Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Community

സ​​​​​​​​മു​​​​​​​​ദാ​​​​​​​​യ​​​​​​​​ബോ​​​​​​​​ധം ഉ​​​​​​​​ണ്ടാ​​​​​​​​ക​​​​​​​​ണം; ഒ​​​​​​​​പ്പം വ​​​​​​​​ർ​​​​​​​​ഗീ​​​​​​​​യ​​​​​​​​ത ഉ​​​​​​​​ണ്ടാ​​​​​​​​കരുത്

ക്രൈ​സ്ത​വ​ർ രാ​ജ‍്യ​ത്ത് ഓ​രോ വ​ർ​ഷ​വും പി​ന്നാ​ക്കം പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ദീ​പി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 2.7 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 2.3 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. ക​ത്തോ​ലി​ക്ക​രാ​ക​ട്ടെ 1.67 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഭാ​ര​ത ക്രൈ​സ്ത​വ​രു​ടെ മു​ഴു​വ​ൻ വി​കാ​ര-വി​ചാ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ ഉ​ത്ത​ര​വാ​ദി​ത്വം ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) ഏ​റ്റെ​ടു​ത്തു നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് വ‍്യ​ക്ത​മാ​ക്കി. അ​ഭി​മു​ഖ​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗം:

◄► കേ​ര​ള​ത്തി​ലും ക്രൈ​സ്ത​വ​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണോ?

കേ​ര​ള​ത്തി​ലേ​ത് ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ്. എ​ണ്ണം കു​റ​യു​ന്നു എ​ന്നു മാ​ത്ര​മ​ല്ല, വി​ദേ​ശ​ കു​ടി​യേ​റ്റം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ക്രൈ​സ്ത​വ​രെ​യാ​ണ്. വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഒ​രു​പാ​ടു​പേ​ർ​ക്ക് വി​വാ​ഹം ന​ട​ക്കു​ന്നി​ല്ല. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ എ​ത്തി​യാ​ൽ​ പി​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും പു​റ​ത്തേ​ക്കു പോ​ക​ണ​മെ​ന്ന ചി​ന്ത​യാ​യി. എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു എ​ന്ന കാ​ര്യം ചി​ന്തി​ക്ക​ണം. കേ​ര​ള​ത്തി​ൽ ഇ​തു കൂ​ടു​ത​ലാ​ണ്. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം എ​ന്തു​കൊ​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​വി​ട​ത്തെ രാ​ഷ്‌​ട്രീ​യ സ്ഥി​തി​ക്കും പ​ങ്കു​ണ്ടെ​ന്നു കാ​ണാം. സു​ര​ക്ഷി​ത​ത്വ​ക്കു​റ​വ് ഒ​രു ഘ​ട​ക​മാ​ണ്. ജോ​ലി​സാ​ധ്യ​ത​ക​ളും വ​ള​രാ​നു​ള്ള സാ​ധ്യ​ത​ക​ളും കു​റ​യു​ന്നു. മ​റ്റു​ള്ളി​ട​ത്തേ​ക്കു​ള്ള ആ​ക​ർ​ഷ​ണം കൂ​ടു​ന്നു.

ന​മു​ക്ക് ന​മ്മു​ടെ മ​ക്ക​ളെ ഇ​വി​ടെ നി​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്ക​ണം. അ​താ​ണ് ഈ ​അ​ടു​ത്ത​കാ​ല​ത്ത് പൊ​ളി​റ്റി​ക്ക​ലാ​യി ന​മ്മ​ൾ പ​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു സ​ർ​വേ​യി​ൽ​നി​ന്നു കി​ട്ടി​യ അ​റി​വ​നു​സ​രി​ച്ച് ക്രൈ​സ്ത​വ​ർ​ക്കി​ട​യി​ൽ ശ​രാ​ശ​രി 1.5 ശ​ത​മാ​ന​ത്തി​നാ​ണ് സ​ർ​ക്കാ​ർ ജോ​ലി​യു​ള്ള​ത്.

കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​മ​ല്ല മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ. അ​വി​ടെ ക്രൈ​സ്ത​വ​രെ അ​വ​ഗ​ണി​ക്കു​ന്ന​ത് ഭൂ​രി​പ​ക്ഷ​മാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ​ർ​ക്കാ​രുക​ളാണ് അ​വ​ഗ​ണി​ക്കുന്നത്. ചി​ല മ​ത​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, ക്രൈ​സ്ത​വ​ർ​ക്കി​ല്ല. ഇ​ത്ത​രം വി​വേ​ച​ന​വും അ​വ​ഗ​ണ​ന​യും എ​ന്തു​കൊ​ണ്ടാ​ണ്?

