Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corruption

പി.​​​പി. ദി​​​വ്യ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​ഴി​​​മ​​​തിയാരോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ വിജിലൻസ് അന്വേഷണം ; ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും: മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ്

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ പി.​​​പി. ദി​​​വ്യ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​ഴി​​​മ​​​തിയാരോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ത​​​ദ്ദേ​​​ശ വ​​​കു​​​പ്പി​​​ന്‍റെ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം മ​​​തി​​​യെ​​​ന്നു​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്ന് കെ​​​എ​​​സ്‍​യു സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

പാ​​​ല​​​ക്ക​​​യം​​​ത​​​ട്ട് ഭൂ​​​മി ഇ​​​ട​​​പാ​​​ട്, ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി പ​​​രി​​​സ​​​ര​​​ത്തെ ഭൂ​​​മി ഇ​​​ട​​​പാ​​​ട്, നി​​​ർ​​​മി​​​തികേ​​​ന്ദ്രം സം​​​ബ​​​ന്ധി​​​ച്ച ആ​​​ക്ഷേ​​​പം എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് അ​​​ഴി​​​മ​​​തി ആ​​​രോ​​​പി​​​ച്ച​​​ത്. മൂ​​​ന്നു സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും പി.​​​പി. ദി​​​വ്യ​​​യെ ഒ​​​ഴി​​​വാ​​​ക്കി ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ബി​​​നാ​​​മി ഇ​​​ട​​​പാ​​​ടി​​​ൽ സി​​​പി​​​എ​​​മ്മി​​​ലെ പ​​​ല ഉ​​​ന്ന​​​ത​​​ർ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

ത​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ പി.​​​പി. ദി​​​വ്യ ഇ​​​തേ​​​വ​​​രെ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ചാ​​​ൽ തെ​​​ളി​​​വ് പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നും ഷ​​​മ്മാ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ജി. ​സ്പ​ർ​ജ​ൻ കു​മാ​ർ ദ​ക്ഷി​ണമേ​ഖ​ല ഐ​ജി, കാ​ർ​ത്തി​ക് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ത​​​ല​​​പ്പ​​​ത്തു ന​​​ട​​​ത്തി​​​യ വ്യാ​​​പ​​​ക അ​​​ഴി​​​ച്ചു​​​പ​​​ണി​​​യി​​​ൽ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല ഐ​​​ജി​​​യാ​​​യി ജി.​​​ സ്പ​​​ർ​​​ജ​​​ൻ കു​​​മാ​​​റി​​​നെ നി​​​യ​​​മി​​​ച്ചു. കെ. ​​​കാ​​​ർ​​​ത്തി​​​കി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചു. വി​​​ജി​​​ല​​​ൻ​​​സ് ഡി​​​ഐ​​​ജി​​​യാ​​​യി​​​രു​​​ന്നു കെ. ​​​കാ​​​ർ​​​ത്തി​​​ക്. ഹ​​​രി​​​ശ​​​ങ്ക​​​റാ​​​ണ് പു​​​തി​​​യ കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ. തൃ​​​ശൂ​​​ർ റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​യാ​​​യി​​​രു​​​ന്നു ഹ​​​രി​​​ശ​​​ങ്ക​​​ർ.

ആ​​​ർ.​​​ നി​​​ശാ​​​ന്തി​​​നി​​​യെ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഐ​​​ജി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി​​​യാ​​​യി​​​രു​​​ന്നു സ്പ​​​ർ​​​ജ​​​ൻ കു​​​മാ​​​ർ. ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല ഐ​​​ജി​​​യാ​​​യി​​​രു​​​ന്ന എ​​​സ്.​​​ ശ്യാം​​​സു​​​ന്ദ​​​റി​​​നെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഐ​​​ജി​​​യാ​​​ക്കി.

പോ​​​ലീ​​​സ് ഹൗ​​​സിം​​​ഗ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എം​​​ഡി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ശ്യാം​​​സു​​​ന്ദ​​​റി​​​ന് ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന തോം​​​സ​​​ണ്‍ ജോ​​​സി​​​നെ വി​​​ജി​​​ല​​​ൻ​​​സി​​​ൽ ഡി​​​ഐ​​​ജി​​​യു​​​ടെ എ​​​ക്സ് കേ​​​ഡ​​​ർ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ച് നി​​​യ​​​മി​​​ച്ചു.

2008 ബാ​​​ച്ചി​​​ലെ ഡി​​​ഐ​​​ജി​​​മാ​​​രാ​​​യ പു​​​ട്ട​​​ വി​​​മ​​​ലാ​​​ദി​​​ത്യ, എ​​​സ്. ​​​അ​​​ജീ​​​താ​​​ബീ​​​ഗം, ആ​​​ർ.​​​ നി​​​ശാ​​​ന്തി​​​നി, എ​​​സ്.​​​ സ​​​തീ​​​ഷ് ബി​​​നോ, രാ​​​ഹു​​​ൽ ആ​​​ർ.​​​ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഐ​​​ജി​​​മാ​​​രാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി. സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ച്ച പു​​​ട്ട​​​ വി​​​മ​​​ലാ​​​ദി​​​ത്യ​​​യെ ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഐ​​​ജി​​​യാ​​​ക്കി. ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡി​​​ന്‍റെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല​​​യും ന​​​ൽ​​​കി. അ​​​ജി​​​താ ബീ​​​ഗ​​​ത്തെ ക്രൈം​​​ബ്രാ​​​ഞ്ച് ഇ​​​ക്ക​​​ണോ​​​മി​​​ക് ഒ​​​ഫ​​​ൻ​​​സ് വിം​​​ഗി​​​ൽ ഐ​​​ജി​​​യാ​​​ക്കി. എ​​​സ്.​​​ സ​​​തീ​​​ഷ് ബി​​​നോ​​​യെ സാ​​​യു​​​ധ ബ​​​റ്റാ​​​ലി​​​യ​​​ൻ ഐ​​​ജി​​​യാ​​​ക്കി.

2012ബാ​​​ച്ചി​​​ലെ ഐ​​​പി​​​എ​​​സു​​​കാ​​​രാ​​​യ ജി.​​​ ശി​​​വ​​​വി​​​ക്രം, അ​​​രു​​​ൾ​​​ ബി. കൃ​​​ഷ്ണ, ജെ.​​​ ഹി​​​മേ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഡി​​​ഐ​​​ജി​​​മാ​​​രാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി. സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ച്ച അ​​​രു​​​ൾ ബി. ​​​കൃ​​​ഷ്ണ​​​യെ തൃ​​​ശൂ​​​ർ റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​യാ​​​ക്കി. ജെ.​​​ ഹി​​​മേ​​​ന്ദ്ര​​​നാ​​​ഥി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​യാ​​​ക്കി.

എ​​​സ്പി​​​മാ​​​രാ​​​യ ഉ​​​മേ​​​ഷ് ഗോ​​​യ​​​ലി​​​നെ ടെ​​​ലി​​​കോ​​​മി​​​ലും പി.​​​ബി. കി​​​ര​​​ണി​​​നെ സ്പെ​​​ഷ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഗ്രൂ​​​പ്പി​​​ലും രാ​​​ജേ​​​ഷ് കു​​​മാ​​​റി​​​നെ നാ​​​ലാം സാ​​​യു​​​ധ ബ​​​റ്റാ​​​ലി​​​യ​​​നി​​​ലും അ​​​ഞ്ജ​​​ലി ഭാ​​​വ​​​ന​​​യെ സാ​​​യു​​​ധ​​​സേ​​​ന ആ​​​സ്ഥാ​​​ന​​​ത്തും നി​​​യ​​​മി​​​ച്ചു.

Kerala

വികാരിയച്ചന്‍ പഞ്ചായത്ത് മെംബറായി; അഴിമതിക്കെതിരേ അഗളിയുടെ ശബ്ദം

കോ​​​ട്ട​​​യം: നാ​​​ല്‍പ്പ​​​ത്തി​​​യാ​​​റു വ​​​ര്‍ഷം മു​​​ന്‍പ് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ അ​​​ഗ​​​ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ മെം​​​ബ​​​റാ​​​യ ഫാ. ​​​മൈ​​​ക്കി​​​ള്‍ നെ​​​ടും​​​തു​​​രു​​​ത്തി​​പു​​​ത്ത​​​ന്‍പു​​​ര​​​യ്ക്ക​​​ലി​​​ന് പ​​​റ​​​യാ​​​ന്‍ ഒ​​​ട്ടേ​​​റെ​​​യു​​​ണ്ട് സ്മ​​​ര​​​ണ​​​ക​​​ള്‍. 1977ല്‍ ​​​അ​​​ഗ​​​ളി ക​​​ള്ള​​​മ​​​ല സെ​​ന്‍റ് സ്റ്റീ​​​ഫ​​​ന്‍സ് ക്‌​​​നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്കാ പ​​​ള്ളി​​​യി​​​ല്‍ വി​​​കാ​​​രി​​​യാ​​​യി​​​രിക്കേ 35-ാം വ​​​യ​​​സി​​​ലാ​​​ണ് മൈ​​​ക്കി​​​ള​​​ച്ച​​​ന്‍ ഏ​​​ഴാം വാ​​​ര്‍ഡി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി വി​​​ജ​​​യി​​​ച്ച​​​ത്.

