Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bihar Legislative Assembly

പ്രേം ​കു​മാ​ർ ബി​ഹാ​ർ നി​യ​മ​സ​ഭ സ്പീ​ക്ക​ർ; ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച

പാ​റ്റ്ന: 18-ാം ബി​ഹാ​ർ നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി പ്രേം ​കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗ​യാ​ജി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു വി​ജ​യി​ച്ച ബി​ജെ​പി എം​എ​ൽ​എ​യാ​ണ് അ​ദ്ദേ​ഹം. എ​തി​രി​ല്ലാ​തെ​യാ​ണ് പ്രേം ​കു​മാ​ർ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ്രേം ​കു​മാ​റി​നെ സ്പീ​ക്ക​റാ​ക്ക​ണ​മെ​ന്ന ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യു​ടെ പ്ര​മേ​യം സ​ഭ ശ​ബ്ദ വോ​ട്ടോ​ടെ പാ​സാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വും ചേ​ർ​ന്നു പ്രേം ​കു​മാ​റി​നെ സ്പീ​ക്ക​ർ ഡ​യ​സി​ലേ​ക്ക് ആ​ന​യി​ച്ചു.

പ്രോ​ടേം സ്പീ​ക്ക​ർ ന​രേ​ന്ദ്ര നാ​രാ​യ​ൺ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ഭാ ന​ട​പ​ടി​ക​ൾ. തി​ങ്ക​ളാ​ഴ്ച​യാ​ണ് 18-ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ തി​ങ്ക​ളാ​ഴ്ച എം​എ​ൽ​എ​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. പ്രോ​ടേം സ്പീ​ക്ക​റാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

നി​യ​മ​സ​ഭ​യു​ടെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്ന് സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം പ്രേം ​കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു.

 

Latest News

Up