Samskarikam
ടോം തോമസ് തോട്ടയ്ക്കാട്
പേജ്: 176 വില: ₹ 350
ഇമെയിൽ: [email protected]
നെഞ്ചിൽ ഒളിപ്പിച്ചുവച്ച പ്രണയച്ചിതയിൽ സ്വയം എരിഞ്ഞടങ്ങേണ്ടിവരുന്ന മനുഷ്യ മഹാസങ്കടങ്ങളുടെ കഥപറയുന്ന നോവൽ.
ബൈബിൾ പശ്ചാത്തലമാകുന്ന ആഖ്യാനം.
Samskarikam
ഫാ.ഡോ. അരുൺ കലമറ്റത്തിൽ
പേജ്: 104 വില: ₹ 150
കാർമൽ പബ്ലിക്കേഷൻസ്, തിരുവനന്തപുരം
ഫോൺ: 9446037253
ദൈവിക വെളിപാടിന്റെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും അടിസ്ഥാന ദൈവശാസ്ത്ര വീക്ഷണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകം.
ഒരു ഹാൻഡ്ബുക്ക് പോലെ ഉപയോഗിക്കാൻ കഴിയും.
Book Review
ഫാ.ഡോ. അരുൺ കലമറ്റത്തിൽ
പേജ്: 104 വില: ₹ 150
കാർമൽ പബ്ലിക്കേഷൻസ്, തിരുവനന്തപുരം
ഫോൺ: 9446037253
ദൈവിക വെളിപാടിന്റെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും അടിസ്ഥാന ദൈവശാസ്ത്ര വീക്ഷണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകം.
ഒരു ഹാൻഡ്ബുക്ക് പോലെ ഉപയോഗിക്കാൻ കഴിയും.
Book Review
"എംറ്റി സ്പെയ്സ്; ബാഷ്പീകൃതയുടെ ആറാംവിരൽ' പുസ്തകം വരുന്നുവെന്നറിഞ്ഞപ്പോൾത്തന്നെ വായിക്കണം എന്നുറപ്പിച്ചിരുന്നു. മറ്റൊന്നുംകൊണ്ടല്ല, എം.ടി.യുടെ ആദ്യഭാര്യ പ്രമീളാനായരെ സംബന്ധിച്ചതായതുകൊണ്ടുതന്നെ. ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് എം.ടി. എം.ടി. മാത്രമല്ല, വാല്മീകിയും വ്യാസനും തുടങ്ങി എന്നെപ്പോലെ അതിസാധാരണക്കാരനായ വായനക്കാരനു പരിചിതരായ എഴുത്തുകാരുടെ മാത്രമല്ല, അവരെക്കുറിച്ചുള്ള രചനകളും വായിക്കാനും ഔത്സുക്യം കൂടുതലുണ്ട്. വ്യാസൻ രചിച്ച മഹാഭാരതം വായിച്ചപ്പോൾ പുലർത്തിയ ഗൗരവം, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതം വായിച്ചപ്പോഴും കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം, രണ്ടാമൂഴം, യയാതി, കർണൻ തുടങ്ങി ശകുനിയെ വരെ നായകനാക്കി പലരും ആധ്യാത്മിക മാസികകളിൽവരെ എഴുതിയത് വായിച്ചപ്പോഴും പുലർത്താൻ സാധിച്ചിട്ടുണ്ട്. അതു വ്യാസൻ എന്ന എഴുത്തുകാരനെ പ്രീതിപ്പെടുത്താനോ, വിധേയത്വംപുലർത്താനോ, സ്വാധീനശക്തി കണ്ടിട്ടോ അല്ലല്ലോ.
വാൽമീകി എന്ന പേര് കേൾക്കുമ്പോഴേക്കും "അറിയോ? അയാളേ പണ്ടു കാട്ടാളനായിരുന്നു. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു സന്യാസത്തിനുപോയവനാ, അയാളുടെയുള്ളിലെ ആണധികാരം രചനയിലുമുണ്ട്’ എന്നൊക്കെ പുളിച്ചുതികട്ടാറുമില്ല. ഇവരുടെയൊക്കെ കൃതികൾ വായിക്കുന്നു. ഇഷ്ടപ്പെട്ടാൽ നന്ന്. ഇല്ലെങ്കിൽ നഷ്ടമായ പണത്തെയോർത്തു സ്വയം പഴിക്കുന്നു.