അ​​​തി​​​നു നി​​​മി​​​ത്ത​​​മാ​​​യ​​​ത് അ​​​ച്ച​​​ന്‍ പ്ര​​​ദേ​​​ശ​​​ത്തി​​​നും കു​​​ടി​​​യേ​​​റ്റ ജ​​​ന​​​ത​​​യ്ക്കും സ​​​മ്മാ​​​നി​​​ച്ച സ​​​മ​​​ര്‍പ്പി​​​ത​​​വും ധീ​​​ര​​​വു​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ്. അ​​​ഗ​​​ളി​​​യി​​​ലെ അ​​​തി​​​സ​​​മ്പ​​​ന്ന​​​നാ​​​യി​​​രു​​​ന്ന ജ​​ന്മി​​​യി​​​ല്‍നി​​​ന്ന് കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര്‍ വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യ ഭൂ​​​മി​​​ക്ക് പ​​​ട്ട​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. 1500ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്ക് പ​​​ട്ട​​​യം നിഷേ​​​ധി​​​ച്ച​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടു​​​കള്‍ക്കെതിരേ മൈ​​​ക്കി​​​ള​​​ച്ച​​​ന്‍ ന​​​ട​​​ത്തി​​​യ ഒ​​​റ്റ​​​യാ​​​ള്‍ പോ​​​രാ​​​ട്ട​​​ത്തി​​​നു​​​ള്ള ജ​​​ന​​​കീ​​​യ ആ​​​ദ​​​രം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു മെം​​​ബ​​​ര്‍ സ്ഥാ​​​നം.

കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര്‍ക്ക് ജ​​​ന്മി വി​​​റ്റ​​​ത് മി​​​ച്ച​​​ഭൂ​​​മി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​ന​​​ങ്ങ​​​ള്‍ വൈ​​​കി​​​യാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. പ​​​ട്ട​​​യ​​​ത്തി​​​നാ​​​യി അ​​​ച്ച​​​ന്‍ ജ​​​ന​​​ങ്ങ​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ച്ചു നീ​​​ങ്ങി​​​യ​​​തോ​​​ടെ ജ​​​ന്മി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്വാ​​​ധീ​​​നി​​​ച്ച് അ​​​പേ​​​ക്ഷ​​​ക​​​ള്‍ മ​​​ര​​​വി​​​പ്പി​​​ച്ചു. ജ​​ന്മി​​​യു​​​ടെ ഉ​​​ന്ന​​​ത ഇ​​​ട​​​പെ​​​ട​​​ലി​​​ല്‍ അ​​​ഗ​​​ളി​​​യി​​​ല്‍ പ​​​ട്ട​​​യം കൊ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് അ​​​ന്ന​​​ത്തെ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. അ​​​ച്ച​​​ന്‍ പ​​​ല​​​ത​​​വ​​​ണ പാ​​​ല​​​ക്കാ​​​ട് ക​​​ള​​​ക്ട​​​റു​​​ടെ മു​​​ന്നി​​​ല്‍ ചെ​​​ന്ന് നീ​​​തി​​​യു​​​ടെ പ​​​ക്ഷം പ​​​റ​​​ഞ്ഞു. അ​​​ക്കാ​​​ല​​​ത്ത് സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക്ക് അ​​​ഗ​​​ളി​​​യി​​​ല്‍ 20 ഏ​​​ക്ക​​​ര്‍ പ​​​ട്ട​​​യ​​​മി​​​ല്ലാ​​​ത്ത ഭൂ​​​മി​​​യി​​​ലെ മ​​​രം മു​​​റി​​​ക്കാ​​​ന്‍ അ​​​നു​​​വാ​​​ദം കൊ​​​ടു​​​ക്കാ​​​മെ​​​ങ്കി​​​ല്‍ വി​​​ല​​​യ്ക്ക് വാ​​​ങ്ങി​​​യ കി​​​ട​​​പ്പാ​​​ട​​​വും കൃ​​​ഷി​​​യി​​​ട​​​വും ഉ​​​ട​​​മ​​​യു​​​ടെ പേ​​​രി​​​ലാ​​​ക്കി കൊ​​​ടു​​​ക്കാ​​​ന്‍ എ​​​ന്താ​​​ണ് നി​​​യ​​​മ​​​ത​​​ട​​​സം എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ക​​​ള​​​ക്ട​​​റോ​​​ടു​​​ള്ള ചോ​​​ദ്യം.

ക​​​ള​​​ക്ട​​​റേ​​​റ്റ് ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യും ലാ​​​ന്‍ഡ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കു മു​​​ന്നി​​​ല്‍ ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ടു​​​ത്തും അ​​​ച്ച​​​ന്‍ വീ​​​റോ​​​ടെ പോ​​​രാ​​​ട്ടം തു​​​ട​​​ര്‍ന്നു. അ​​​ച്ച​​​നു പി​​​ന്നി​​​ല്‍ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഗ്രാ​​​മീ​​​ണ​​​ര്‍ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് അ​​​ണി​​​നി​​​ര​​​ന്ന​​​തോ​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ജ​​​ന്മി​​​യും തോ​​​റ്റു. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്‌​​​ന​​​ത്തി​​​ലേ​​​ക്ക് കാ​​​ര്യ​​​ങ്ങ​​​ള്‍ മാ​​​റി​​​യ​​​തോ​​​ടെ ക​​​ള​​​ക്ട​​​റു​​​ടെ പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വി​​​ല്‍ ഒ​​​രു രാ​​​ത്രി മു​​​ഴു​​​വ​​​ന്‍ ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്ന് പ​​​ട്ട​​​യം കൊ​​​ടു​​​ക്കാ​​​നു​​​ള്ള ഫ​​​യ​​​ലു​​​ക​​​ള്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ എ​​​ഴു​​​തി​​ത്തീ​​​ര്‍ത്തു. അ​​​ങ്ങ​​​നെ മ​​​ല​​​യോ​​​ര​​​ജ​​​ന​​​ത സ്വ​​​ന്തം​ മ​​​ണ്ണി​​​ന്‍റെ അ​​​വ​​​കാ​​​ശം പേ​​​രി​​​ല്‍ ചേ​​​ര്‍ത്ത് ക​​​രം അ​​​ട​​​ച്ചു.

അ​​​ക്കാ​​​ല​​​ത്താ​​​ണ് 1979ല്‍ ​​​പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​​ത്. വി​​​കാ​​​രി​​​യ​​​ച്ച​​​ന്‍ സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​ക​​​ണ​​​മെ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മെന്യേ നി​​​ല​​​പാ​​​ട് വ​​​ച്ചു. കോ​​​ട്ട​​​യം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന മാ​​​ര്‍ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി പി​​​താ​​​വ് അ​​​നു​​​വ​​​ദി​​​ച്ചാ​​​ല്‍ അ​​​തി​​​ന് ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​ച്ച​​​ന്‍ പ​​​റ​​​ഞ്ഞു. അ​​​ഗ​​​ളി​​​യി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ കോ​​​ട്ട​​​യ​​​ത്തെ​​​ത്തി കു​​​ന്ന​​​ശേ​​​രി പി​​​താ​​​വി​​​നെ ക​​​ണ്ട് താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ച​​​പ്പോ​​​ള്‍ പി​​​താ​​​വ് ഒ​​​ന്നുര​​​ണ്ടു നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ വ​​​ച്ചു. ഒ​​​രു പാ​​​ര്‍ട്ടി​​​യു​​​ടെ​​​യും ലേ​​​ബ​​​ലി​​​ല്‍ മ​​​ത്സ​​​രി​​​ക്ക​​​രു​​​ത്, മ​​​റ്റാ​​​​രും മ​​​ത്സ​​​ര​​​ത്തി​​​നു​​​ണ്ടാ​​​വ​​​രു​​​ത്. ഒ​​​രു പാ​​​ര്‍ട്ടി​​​യും മ​​​ത്സ​​​രി​​​ക്കി​​​ല്ലെ​​​ന്ന കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ​​​യും ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​രു​​​ടെ​​​യും മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ​​​യും ഉ​​​റ​​​പ്പി​​​ല്‍ അ​​​ച്ച​​​ന്‍ നോ​​​മി​​​നേ​​​ഷ​​​ന്‍ കൊ​​​ടു​​​ത്തെ​​​ങ്കി​​​ലും അ​​​വ​​​സാ​​​ന നി​​​മി​​​ഷം ഇ​​​തി​​​ല്‍ ഒ​​​രു പാ​​​ര്‍ട്ടി സ്ഥാ​​​നാ​​​ര്‍ഥി​​​യെ രം​​​ഗ​​​ത്തി​​​റ​​​ക്കി. ആ ​​​സ്ഥാ​​​നാ​​​ര്‍ഥി അ​​​വ​​​സാ​​​ന നി​​​മി​​​ഷം പ​​​ത്രി​​​ക പി​​​ന്‍വ​​​ലി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഏ​​​വ​​​രു​​​ടെ​​​യും പ്ര​​​തീ​​​ക്ഷ.

