Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chandigarh

Sports

മാനംകാത്ത് സച്ചിനും അപരാജിതും; കേരളത്തിന് ബാറ്റിംഗ് തകർച്ച, എട്ടുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടിന് 125 റൺസെന്ന നിലയിലാണ്.

മൂന്നു റൺസുമായി സൽമാൻ നിസാറും റണ്ണൊന്നുമെടുക്കാതെ ഏദൻ ആപ്പിൾ ടോമുമാണ് ക്രീസിൽ. സച്ചിന്‍ ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കേരള നിരയിൽ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

അഭിഷേക് നായര്‍ (ഒന്ന്), വിഷ്ണു വിനോദ് (പൂജ്യം), മുഹമ്മദ് അസ്ഹറുദ്ദീൻ (നാല്), അങ്കിത് ശർമ (ഒന്ന്), ശ്രീഹരി എസ്. നായർ (പൂജ്യം) എന്നിവരാണ് നിരാശപ്പെടുത്തിയത്.

ചണ്ഡിഗഡിനു വേണ്ടി രോഹിത് ദണ്ഡ, നിശുങ്ക് ബിർള എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജഗ്ജിത് സിംഗ് സന്ധു, കാർത്തിക് സന്ദിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

കേ​​ര​​ളത്തിനു ജ​​യം

ഇ​​ന്‍​ഡോ​​ര്‍: അ​​ണ്ട​​ര്‍-15 വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ മൂ​​ന്നാം വി​​ജ​​യ​​വു​​മാ​​യി കേ​​ര​​ളം. ഇ​​ന്ന​​ലെ കേ​​ര​​ളം 63 റ​​ണ്‍​സി​​ന് ച​​ണ്ഡിഗ​​ഡി​​നെ തോ​​ല്‍​പ്പി​​ച്ചു.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കേ​​ര​​ളം 35 ഓ​​വ​​റി​​ല്‍ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 243 റ​​ണ്‍​സ് നേ​​ടി. ച​​ണ്ഡിഗ​​ഡി​​ന് മ​​റു​​പ​​ടി 35 ഓ​​വ​​റി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 180 റ​​ണ്‍​സി​​ല്‍ അ​​വ​​സാ​​നി​​ച്ചു.

കേ​​ര​​ള​​ത്തി​​നാ​​യി ആ​​ര്യ​​ന​​ന്ദ 118 പ​​ന്തി​​ല്‍ 22 ഫോ​​റും ര​​ണ്ട് സി​​ക്‌​​സും അ​​ട​​ക്കം 138 റ​​ണ്‍​സ് നേ​​ടി.

National

ച​ണ്ഡീ​ഗ​ഡി​ൽ ആം ​ആ​ദ്മി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ര​ണ്ട് കൗ​ൺ​സി​ല‌​ർ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ച​ണ്ഡീ​ഗ​ഡ് ന​ഗ​ര​സ​ഭ‍​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ര​ണ്ട് കൗ​ൺ​സി​ല​ർ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

സു​മ​ൻ ദേ​വി​യും പൂ​നം ദേ​വി​യും ആ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ച​ണ്ഡീ​ഗ​ഡ് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ജ​തീ​ന്ദ​ർ പാ​ൽ മ​ൽ​ഹോ​ത്ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വ​രും ബി​ജെ​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്.

ഇ​തോ​ടെ ബി​ജെ​പി​ക്ക് ഇ​തോ​ടെ 18 അം​ഗ​ങ്ങ​ളാ​യി. മേ​യ​ർ സ്ഥാ​നം ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് കൂ​ടി വേ​ണം.

 