സാമൂഹികവിരുദ്ധമായ പ്രവൃത്തികൾ ഉണ്ടാകാത്തിടത്തോളം കലാകാരന്റെ കലാസൃഷ്ടിയെക്കുറിച്ചു മാത്രമേ ആലോചിക്കാറുള്ളൂ. അല്ലെങ്കിൽ സാമൂഹത്തിനു മുന്നിൽവയ്ക്കുന്ന അവരുടെ നിലപാടിൽ അതൃപ്തിയുണ്ടെകിൽ അനുസൃതമായ മറുപടി അറിയിക്കാം. അതിലുപരി ഇടപെടേണ്ട വ്യക്തിപരമായ അടുപ്പം ഇവരോടൊന്നുമില്ലെങ്കിൽ. അതുകൊണ്ടല്ലാംതന്നെ പ്രമീളാനായരെക്കുറിച്ച് ദീദിയും എച്മുക്കുട്ടിയും രചിച്ച പുസ്തകം വാങ്ങിയതിനു പ്രധാന കാരണം അവർ എം.ടി.യുടെ ആദ്യ ഭാര്യ ആയതുകൊണ്ടുതന്നെയാണ്. അതുതന്നെയാണല്ലോ ഈ പുസ്തകത്തിന്റെ മൂല്യവും.
ഈ ലോകത്തുള്ള 195 രാഷ്ട്രങ്ങളിൽ, ഏഷ്യ ഭൂഖണ്ഡത്തിൽ, ഇന്ത്യാ രാജ്യത്തിൽ, കേരളത്തിൽ, കോഴിക്കോട് എത്ര ആണുങ്ങൾ നിസാര കാര്യങ്ങൾക്കു ഭാര്യയെ പീഡിപ്പിക്കുന്നു? ഉപേക്ഷിക്കുന്നു ? അവരുടെയെല്ലാം പുസ്തകംപോയിട്ട് എണ്ണമെങ്കിലും കണക്കാക്കാൻ എച്മുക്കുട്ടി, പ്രധാനമായി ദീദി ശ്രമിച്ചിട്ടുണ്ടോയെന്നറിയില്ല. അപ്പോ കാരണം എം.ടി.യാകുന്നു.
വിവാദങ്ങൾ
പുസ്തകത്തിലേക്കുള്ള വേഗം കൂട്ടിയത് വിവാദങ്ങൾതന്നെ. അച്ഛനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന അശ്വതിയുടെയും സിതാരയുടെയും ഫേസ്ബുക് പോസ്റ്റ്, കുടുംബത്തിന്റെ അനുവാദമില്ലെന്നത്, വീട്ടിലെ കുട്ടികൾക്കു ഭാവിയിലുണ്ടാകാവുന്ന വേദനയെക്കുറിച്ചു മാധ്യമങ്ങൾക്കു മുന്നിലുള്ള അശ്വതിയുടെ പ്രസ്താവങ്ങൾ. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട എല്ലാ സൃഷ്ടിയോടും പൊതുവിൽ ഏതു കുടുംബവും പുലർത്തുന്ന മനോഭാവം. പക്ഷെ, എന്നെ ആകർഷിച്ചത് ദീദിയുടെ മറുപടികളാണ്. അനുവാദം ആവശ്യമില്ലെന്നും എം.ടി.യെക്കുറിച്ചില്ല, പ്രമീളാനായരെക്കുറിച്ചാണ് പുസ്തകമെന്നതും. ആ മറുപടിയിലുള്ള കുസൃതിയും ആത്മവിശ്വാസവും ‘എംറ്റി സ്പെയ്സ്’ എന്ന പേരും തലക്കെട്ടിന്റെ രൂപകൽപനയും അദ്ഭുതസൃഷ്ടിയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചു.