നോ​​​മി​​​നേ​​​ഷ​​​ന്‍ പി​​​ന്‍വ​​​ലി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ച്ച​​​ന് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്നു പി​​​ന്‍മാ​​​റാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല. അ​​​ച്ച​​​നി​​​ല്‍ വി​​​ശ്വാ​​​സം അ​​​ര്‍പ്പി​​​ച്ച ജ​​​ന​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ചു. 700 വോ​​​ട്ടു​​​ക​​​ള്‍ പോ​​​ള്‍ ചെ​​​യ​​​ത​​​തി​​​ല്‍ 432 വോ​​​ട്ടു​​​ക​​​ളോ​​​ടെ പൂ​​​വ് ചി​​​ഹ്ന​​​ത്തി​​​ല്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ നെ​​​ടും​​​തു​​​രു​​​ത്തി​​പു​​​ത്ത​​​ന്‍പു​​​ര​​​യ്ക്ക​​​ല്‍ അ​​​ഗ​​​ളി പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​റാ​​​യി.

11 വാ​​​ര്‍ഡു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണ​​​സ​​​മി​​​തി പൊ​​​തു​​നി​​​ര്‍മാ​​​ണ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല അ​​​ച്ച​​​നെ​​​യാ​​​ണ് ഏ​​​ല്‍പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. റോ​​​ഡു​​​ക​​​ളും വീ​​​ടു​​​ക​​​ളും വൈ​​​ദ്യു​​​തി​​​യും ഉ​​​ള്‍പ്പെ​​​ടെ ഒ​​​ട്ടേ​​​റെ വി​​​ക​​​സ​​​നം വാ​​​ര്‍ഡി​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തി​​​ല്‍ അ​​​ച്ച​​​ന് ഇ​​​പ്പോ​​​ഴും ചാ​​​രി​​​താ​​​ര്‍ഥ്യ​​​മു​​​ണ്ട്. ന​​​യാ പൈ​​​സ ഓണറേ​​​റി​​​യം ഇ​​​ല്ലാ​​​തി​​​രു​​​ന്ന അ​​​ക്കാ​​​ല​​​ത്ത് ബൈ​​​ക്കി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ചും മ​​​ല​​​ക​​​ള്‍ ന​​​ട​​​ന്നു​​​ക​​​യ​​​റി​​​യും വി​​​കാ​​​രി​​​യ​​​ച്ച​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​റു​​​ടെ സേ​​​വ​​​ന​​​വും നി​​​ര്‍വ​​​ഹി​​​ച്ചു. നി​​​ര​​​വ​​​ധി ആ​​​ദി​​​വാ​​​സി ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ള്‍ ഫ​​​യ​​​ലി​​​ല്‍ മാ​​​ത്രം എ​​​ഴു​​​തി​​​യു​​​ണ്ടാ​​​ക്കി വ​​​ന്‍തു​​​ക ത​​​ട്ടി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ക​​​രാ​​​റു​​​കാ​​​രെ​​​യും അ​​​ച്ച​​​ന്‍ ചോ​​​ദ്യം ചെ​​​യ്തു.

ര​​​ണ്ടു ക​​​നാ​​​ലു​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണം ന​​​ട​​​ത്താ​​​തെ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷാ​​​വ​​​സാ​​​നം നാ​​​ല്‍പ്പ​​​ത്തി​​​മൂ​​​വാ​​​യി​​​രം രൂ​​​പ​​​യു​​​ടെ വ്യാ​​ജ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റു​​​കാ​​​ര​​​നെ​​​യും കൂ​​​ട്ടു​​​നി​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും അ​​​ച്ച​​​ന്‍ സ​​​മൂ​​​ഹ​​​ത്തി​​​ന് മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​രി​​​ക മാ​​​ത്ര​​​മ​​​ല്ല പ​​​ണം അ​​​നു​​​വ​​​ദി​​​ച്ചാ​​​ല്‍ കൂ​​​ട്ടു​​​നി​​​ന്ന​​​വ​​​രെ ഒ​​​ന്നാ​​​കെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ അ​​​ഴി​​​മ​​​തി ധൂ​​​ര്‍ത്ത് ഒ​​​രു പ​​​രി​​​ധി വ​​​രെ നി​​​യ​​​ന്ത്രി​​ക്കാ​​നാ​​​യ​​​തി​​​ല്‍ അ​​​ച്ച​​​ന് സം​​​തൃ​​​പ്തി. അ​​​ക്കാ​​​ല​​​ത്ത് നെ​​​യ്യാ​​​ര്‍ഡാം പ​​​ള്ളി​​​യി​​​ലേ​​​ക്ക് വി​​​കാ​​​രി​​​യാ​​​യി സ്ഥ​​​ലം​​​മാ​​​റ്റം ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും അ​​​ഗ​​​ളി​​​യി​​​ലെ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​റു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ല്‍ അ​​​ച്ച​​​ന്‍ തെ​​​ല്ലും വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യി​​​ല്ല. പി​​​ന്നീ​​​ട് മ​​​ല​​​ബാ​​​റി​​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ഏ​​​റെ​​​ക്കാ​​​ലം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച​​​പ്പോ​​​ള്‍ കു​​​ടി​​​യേ​​​റ്റ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ ഒ​​​ട്ടേ​​​റെ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ മൈ​​​ക്കി​​​ള​​​ച്ച​​​ന്‍ മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​ക്കാ​​​ല​​​ത്തെ ത​​​ദ്ദേ​​​ശ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളി​​​ല്‍ പ​​​ല​​​രും അ​​​ഴി​​​മ​​​തി​​​ക്കു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി പ​​​ദ​​​വി​​​യെ​​​യും രാ​​​ഷ്‌​​ട്രീ​​​യ​​​ത്തെ​​​യും കാ​​​ണു​​​ന്ന​​​തി​​​ല്‍ അ​​​ച്ച​​​ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​ത്ര​​​യേ​​​റെ രാ​​​ഷ്‌​​ട്രീ​​​യ അ​​​തി​​​പ്ര​​​സ​​​രം എ​​​ന്തി​​​നാ​​​ണെ​​​ന്ന് ഇ​​​ദ്ദേ​​​ഹം ചോ​​​ദി​​​ക്കു​​​ന്നു. പ്രാ​​​പ്തി​​​യും ക​​​ഴി​​​വും സ​​​ത്യ​​​സ​​​ന്ധ​​​ത​​​യു​​​മു​​​ള്ള​​​വ​​​രെ ക​​​ക്ഷി മ​​​ത്സ​​​ര​​​മി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഒ​​​രു നി​​​ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ക​​​രാ​​​റു​​​കാ​​​രും മെം​​​ബ​​​ര്‍മാ​​​രും ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ല്‍ക്കു​​​ന്നു. അ​​​നാ​​​സ്ഥ​​​മൂ​​​ലം നി​​​ര​​​വ​​​ധി ഫ​​​ണ്ടു​​​ക​​​ള്‍ ലാ​​​പ്‌​​​സാ​​​കു​​​ന്നു. നാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​യും സാ​​​ഹ​​​ച​​​ര്യ​​​വും ഇ​​​ല്ലാ​​​താ​​​കു​​​ന്ന​​​താ​​​യി അ​​​ച്ച​​​ന്‍ പ​​​റ​​​യു​​​ന്നു. തെ​​​ള്ള​​​കം പ്രീ​​​സ്റ്റ് ഹോ​​​മി​​​ല്‍ വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​ണ് ഫാ. ​​​മൈ​​​ക്കി​​​ള്‍ നെ​​​ടും​​​തു​​​രു​​​ത്തി​​പു​​​ത്ത​​​ന്‍പു​​​ര​​​യ്ക്ക​​​ല്‍.

Kerala

കോഴ: ക​ലോ​ത്സ​വം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് ഡാ​ൻ​സ് ടീ​ച്ചേ​ഴ്സ്

തൃ​​​ശൂ​​​ർ: കോ​​​ഴ വാ​​​ങ്ങി ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഡാ​​​ൻ​​​സ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ.

വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ളാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക്ക് ഒ​​​ന്നാം​​​സ്ഥാ​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് അ​​​ഴി​​​മ​​​തി​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നും ഇ​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​പ്പോ​​​ൾ വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന വോ​​​യ്സ് മെ​​​സേ​​​ജു​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഇ​​​തു തെ​​​ളി​​​വാ​​​യി പ​​​രാ​​​തി​​​ന​​​ൽ​​​കി​​​യി​​​ട്ടും അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ല.