◄► ക്രൈ​സ്ത​വ​രി​ൽ സ​മു​ദാ​യ​ബോ​ധം കു​റ​യു​ന്നു എ​ന്ന സാ​ഹ​ച​ര‍്യ​മു​ണ്ടോ?

തീ​ർ​ച്ച​യാ​യും ക്രൈ​സ്ത​വ​രി​ൽ സ​മു​ദാ​യ​ബോ​ധം കു​റ​ഞ്ഞു. ക്രൈ​സ്ത​വ​ർ വ​ർ​ഗീ​യ​ത​യോ​ടെ ചി​ന്തി​ച്ചി​ല്ല. ഏ​റ്റ​വും കു​റ​ച്ചു വ​ർ​ഗീ​യ​ചി​ന്ത​യു​ള്ള​ത് ക്രൈ​സ്ത​വ​ർ​ക്കാ​ണ്. പ​ക്ഷേ, മ​റ്റു മ​ത​ങ്ങ​ളി​ൽ വ​ർ​ഗീ​യ​ത കൂ​ടി വ​രു​ന്ന​താ​യാ​ണ് അ​നു​ഭ​വം. ഇ​പ്പോ​ൾ ന​മ്മ​ൾ പ​റ​യു​ന്ന​ത് സ​മു​ദാ​യ​ബോ​ധം ഉ​ണ്ടാ​ക​ണം, ഒ​പ്പം വ​ർ​ഗീ​യ​ത ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല എ​ന്നാ​ണ്.

◄► ക്രൈ​സ്ത​വ​രി​ലും വ​ർ​ഗീ​യ​ത സൃ​ഷ്ടി​ക്കാ​ൻ ചി​ല സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ടോ?

ചി​ല സം​ഘ​ട​ന​ക​ളെ​ക്കു​റി​ച്ച് എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ​യു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് ഹി​ന്ദു തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് എ​ന്‍റെ നി​രീ​ക്ഷ​ണം. ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും കേ​ര​ള​ത്തി​ല​ട​ക്കം സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്. ജ​മാ ​അ​ത്തെ ഇ​സ്‌​ലാ​മി ഒ​രു ഭാ​ഗ​ത്ത്, ആ​ർ​എ​സ്എ​സ് വേ​റൊ​രു ഭാ​ഗ​ത്ത്. ക്രി​സ്ത്യാ​നി​ക​ളു​ടെ ഇ​ട​യി​ലും തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ണ്ട്. മ​റ്റു​ചി​ല​ർ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന​തി​ൽ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും പ​ങ്കു​ണ്ട്.

ക്രൈ​സ്ത​വ​ർ ഇ​പ്പോ​ൾ നേ​രി​ടു​ന്ന മൂ​ന്നു കാ​ര്യ​ങ്ങ​ളു​ണ്ട്. ഒ​ന്ന്, ക്രൈ​സ്ത​വ​ർ ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും, നൈ​ജീ​രി​യ​യി​ല​ട​ക്കം മ​ത​പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്നു. അ​ത് ആ​ദി​മ​സ​ഭ മു​ത​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ വി​വി​ധ​ ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് മ​ത​പീ​ഡ​ന​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, മ​റ്റൊ​രു ട്രെ​ൻ​ഡു​ണ്ട്; ഉ​ന്മൂ​ല​നം ചെ​യ്യു​ക, ന​ശി​പ്പി​ക്കു​ക എ​ന്ന​തൊ​ക്കെ​യാ​ണ​ത്. അ​തി​ന്‍റെ ചി​ന്ത​യാ​ണ് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ച് ത​ങ്ങ​ൾ മാ​ത്ര​മേ ഇ​വി​ടെ ജീ​വി​ക്കാ​ൻ​പാ​ടു​ള്ളൂ എ​ന്നൊ​രു ചി​ന്ത പ​ട​ർ​ത്തു​ന്നു; ഇ​ന്ത്യ ഞ​ങ്ങ​ളു​ടേ​താ​ണ് എ​ന്നു ചി​ല​ർ പ​റ​യു​ന്ന​തു​പോ​ലെ.