എംടി മയം
പുസ്തകമെടുത്തു, കടകവിരുദ്ധമാണ് രൂപകൽപന. ദീദിയുടെ ഒരു ഭാഗത്തും തലതിരിച്ചാൽ എച്മുക്കുട്ടിയുടെയും. ടി. ദാമോദരൻ എന്ന ത്രസിപ്പിച്ച എഴുത്തുകാരന്റെ മകൾ എന്ന വിലാസം ദീദി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ അധികപരിഗണന, അല്ലെങ്കിൽ അറിവുവച്ചു ദീദിയുടെ ഭാഗം വായിച്ചുതുടങ്ങി. ഉള്ളടക്കം വായിക്കുന്നവർക്കു വിടുന്നു. പക്ഷേ, ചില ചോദ്യങ്ങൾ ആദ്യംമുതലേ തലപൊക്കി. എം.ടി.യെക്കുറിച്ചു എഴുതിയിട്ടില്ല എന്ന അവകാശവാദത്തിനുത്തരം എം.ടി.യില്ലാത്ത ഒരു പേജോ, ഖണ്ഡികയോ കാണിച്ചുതരാമോ എന്നാണ്. പ്രമീളാനായരുടെ പേരിലാണ് പുസ്തകമെങ്കിലും അവരെക്കാൾ എത്രയോ ഇരട്ടി എം.ടി. ഇതിൽ തെളിഞ്ഞുനിൽക്കുന്നു. എം.ടി.യുടെ സ്വാധീനശക്തിയാൽ ഇല്ലാതാക്കപ്പെട്ടു എന്ന് ആവർത്തിക്കുന്നതല്ലാതെ പ്രമീളാനായരുടെ വ്യക്തിത്വം, പ്രതിഭ സ്ഥാപിക്കുന്നതിനുള്ള എന്ത് ശ്രമമാണ് ദീദി രചനയിലൂടെ നടത്തിയതെന്നു മനസിലാകുന്നില്ല. എം.ടി.യുടെ സംഹാരശക്തി മിക്കതും അദൃശ്യമാണുതാനും. അമ്മയുടെ സുഹൃത്ത്, മെന്റോർ, എന്നൊക്കെയുള്ള ചില വ്യക്തിബന്ധങ്ങൾ. ചിതിക്കിടക്കുന്നൊരു ചെറു ജീവചരിത്രം.
Book Review
പേജ്: 96 വില: ₹ 120
കാർമൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോൺ: 9061123699
ദരിദ്രരോടുള്ള സ്നേഹത്തെക്കുറിച്ച് എല്ലാ ക്രൈസ്തവർക്കുമുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക ഉദ്ബോധനം.
ഫാ. ജെയിംസ് ആലക്കുഴിയിൽ ഒസിഡി നിർവഹിച്ച പരിഭാഷ.
Samskarikam
എഡിറ്റർ: ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
പേജ്: 408 വില: ₹ 299
ഒഐആർഎസ്ഐ പബ്ലിക്കേഷൻസ്, കോട്ടയം
രണ്ടാം വത്തിക്കാൻ സൂനഹദോസിനെ സ്വാധീനിച്ച 20 ദൈവശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള പഠനം. വായനക്കാർക്ക് വിസ്മയഭരിതമായ ഉൾക്കാഴ്ചകൾ സമ്മാനിക്കുന്നു.
Samskarikam
പേജ്: 80 വില: ₹ 130
സെന്റ് പോൾസ്, എറണാകുളം
ഫോൺ: 9961051381
വിശുദ്ധ കുർബാന എന്ന ശ്രേഷ്ഠമായ അനുഭവത്തിൽ എങ്ങനെ പങ്കുകൊള്ളണമെന്ന് ദൈവ വചനത്തിന്റെയും വിശുദ്ധരുടെ ജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ പഠിപ്പിക്കുന്ന പുസ്തകം.
Book Review
പേജ്: 80 വില: ₹ 130
സെന്റ് പോൾസ്, എറണാകുളം
ഫോൺ: 9961051381
വിശുദ്ധ കുർ
ബാന എന്ന ശ്രേഷ്ഠമായ അനുഭവത്തിൽ എങ്ങനെ പങ്കുകൊള്ളണമെന്ന് ദൈവ വചനത്തിന്റെയും വിശുദ്ധരുടെ ജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ പഠിപ്പിക്കുന്ന പുസ്തകം.
Book Review
പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിന്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം.