തൃ​​​ശൂ​​​ർ റ​​​വ​​​ന്യൂ ജി​​​ല്ലാ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ മാ​​​ർ​​​ഗം​​​ക​​​ളി​​​യി​​​ൽ വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ളാ​​​യി വ​​​ന്ന​​​തു മോ​​​ഹി​​​നി​​​യാ​​​ട്ടം അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ്. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. അ​​​തി​​​നു നൃ​​​ത്താ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക​​​സ്രോ​​​ത​​​സി​​​നെ​​​പ്പ​​​റ്റി അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് സം​​​ഘ​​​ട​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​എ​​​സ്. സു​​​രേ​​​ഷ്, ക​​​ലാ​​​ഭ​​​വ​​​ൻ അ​​​ലി, ആ​​​ർ​​​എ​​​ൽ​​​വി ജ​​​ല​​​ജ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, ഫ്രാ​​​ൻ​​​സി​​​സ് വ​​​ട​​​ക്ക​​​ൻ, മ​​​ത്താ​​​യി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

വി​ദ്യാ​ഭ്യാ​സ ഓ​ഫീസു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്; വ്യാപക അഴിമതിയെന്നു കണ്ടെത്തൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലെ റീ​​​​ജ​​​​ണ​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌ടർ, ജി​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഓ​​​​ഫീ​​​​സ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ ഒ​​​​ട്ടേ​​​​റെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ഭ്യാ​​​​സ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള റീ​​​​ജ​​​​ണ​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റക്‌ട​​​​ർമാരുടെ ഓ​​​​ഫീ​​​​സു​​​​ക​​​​ളിലും വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റക്‌ടർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ഹൈ​​​​സ്കൂളു​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജി​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന.

എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക -അ​​​​ന​​​​ധ്യാ​​​​പ​​​​ക സ​​​​ർ​​​​വീ​​​​സ് സം​​​​ബ​​​​ന്ധ​​​​മാ​​​​യ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ൽ ഒ​​​​ട്ടേ​​​​റെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളും ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക-അ​​​​ന​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​നം, നി​​​​യ​​​​മ​​​​നം ക്ര​​​​മ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ൽ, പു​​​​തി​​​​യ ത​​​​സ്തി​​​​ക സൃ​​​​ഷ്ടി​​​​ക്ക​​​​ൽ, ഭി​​​​ന്ന​​​​ശേ​​​​ഷി സം​​​​വ​​​​ര​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളും അ​​​​വ​​​​യു​​​​ടെ ക്ര​​​​മ​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഫ​​​​യ​​​​ലു​​​​ക​​​​ൾ പൂ​​​​ഴ്ത്തു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി.ഇ​​​​ത്ത​​​​രം ഫ​​​​യ​​​​ലു​​​​ക​​​​ൾ നീ​​​​ക്കാ​​​​ൻ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽനി​​​​ന്നു കൈ​​​​ക്കൂ​​​​ലി കൈ​​​​പ്പ​​​​റ്റാ​​​​റു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി.

ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ലെ ന്യൂ​​​​ന​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ചി​​​​ല ഉ​​​​ദ്യാ​​​​ഗ​​​​സ്ഥ​​​​രെ സ​​​​ർ​​​​വീ​​​​സ് ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റു​​​​ക​​​​ളാ​​​​യി നി​​​​യ​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു പ​​​​ണ​​​​പ്പി​​​​രി​​​​വ്.

വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യി​​നി​​​​ന്ന് വ​​​​ലി​​​​യ തു​​​​ക അ​​​​ധ്യാ​​​​പ​​​​ക​​​​രി​​​​ൽ​​നി​​​​ന്ന് കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി വാ​​​​ങ്ങു​​​​ന്നു​​​​വെ​​​​ന്നും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും സ​​​​ർ​​​​വീ​​​​സ് ആ​​​​നുകൂല്യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​നാ​​​​വ​​​​ശ്യ കാ​​​​ല​​​​താ​​​​മ​​​​സം വ​​​​രു​​​​ത്തു​​​​ന്നു​​​​വെ​​​​ന്നും പ​​​​രാ​​​​തി ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ൽ വി​​​​ശ​​​​ദ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തിവ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളു​​​​ടെ ആ​​​​ഴം വ്യ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഭൂ​​​​രി​​​​ഭാ​​​​ഗം അ​​​​പേ​​​​ക്ഷ​​​​ക​​​​ളും ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു വൈ​​​​കി​​​​ക്കു​​​​ന്ന​​​​താ​​​​യും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ കൈ​​​​ക്കൂ​​​​ലി ല​​​​ഭി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​റു​​​​ള്ളൂ​​​​വെ​​​​ന്നും വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Kerala

അഴിമതിക്കാരെ സര്‍ക്കാര്‍ എന്തിനു സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി

കൊ​​ച്ചി: സ​​ർ​​ക്കാ​​ർ അ​​ഴി​​മ​​തി​​ക്കാ​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തെ​​ന്തി​​നെ​​ന്ന് ഹൈ​​ക്കോ​​ട​​തി. ഇ​​ട​​ത് സ​​ര്‍ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ല്‍വ​​രു​​മ്പോ​​ള്‍ അ​​ഴി​​മ​​തി ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന പൊ​​തു​​ധാ​​ര​​ണ​​യു​​ണ്ട്. ഇ​​തി​​ല്‍ മാ​​റ്റം വ​​രു​​ന്ന​​ത് പ​​രി​​താ​​പ​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യാ​​ണെ​​ന്ന് കോ​​ട​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ക​​ശു​​വ​​ണ്ടി വി​​ക​​സ​​ന കോ​​ര്‍പ​​റേ​​ഷ​​ന്‍ മു​​ന്‍ ചെ​​യ​​ര്‍മാ​​നും കോ​​ണ്‍ഗ്ര​​സ് നേ​​താ​​വു​​മാ​​യ ആ​​ര്‍. ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ​​യും മു​​ന്‍ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ കെ.​​എ. ര​​തീ​​ഷി​​നെ​​യും വി​​ചാ​​ര​​ണ ചെ​​യ്യാ​​ന്‍ സി​​ബി​​ഐ ന​​ല്‍കി​​യ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അ​​നു​​മ​​തി അ​​പേ​​ക്ഷ മൂ​​ന്നാം​​വ​​ട്ട​​വും നി​​ര​​സി​​ച്ച​​ത് ചോ​​ദ്യം ചെ​​യ്യു​​ന്ന ഉ​​പ​​ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്ക​​വേ​​യാ​​യി​​രു​​ന്നു ജ​​സ്റ്റീ​​സ് ബ​​ദ​​റു​​ദ്ദീ​​ന്‍റെ വി​​മ​​ര്‍ശ​​നം. വ്യ​​വ​​സാ​​യ പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഷി​​നെ​​തി​​രേ കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി തു​​ട​​ര​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കൊ​​ല്ലം സ്വ​​ദേ​​ശി ക​​ട​​കം​​പ​​ള്ളി മ​​നോ​​ജ് ന​​ല്‍കി​​യ ഉ​​പ​​ഹ​​ര്‍ജി​​യാ​​ണ് സിം​​ഗി​​ള്‍ ബെ​​ഞ്ച് പ​​രി​​ഗ​​ണി​​ച്ച​​ത്.

കോ​​ട​​തി​​യ​​ല​​ക്ഷ്യ​​ത്തി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ട്ടു​​ള്ള വ്യ​​ക്ത​​മാ​​യ കേ​​സാ​​ണി​​ത്. ഇ​​ക്കാ​​ര്യം കോ​​ട​​തി ഉ​​ത്ത​​ര​​വി​​ല്‍ എ​​ഴു​​തി​​യേ​​ക്കാ​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് സ​​ര്‍ക്കാ​​രി​​നെ​​തി​​രേ അ​​തി​​രൂ​​ക്ഷ വി​​മ​​ര്‍ശ​​നം കോ​​ട​​തി ഉ​​ന്ന​​യി​​ച്ച​​ത്.

ക​​ശു​​വ​​ണ്ടി വി​​ക​​സ​​ന കോ​​ര്‍പ​​റേ​​ഷ​​ന്‍ 2006-15 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ അ​​സം​​സ്‌​​കൃ​​ത ക​​ശു​​വ​​ണ്ടി ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തി​​ല്‍ കോ​​ടി​​ക​​ളു​​ടെ അ​​ഴി​​മ​​തി ന​​ട​​ത്തി​​യെ​​ന്നാ​​ണ് പ​​രാ​​തി.

ഹൈ​​ക്കോ​​ട​​തി നി​​ര്‍ദേ​​ശ പ്ര​​കാ​​രം 2016ലാ​​ണ് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ഏ​​റ്റെ​​ടു​​ത്ത​​ത്. പ്ര​​തി​​ക​​ള്‍ എ​​ന്തെ​​ങ്കി​​ലും വ്യ​​ക്തി​​പ​​ര​​മാ​​യ നേ​​ട്ടം ഉ​​ണ്ടാ​​ക്കി​​യ​​തി​​ന് തെ​​ളി​​വി​​ല്ലെ​​ന്നും അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള എ​​ന്തെ​​ങ്കി​​ലും കു​​റ്റം ഉ​​ണ്ടെ​​ന്ന​​തി​​ന് തെ​​ളി​​വി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അ​​നു​​മ​​തി ന​​ല്കാ​​നാ​​കി​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് സ​​ര്‍ക്കാ​​ര്‍ മൂ​​ന്നു ത​​വ​​ണ​​യും പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​ത്.

എ​​ന്നാ​​ല്‍, എ​​ന്തി​​നാ​​ണ് സ​​ര്‍ക്കാ​​ര്‍ ഈ ​​ര​​ണ്ട് വ്യ​​ക്തി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന് ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്ക​​വേ കോ​​ട​​തി ചോ​​ദി​​ച്ചു.

