ധ​ര​ത്തി​ല്‍ നി​ന്നു മു​ത്തു പോ​ലെ പൊ​ഴി​യു​മ്പോ​ള്‍ അ​ത്ഭു​ത​ത്തോ​ടൊ​പ്പം ദി​വ്യ അ​നു​ഭൂ​തി​യാ​ണ് കേ​ള്‍​വി​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. കേ​വ​ലം ഒ​രു മി​നി​റ്റ് ഒ​രു സെ​ക്ക​ന്‍​ഡ് കൊ​ണ്ട് ബൈ​ബി​ളി​ലെ 73 പു​സ്ത​ക​ങ്ങ​ളു​ടെ പേ​രു​ക​ള്‍ നി​ര്‍​ത്താ​തെ ഉ​ച്ച​രി​ച്ച​പ്പോ​ള്‍ ആ​ദം ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സി​ല്‍ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കു​ള​ന​ട​യി​ല്‍ കൈ​പ്പു​ഴ നോ​ര്‍​ത്ത് പ​ള്ളി​വാ​തു​ക്ക​ല്‍ ഹൗ​സി​ല്‍ നി​തി​ന്‍ പി. ​തോ​മ​സി​ന്‍റെ​യും ജി​ത്തു തെ​രേ​സ ജോ​ര്‍​ജി​ന്‍റെ​യും മ​ക​നാ​ണ് ആ​ദം. അ​മ്മ ജി​ത്തു സ്‌​നേ​ഹ​ത്തോ​ടും ക്ഷ​മ​യോ​ടും കൂ​ടി ന​ല്‍​കി​യ പ​രി​ശീ​ല​ന​മാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​നെ ഇ​ന്ത്യ ബു​ക്ക് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ എ​ത്തി​ച്ച​ത്. വേ​ദ​പു​സ്ത​ക​ത്തി​ലെ സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ദം വ്യ​ക്ത​ത​യോ​ടു കൂ​ടി കാ​ണാ​തെ പ​റ​യു​മ്പോ​ള്‍ ആ​രും മി​ഴി​ച്ചി​രു​ന്നു പോ​കും. കു​ട്ടി​ക്കാ​ലം മു​ത​ലേ എ​ന്ത് കേ​ട്ടാ​ലും ഒ​റ്റ​യ​ടി​ക്ക് ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന കു​ട്ടി​യു​ടെ ക​ഴി​വി​നെ മാ​താ​പി​താ​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞു.

ആ​ദ​ത്തി​ന്‍റെ പി​താ​വ് നി​തി​ന്‍ തോ​മ​സ് ന​ല്‍​കി​യ പി​ന്തു​ണ​യാ​ണ് കു​ട്ടി​യെ ഇ​ന്ത്യ ബു​ക്ക് റെ​ക്കോ​ര്‍​ഡ്‌​സി​ലേ​ക്ക് പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള പ്ര​ചോ​ദ​നം. ഈ ​അ​പൂ​ര്‍​വ​ നേ​ട്ടം കേ​വ​ലം ഒ​രു റെ​ക്കോ​ര്‍​ഡ് മാ​ത്ര​മ​ല്ല ഓ​രോ കു​ട്ടി​യിലും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ക​ഴി​വു​ക​ളു​ടെ ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​ണ​ന്ന് അ​മ്മ ജി​ത്തു പ​റ​യു​ന്നു.
പി​താ​വ് നി​തി​ന്‍ ഖ​ത്ത​റി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​ണ്. അ​മ്മ ജി​ത്തു ദു​ബാ​യി​ല്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നി​യ​റു​മാ​ണ്.

District News

അ​​തി​​രൂ​​പ​​ത ബൈ​​ബി​​ള്‍ ക​​ലോ​​ത്സ​​വം: ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന​​യ്ക്ക് ഓ​​വ​​റോ​​ള്‍

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ന്നു​​വ​​ന്ന ബൈ​​ബി​​ള്‍ ക​​ലോ​​ത്സ​​വം സ​​മാ​​പി​​ച്ചു.ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന ഒ​​ന്നാം സ്ഥാ​​ന​​വും തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന ര​​ണ്ടാം സ്ഥാ​​ന​​വും തു​​രു​​ത്തി ഫൊ​​റോ​​ന മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.

തെ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം ഫൊ​​റോ​​ന ജേ​​താ​​ക്ക​​ളാ​​യി. ചാ​​മ്പ്യ​​ന്‍ സ്‌​​കൂ​​ള്‍ പ​​ട്ടം 200 കു​​ട്ടി​​ക​​ള്‍​ക്ക് മു​​ക​​ളി​​ലു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ ചെ​​ത്തി​​പ്പു​​ഴ ഡോ​​ണ്‍ ബോ​​സ്‌​​കോ സ​​ണ്‍​ഡേ സ്‌​​കൂ​​ളും 200 കു​​ട്ടി​​ക​​ളി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​റു​​നൂ​​റ്റ​​മ്പാ​​ടം തി​​രു​​ഹൃ​​ദ​​യ സ​​ണ്‍​ഡേ​​സ്‌​​കൂ​​ളും ക​​ര​​സ്ഥ​​മാ​​ക്കി.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ​​മാ​​പ​​ന​സ​​ന്ദേ​​ശം ന​​ല്‍​കി. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​വ​​ര്‍​ഗീ​​സ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബോ​​ബി തോ​​മ​​സ് വ​​ടാ​​ശേ​​രി​​ല്‍, ക​​ണ്‍​വീ​​ന​​ര്‍ സി​​ജോ ആ​​ന്‍റ​ണി, സി​​സ്റ്റ​​ര്‍ സാ​​രൂ​​പ്യ എ​​സ് ഡി, ​ബേ​​ര്‍​ണി ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Up