ജീവിതാനുഭവങ്ങൾ ശക്തമായി കത്തിജ്വലിക്കുമ്പോൾ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരൻ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ "കഥാകാരന്റെ കനൽവഴികൾ' ഇരുളടഞ്ഞ താഴ്വാരങ്ങൾ താണ്ടി നവ്യനഭസിലേക്ക് കുതിച്ചുയർന്ന കനൽപക്ഷി തന്നെയാണ്.
തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയിൽ ആവിഷ്കരിക്കുന്നതിൽ എഴുത്തുകാരൻ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകൾ കൊണ്ട് എഴുത്തിനെ വർണാഭമാക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗസിദ്ധി ആർക്കാണ് കാണാതെ പോകുവാനാകുക?
ലക്ഷ്യബോധത്തോടെ നോല്മ്പ് നോൽക്കുന്ന ഒരു വെളിച്ചപ്പാടിനേ കനൽച്ചാട്ടത്തിൽ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകൾ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട് എല്ലാവർക്കും ആദരണീയയായ "അമ്മ' ആയത്.
സങ്കീർണവും പ്രക്ഷുബ്ധവുമായ ജീവിതസാഹചര്യങ്ങൾ തീർത്ത പൊള്ളുന്ന പാതയിലൂടെ യാതൊന്നിനെയും കൂസാതെ മരണത്തെ മുന്നിൽ കണ്ട് ജീവിതമുഹൂർത്തങ്ങളിലൂടെ വിജയിച്ചുമുന്നേറുന്ന ഒരു വെളിച്ചപ്പാടിനെയാണ് ഈ സൃഷ്ടിയിലൂടെ നമുക്ക് ദർശിക്കാനാവുന്നത്. ആ സഹനകഥ സഹ ജീവികൾക്കുപകരിക്കും വിധം പ്രകടിപ്പിക്കുവാനുള്ള മാനസികാവസ്ഥ പ്രശംസനീയം തന്നെ.
സ്വന്തം കിഡ്നി ദാനമായി നൽകുമ്പോൾ അടുത്തുനിന്ന നഴ്സിനോട് പറയുന്നു. ഇത് ആരോടും പറയരുത്, പറഞ്ഞാൽ എന്റെ അടുത്ത കിഡ്നിയ്ക്കും ആൾക്കാർ വരുമെന്ന്. ആശങ്കപ്പെടേണ്ട ഈ സാഹചര്യത്തെ എത്ര സരസമായിട്ടാണ് കഥാകാരൻ അവതരിപ്പിക്കുന്നത്.
ഒരു നോവലിനേക്കാൾ, ഒരു സിനിമയേക്കാൾ സാഹിത്യത്തിന്റെ മണിമുറ്റത്ത് ഈ ആത്മകഥ താരും തളിരും നിറഞ്ഞുതന്നെയാണ് നിൽക്കുന്നത്. അതു വായനക്കാരനെ അനുഭൂതി തല ത്തിൽ എത്തിക്കുന്നു.
പലപ്പോഴും മനുഷ്യമനസിന്റെ സംഘർഷങ്ങൾ തന്നെയാണ് സാഹിത്യപ്പിറവിയുടെ അടിയൊഴുക്കുകൾ. മാനവരാശിക്ക് മനുഷ്യത്വം അല്ലെങ്കിൽ വിവേകബുദ്ധി നഷ്ടപ്പെടുമ്പോൾ അത് തിരിച്ചറിയുന്നവരും തിരുത്തപ്പെടുന്നവരുമാണ് സർഗ്ഗപ്രതിഭകൾ.
ഇവിടെയും മുറിവേറ്റവന്റെ നീറ്റൽ തിരിച്ചറിയുവാനുള്ള മനഃസാക്ഷി എഴുത്തിൽ മാത്രമല്ല പ്രവൃ ത്തിയിലും നമുക്ക് കാണിച്ചുതരുന്നു. ഇതു സാഹിത്യലോകത്ത് അസാധാരണമായ ഒരു അനുഭവമാണ്. അതുതന്നെയാണ് ഈ കൃതി ആർത്തിയോടെ പലവട്ടം വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. നന്മ നഷ്ടപ്പെട്ട മനുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ഈ കൃതി ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.