National

ജൽ ജീവൻ മിഷനിലെ അഴിമതി: 586 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർക്കും ​​​ 822 ക​​​രാ​​​റു​​​കാ​​​ർ​​​ക്കു​​​മെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി കേ​​​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ ജ​ൽ ജീ​വ​ൻ മി​ഷ​നി​ൽ ക​ണ്ടെ​ത്തി​യ വ​ൻ അ​ഴി​മ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം. 15 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 822 ക​രാ​റു​കാ​ർ​ക്കും 596 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രേ​യാ​ണു ന​ട​പ​ടി​യെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ 152 ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ​യും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. യു​പി അ​ട​ക്ക​മു​ള്ള ബി​ജെ​പി ഭ​ര​ണ സം​സ്ഥാ​ന​ങ്ങ​ൾ ഇ​തു​സം​ബ​ന്ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും കേ​ര​ളം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ (ജെ​ജെ​എം) പ​ദ്ധ​തി​പ്ര​കാ​രം ഗ്രാ​മീ​ണ വീ​ടു​ക​ളി​ലേ​ക്ക് വ്യ​ക്തി​ഗ​ത പൈ​പ്പ് ക​ണ​ക്‌​ഷ​നു​ക​ൾ ​വ​ഴി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലാ​ണ് വ​ലി​യ​ തോ​തി​ൽ അ​ഴി​മ​തി ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്താ​കെ ന​ട​പ്പാ​ക്കി​യ 14,586 ജെ​ജെ​എം പ​ദ്ധ​തി​ക​ൾ​ക്കാ​യി മൊ​ത്തം 16,839 കോ​ടി രൂ​പ​യു​ടെ അ​ധി​കച്ചെ​ല​വു​ണ്ടാ​യ​താ​യി ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ 21ന് ​ദീ​പി​ക ഒ​ന്നാം പേ​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ക​ണ​ക്കാ​ക്കി​യ നി​ർ​മാ​ണച്ചെ​ല​വി​ൽ​നി​ന്ന് 14.58 ശ​ത​മാ​നം വ​ർ​ധ​ന​യുണ്ടാ​യ​തി​ൽ അ​ഴി​മ​തി വ്യ​ക്ത​മാ​യി​രു​ന്നു. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും മോ​ശം ഗു​ണ​നി​ല​വാ​ര​വു​മാ​ണ് മി​ക്ക​യി​ട​ത്തും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. 15 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ല​ഭി​ച്ച 16,634 പ​രാ​തി​ക​ളി​ൽ 14,264 എ​ണ്ണ​ത്തി​ലും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 822 ക​രാ​റു​കാ​ർ, 596 ഉ​ദ്യോ​ഗ​സ്ഥ​ർ, 152 തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​സ്പെ​ക്‌​ഷ​ൻ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. സി​ബി​ഐ, ലോ​കാ​യു​ക്ത, മ​റ്റ് അ​ഴി​മ​തി​വി​രു​ദ്ധ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ എ​ഴ് അ​നു​ബ​ന്ധ കേ​സു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. യു​പി​യി​ലാ​ണ് ഏ​റ്റ​വും വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ 85 ശ​ത​മാ​ന​മാ​യ 14,264 പ​രാ​തി​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ്. ആ​സാം 1,236 പ​രാ​തി​ക​ളു​മാ​യി ര​ണ്ടാ​മ​തും 376 പ​രാ​തി​ക​ളു​മാ​യി ത്രി​പു​ര മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് യു​പി​യി​ൽ 171 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും രാ​ജ​സ്ഥാ​നി​ൽ 170 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും മ​ധ്യ​പ്ര​ദേ​ശി​ൽ 151 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​യി. ത്രി​പു​ര​യി​ൽ 376 ക​രാ​റു​കാ​ർ​ക്കെ​തി​രേ​യും പ​ശ്ചി​മബം​ഗാ​ളി​ൽ 142 ക​രാ​റു​കാ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്ത​പ്പോ​ൾ യു​പി​യി​ൽ 143 ക​രാ​റു​കാ​ർ​ക്കെ​തി​രേ മാ​ത്ര​മാ​ണു ന​ട​പ​ടി​യെ​ടു​ത്ത​ത്.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ജെ​ജെ​എം പ​ദ്ധ​തി​ക​ളു​ടെ "ഗ്രൗ​ണ്ട് ഇ​ൻ​സ്പെ​ക്‌​ഷ​ൻ’ ന​ട​ത്തു​ന്ന​തി​നാ​യി നൂ​റി​ല​ധി​കം നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ ടീ​മു​ക​ളെ കേ​ന്ദ്രം നേ​ര​ത്തേ നി​യോ​ഗി​ച്ചി​രു​ന്നു. കേ​ന്ദ്ര ജ​ൽ ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ശു​ചി​ത്വ വ​കു​പ്പാ​ണ് (ഡി​ഡി​ഡ​ബ്ല്യു​എ​സ്) പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. അ​ത​ത് സം​സ്ഥാ​ന​ത്തെ ജെ​ജെ​എം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ലെ ക്ര​മ​ക്കേ​ടു​ക​ളും ഗു​ണ​നി​ല​വാ​ര​ത്തി​ലെ വീ​ഴ്ച​ക​ളും സം​ബ​ന്ധി​ച്ച് സം​സ്ഥാ​നം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​യി​രു​ന്നു കേ​ന്ദ്ര​നി​ർ​ദേ​ശം. ക​ഴി​ഞ്ഞ മാ​സം 20ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​യി​രു​ന്നു സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത്.

കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര, ഒ​ഡീ​ഷ, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ, നാ​ഗാ​ലാ​ൻ​ഡ്, പു​തു​ച്ചേ​രി, ദാ​ദ്ര- നാ​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ ആ​ൻ​ഡ് ദി​യു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. യു​പി, ആ​സാം, ത്രി​പു​ര എ​ന്നി​വ​യ്ക്കു പു​റ​മെ ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, ഉ​ത്ത​രാ​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ്, ജാ​ർ​ഖ​ണ്ഡ്, മ​ണി​പ്പു​ർ, മേ​ഘാ​ല​യ, മി​സോ​റം, ല​ഡാ​ക്ക് എ​ന്നി​വ​യാ​ണു വി​വ​രം കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മീ​ണ​ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​ത്തി​നാ​യി പൈ​പ്പ് ക​ണ​ക്‌​ഷ​നു​ക​ൾ ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ 2019ൽ ​കേ​ന്ദ്രം ആ​രം​ഭി​ച്ച​താ​ണ് ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി. എ​ന്നാ​ൽ 2028 വ​രെ പ​ദ്ധ​തി തു​ട​രു​മെ​ന്ന് ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​റ്റി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ജെ​ജെ​എ​മ്മി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ഇ​തു​വ​രെ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ല.

Kerala

ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കെ​സി​എ മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​സി​എ​യു‌​ടെ കീ​ഴി​ലു​ള്ള ഇ​ട​ക്കൊ​ച്ചി, തൊ​ടു​പു​ഴ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ അ​ഴി​മ​തി ന​ട​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കെ​സി​എ മു​ൻ ഭാ​ര​വാ​ഹി ടി.​സി.​മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. വി​ജി​ല​ൻ​സ് ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​സാ​ധു​വാ​ക്കി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ.

International

അ​ഴി​മ​തി ആ​രോ​പ​ണം; ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി

ബെ​യ്ജിം​ഗ്: അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു ര​ണ്ട് ഉ​ന്ന​ത സൈ​നി​ക മേ​ധാ​വി​ക​ള​ട​ക്കം ഏ​ഴ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി.

സൈ​ന്യ​ത്തി​ലെ മൂ​ന്നാം സ്ഥാ​നീ​യ​നാ​യി​രു​ന്ന ജ​ന​റ​ൽ ഹി ​വീ​ഡോം​ഗി​നെ​യും നാ​വി​ക​സേ​നാ അ​ഡ്മി​റ​ലാ​യ മി​യാ​വോ ഹു​വ​യു​മാ​ണ് സൈ​ന്യ​ത്തി​ൽ നി​ന്നും ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്.

ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഏ​ഴ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രേ​യും പു​റ​ത്താ​ക്കി​യ​ത്. 1976ലെ ​സം​സ്‌​കാ​രി​ക വി​പ്ല​വ​ത്തി​നു​ശേ​ഷം കേ​ന്ദ്ര സൈ​നി​ക ക​മ്മീ​ഷ​നി​ലെ ഒ​രു സി​റ്റിം​ഗ് ജ​ന​റ​ലി​നെ പു​റ​ത്താ​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​ന്‍റെ അ​ടു​ത്ത അ​നു​യാ​യാ​ണ് പു​റ​ത്താ​ക്ക​പ്പെ​ട്ട ഹി ​വി​ഡോം​ഗ്.

