ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ കോർത്തിണക്കി ബ്രദർസ് ബാൻഡ് തയ്യാറാക്കിയ ഗാനം യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. മൂന്നു മിനിറ്റ് മാത്രമാണ് ഈ ഗാനത്തിന്റെ ദൈർഘ്യം.
ഈ പാട്ട് തയ്യാറാക്കിയിരിക്കുന്നത് ഒരു കുടുംബത്തിലെ ആറു സഹോദരങ്ങളാണ്. ബ്രദേഴ്സ് ബാൻഡ് എന്നറിയപ്പെടുന്ന ഇവരുടെ കൂട്ടായ്മ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോടാണ്.
ഡോണ, സ്റ്റെജി, സുതൻ പ്രകാശ് എന്നിവരാണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് സുതൻ പ്രകാശ്, വിപിൻ പ്രകാശ് എന്നിവരാണ്.
Tags : Bible song musical album