ആത്മസാക്ഷാത്കാരത്തിന്റെ ഉൾച്ചൂടു വഹിക്കുന്ന ഈ സൃഷ്ടിയിലൂടെ ഒരു സൂക്ഷ്മസഞ്ചാരം നടത്തുമ്പോൾ നമ്മുടെ ഹൃദയത്തോട് ചേർന്നു നിന്നുകൊണ്ട് ആത്മാവുമായി സംവ ദിക്കുന്ന ഒരു മിത്രത്തെയാണ് നാം കണ്ടെത്തുന്നത്.
അത്രമേൽ ദൃശ്യാത്മകതയാണ് അദ്ദേഹത്തിന്റെ ഭാഷയുടെ വ്യതിരിക്തത. സംഘട്ടനങ്ങൾ നിറഞ്ഞ ഓരോ അദ്ധ്യായത്തിലും അനുഭവങ്ങളുടെ ഹൃദയത്തുടിപ്പ് നാം കേൾക്കുന്നു. ആ വികാരങ്ങളുടെ അടിച്ചൂടുതട്ടുമ്പോൾ ജീവിതത്തിന്റെ പരിണാമചക്രം എത്ര വിസ്മയകരമാണെന്ന് നാം തിരിച്ചറിയുക കൂടി ചെയ്യുകയാണ്.
ഒരു കാലത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതികളെ വ്യക്തമായി ഈ ആത്മകഥാ ദർപ്പണത്തിലൂടെ നോക്കിക്കാണാം. പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതമൂല്യങ്ങൾ സ്വാംശീകരിച്ച് പൂർണരായ മഹത്വ്യക്തികളെ ഗുരുതുല്യരായി കാണുന്നു. ഇതുപോലുള്ള എഴുത്തുകാർ ഇന്നുണ്ടോ? പോരാട്ട ജീവിതത്തിൽ ഉയർത്തെഴുന്നേൽപ്പിനുള്ള ശക്തിസ്രോതസായി മാറുന്ന ഒട്ടേറെ സന്ദേശങ്ങൾ ഈ കൃതിയിലുടനീളം കാണുന്നു.
"ജനമനസുകളിൽ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാർ' (പേജ് 257) എന്നു പറയുന്നിടത്ത് അനുവാചകനെ സർഗ്ഗാത്മകതയുടെ ലോക ത്തേയ്ക്ക് നയിക്കുന്നു. "പ്രപഞ്ചനാഥൻ മണ്ണിൽ മനുഷ്യനെ സൃഷ്ടിച്ചത് പരസ്പരം കലഹിക്കാനല്ല, സ്നേഹം, ദയ, കാരുണ്യം, സഹാനുഭൂതി എന്നീ നന്മകൾ ചെയ്ത് ജീവിക്കാനാണ്' (പേജ് 264) ഇവിടെ എഴുത്തുകാരൻ നമ്മെ സനാതന മൂല്യങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
"നല്ല നല്ല പുസ്തകങ്ങൾ വായിച്ച് അറിവുനേടണം. അറിവില്ലെങ്കിൽ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണിൽ പുഴുക്കളെപ്പോലെ വലിഞ്ഞുവലിഞ്ഞു മരണത്തിലെത്താം' (പേജ് 264) എന്നതിൽ വായിച്ചു വിളയേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുന്നു.
"യൗവ്വനം ഒരിക്കലും രോഷാഗ്നിയിൽ ആളിക്കത്തിക്കാൻ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം' (പേജ് 149) ഇത് സഹനത്തിലേയ്ക്കുള്ള വഴികാട്ടൽ കൂടിയാണ്. "ഇരുട്ടിനെ അകറ്റാൻ സൂര്യനോ ചന്ദ്രനോ വേണം.
മനുഷ്യമനസ്സുകളിൽ ഇതുപോലെ പൂനിലാവ് പരത്തുന്നവയാണല്ലോ അക്ഷരവും ആത്മാവും' (പേജ് 63) തൂലിക പടവാളിനേക്കാൾ മൂർച്ചയേറിയ ആയുധമാണെന്ന് അനുഭവസ്ഥനായ ഒരു എഴുത്തുകാരൻ ഇവിടെ നമ്മോട് വിളിച്ചോതുന്നു.