 

Leader Page

മോ​ട്ടോ​ർ വാ​ഹ​ന ഓ​ഫീ​സു​ക​ളി​ലെ അ​ഴി​മ​തി അറിഞ്ഞിട്ടും അറിയാത്തപോലെ

സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ മാ​​​​റി​​വ​​​​ന്നാ​​​​ലും അ​​​​ഴി​​​​മ​​​​തി​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്ന വ​​​​കു​​​​പ്പാ​​​​ണ് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ്. ത​​​​ല​​​​പ്പ​​​​ത്ത് എ​​​​ത്തു​​​​ന്ന​​​​വ​​​​ർ ഒ​​​​രി​​​​ക്ക​​​​ലും അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രാ​​​​യി​​​​രി​​​​ക്കി​​​ല്ല. ​എ​​​​ന്നാ​​​​ൽ, വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ സി​​​​രാ​​​​കേ​​​​ന്ദ്ര​​​​മാ​​​​ണ് മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ്. സം​​​​സ്ഥാ​​​​ന​​​​ത്തെ 81 ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ക്ലീ​​​​ൻ വീ​​​​ൽ​​​​സ് എ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ല​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. അ​​​​ഴി​​​​മ​​​​തി ത​​​​ട​​​​യാ​​​​നു​​​​ള്ള പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ത​​​​ല​​​​പ്പ​​​​ത്തു​​​​ള്ള​​​​വ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്പോ​​​​ഴും വ​​​​ല​​​​താ​​​​യാ​​​​ലും ഇ​​​​ട​​​​താ​​​​യാ​​​​ലും യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളു​​​​ടെ ക​​​​ട്ട​​​​യ്ക്ക് നി​​​​ന്നു​​​​ള്ള എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​തും ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭി​​​​ക്കു​​​​ന്പോ​​​​ഴും സ​​​​ർ​​​​ക്കു​​​​ല​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് വി​​​​മു​​​​ഖ​​​​ത കാ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണ്. ന​​​​ട​​​​പ്പി​​​​ലാ​​​​യാ​​​​ൽ ‘കി​​​​ന്പ​​ളം’ ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നറി​​​​യാം. എ​​​​ല്ലാക്കാ​​​​ല​​​​ത്തും ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്ത് അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ വി​​​​ഹി​​​​തം പ​​​​റ്റു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ-​​​​ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ മേ​​​​ധാ​​​​വി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. ഇ​​​​വ​​​​ർ ഈ ​​​​വ​​​​കു​​​​പ്പി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക‍​യും ചെ​​​​യ്യും. അ​​​​തി​​​​നാ​​​​ൽ, വി​​​​ജി​​​​ല​​​​ൻ​​​​സ് പി​​​​ടി​​​​കൂ​​​​ടു​​​​ന്ന കൈ​​​​ക്കൂ​​​​ലിക്കേ​​​​സു​​​​ക​​​​ളി​​​​ൽ ആ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്ല. കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യാ​​​​ൽ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​ക്ക് ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ ത​​​​ട​​​​യി​​​​ടാ​​​​നാ​​​​കും.

ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ പൂ​​​​ട്ട​​​​ണം

ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ളി​​​​ലൂ​​​​ടെ കോ​​​​ടി​​​​ക​​​​ളു​​​​ടെ അ​​​​ഴി​​​​മ​​​​തി​​​​യാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ പൂ​​​​ട്ടു​​​​വാ​​​​ൻ 2021 മു​​​​ത​​​​ൽ കേ​​​​ന്ദ്രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും കേ​​​​ര​​​​ളം ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ചെ​​​​ക്ക്പോ​​​​സ്റ്റി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് റെ​​​​യ്ഡ് സ്ഥി​​​​ര​​​​മാ​​​​യ​​​​പ്പോ​​​​ൾ‌ അ​​​​ഴി​​​​മ​​​​തി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ചെ​​​​ക്ക്പോ​​​​സ്റ്റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​മ​​​​യം രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യാ​​​​ക്കി. ഇ​​​​തോ​​​​ടെ, ഇ​​​​വി​​​​ടു​​​​ത്തെ പ​​​​ണ​​​​പ്പി​​​​രി​​​​വി​​​​ൽ കു​​​​റ​​​​വു വ​​​​ന്നെ​​​​ങ്കി​​​​ലും വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന മൂ​​​​ന്ന് ഷി​​​​ഫ്റ്റ് വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും പ​​​​ക​​​​ൽ​​വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ ഗൂ​​​​ഗി​​​​ൾ പേ​​​​യി​​​​ലൂ​​​​ടെ അ​​​​ഴി​​​​മ​​​​തി നി​​​​ർ​​​​ബാ​​​​ധം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണം

സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്ക​​​​ത്തെ​​​​യും കേ​​​​ര​​​​ളം അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു. 2021ലാ​​​​ണ് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന ച​​​​ട്ട​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത് ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ എ​​​​ന്ന സ്വ​​​​ത​​​​ന്ത്ര​​​​ സ്ഥാ​​​​പ​​​​നം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്ത​​​​ത്. ഇ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ ഒ​​​​ത്തു​​​​ക​​​​ളി​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ​​​​മാ​​​​രു​​​​ടെ കൈ​​​​യി​​​​ൽനി​​​​ന്നു ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ളു​​​​കാ​​​​രെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി വ​​​​കു​​​​പ്പി​​​​ലെ ചി​​​​ല ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ജ്ഞാ​​​​പ​​​​ന പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തെ സ്റ്റേ​​​​റ്റ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി​​​​ക്കോ അ​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഏ​​​​ജ​​​​ൻ​​​​സി​​​​ക്കോ ഏ​​​​തൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തും അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്കാം. കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സി​​​​ല​​​​ബ​​​​സ് അ​​​​നു​​​​സ​​​​രി​​​​ച്ചു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​ക​​​​ണം. കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ളു​​​​കാ​​​​ർ​​​​ക്കോ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്​​​​ട​​​​ർ​​​​മാ​​​​ർ​​​​ക്കോ മു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ യാ​​​​തൊ​​​​രു പ​​​​ങ്കു​​​​മി​​​​ല്ല.

എ​​​​ന്നാ​​​​ൽ, മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് ഗ്രൗ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ലി​​​​യ പി​​​​രി​​​​വ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ്, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ വ​​​​ള​​​​രെ വേ​​​​ഗ​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രു​​​​ടെ സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഏ​​​​ജ​​​​ന്‍റി​​​​ല്ലാ​​​​തെ വ​​​​ന്നാ​​​​ൽ ഒ​​​​രു ടെ​​​​സ്റ്റും വ​​​​ള​​​​രെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ പാ​​​​സാ​​​​കി​​​​ല്ല. ഇ​​​​തി​​​​നൊ​​​​ക്കെ, ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ളു​​​​കാ​​​​ർ പി​​​​രി​​​​വെ​​​​ടു​​​​ത്ത് ഒ​​​​രു തു​​​​ക വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​ക്‌​​ട​​​​ർ​​​​മാ​​​​ർ​​​​ക്ക് കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത് പ​​​​ര​​​​മ​​​​മാ​​​​യ സ​​​​ത്യ​​​​മാ​​​​ണ്. അ​​​​ക്ര​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​യാ​​​​ൽ ഈ ​​​​പി​​​​രി​​​​വു​​​​ക​​​​ളും ഇ​​​​ല്ലാ​​​​താ​​​​കും.

ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​നും ചു​​​​വ​​​​പ്പുകൊ​​​​ടി

ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​ലും അ​​​​ഴി​​​​മ​​​​തി വ്യാ​​​​പ​​​​ക​​​​മാ​​​​ണ്. ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​നും ഓ​​​​രോ വാ​​​​ഹ​​​​ന​​​​ത്തി​​​​നും ഫി​​​​ക്സ​​​​ഡ് റേ​​​​റ്റു​​​​ണ്ട്. അ​​​​ത് കൂ​​​​ടാ​​​​തെ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​ന് വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ത്തി​​​​ന് എ​​​​ന്തെ​​​​ങ്കി​​​​ലും പോ​​​​രാ​​​​യ്മ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു വേ​​​​റെ പൈ​​​​സ കൊ​​​​ടു​​​​ക്ക​​​​ണം. എ​​​​ന്നാ​​​​ൽ, ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​ൽ കേ​​​​ന്ദ്ര​​​​നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്നെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ല. ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ൽ, ഈ ​​​​മേ​​​​ഖ​​​​ല​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ഴി​​​​മ​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​കും. 2025 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റ് ചെ​​​​യ്യ​​​​ണം എ​​​​ന്നാ​​​​ണ് നി​​​​യ​​​​മം. എ​​​​ന്നാ​​​​ൽ, ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ 2021ൽ ​​കേ​​​​ന്ദ്രം നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​ൻ (എ​​​​ടി​​​​എ​​​​സ്) എ​​​​ന്ന​​​​ത് ആ​​​​ർ​​​​ടി ഓ​​​​ഫീ​​​​സു​​​​ക​​​​ളു​​​​ടെ കീ​​​​ഴി​​​​ൽ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്‌​​​​പെ​​ക്‌​​ട​​​​ർ​​​​മാ​​​​ർ വാ​​​​ഹ​​​​നം ടെ​​​​സ്റ്റ്‌ ചെ​​​​യ്യു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മ​​​​ല്ല. പൊ​​​​തു​​മേ​​​​ഖ​​​​ല​​​​യി​​​​ലോ സ്വ​​​​കാ​​​​ര്യ​​മേ​​​​ഖ​​​​ല​​​​യി​​​​ലോ എ​​​​ടി​​​​എ​​​​സ് സ്ഥാ​​​​പി​​​​ക്കാം. അ​​​​വി​​​​ടെ വാ​​​​ഹ​​​​നം വി​​​​വി​​​​ധ മെ​​​​ഷീ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ടെ​​​​സ്റ്റ്‌ ചെ​​​​യ്ത് അ​​​​വി​​​​ടു​​​​ത്തെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​ത് സ്ഥാ​​​​പി​​​​ത​​​​മാ​​​​യാ​​​​ൽ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്‌​​ട​​ർ​​​​മാ​​​​ർ ഗ്രൗ​​​​ണ്ടി​​​​ൽ മാ​​​​നു​​​​വ​​​​ലാ​​​​യി​​​​ട്ട് ചെ​​​​യ്യു​​​​ന്ന ടെ​​​​സ്റ്റ്‌ ഇ​​​​ല്ലാ​​​​താ​​​​കും. വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്‌​​ട​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സ​​​​മ്മ​​​​ർദം കാ​​​​ര​​​​ണ​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ​​​​യും എ​​​​ടി​​​​എ​​​​സി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്കാ​​​​ത്ത​​​​തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ശ​​​​ക്ത​​​​മാ​​​​ണ്.