മൂ​ന്നാ​മ​ത്തേ​ത്, സ​ഭ​യി​ലെ നി​സാ​ര​മാ​യ അ​ഭി​പ്രാ​യ​വ‍്യ​ത‍്യാ​സ​ങ്ങ​ളി​ൽ​ പോ​ലും ബോ​ധ​പൂ​ർ​വം ഇ​ട​പെ​ട്ട് ഭി​ന്നി​പ്പു​ണ്ടാ​ക്കു​ക എ​ന്ന​താ​ണ്. സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ ആ​രാ​ധ​ന​ക്ര​മ വ​ഴ​ക്കി​ല​ട​ക്കം ചി​ല​രു​ടെ കു​ത്സി​ത​മാ​യ ഇ​ട​പെ​ട​ലു​ണ്ട്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ റെ​യ്ഡ് ചെ​യ്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​വ​രു​ടെ പ​ദ്ധ​തി​ക​ളി​ൽ ചി​ല​ത് സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു. കാ​ര​ണം, ഏ​റ്റ​വും സം​ഘ​ടി​ച്ചു നി​ൽ​ക്കു​ന്ന സ​ഭാ വി​ഭാ​ഗ​ത്തെ ഭി​ന്നി​പ്പി​ച്ചും വ​ഴ​ക്ക​ടി​പ്പി​ച്ചും ത​ക​ർ​ക്കാ​മെ​ന്ന് അ​വ​ർ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്രേ.

◄► ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും നേ​രി​ടു​ന്ന​തി​നും സ​ഭ​യ്ക്കു
പ​ദ്ധ​തി​ക​ളു​ണ്ടാ​കേ​ണ്ടേ‍?

ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷം പ്ര​ഖ‍്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ല​ട​ക്കം സ​മു​ദാ​യാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. ഉ​ദ്യോഗ​സ്ഥ​ത​ല​ത്തി​ലും ഭ​ര​ണ​ത​ല​ത്തി​ലും ആ​ളു​ക​ൾ കു​റ​യു​ന്ന​തി​ന്‍റെ പ്ര​ത‍്യാ​ഘാ​തം സ​ഭ നേ​രി​ടു​ന്നു​ണ്ട്. അ​തി​നു മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ഇ​ക്കു​റി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര​വ​ധി സ​ഭാം​ഗ​ങ്ങ​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ട്. വി​വി​ധ രൂ​പ​ത​ക​ളി​ൽ അ​വ​ർ​ക്കൊ​ക്കെ സ്വീ​ക​ര​ണ​വും ഒ​രു​ക്കു​ന്നു​ണ്ട്. ക​ത്തോ​ലി​ക്ക​രു​ടെ സ​മു​ദാ​യ സം​ഘ​ട​ന​യാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ക​രു​ത്താ​ർ​ജി​ക്ക​ണം. അ​ല്മാ​യ നേ​താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ഭാ നേ​തൃ​ത്വം കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

◄► രാ​ജ‍്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ക്രൈ​സ്ത​വ​ർ ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളെ ബോ​ധ​പൂ​ർ​വം ത​മ​സ്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടോ?

രാ​ഷ്‌​ട്ര​നി​ർ​മി​തി​യി​ൽ ആ​നു​പാ​തി​ക​മാ​യി നോ​ക്കി​യാ​ൽ ഏ​റ്റ​വു​മ​ധി​കം സം​ഭാ​വ​ന ന​ൽ​കി​യ​ത് ക്രൈ​സ്ത​വ​രാ​ണെ​ന്നു കാ​ണാം. ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും കാ​ര‍്യ​മെ​ടു​ത്താ​ൽ, ഹി​ന്ദി ഭാ​ഷ​യു​ടെപോലും വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള​ത് ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രാ​ണ്. മ​ല​യാ​ളം നി​ഘ​ണ്ടു ആ​ദ‍്യ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​രാ​ണ്? ഇ​ന്ത‍്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു​ത​ന്നെ ക്രൈ​സ്ത​വ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത് വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തെ​ല്ലാം ക​ട​ക​വി​രു​ദ്ധ​മാ​യ രീ​തി​യി​ലാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത‍്യ​യു​ടെ പ്രാ​ഥ​മി​ക വി​ദ‍്യാ​ഭ‍്യാ​സ​ത്തി​ന്‍റെ 18 ശ​ത​മാ​ന​വും ന​ട​ത്തി​യി​ട്ടു​ള്ള​ത് ക്രൈ​സ്ത​വ​രാ​ണ്. ഇ​ന്നും ഇ​ന്ത‍്യ​യി​ലെ പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള​ട​ക്കം പ​ഠി​ച്ചു വ​ള​രു​ന്ന​ത് ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്. ക്രൈ​സ്ത​വ​ർ പ​ടു​ത്തു​യ​ർ​ത്തി​യ വി​ദ‍്യാ​ഭ‍്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ജാ​തി​യും മ​ത​വും നോ​ക്കി​യാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്?
ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്തും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. 2.7 ശ​ത​മാ​നം ക്രൈ​സ്ത​വ​രാ​ണ് രാ​ജ‍്യ​ത്തെ ആ​തു​ര​ശു​ശ്രൂ​ഷാ സേ​വ​ന​ത്തി​ന്‍റെ 20-25 ശ​ത​ന​മാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. സാ​മൂ​ഹ‍്യവ​ള​ർ​ച്ച​യി​ലും ഇ​തു വ‍്യ​ക്ത​മാ​ണ്. പാ​വ​പ്പെ​ട്ട​വ​രെ ഉ​ദ്ധ​രി​ക്കു​ന്ന​തി​ൽ സ​ഭ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ആ​ർ​ക്കെ​ങ്കി​ലും അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യു​മോ? നി​രാ​ലം​ബ​ർ​ക്കാ​യി മ​ട​ത്തു​ന്ന അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​ടെ കാ​ര‍്യ​മെ​ടു​ത്താ​ൽ ഇ​തു വ‍്യ​ക്ത​മ​ല്ലേ. സ​ഭ ന​ട​ത്തു​ന്ന അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ എ​ല്ലാ മ​ത​ത്തി​ലും​ പെ​ട്ട​വ​രെ സം​ര​ക്ഷി​ക്കു​ന്നുണ്ട്.