"എന്റെ മുന്നിൽ ദുഃഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിർത്താൻ എനിക്ക് കഴിയുന്നു. എല്ലാ ദുഃഖങ്ങളേയും എനിക്കുള്ളിൽ നിശബ്ദമായി ഞാൻ താലോലിച്ചു. തടസങ്ങളെ അതിജീവിച്ച് മുന്നോട്ടു പോയവരൊക്കെ പുതുജീവൻ പ്രാപി ച്ചിട്ടേയുള്ളൂ.' (പേജ് 57) വല്ലായ്മകളിൽ തളരാതെ ജീവിതത്തിന്റെ സൗന്ദര്യം എത്തിപ്പിടിക്കാനുള്ള മുന്നേറ്റം നമ്മെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പുതരുകയാണ്.
ഇങ്ങനെ മഹത്ഗ്രന്ഥങ്ങളിലും മഹത്വ്യക്തികളിലും നമുക്ക് ദർശിക്കാൻ കഴിഞ്ഞിട്ടുള്ള ഉദ്ബോധനങ്ങളുടെ ശംഖൊലിയാണ് "കഥാകാരന്റെ കനൽവഴികൾ'. ആത്മകഥയുടെ ലോകത്ത് പുതുമ നിറഞ്ഞ ഈ കൃതി അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിസംശയം പറയാം.
Book Review
പേജ്: 247 വില: ₹ 320
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
കഥകളെക്കാൾ അവിശ്വസനീയവും മരണത്തെക്കാൾ അസഹനീയവും സ്വപ്നങ്ങളെക്കാൾ അന്പരപ്പിക്കു ന്നതുമായ ഒന്നുണ്ടെങ്കിൽ അതു ജീവിതമാണെന്നു തെളിയിക്കുന്ന കുറിപ്പുകളുടെ സമാഹാരം.
Book Review
പേജ്: 334 വില: ₹ 500
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 9778141567
1940കളുടെ അവസാനം ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തിൽ നടന്ന കലഹം പ്രമേയമാക്കുന്ന നോവൽ.
ഗ്രീക്ക് സാഹിത്യത്തിന് പുത്തൻ ഉണർവു നൽകിയ എഴുത്തുകാരന്റെ കൃതി.
Book Review
പേജ്: 232 വില: ₹ 350
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 9349494919
എക്സ്പ്രസ് പത്രത്തോടൊപ്പം ജീവിച്ചവരും അടുത്തറിഞ്ഞവരും അനുഭവിച്ചവരും ഓർമകൾ പങ്കുവയ്ക്കുന്നു. 44 ലേഖനങ്ങളി ലൂടെ അഞ്ചു പതിറ്റാണ്ടിന്റെ ചരിത്രവും വായിച്ചറിയാം.
Samskarikam
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി
പേജ്: 486 വില: ₹ 500
എസ്എം ബുക്സ്& പബ്ലിക്കേഷൻസ്
ഫോൺ: 8281458637
പത്രമാസികകളിൽ പ്രസിദ്ധീകരിച്ച 671 കത്തുകളുടെ സമാഹാരം. മൂന്നു പതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യമേഖലകളിൽ ചർച്ചയായ വിഷയങ്ങളോടുള്ള എഴുത്തുകാരന്റെ പ്രതികരണം.
Book Review
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി
പേജ്: 486 വില: ₹ 500
എസ്എം ബുക്സ്& പബ്ലിക്കേഷൻസ്
ഫോൺ: 8281458637
പത്രമാസികകളിൽ പ്രസിദ്ധീകരിച്ച 671 കത്തുകളുടെ സമാഹാരം. മൂന്നു പതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യമേഖലകളിൽ ചർച്ചയായ വിഷയങ്ങളോടുള്ള എഴുത്തുകാരന്റെ പ്രതികരണം.
Book Review
അഡ്വ. പി.എസ്. ശ്രീധരൻപിള്ള
പേജ്: 272 വില: ₹ 310
മാതൃഭൂമി ബുക്സ്, ഫോൺ: 0495 2362000
ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനം. പ്രമുഖരുടെ പ്രതികരണങ്ങളും വായിക്കാം.
Book Review
പോൾ കൊട്ടാരം കപ്പൂച്ചിൻ
പേജ്: 112 വില: ₹ 150
ആത്മ ബുക്സ്, കോഴിക്കോട് ഫോൺ: 97460 77500
അസീസിയിലെ ഫ്രാൻസീസിനെയും ക്ലാരയേയും കുറിച്ചുള്ള ചിന്തകൾ. ജീവിതയാത്രയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരംകാണാൻ ഫ്രാൻസീസിന്റെ വഴിയിലൂടെ വായനക്കാരെ നയിക്കുന്നു.