ഓ​​​​വ​​​​ർ​​ലോ​​​​ഡി​​​​നും വീ​​​​തം​​വ​​​​യ്പ്

ടി​​​​പ്പ​​​​ർ ലോ​​​​റി​​​​ക്കാ​​​​രു​​​​ടെ കൈ​​​​യി​​​​ൽ​​നി​​​​ന്നു വ​​​​ലി​​​​യൊ​​​​രു തു​​​​ക മോ​​​​ട്ടോ​​​​ർ വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​താ​​​​ണു മ​​​​റ്റൊ​​​​രു ആ​​​​രോ​​​​പ​​​​ണം. ഓ​​​​രോ ടി​​​​പ്പ​​​​റി​​​​നും മാ​​​​സം 5,000 രൂ​​​​പ വീ​​​​തം കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നതാണു പ​​​​ര​​​​സ്യ​​മാ​​​​യ ര​​​​ഹ​​​​സ്യം. ഓ​​​​വ​​​​ർ​​​​ലോ​​​​ഡ് പി​​​​ടി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​പ​​​​ണം. ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ വ​​​​ഴി​​​​യാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു പ​​​​ണം ന​​​​ല്കു​​​​ന്ന​​​​ത്. എ​​​​ല്ലാ ടി​​​​പ്പ​​​​റും ഓ​​​​വ​​​​ർ​​​​ലോ​​​​ഡാ​​​​ണ്. ഓ​​​​വ​​​​ർ​​​​ലോ​​​​ഡ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു പി​​​​ഴ​​​​യീ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​വി​​​​ൽ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന കു​​​​പ്പി​​​​ലെ എം​​​​വി​​​​ഐ, എ​​​​എം​​​​വി​​​​ഐ​​മാ​​ർ​​ക്ക് മാ​​​​ത്ര​​​​മാ​​​​ണു​​ള്ള​​​​ത്. ഇ​​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം പോ​​​​ലീ​​​​സി​​​​ലെ ഗ്രേ​​​​ഡ് എ​​​​സ്ഐ​​​​മാ​​​​ർ​​​​ക്കുകൂ​​​​ടി ന​​​​ൽ​​​​കി​​​​യാ​​​​ൽ ഈ ​​​​പി​​​​രി​​​​വും അ​​​​വ​​​​സാ​​​​നി​​​​ക്കും.

വാ​​​​ഹ​​​​ൻ സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​ർ വ​​​​ന്ന​​​​തോ​​​​ടെ വ​​​​ലി​​​​യ ഒ​​​​രു ഭാ​​​​ഗം അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ഫെ​​​​യ്സ്‌​​​​ലെ​​​​സ് ആ​​​​കു​​​​ക​​​​യും ടാ​​​​ക്സ്, ഫീ​​​​സ് ഇ​​​​വ ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലു​​​​ള്ള അ​​​​ഴി​​​​മ​​​​തി കു​​​​റ​​​​ഞ്ഞു. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യ ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ, ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും അ​​​​ക്രെ​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​റു​​ക​​ളും സ്ഥാ​​​​പി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​യാ​​​​ൽ മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​നെ ഒ​​​​രു​​​​പ​​​​രി​​​​ധി​​​​വ​​​​രെ അ​​​​ഴി​​​​മ​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​ക്കാം. എ​​​​ന്നാ​​​​ൽ, അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ചെ​​​​റു​​​​ത്തു​​തോ​​​​ല്പി​​​​ക്കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

Editorial

അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്ക​​​​​​റ മാ​​​​​​യാ​​​​​​ത്ത ‘ച​​​​​​ക്ര’ങ്ങ​​​​​​ൾ
ജ​നാ​ധി​പ​ത്യ​ത്തി​ൽ ഏ​ത് അ​ഴി​മ​തി​യും ഇ​ല്ലാ​താ​ക്കാ​ൻ അ​ങ്ങേ​യ​റ്റ​ത്തെ രാ​ഷ്‌​ട്രീ​യ ഇ​ച്ഛാ​ശ​ക്തി വേ​ണം. രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ യൂ​ണി​യ​നു​ക​ളു​ള്ളി​ട​ത്തോ​ളം സ​മ്മ​ർ​ദ​ങ്ങ​ളേ​റും. പി​ന്നെ അ​ഴി​മ​തി​പ്പ​ണ​ത്തി​ന്‍റെ പ​ങ്ക് ഉ​ന്ന​ത​ങ്ങ​ൾ​വ​രെ നീ​ളു​ന്പോ​ൾ റി​പ്പോ​ർ​ട്ടു​ക​ളും റെ​യ്ഡു​ക​ളും മു​ങ്ങി​പ്പോ​കു​ന്ന​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല.

കേ​ര​ള​ത്തി​ലെ 17 റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ലും 64 സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ലും ഒ​രേസ​മ​യം ന​ട​ത്തി​യ വി​ജി​ല​ൻ​സ് റെ​യ്ഡി​ന്‍റെ ഫ​ലം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. ജൂ​ലൈ 19ന് ​വൈ​കു​ന്നേ​രം നാ​ല​ര മു​ത​ലാ​യി​രു​ന്നു ‘ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ വീ​ൽ​സ്’ എ​ന്നു പേ​രി​ട്ട മി​ന്ന​ൽ പ​രി​ശോ​ധ​ന. 11 ഏ​ജ​ന്‍റു​മാ​ർ, 21 ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

നി​ര​വ​ധി ഓ​ഫീ​സു​ക​ളി​ലെ 21 ഉ​ദ്യോ​ഗ​സ്ഥ​ർ യു​പി​ഐ ഇ​ട​പാ​ടി​ലൂ​ടെ ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്ന് കൈ​പ്പ​റ്റി​യ​ത് 7.85 ല​ക്ഷം രൂ​പ. റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്. പ​ക്ഷേ, ക​ണ്ടെ​ത്തി​യ​തി​ലും വ​ലി​യ ഞെ​ട്ട​ലാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്. റെ​യ്ഡി​നു തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ടോ​റ​സ്-​ടി​പ്പ​ർ അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്കി​യി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​രും പൗ​ര​ന്മാ​രും ത​മ്മി​ലു​ള്ള ഒ​രു പ്ര​ധാ​ന ക​ണ്ണി​യാ​ണ് കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ എ​ന്നി​വ ന​ൽ​കു​ക​യും പു​തു​ക്കു​ക​യും ചെ​യ്യു​ക, വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ക, വി​വി​ധ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ഈ ​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ്. സ​മൂ​ഹ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടും നി​ര​ന്ത​ര​മാ​യും ബ​ന്ധ​പ്പെ​ടു​ന്ന വ​കു​പ്പ് എ​ന്ന നി​ല​യി​ൽ, കാ​ര്യ​ക്ഷ​മ​മാ​യ പൊ​തു​സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ പ​രി​പാ​ലി​ക്കു​ന്ന​തി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ സ​ത്യ​സ​ന്ധ​ത അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

‘ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ വീ​ൽ​സ്’ വ്യ​ക്ത​മാ​ക്കു​ന്ന​ത് അ​ഴി​മ​തി ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും വ​കു​പ്പി​ന്‍റെ ഘ​ട​ന​യി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ഒ​രു പ്ര​ശ്ന​മാ​ണെ​ന്നു​മാ​ണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ഴി​മ​തി​യും കൂ​ടെപ്പി​റ​പ്പു​ക​ളാ​ണെ​ന്ന് ഈ ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ടി​ വ​ന്നി​ട്ടു​ള്ള​വ​ർ​ക്ക് ഒ​രു സം​ശ​യ​വും ഉ​ണ്ടാ​കാ​നി​ട​യി​ല്ല. ഒ​രു​പാ​ടു ത​വ​ണ പ​ല​പ​ല പേ​രു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡു​ക​ളും മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. ഒ​രു​പാ​ട് പ​ണ​വും തെ​ളി​വു​ക​ളോ​ടെ പി​ടി​ച്ചെ​ടു​ത്തു. ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​ഴി​മ​തി അ​ഴി​മ​തി​യാ​യി​ത്ത​ന്നെ വ​ള​ർ​ന്നു. ഇ​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ലാ​യ​തോ​ടെ അ​ഴി​മ​തി ഇ​ല്ലാ​താ​കു​മെ​ന്നാ​യി​രു​ന്നു പി​ന്നീ​ട് അ​ധി​കാ​രി​ക​ളു​ടെ ഉ​റ​പ്പ്.

