x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തും മ​ത​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മ​ല്ല: അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി


Published: December 10, 2025 02:47 AM IST | Updated: December 10, 2025 02:47 AM IST

ല​​​​ക്നോ: ബൈ​​​​ബി​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തോ മ​​​​ത​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തോ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്ന് അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ല​​​​ക്നോ ബെ​​​​ഞ്ച്.

ബൈ​​​​ബി​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തും മ​​​​ത​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 25-ാം അ​​​​നു​​​​ച്ഛേ​​​​ദം ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നു കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. പ്ര​​​​ലോ​​​​ഭ​​​​നം, ബ​​​​ല​​​​പ്ര​​​​യോ​​​​ഗം, വ​​​​ഞ്ച​​​​ന എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ മ​​​​തം മാ​​​​റ്റാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ അ​​​​ത് 2021ലെ ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​കൂ. മ​​​​തി​​​​യാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളോ പ​​​​രാ​​​​തി​​​​ക​​​​ളോ ഇ​​​​ല്ലാ​​​​തെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന​​​​നി​​​​യ​​​​മം ചു​​​​മ​​​​ത്തി കേ​​​​സെ​​​​ടു​​​​ത്ത യു​​​​പി പോ​​​​ലീ​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യെ കോ​​​​ട​​​​തി രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

രാം ​​​​കേ​​​​വ​​​​ൽ പ്ര​​​​സാ​​​​ദും ഏ​​​​താ​​​​നും പേ​​​​രും ചേ​​​​ർ​​​​ന്നു ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ൽ. സു​​​​ൽ​​​​ത്താ​​​​ൻ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ധാ​​​​മാ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 17ന് ​​​​ത​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത എ​​​​ഫ്ഐ​​​​ആ​​​​ർ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് കു​​​​റ്റാ​​​​രോ​​​​പി​​​​ത​​​​ർ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഏ​​​​റെ ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും 2023ലെ ​​​​ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സ​​​​ൻ​​​​ഹി​​​​ത പ്ര​​​​കാ​​​​ര​​​​വും വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചേ​​​​ർ​​​​ത്താ​​​​യി​​​​രു​​​​ന്നു എ​​​​ഫ്ഐ​​​​ആ​​​​ർ.

പ്ര​​​​തി​​​​ക​​​​ൾ പ്രാ​​​​ർ​​​​ഥ​​​​നാ​​​​യോ​​​​ഗം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച് ദ​​​​ളി​​​​ത​​​​ർ​​​​ക്കും പാ​​​​വ​​​​പ്പെ​​​​ട്ട സ്ത്രീ​​​​ക​​​​ൾ​​​​ക്കും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ബൈ​​​​ബി​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തെ​​​​ന്നും അ​​​​വ​​​​രെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ച് മ​​​​നോ​​​​ജ്കു​​​​മാ​​​​ർ സിം​​​​ഗ് എ​​​​ന്ന​​​​യാ​​​​ൾ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

എ​​​​ന്നാ​​​​ൽ, ബൈ​​​​ബി​​​​ളു​​​​ക​​​​ളും എ​​​​ൽ​​​​ഇ​​​​ഡി സ്ക്രീ​​​​നും കൈ​​​​വ​​​​ശം വ​​​​ച്ചു​​​​വെ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ മാ​​​​ത്രം ഒ​​​​രാ​​​​ളെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രോ​​​​പി​​​​ച്ച് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത പോ​​​​ലീ​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി അ​​​​തി​​​​രു​​​​ക​​​​ട​​​​ന്ന​​​​താ​​​​ണെ​​​​ന്നും പ്ര​​​​ലോ​​​​ഭ​​​​ന​​​​മോ ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​മോ ന​​​​ട​​​​ന്ന​​​​താ​​​​യി തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ബ​​​​ബി​​​​ത റാ​​​​ണി, അ​​​​ബ്‌​​​​ദു​​​​ൾ മൊ​​​​യി​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി. കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ആ​​​​രും പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​വ​​​​രാ​​​​തി​​​​രു​​​​ന്നി​​​​ട്ടും പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത് നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.

രാ​​​​ജേ​​​​ന്ദ്ര ബി​​​​ഹാ​​​​രി ലാ​​​​ൽ vs സ്റ്റേ​​​​റ്റ് ഓ​​​​ഫ് യു​​​​പി കേ​​​​സി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച മു​​​​ൻ ഉ​​​​ത്ത​​​​ര​​​​വും ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു. പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മ്പോ​​​​ൾ പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഊ​​​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ​​​​ക്കു ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ൽ. മ​​​​ത​​​​വി​​​​ശ്വാ​​​​സം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള പൗ​​​​ര​​​​ന്‍റെ അ​​​​വ​​​​കാ​​​​ശം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​വി​​​​ധി​​​​യെ​​​​ന്ന് നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Tags : Allahabad High Court Bible Distributing religious propaganda

Recent News

Up