Book Review
ഷിജു സാം വറുഗീസ്
പേജ്: 400 വില: ₹ 499
ഡിസി ബുക്സ്, ഫോൺ: 7290092216
ശാസ്ത്രത്തിന്റെ സാമൂഹികതാ പഠനങ്ങൾ എന്ന ഗവേഷണമേഖലയ്ക്ക് ആമുഖമായ പുസ്തകം.
ശാസ്ത്രജ്ഞർക്കും വിജ്ഞാന കുതുകികൾക്കും പുതിയ ഉൾക്കാഴ്ച പകരുന്ന എഴുത്ത്.
Samskarikam
ജി.ആർ. ഇന്ദുഗോപൻ
പേജ്: 112 വില: ₹ 150
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
ഒരു പെൺകുട്ടിയുടെ തിരോധാനക്കേസിൽ ഒരേ സമയം പ്രതിയും നിവൃത്തികേടുകൊണ്ട് അന്വേഷകനുമായി മാറുന്ന ഒരു സാധാരണക്കാരന്റെ ജീവിതകഥ.
ഉദ്വേഗജനകമായ നിരവധി സന്ദർഭങ്ങൾ ഇഴചേർത്ത നോവൽ.
Book Review
ജി.ആർ. ഇന്ദുഗോപൻ
പേജ്: 112 വില: ₹ 150
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
ഒരു പെൺകുട്ടിയുടെ തിരോധാനക്കേസിൽ ഒരേ സമയം പ്രതിയും നിവൃത്തികേടുകൊണ്ട് അന്വേഷകനുമായി മാറുന്ന ഒരു സാധാരണക്കാരന്റെ ജീവിതകഥ.
ഉദ്വേഗജനകമായ നിരവധി സന്ദർഭങ്ങൾ ഇഴചേർത്ത നോവൽ.
Book Review
ആർ. ആതിര
പേജ്: 72 വില: ₹ 99
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
അരികുവത്കരിക്കപ്പെട്ടവരോടു ചേർന്നു നിൽക്കാൻ വെന്പൽകൊള്ളുന്ന 30 കവിതകളുടെ സമാഹാരം.
അടിത്തട്ടുകളിലെ മനുഷ്യാവസ്ഥയുടെയും അനാഥത്വം പേറുന്ന ജീവിതങ്ങളുടെയും മിടിപ്പുകൾ ഈ വരികളിൽ കാണാം.
Book Review
പേജ്: 72 വില: ₹ 100
കാർമൽ ഇൻർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471 2327253
ദൈവികസ്നേഹത്തെക്കുറിച്ചു പ്രതിപാദിക്കുന്ന അവിടന്ന് നമ്മെ സ്നേഹിച്ചു എന്ന ചാക്രികലേഖനത്തെ അധികരിച്ചുള്ള പ്രശ്നോത്തരി.
220 ഖണ്ഡികകളുള്ള ഈ പുസ്തകം തിരുഹൃദയഭക്തി ആഴത്തിൽ വിശകലനം ചെയ്യുന്നു.
Book Review
റവ.ഡോ. മാത്യു ഡാനിയൽ
പേജ്: 150 വില: ₹ 180
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോൺ: 8921380556
പുതിയ മനുഷ്യന്റെ ജീവിതശൈലിയും കന്പോളവത്കരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ ആഘോഷങ്ങളും വർഗീയതയ്ക്കു വഴിമാറുന്ന മതാത്മകതയും മത്സരാധിഷ്ഠിത ജീവിതത്തിനു വേണ്ടി മാത്രം പരുവപ്പെടുത്തുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളും സാമൂഹ്യജീവിതത്തിൽ വിതയ്ക്കുന്ന പ്രത്യാഘാതങ്ങൾ പുസ്തകം വിലയിരുത്തുന്നു, ഒപ്പം പ്രകൃതിയെക്കുറിച്ചും.
ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രസതന്ത്രമാണ് ഈ വരികളിൽ.
