Kerala
കോട്ടയം: കൂട്ടായ്മയില്‍ വളരുന്നതായിരിക്കണം നമ്മുടെ സുവിശേഷപ്രഘോഷണമെന്നും നമ്മള് ജീവിക്കുന്ന സമൂഹത്തെ സ്നേഹിക്കുമ്പോഴാണ് അതിനെ വളര്‍ത്താന്‍ കഴിയുകയെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
വടവാതൂര്‍ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ നടന്ന 52-മത് ബിരുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
മാന്നാനം കെഇ കോളജ് പ്രഫസര്‍ ഫാ. ഡോ. ജോസഫ് വര്‍ഗീസ് കുരീത്തറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. 36 പേര് ദൈവശാസ്ത്രത്തിലും 53 പേര് തത്വശാസ്ത്രത്തിലും ബിരുദവും ഒമ്പതു പേര് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സിസ്റ്റര്‍ ഐറിന് അല്‍ഫോന്‍സ സി എം സി ദൈവശാസ്ത്രത്തില്‍ ഡോക് ടറേറ്റും നേടി.
പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി റെക്്ടര്‍ റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, രജിസ്ട്രാര്‍ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ബാച്ചുകളിലെ റാങ്കുജേതാക്കള്ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഒഐആര്എസ്ഐയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ നടത്തി.
District News
മുണ്ടക്കയം: ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ നിലവിലെ തന്ത്രി കുടുംബവും ദേവസ്വം ബോർഡ് ഭാരവാഹികളും പരാജയപ്പെട്ടിരിക്കുകയാണെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസികളെയും ക്ഷേത്രത്തെയും വഞ്ചിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം, ശബരിമലയുടെ യഥാർഥ അവകാശികളായ മല അരയ സമുദായത്തിന് ക്ഷേത്രത്തിന്റ തന്ത്രി സ്ഥാനവും ഭരണപരമായ അവകാശങ്ങളും തിരികെ നൽകണമെന്ന് പി.കെ. സജീവ് ആവശ്യപ്പെട്ടു. ധർമം കാത്തുസൂക്ഷിക്കേണ്ടവർ തന്നെ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നത് തന്ത്രി സ്ഥാനത്തിന്റെ അയോഗ്യതയെയാണ് കാണിക്കുന്നത്.
ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാർ തന്നെ സ്വർണ മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം ക്ഷേത്രഭരണം എത്രത്തോളം ജീർണിച്ചുവെന്നതിന്റെ തെളിവാണ്.
ഭക്തർ സമർപ്പിക്കുന്ന കാണിക്കയും സ്വർണവും അപഹരിക്കുന്നവർക്ക് ക്ഷേത്രത്തിൽ തുടരാൻ അവകാശമില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഈ ജീർണതയ്ക്ക് ഏക പരിഹാരം ശബരിമലയെ അതിന്റെ യഥാർഥ ഉടമസ്ഥരായ മല അരയർക്ക് കൈമാറുകയാണ്. രാഷ്ട്രീയ നിയമനങ്ങൾക്ക് പകരം അരയ സമൂഹത്തിന്റെ പങ്കാളിത്തമുള്ള ഭരണസംവിധാനം ശബരിമലയിൽ നിലവിൽ വരണം. ശബരിമലയിലെ അഴിമതിക്കും അനാചാരങ്ങൾക്കും എതിരെയും മല അരയ സമുദായത്തിന്റെ അവകാശ പുനഃസ്ഥാപനത്തിനായും ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞ
National
ന്യൂഡൽഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരായ തന്റെ വിമർശനം വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് വിശദീകരിച്ചു.
എൻഎസ്എസിനെതിരായ വിമർശനം ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം സന്ദേശം നൽകിയതിനു പിന്നാലെയാണ് ഗവർണർ നിലപാട് മാറ്റിയത്.
എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.വി. ആനന്ദബോസ് തിങ്കളാഴ്ച ഉയർത്തിയത്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.
തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ അത് തന്റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.
"ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'
"എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.
അതേസമയം, ആനന്ദ ബോസിന്റെ ആരോപണങ്ങള്‍ തള്ളിയ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.
Kerala
തൃശൂർ: പാലക്കാട് വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ എന്ന ദളിത് തൊഴിലാളിയെ ക്രൂരമായി മർദിച്ചുകൊന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും ആൾക്കൂട്ട കൊലപാതകം ആവർത്തിക്കപ്പെടാതിരിക്കാൻ ചെറുവിരലനക്കാൻ സർക്കാർ തയാറാകാത്തത് അപലപനീയമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകളെ നിരന്തരം അപലപിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സ്വന്തം മണ്ണിൽ വീഴുന്ന ചോരയോട് അയിത്തമുണ്ടാകുന്നത് എങ്ങനെയാണ്? സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിലുണ്ടായ ഗുരുതരവീഴ്ചയിൽനിന്ന് കൈകഴുകിപ്പോകാൻ സർക്കാരിനു കഴിയില്ല.
കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.