◄►  ഈ ​സാ​ഹ​ച​ര‍്യ​ങ്ങ​ളി​ലും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​പ്പോ​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത് സ​ഭ വി​ദ‍്യാ​ഭ‍്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ന​ർ​ഹ​മാ​യി നേ​ടി എ​ന്നാ​ണ്?

സ​ത‍്യം പ​റ​യാ​ൻ മ​ടി​ക്കു​ന്ന​തു​കൊ​ണ്ടും ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ണ​ത്. സ്വാ​ത​ന്ത്ര‍്യ​ത്തി​നു മു​മ്പ് സ്കൂ​ളു​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി​യു​ടെ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നോ. 19-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ക്രൈ​സ്ത​വ​ർ ധാ​രാ​ള​മാ​യി സ്കൂ​ളു​ക​ൾ തു​ട​ങ്ങി. മ​റ്റു മ​ത​ത്തി​ന്‍റെ കീ​ഴി​ൽ എ​ന്തേ സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യി​ല്ല. അ​വ​രെ​യ​ട​ക്കം പ​ഠി​പ്പി​ച്ച​ത് ക്രൈ​സ്ത​വ​ര​ല്ലേ? ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് അ​സ​ത‍്യം പ​റ​യു​ന്ന​വ​രോ​ട് പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്.

◄►ഭി​ന്ന​ശേ​ഷി നി​യ​മനം, ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​ന്നി​വ​യി​ലെ​ല്ലാം ക്രൈ​സ്ത​വ​ർ അ​വ​ഗ​ണ​ന നേ​രി​ടു​കയാ​ണോ‍?

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​ദ‍്യാ​ഭ‍്യാ​സ​ത്തി​ലും അ​വ​രു​ടെ ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ന്ന​തി​ലും ഏ​റ്റ​വു​മ​ധി​കം സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത് സ​ഭ​യ​ല്ലേ? എ​ന്നി​ട്ടും അ​വ​രു​ടെ പേ​രു പ​റ​ഞ്ഞ് അ​ധ‍്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് അ​നീ​തി​യ​ല്ലേ? ജ​യി​ൽ​പ്പു​ള്ളി​ക​ളു​ടെ കൂ​ലി വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​രാ​ണ് അ​ധ‍്യാ​പ​ക​രോ​ട് ഈ ​അ​നീ​തി ചെ​യ്യു​ന്ന​ത്. സു​പ്രീം​കോ​ട​തി​യി​ൽ ​പോ​യി നി​യ​മ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി വി​ഷ​യം പ​രി​ഹ​രി​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു. ഇ​തു സ​ർ​ക്കാ​ർ ചെ​യ്യു​ന്ന തെ​റ്റാ​ണ്.

ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ കാ​ര‍്യ​ത്തി​ലും തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ്. പാ​ലോ​ളി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ കാ​ര‍്യ​ത്തി​ൽ ഇ​ങ്ങ​നെ​യാ​യി​രു​ന്നോ? റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ത്ത​തി​ന്‍റെ കാ​ര​ണം ​പോ​ലും പ​റ​യു​ന്നി​ല്ല. മ​താ​ധ‍്യാ​പ​ക​ർ​ക്കു ക്ഷേ​മ​നി​ധി​ക്കു ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ രം​ഗ​ത്തു​വ​ന്നു. എ​ന്നാ​ൽ, അ​തേ​ക്കു​റി​ച്ച് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന​റി​യേ​ണ്ടേ? വി​ശ​ദാം​ശ​ങ്ങ​ള​റി​യേ​ണ്ടേ? അ​തു​പോ​ലെ​ത​ന്നെ, സ​ഭാ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കു നു​ഴ​ഞ്ഞു​ക​യ​റാ​നു​ള്ള കു​റു​ക്കു​വ​ഴി​യാ​ണോ ഇ​തെ​ന്ന സം​ശ​യ​വു​മു​ണ്ട്.

Kerala

കൂട്ടായ്മയിൽ വളരുന്നതായിരിക്കണം സുവിശേഷപ്രഘോഷണം: മാർ തോമസ് തറയിൽ

കോ​ട്ട​യം: കൂ​ട്ടാ​യ്മ​യി​ല്‍ വ​ള​രു​ന്ന​താ​യി​രി​ക്ക​ണം ന​മ്മു​ടെ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​മെ​ന്നും ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തെ സ്‌​നേ​ഹി​ക്കു​മ്പോ​ഴാ​ണ് അ​തി​നെ വ​ള​ര്‍ത്താ​ന്‍ ക​ഴി​യു​ക​യെ​ന്നും ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

വ​ട​വാ​തൂ​ര്‍ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​ലീ​ജി​​യസ് സ്റ്റ​ഡീ​സി​ല്‍ ന​ട​ന്ന 52-മ​ത് ബി​രു​ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

മാ​ന്നാ​നം കെഇ കോ​ള​ജ് പ്ര​ഫ​സ​ര്‍ ഫാ. ​ഡോ. ജോ​സ​ഫ് വ​ര്‍ഗീ​സ് കു​രീ​ത്ത​റ സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 36 പേ​ര്‍ ദൈ​വ​ശാ​സ്ത്ര​ത്തി​ലും 53 പേ​ര്‍ ത​ത്വ​ശാ​സ്ത്ര​ത്തി​ലും ബി​രു​ദ​വും ഒ​മ്പ​തു പേ​ര്‍ ബി​രു​ദാ​നന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. സി​സ്റ്റ​ര്‍ ഐ​റി​ന്‍ അ​ല്‍ഫോ​ന്‍സ സി ​എം സി ​ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക് ട​റേ​റ്റും നേ​ടി.

പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​പോ​ളി മ​ണി​യാ​ട്ട്, സെ​ന്‍റ് തോ​മ​സ് അ​പ്പൊ​സ്ത​ലി​ക്‌ സെ​മി​നാ​രി റെക്്ടര്‍ റ​വ. ഡോ. ​ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍, ര​ജി​സ്ട്രാ​ര്‍ റ​വ. ഡോ. ​സി​റി​യ​ക് വ​ലി​യ​കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ബാ​ച്ചു​ക​ളി​ലെ റാ​ങ്കു​ജേ​താ​ക്ക​ള്‍ക്ക് ക്യാ​ഷ് അ​വാ​ര്‍ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.

പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ൽ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ ഒ​ഐ​ആ​ര്‍എ​സ്‌​ഐ​യു​ടെ പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ന​ട​ത്തി.

District News

ത​ന്ത്രിസ്ഥാ​ന​വും ഭ​ര​ണ​വും സ​മു​ദാ​യ​ത്തി​ന് വി​ട്ടു​ന​ൽ​ക​ണം: മ​ലഅ​ര​യ മ​ഹാ​സ​ഭ

മു​ണ്ട​ക്ക​യം: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ നി​ല​വി​ലെ ത​ന്ത്രി കു​ടും​ബ​വും ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ല അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ശ്വാ​സി​ക​ളെ​യും ക്ഷേ​ത്ര​ത്തെ​യും വ​ഞ്ചി​ക്കു​ന്ന നി​ല​വി​ലെ സം​വി​ധാ​ന​ത്തി​ന് പ​ക​രം, ശ​ബ​രി​മ​ല​യു​ടെ യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ളാ​യ മ​ല അ​ര​യ സ​മു​ദാ​യ​ത്തി​ന് ക്ഷേ​ത്ര​ത്തി​ന്‍റ ത​ന്ത്രി സ്ഥാ​ന​വും ഭ​ര​ണ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് പി.​കെ. സ​ജീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ധ​ർ​മം കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​വ​ർ ത​ന്നെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​കു​ന്ന​ത് ത​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ അ​യോ​ഗ്യ​ത​യെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ ത​ന്നെ സ്വ​ർ​ണ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യം ക്ഷേ​ത്ര​ഭ​ര​ണം എ​ത്ര​ത്തോ​ളം ജീ​ർ​ണി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്.

ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന കാ​ണി​ക്ക​യും സ്വ​ർ​ണ​വും അ​പ​ഹ​രി​ക്കു​ന്ന​വ​ർ​ക്ക് ക്ഷേ​ത്ര​ത്തി​ൽ തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ഈ ​ജീ​ർ​ണ​ത​യ്ക്ക് ഏ​ക പ​രി​ഹാ​രം ശ​ബ​രി​മ​ല​യെ അ​തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​രാ​യ മ​ല അ​ര​യ​ർ​ക്ക് കൈ​മാ​റു​ക​യാ​ണ്. രാ​ഷ്ട്രീ​യ നി​യ​മ​ന​ങ്ങ​ൾ​ക്ക് പ​ക​രം അ​ര​യ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​മു​ള്ള ഭ​ര​ണ​സം​വി​ധാ​നം ശ​ബ​രി​മ​ല​യി​ൽ നി​ല​വി​ൽ വ​ര​ണം. ശ​ബ​രി​മ​ല​യി​ലെ അ​ഴി​മ​തി​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കും എ​തി​രെ​യും മ​ല അ​ര​യ സ​മു​ദാ​യ​ത്തി​ന്‍റെ അ​വ​കാ​ശ പു​നഃ​സ്ഥാ​പ​ന​ത്തി​നാ​യും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ

National

'എൻഎസ്എസിനെപ്പറ്റി പറഞ്ഞത് വിവാദമാക്കേണ്ട': വിമർശനം മയപ്പെടുത്തി ആനന്ദബോസ്

ന്യൂഡൽഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരായ തന്‍റെ വിമർശനം വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് വിശദീകരിച്ചു.

എൻഎസ്എസിനെതിരായ വിമ‍ർശനം ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം സന്ദേശം നൽകിയതിനു പിന്നാലെയാണ് ഗവർണ‍ർ നിലപാട് മാറ്റിയത്.

എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.വി. ആനന്ദബോസ് തിങ്കളാഴ്ച ഉയർത്തിയത്.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്‍റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.

തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ‌ അത് തന്‍റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.

"ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്‍റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'

"എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്‍റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.

അതേസമയം, ആനന്ദ ബോസിന്‍റെ ആരോപണങ്ങള്‍ തള്ളിയ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.

Kerala

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം നി​സം​ഗ​ത ഞെ​ട്ടി​ക്കു​ന്ന​തെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തൃ​​​ശൂ​​​ർ: പാ​​​ല​​​ക്കാ​​​ട് വാ​​​ള​​​യാ​​​റി​​​ൽ ഛത്തീ​​​സ്ഗ​​​ഢ് സ്വ​​​ദേ​​​ശി രാം​​​നാ​​​രാ​​​യ​​​ണ്‍ എ​​​ന്ന ദ​​​ളി​​​ത് തൊ​​​ഴി​​​ലാ​​​ളി​​​യെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു​​​കൊ​​​ന്ന സം​​​ഭ​​​വം ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​കം ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ചെ​​​റു​​​വി​​​ര​​​ല​​​ന​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ആ​​​ൾ​​​ക്കൂ​​​ട്ട​​​ക്കൊ​​​ല​​​ക​​​ളെ നി​​​ര​​​ന്ത​​​രം അ​​​പ​​​ല​​​പി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് സ്വ​​​ന്തം മ​​​ണ്ണി​​​ൽ വീ​​​ഴു​​​ന്ന ചോ​​​ര​​​യോ​​​ട് അ​​​യി​​​ത്ത​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത് എ​​​ങ്ങ​​​നെ​​​യാ​​​ണ്? സം​​​സ്ഥാ​​​ന​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച​​​യി​​​ൽ​​​നി​​​ന്ന് കൈ​​​ക​​​ഴു​​​കി​​​പ്പോ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യി​​​ല്ല.

കൊ​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Up