Samskarikam
പേജ്: 272 വില: ₹ 400
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
പുതു സിനിമകളുടെ പൊതുബോധത്തെയും സിനിമയിലെ ജീവിതത്തിന്റെ അതിരുകളെയും അരുതുകളെയും അപഗ്രഥിക്കുന്ന കൃതി.
സിനിമയുടെ ഇതിവൃത്തങ്ങൾ, അവതരണരീതി, പുതുതലമുറയിൽ അവ സൃഷ്ടിക്കുന്ന സ്വാധീനം എന്നിവയെല്ലാം പുസ്തകം ലളിതമായ ഭാഷയിൽ വിലയിരുത്തുന്നു.
Book Review
പേജ്: 88 വില: ₹ 150
ഈലിയ ബുക്സ്, തൃശൂർ
ഫോൺ: 9349966302
ശാക്യകുലത്തിന്റെ രാജമകുടം ഉപേക്ഷിച്ചു സന്യാസം വരിച്ച ശ്രീ ബുദ്ധന്റെ ജീവചരിത്രം നോവൽ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകർത്താവ്.
ശാക്യകുല പരന്പരയിലെ മഹത്തുക്കൾക്കുകൂടി ഇടം കിട്ടുന്നുവെന്നതാണ് ഈ നോവലിന്റെ പ്രത്യേകത. ബുദ്ധനെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കു പ്രയോജനപ്രദം.
Samskarikam
പേജ്: 108 വില: ₹ 150
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോൺ: 8921380556
മനുഷ്യകേന്ദ്രീകൃതമായി മാത്രം പ്രപഞ്ചത്തെ വീക്ഷിക്കുകയും സകലവിഭവങ്ങളും അതിനായി ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരേയുള്ള ചെറുത്തുനിൽപ്പാണ് മാനവാനന്തരകാലം.
അതിന്റെ സാധ്യതകളും വെല്ലുവിളികളും അവതരിപ്പിക്കുന്ന ഗ്രന്ഥം.
Samskarikam
പേജ്: 286 വില: ₹ 350
ഡിസി ബുക്സ്, കോട്ടയം ഫോൺ: 7290092216
ദുരിതങ്ങളുടെ കൊക്കൂണിൽ ഒറ്റയ്ക്കായ കഥാപാത്രങ്ങൾ. ഇതിലെ മനുഷ്യരെ ഏറ്റവും അടുത്തുനിന്നു കാണാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. തന്റെ മുൻ കൃതികളിൽനിന്നു വ്യത്യസ്തമായ ഒരു ശൈലിയാണ് ഇതിൽ എഴുത്തുകാരൻ ആവിഷ്കരിക്കുന്നത്.
അതുകൊണ്ടു തന്നെ ഈ കഥാപാത്രങ്ങൾ അത്ര പെട്ടെന്നു വായനക്കാരന്റെ മനസുകളിൽനിന്ന് ഇറങ്ങിപ്പോകില്ല.
Samskarikam
പേജ്: 80 വില: ₹ 140
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം. ഫോൺ: 0471-2327253
2025 സാധാരണ ജൂബിലി വർഷമായി കത്തോലിക്ക സഭ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ജൂബിലി എന്നതിന്റെ വിവിധ മാനങ്ങൾ പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.
ജൂബിലിയുടെ വേരുകൾ, ദണ്ഡവിമോചനം, ക്രൈസ്തവ വിശ്വാസത്തിന്റെ ഉറവിടം, മാർപാപ്പമാരും ജൂബിലികളും എന്നിങ്ങനെ വിവിധ വിഷയങ്ങൾ മനസിലാക്കാം. ഒസെർവത്തോരെ റൊമാനോയിൽ വന്ന കുറിപ്പുകൾ.
Samskarikam
പേജ്: 334 വില: ₹ 399
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
സുന്ദർബൻസിലെ ദ്വീപിലേക്കും അവിടം പ്രളയം കവർന്നപ്പോൾ കോൽക്കത്ത നഗരത്തിലേക്കും ജീവിതം പറിച്ചുനട്ട ബംഗാളി ബുദ്ധിസ്റ്റുകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ നോവൽ.
അഭയാർഥികൾ, വിചിത്രമായ ബന്ധങ്ങൾ, സങ്കടകരമായ ഭൂതകാലം ഇതൊക്കെ ഇവിടെ കാണാം.