അ​ഴി​മ​തിവീ​ര​ന്മാ​രാ​ക​ട്ടെ അ​തി​നെ​യൊ​ക്കെ വെ​ല്ലാ​ൻ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​ല മ​ന്ത്രി​മാ​രും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​മാ​രും “ഇ​പ്പം ശ​ര്യാ​ക്കി​ത്ത​രാം” എ​ന്നും പ​റ​ഞ്ഞു വ​ന്നു. സി​നി​മാ​ സ്റ്റൈ​ലി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇ​ട​തും വ​ല​തും മാ​റി​മാ​റി ഭ​രി​ച്ചി​ട്ടും അ​ഴി​മ​തി​ക്കെ​പ്പോ​ഴും തു​ട​ർ​ഭ​ര​ണ​മാ​യി​രു​ന്നു. യ​ഥാ​സ​മ​യം ന​ട​പ​ടി​യി​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. തു​ട​ർന​ട​പ​ടി​ക​ളും ശി​ക്ഷ​ക​ളും എ​വി​ടെ​യൊ​ക്കെ​യോ വ​ച്ച് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു. ഇ​ട​താ​യാ​ലും വ​ല​താ​യാ​ലും വ​കു​പ്പി​ലെ വി​വി​ധ യൂ​ണി​യ​നു​ക​ളും ഇ​ക്കാ​ര്യ​ത്തി​ലും ഒ​റ്റ​ക്കെ​ട്ടാ​ണ്. കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹ​വും ക​ഴി​വു​മു​ള്ള മ​ന്ത്രി​ക്കു​പോ​ലും നി​സ​ഹാ​യാ​വ​സ്ഥ. എ​ന്നാ​ണി​നി ന​മ്മു​ടെ സം​വി​ധാ​ന​ങ്ങ​ൾ ന​ന്നാ​വു​ക?

കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​ല പ​ദ്ധ​തി​ക​ളും ഇ​വി​ടെ ന​ട​പ്പാ​കാ​ത്ത​തി​ന് ഒ​രു കാ​ര​ണ​മേ​യു​ള്ളൂ. പോ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ര​വ് നി​ല​യ്ക്കും! ചെ​ക്പോ​സ്റ്റു​ക​ൾ അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യ​പ്പോ​ൾ അ​വ പൂ​ട്ടാ​ൻ നി​ർ​ദേ​ശം വ​ന്നു. അ​തു ന​ട​ന്നി​ല്ല. പ​ക​രം, സ​മ​യ​മാ​റ്റ​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​യി. അ​തോ​ടെ ഇ​രു​ളി​ന്‍റെ മ​റ​വി​ലു​ള്ള പ​ണ​പ്പി​രി​വ് കു​റ​ഞ്ഞു. എ​ന്നാ​ൽ, പ​ട്ടാ​പ്പ​ക​ൽ കൊ​ള്ള​യ്ക്ക് ഗൂ​ഗി​ൾ പേ ​സ​ഹാ​യി​യാ​യി. ഇ​നി​യി​പ്പോ​ൾ ചെ​ക്പോ​സ്റ്റു​ക​ളി​ൽ ‘കൈ​ക്കൂ​ലി’​ക്ക് മൂ​ന്നു ഷി​ഫ്റ്റ് വേ​ണ​മെ​ന്ന് വാ​ഹ​ന ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ​ത്രെ! അ​ക്ര​ഡി​റ്റ​ഡ് ഡ്രൈ​വിം​ഗ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ തു​ട​ങ്ങാ​നു​ള്ള നി​ർ​ദേ​ശ​വും ന​ട​പ്പാ​യി​ല്ല. 2021ൽ ​ഇ​ത് വി​ജ്ഞാ​പ​നം ചെ​യ്ത​താ​ണ്. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളു​ടെ നി​യ​ന്ത്ര​ണം വാ​ഹ​ന ഇ​ൻ​സ്പെ​ക്ട​ർ​മാ​രി​ൽ​നി​ന്ന് പോ​കാ​തി​രി​ക്കാ​നാ​ണ് ഗൂ​ഢാ​ലോ​ച​ന. പു​തി​യ നി​യ​മം വ​ന്നാ​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ​ക്കോ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കോ ടെ​സ്റ്റു​ക​ളി​ൽ യാ​തൊ​രു പ​ങ്കു​മു​ണ്ടാ​വി​ല്ല.

ഏ​ജ​ന്‍റു​മാ​രാ​യി​രു​ന്നു എ​ക്കാ​ല​ത്തും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ. അ​വ​രെ ഓ​ഫീ​സി​നു പു​റ​ത്താ​ക്കാ​ൻ കി​ണ​ഞ്ഞുശ്ര​മി​ച്ച പ​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ടി​ക്കു പു​റ​ത്താ​യ​ത​ല്ലാ​തെ മ​റ്റൊ​ന്നു​മു​ണ്ടാ​യി​ല്ല. ഫി​റ്റ്ന​സ് ടെ​സ്റ്റും ഡ്രൈ​വിം​ഗ് ടെ​സ്റ്റു​മൊ​ക്കെ ഏ​ജ​ന്‍റു​മാ​രാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഫി​റ്റ്ന​സ് ടെ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ലും കേ​ന്ദ്ര​നി​യ​മ​മു​ണ്ട്. ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നു മാ​ത്രം. ഇ​ത​നു​സ​രി​ച്ച് ഓ​ട്ട​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നി​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റ് ചെ​യ്യ​ണം. ഇ​ത് ആ​ർ​ടി ഓ​ഫീ​സു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന സം​വി​ധാ​ന​മ​ല്ല. അ​വി​ടെ​യും ഇ​ട​ങ്കോ​ലി​ടു​ന്ന​ത് യൂ​ണി​യ​നാ​ണെ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യം. ഓ​വ​ർ​ലോ​ഡ് പി​ടി​ത്ത​മാ​ണ് മ​റ്റൊ​രു ചാ​ക​ര. ഇ​തി​നു​ള്ള അ​ധി​കാ​രം പോ​ലീ​സു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ത​യാ​റ​ല്ല. വാ​ഹ​ൻ സോ​ഫ്റ്റ്‌​വേ​ർ അ​ഴി​മ​തി കു​റ​യ്ക്കാ​ൻ സ​ഹാ​യി​ച്ചെ​ങ്കി​ലും മ​റ്റു വ​ഴി​ക​ൾ ഇ​പ്പോ​ഴും തു​റ​ന്നു​കി​ട​പ്പു​ണ്ട്.

ജ​നാ​ധി​പ​ത്യ​ത്തി​ൽ ഏ​ത് അ​ഴി​മ​തി​യും ഇ​ല്ലാ​താ​ക്കാ​ൻ അ​ങ്ങേ​യ​റ്റ​ത്തെ രാ​ഷ്‌​ട്രീ​യ ഇ​ച്ഛാ​ശ​ക്തി വേ​ണം. രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ യൂ​ണി​യ​നു​ക​ളു​ള്ളി​ട​ത്തോ​ളം സ​മ്മ​ർ​ദ​ങ്ങ​ളേ​റും. പി​ന്നെ അ​ഴി​മ​തി​പ്പ​ണ​ത്തി​ന്‍റെ പ​ങ്ക് ഉ​ന്ന​ത​ങ്ങ​ൾ​വ​രെ നീ​ളു​ന്പോ​ൾ റി​പ്പോ​ർ​ട്ടു​ക​ളും റെ​യ്ഡു​ക​ളും മു​ങ്ങി​പ്പോ​കു​ന്ന​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. എ​ല്ലാ ജ​നാ​ധി​പ​ത്യ, ജ​ന​സേ​വ​ന മ​ര്യാ​ദ​ക​ളെ​യും കാ​റ്റി​ൽ​ പ​റ​ത്തു​ന്ന ഉ​ളു​പ്പി​ല്ലാ​ത്ത അ​ഴി​മ​തി തു​ട​രു​ന്നി​ട​ത്തോ​ളം കാ​ലം പ്ര​ബു​ദ്ധകേ​ര​ളം, രാ​ഷ്‌​ട്രീ​യകേ​ര​ളം, സാ​ക്ഷ​ര​കേ​ര​ളം തു​ട​ങ്ങി​യ വി​ശേ​ഷ​ണ​ങ്ങ​ളൊ​ക്കെ നോ​ക്കു​കു​ത്തി​ക​ളാ​യി ന​മ്മെ കൊ​ഞ്ഞ​നം​കു​ത്തി​ക്കൊ​ണ്ടി​രി​ക്കും.
 

Latest News

Up