മുണ്ടക്കയം: ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ നിലവിലെ തന്ത്രി കുടുംബവും ദേവസ്വം ബോർഡ് ഭാരവാഹികളും പരാജയപ്പെട്ടിരിക്കുകയാണെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസികളെയും ക്ഷേത്രത്തെയും വഞ്ചിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം, ശബരിമലയുടെ യഥാർഥ അവകാശികളായ മല അരയ സമുദായത്തിന് ക്ഷേത്രത്തിന്റ തന്ത്രി സ്ഥാനവും ഭരണപരമായ അവകാശങ്ങളും തിരികെ നൽകണമെന്ന് പി.കെ. സജീവ് ആവശ്യപ്പെട്ടു. ധർമം കാത്തുസൂക്ഷിക്കേണ്ടവർ തന്നെ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നത് തന്ത്രി സ്ഥാനത്തിന്റെ അയോഗ്യതയെയാണ് കാണിക്കുന്നത്.
ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാർ തന്നെ സ്വർണ മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം ക്ഷേത്രഭരണം എത്രത്തോളം ജീർണിച്ചുവെന്നതിന്റെ തെളിവാണ്.
ഭക്തർ സമർപ്പിക്കുന്ന കാണിക്കയും സ്വർണവും അപഹരിക്കുന്നവർക്ക് ക്ഷേത്രത്തിൽ തുടരാൻ അവകാശമില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഈ ജീർണതയ്ക്ക് ഏക പരിഹാരം ശബരിമലയെ അതിന്റെ യഥാർഥ ഉടമസ്ഥരായ മല അരയർക്ക് കൈമാറുകയാണ്. രാഷ്ട്രീയ നിയമനങ്ങൾക്ക് പകരം അരയ സമൂഹത്തിന്റെ പങ്കാളിത്തമുള്ള ഭരണസംവിധാനം ശബരിമലയിൽ നിലവിൽ വരണം. ശബരിമലയിലെ അഴിമതിക്കും അനാചാരങ്ങൾക്കും എതിരെയും മല അരയ സമുദായത്തിന്റെ അവകാശ പുനഃസ്ഥാപനത്തിനായും ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