പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്. 121 മണ്ഡലങ്ങളാണ് ഇന്നു വിധിയെഴുതുക. 1314 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ആകെ വോട്ടർമാർ 3.75 കോടി. ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാർഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ്കുമാർ സിൻഹ, തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് യാദവ് തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.
11നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. 14നാണ് ഫലപ്രഖ്യാപനം.
Tags : Bihar Legislative Assembly Bihar election Bihar assembly election