National

ചണ്ഡിഗ​ഡി​നെ വ​രു​തി​യി​ലാ​ക്കാ​ൻ കേ​ന്ദ്ര​നീ​ക്കം

സീ​​​​നോ സാ​​​​ജു
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ​​​​യും ഹ​​​​രി​​​​യാ​​​​ന​​​​യു​​​​ടെ​​​​യും ത​​​​ല​​​​സ്ഥാ​​​​ന​​​​വും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​വു​​​​മാ​​​​യ ച​​​​ണ്ഡിഗ​​​​ഡി​​​​നെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള ഭ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴി​​​​ലാ​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കു നേ​​​​രി​​​​ട്ട് കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 140ൽ ​​​​ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​നെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ പ​​​​ഞ്ചാ​​​​ബി​​​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​നെ അ​​​​നു​​​​ച്ഛേ​​​​ദം 240ന് ​​​​കീ​​​​ഴി​​​​ലാ​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ (131-ാം ഭേ​​​​ദ​​​​ഗ​​​​തി) ബി​​​​ൽ കേ​​​​ന്ദ്രം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഒ​​​​രു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ബു​​​​ള്ള​​​​റ്റി​​​​ൻ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ​​​​യും ഹ​​​​രി​​​​യാ​​​​ന​​​​യു​​​​ടെ​​​​യും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ള്ള ഇ​​​​രു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​യു​​​​ക്ത ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ച​​​​ണ്ഡിഗ​​​​ഡ് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ഇ​​​​രു​​​​കൂ​​​​ട്ട​​​​ർ​​​​ക്കും ത​​​​ർ​​​​ക്ക​​​​ഭൂ​​​​മി​​​​യാ​​​​ണ്. പ​​​​ഞ്ചാ​​​​ബ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കും ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കും അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന ബി​​​​ൽ കേ​​​​ന്ദ്രം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പാ​​​​സാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി​​​​യ​​​​തോ​​​​ടെ പ​​​​ഞ്ചാ​​​​ബി​​​​ലെ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യും (എ​​​​എ​​​​പി) പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ണ്‍​ഗ്ര​​​​സും പ​​​​ഞ്ചാ​​​​ബി​​​​ലെ ബി​​​​ജെ​​​​പി​​​​യും എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളു​​​​യ​​​​ർ​​​​ത്തി.


പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​വാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് നീ​​​​ക്ക​​​​ത്തെ പ​​​​ഞ്ചാ​​​​ബ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും എ​​​​എ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ഭ​​​​ഗ​​​​വ​​​​ന്ത് സിം​​​​ഗ് മ​​​​ൻ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. പ​​​​ഞ്ചാ​​​​ബി​​​​ലെ ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ത്തു നി​​​​ർ​​​​മി​​​​ച്ച ച​​​​ണ്ഡി​​​​ഗ​​​​ഡ് പ​​​​ഞ്ചാ​​​​ബി​​​​നു​​​​മാ​​​​ത്രം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും ബി​​​​ൽ പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​ണെ​​​​ന്നും മ​​​​ൻ പ​​​​റ​​​​ഞ്ഞു.

ബി​​​​ല്ലി​​​​നെ​​​​ എ​​​​എ​​​​പി, കോ​​​​ണ്‍​ഗ്ര​​​​സ്, ശി​​​​രോ​​​​മ​​​​ണി അ​​​​കാ​​​​ലി​​​​ദ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ക​​​​ക്ഷി​​​​കള്‍ എ​​​​തി​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ പ​​​​ഞ്ചാ​​​​ബി​​​​ലെ ബി​​​​ജെ​​​​പി​​​​യും നി​​​​ല​​​​പാ​​​​ടി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​ല​​​​കൊ​​​​ണ്ടു. പ​​​​ഞ്ചാ​​​​ബാ​​​​ണ് ത​​​​നി​​​​ക്ക് ആ​​​​ദ്യം വ​​​​രു​​​​ന്ന​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​നി​​​​ൽ ജാ​​​​ഖ​​​​ർ, ച​​​​ണ്ഡി​​​​ഗ​​​​ഡ് പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ അ​​​​വി​​​​ഭാ​​​​ജ്യ​​​​ഘ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​മെ​​​​ന്നും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി.


ബി​​​​ല്ലി​​​​നെ​​​​തി​​​​രേ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ഭേ​​​​ദ​​​​മി​​​​ല്ലാ​​​​തെ എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ലെ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ പ്ര​​​​ക്രി​​​​യ എ​​​​ളു​​​​പ്പ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി. ഈ ​​​​നി​​​​ർ​​​​ദേ​​​​ശം ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ലോ ഭ​​​​ര​​​​ണ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലോ ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലും മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്രം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


വ​​​​രു​​​​ന്ന ശൈ​​​​ത്യ​​​​കാ​​​​ല​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ദ്ദേ​​​​ശ്യം സ​​​​ർ​​​​ക്കാ​​​​രി​​​​നി​​​​ല്ലെ​​​​ന്നും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക വേ​​​​ണ്ടെ​​​​ന്നും കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു. ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​നെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 240നു ​​​​കീ​​​​ഴി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യും കേ​​​​ന്ദ്രം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ത​​​​ള്ളി​​​​യി​​​​ട്ടു​​​​മി​​​​ല്ല.

Latest News

Up